Thursday, August 29, 2013

എന്റെ ഇത് വരെ ഉള്ള ബ്ലോഗുകള്‍....




എന്റെ ഇത് വരെ ഉള്ള ബ്ലോഗുകള്‍....

  1. ഷംസു എന്നാ മഹാ പ്രതിപ ....
  2. ഇവനാണ് നടന്‍ ....
  3. ദാസനും വിജയനും തയിലാണ്ടില്‍...
  4. വേതുവിന്റെ പെണ്ണ് കാണല്‍
  5. ഞാന്‍ എപ്പോഴാ മുല്ലപൂ ബിസിനസ്‌ തുടങ്ങിയത്
  6. രായപ്പന്‍ അഥവാ വാട്ടര്‍ ടാങ്ക് ....
  7. ഷംസുവും പാന്റിസും ..
  8. എനിക്ക് കിട്ടിയ ഒരു പണി
  9. പുള്ളണോ അതോ വലിക്കണോ ...
  10. ഡാ ഞാന്‍ ഭയങ്കര busyയാ...
  11. "ഇതില്‍ പൂവില്ലട"
  12. Shamsu rocks again...
  13. Euro Cup Final
  14. നിശ്ചലും ഗോപു മോനും ......
  15. പുതു മണവാളന്‍
  16. detective ഷിബു അയ്യര്‍
  17. മാട്രിമോണി ജോത്സ്യന്‍
  18. ഷംസുന്റെ kampooter
  19. Vacation
  20. എന്റെ ഒരു കുട്ടിയുടെ അച്ഛന്‍ ആണ് താങ്കള്‍
  21. നിഷാന്തും പിന്നെ കോഴിയും
  22. ഹരി അണ്ണന്റെ മഹത്തായ പാറ്റ പരീക്ഷണം...
  23. ഒരു യാത്രയുടെ അന്ത്യം......
  24. കുട്ടിക്ക് നാപ്കിന്‍
  25. സാക്ഷികള്‍....
  26. അച്ചായന്റെ കണ്ടുപിടുത്തം
  27. കല്യാണ CD
  28. chicken fried rice
  29. ജിത്തുവിന്റെ താരോദയം
  30. ഇതാണോ “ബ്രസില്‍ ഷംസു".
  31. ബിനോയ്‌യുടെ പുതിയ ജീന്‍സ്
  32. പച്ചവെള്ളമേ നീ ഒന്ന് വീഞ്ഞകാമോ......
  33. ഞാന്‍ Pure വെജിറ്റേറിയനാ..................
  34. ഇവിടെ കരയോഗം ഒന്നും ഇല്ലേ??
  35. രസം വേണോ ...രസം ......
  36. അച്ചായന്റെ EYE ടെസ്റ്റ്‌
  37. പൊടി മീശക്കാരന്‍
  38. കുഞ്ഞുസ് ഡോട്ട് കോം
  39. കഷ്ടം തന്നെ മുതലാളി കഷ്ടം തന്നെ..
  40. ഹരി അണ്ണന്റെ പെണ്ണുകാണല്‍ ...
  41. സൂപ്പര്‍സ്റ്റാര്‍ വേതാളം ..
  42. കുഞ്ഞുസ് നു ഹിന്ദി പഠിക്കണം...
  43. എന്നാലും അവള്‍ എന്നോട് ഇത് ചെയ്തല്ലോ
  44. കുഞ്ഞുസ് ന്റെ ബിമാനയാത്ര....
  45. നിഷ്കളങ്കന്‍ .... അവനാണ് ബിനോ ....
  46. മാഫി മുഷ്കില്‍...മാഫി മുഷ്കില്‍...
  47. എന്നാലും കുഞ്ഞുസേ.......
  48. എന്നാലും കുഞ്ഞുസേ......തുടര്‍ച്ച..
  49. എന്നാലും കുഞ്ഞുസേ.......അവസാന ഭാഗം
  50. ജിതിനും താരക്കും വിവാഹമംഗള ആശംസകള്‍ .
  51. ഒരു SIX PACK കഥ .
  52. ബിനോയ്ക്കും അശ്വതിക്കും, വിവാഹ മംഗള ആശംസകള്‍.
  53. ഇടിലിയും പിന്നെ ................
  54. നോബി - സലിംകുമാര്‍ ആയപ്പോള്‍
  55. മോളി ചേച്ചി റോക്ക്സ് .
  56. മണ്സൂ.ണ്‍ വെക്കേഷന്‍
  57. DIET ലക്ഷ്മി
  58. K&K Automobiles
  59. ബിച്ചുന്റെ ഫുട്ബോള്‍ കളി
  60. അശ്വതിക്ക് ബഹ്‌റൈന്‍ലേക്ക് സ്വാഗതം
  61. കര്‍ത്താവെ .. ഈ താരയുടെ ഒരു കാര്യം .
  62. ഷിബുനും ലിബിനും വിവാഹമംഗള ആശംസകള്‍
  63. ഞങ്ങളുടെ ബഹ്‌റൈന്‍ ലെ കൃഷി ..
  64. ചോദിച്ചു വാങ്ങിയ പണി ..
  65. പാവം പാവം രാഹുല്‍
  66. മോളി ചേച്ചി ....ഇതാ വീണ്ടും
  67. ഉണ്ണിയുടെ പാസ്പോര്‍ട്ട്‌ കണ്ടവരുണ്ടോ ???

Wednesday, August 28, 2013

ഹരി അണ്ണന്റെ പെണ്ണുകാണല്‍ ...

പ്രണയ മണി തൂവൽ പൊഴിയും പവിഴ മഴ
മഴവിൽ കുളിരഴകു വിരിഞ്ഞൊരു വർണ്ണ മഴ
തോരാത്ത മോഹമീ മഴ ഗന്ധർവ ഗാനമീ മഴ
അദ്യാനുരാഗ രാമഴ ............


ഇപ്പൊ എല്ലാവരും വിചാരിക്കും എനിക്ക് വട്ട് കൂടിയോ എന്ന് .... എന്നാ അതല്ലാ...... ഇത് ഹരി അണ്ണനെ കുറിച്ചാണ്,... ഹരി അണ്ണന്‍ മാത്രം അല്ലാട്ടോ .... വേറെ ഒരാള്‍ കൂടി ഉണ്ട് .. എന്നല്ലല്ലേ പ്രണയം ഉണ്ടാകു......തെറ്റ് ധരിക്കണ്ട... വേറെ ആരും അല്ല ..ഇമ്മടെ ലക്ഷ്മി തന്നെ......ഹരി അണ്ണന്റെ സ്വന്തം ലക്ഷ്മി .....


സത്യം പറയാലോ ..ഇവരെ കുറിച്ച് ഞാന്‍ ഇനി കുറച്ചു നാളത്തേക്ക് എഴുതണ്ട എന്ന് വെച്ചതാ.... ദെ രണ്ടു പേരും കൂടി ഇന്നലെ വീട്ടില്‍ വന്നപോ . ലക്ഷ്മി പറയുകയാ .. എന്താ ഇപ്പൊ ഞങ്ങളുടെ സ്റ്റോറി വരാത്തത്.. ഇത് ശരിയല്ല..... ഞങളുടെ rating കുറഞ്ഞു പോയി ... ഇപ്പൊ നിഷാന്തും കുഞ്ഞുസും അടിച്ചു കേറി നില്‍ക്കുകയ ,,അത് കൊണ്ട് ഞങളെ കുറിച്ച് എഴുതിയെ മതിയാക് എന്ന് .. എന്ത് ചെയ്യാം ലക്ഷ്മി തന്നെ പറഞ്ഞു തന്നു ഒരു സംഭവം ...


ഇത് നടക്കുന്നത് കുറച്ചു മുമ്പാണ് ...


നാടായ നാടൊക്കെ പെണ്ണ് അനേഷിച്ചു നടന്നു അവസാനം വീടുകര്‍ക്കും ഒരു പെണ്ണിന്റെ അങ്ങ് ബോധിച്ചു ...ആരാ??? അതെ അതെ........ ലക്ഷ്മി തന്നെ........ അതും വെജിറ്റെറിയന്‍ ആയ ലക്ഷ്മി... വീട്ടുകാര്‍ക്ക് ഇതില്‍ കൂടുതല്‍ എന്തു വേണം ..


അങ്ങനെ ഫോട്ടോകള്‍ രണ്ടു പേര്‍ക്കും കൊടുത്തു .


ഇവിടെ ഫോടോ കണ്ടു ബോധിച്ച ഹരി അടുത്ത flight പിടിച്ചു ബഹ്‌റൈന്‍ ല്‍ നിന്നും നാട്ടില്‍ എത്തി ...... പെണ്ണ് കാണാന്‍ വേണ്ടി മാത്രം ....അങ്ങനെ ഹരി അണ്ണനും ഒരു കൂട്ടുകാരനും കൂടി ലക്ഷ്മിയുടെ വീട്ടില്‍ പോയി.....ഇവിടന്നു ഞങ്ങള്‍ ശരിക്കും ഉപദേശിച്ചിട്ട വിട്ടത്..


അങ്ങനെ പെണ്ണ് കാണല്‍ ചടങ്ങ്....


ദൈവമേ ..ഒന്നും സംഭവിക്കരുതേ.....


അങ്ങനെ ലക്ഷ്മി നാണം കുണുങ്ങി മന്ദം മന്ദം ചായയും ആയി വന്നു ..ഹരി പരസരം മറന്നു ലക്ഷ്മിയെ മാത്രം നോക്കി ഇരുപ്പായി... അതും വായയു പൊളിച്ചു ... .....


ഡാ ക ഡാ ക ഡാ....... വേര് ഒന്നും അല്ല... ഒരു മ്യൂസിക്‌ ഇട്ടതാ.....


ലക്ഷ്മി ഹരിയേട്ടന് ചായ കൊടുത്തു ..


ചില്ല് ഗ്ലാസില്‍ എന്ത് കിട്ടിയാലും ഒറ്റ വലിക്കു കുടിച്ചു ശീലം ഉള്ള ഹരി അണ്ണന്‍ ,, ആ ചൂടു ചയ ലക്ഷ്മിയുടെ മുഖത്ത് നിന്നും കണ്ണെടുക്കാതെ ഒറ്റ വലി.. അവന്‍ അറിയതെ ... "അയ്യോ" ... എന്ന് വിളിച്ചു പോയി....ഇത് കേട്ട് തകര്‍ന്നു പോയത് ലക്ഷ്മിയാണ്‌ ....


തന്നെ കണ്ടു പേടിച്ചാണോ അയ്യോ എന്ന് പറഞ്ഞതു എന്നവള്‍ തെറ്റുധരിച്ചു....

എങ്ങനെ തകരാതെ ഇരിക്കും ..... ആ ഫോടോ കണ്ടപ്പോള്‍ തന്നെ അത്രക്ക് ഹരിയെട്ടനെ ഇഷ്ടപെട്ടതാ..... മനസ് കൊട് ലക്ഷ്മി ഹരിയെ വരിച്ചു കഴിഞ്ഞിരുന്നു.......


നാക്ക്‌ പൊള്ളിയിട്ടും വായയും പൊളിച്ചു മുഖത്ത് നിന്നും കണ്ണെടുക്കാത ഹരിയെ കണ്ടു വീട്ടുകാര്‍ പറഞ്ഞു ,,, മക്കള്‍ക്ക്‌ എന്തെകിലും സംസാരിക്കാന്‍ ഉണ്ട്കില്‍ ആ റൂംല്‍ പോയി സംസരിചോള്ളൂ.....


ഒരായിരം ലടുക്കള്‍ ഒറ്റയടിക്ക് പൊട്ടിയ പോലെ തോന്നി ഹരിക്ക്.... അങ്ങനെ ലക്ഷ്മി ആദ്യം റൂമിലേക്ക്‌ പോയി. പിന്നാലെ ഹരിയും .....


ആ റൂമില്‍ ആകെ ഒരു ദിവാന്‍ കോട്ടും , ഒരു കസേരയും പിന്നെ ഒരു സ്റ്റീല്‍ അലമാര മാത്രമേ ഒള്ളു .


അങ്ങനെ ... അവര്‍ സംസാരം തുടങ്ങി... സംസാരത്തില്‍ ലയിച്ചു ലയിച്ചു ,, ഹരി ആ അലമാരയില്‍ ഒന്ന് ചാരി...


അവന്റെ ടൈം എന്ന് പറഞ്ഞാല്‍ മതിയല്ലോ, അലമാരയുടെ ഒരു കാല് ശരിയല്ലായിരുന്നു ...അതാ പോകുന്നു അലമാര ...... എന്ത് ചെയ്യാം അലമാരക്ക് അറിയില്ലെല്ലോ ഇത് പെണ്ണ് കാണല്‍ ആണെന്ന് .... നേരെ വീണത്‌ ലക്ഷ്മിയുടെ മീതക്ക് ആണ് ..


ഒരുവിധത്തില്‍ ലക്ഷ്മി ആ അലമാര തങ്ങി നിറുത്തി.."""""""""""അആയ്യോ ''''''''''എന്ന് ഉറക്കെ കരഞ്ഞു.....ഹരി എന്ത് ചെയ്യണം എന്നറിയാതെ പകച്ചു പോയി... നേരെ അവന്‍ അലമാര പൊക്കി നേരെയാക്കി .. ലക്ഷ്മിയെ പിടിച്ചു എഴുനെല്പിച്ചു .....


ഈ സമയം പുറത്തു എല്ലാവരും പേടിച്ചു പോയി...... മകളുടെ കരച്ചില്‍ കേട്ട് അവര്‍ ഞെട്ടി....അവരുടെ മനസിലേക്ക് പല ചിന്തകളും കയറി വന്നു .... ഇവന്‍ പെണ്ണ് കാണാന്‍ വന്നത് തന്നെയാണോ എന്ന് വരെ അവര്‍ സംശയിച്ചു ... അവള്‍ എല്ലാവരും ആ റൂം ലേക്ക് ഓടി .....


ചെന്നപോള്‍ അവര്‍ കണ്ട കാഴ്ച .. വാവിട്ടു കരയുന്ന ലക്ഷിയെയും ... ലക്ഷ്മിയെ പിടിച്ചു എഴുനെല്പ്പിക്കുന്ന ഹരിയും ആണ് ... അവിടെയും അവര്‍ തെറ്റുധരിച്ചു ,അല്ല ആരായാലും തെറ്റുധരിച്ചു പോകും ....,,


ഇത് കണ്ടു ഗര്‍ജിക്കുന്ന സിംഹത്തെ പോലെ ലക്ഷ്മിയുടെ അനിയന്‍ ചാടി വന്നു .... ഒന്നും സംഭാവിക്കുനതിനു മുമ്പ് തന്നെ അവര്‍ എല്ലാം അവരെ പറഞ്ഞു മനസിലാക്കി ...





അങ്ങനെ എല്ലാവരും ചിരിയും ആയി ഹാള്‍ ലേക്ക് വന്നപ്പോള്‍ ,, കൂടെ വന്ന ഹരിയുടെ കൂടുകാരനെ കാണാന്‍ ഇല്ല .....


റൂംല്‍ നിന്നും ""അയ്യോ"" വിളി കേട്ട് എല്ലാവരും അങ്ങോട്ട്‌ ഓടിയപ്പോള്‍ ,, സംഗതി പന്തികെട എന്ന് തോന്നിയ കൂട്ടുകാരന്‍ പുറത്തേക്കു ആണ് ഓടിയത് ,...... പാവം.....


ഇനി ആരാ എന്ന് അറിയാമോ അന്ന് കൂടെ ഉണ്ടായിരുന്ന കൂട്ടുകാരന്‍.... ഹഹഹ... വേറെ ആരും അല്ല .... നമ്മുടെ ഷിബു തന്നെ......


അങ്ങനെ അവര്‍ ,,ലക്ഷ്മിയ്ടെ അനിയന്മാരും ബന്ടുക്കളും ഷിബു വിനെ തിരിക്കി പുറത്തേക്കി ഇരിങ്ങി .ഹരിയും ലക്ഷ്മിയും പിന്നെ പെണ്ണുങ്ങളും വീട്ടില്‍ തന്നെ ഇരുന്നു ...ഇതാ പറയുന്നത് സംഭവിക്കുന്നത്‌ എല്ലാം നല്ലതിന് .. അത് കൊണ്ട് ഹരിക്കും ലക്ഷ്മി ആയി സംസാരിക്കാം കൂടുതല്‍ സമയം കിട്ടി...


ഓടി ഓടി തളര്‍ന്നു ഒരു പെട്ടികടയില്‍ നിന്നും സോഡാ സര്‍ബത്ത് കുടിക്കന്ന ഷിബു ന്റെ കണ്ട ലക്ഷ്മിയുടെ അനിയന്‍ ..

"ദാ അവിടെ നില്‍ക്കുന്നു അവന്‍.. "


ഇവരെ കണ്ട ഷിബു എന്ത് ചെയ്യണം എന്നറിയാത്ത പകച്ചു പോയി... ദൈവമേ അവര്‍ ഹരി എന്ത് ചെയ്തു ആവോ .. പാവം ഹരി..... അതാ അവര്‍ എന്റെ അടുതെക്കാണല്ലോ വരന്നതു ,, ഇനി എന്ത് ചെയ്യ്ജം ... അവന്‍ ആകെ തകരന്നു പോയി.. എന്ത് ചെയ്യണം എന്ന് അവനു ഒരു എത്തും പിടിയും കിട്ടുനില്ല ...


പെട്ടന്നാണ് അവന്‍ കണ്ടത് ,കുറച്ചു അകലെ ഒരു ഫാസ്റ്റ് പസ്സഞ്ഞര്‍ ബസ്‌ നിറുത്തിയിരിക്കുന്നു ,. കുടിച്ചു കൊണ്ടിരുന്ന സര്‍ബത്തിനു 100 രൂപ കൊടുത്തു , അതിന്റെ ബാക്കി വരെ വാങ്ങാതെ അവന്‍ അങ്ങോട്ട്‌ ഓടി .. ആളെ ഇറക്കി മുനോട്ടു നീങ്ങുന്ന ആ ബസ്സില്‍ ചാടി കയറി .. അത് എങ്ങോട്ട് പോകുന്ന ബസ്‌ ആണെന്ന് വരെ അവനു അറിയില്ലായിരുന്നു .. കിട്ടിയ ഒരു സീറ്റില്‍ ഇരുന്നു ഒരു ദീഘാ ശ്വാസം വിടുമ്പോഴും അവന്റെ ആധിയും ചിന്തയും അവന്റെ പ്രിയപ്പെട്ട കൂട്ടുകാരന്‍ ഹരിയെ കുറിച്ചായിരുന്നു ....









Sunday, August 25, 2013

കഷ്ടം തന്നെ മുതലാളി കഷ്ടം തന്നെ..

ഞാന്‍  എന്റെ കഴിഞ്ഞ  പോസ്റ്റ്‌ ല്‍ ഒരാളെ കുറിച്ച് പറഞ്ഞിട്ടുടയിരുന്നു.......... ......................................................വേറെ ആരും അല്ല  കുഞ്ഞുസ് തന്നെ......
ഓ മനസിലായില്ലേ..... ആ  ലിജി തന്നെ..... ഇമ്മടെ നിഷാന്തിന്റെ  കുഞ്ഞുസ് .....

പാവം നിഷാന്ത് .... ഗള്‍ഫ്‌ ല്‍ വന്നു തുടങ്ങിയ ചില ശീലങ്ങള്‍ എല്ലാം അവനു  മാറ്റേണ്ടി വന്നു .... അതെ..... tissue  use  ചെയ്യല്‍ തന്നെ....

എന്ത് ചെയ്യാന്‍ ... കുഞ്ഞുസ് നെ പോലെ  ഒന്ന് ഉണ്ടെകില്‍  അതൊക്കെ  മാറ്റേണ്ടി വരും ..

ഇപ്പൊ നിങ്ങള്‍ വിചാരിക്കും ലിജിക്ക്  tissue ഉപഗോയിച്ചാല്‍  അലര്‍ജി  ഉണ്ടാകും എന്നൊക്കെ.... ഏ .. അതൊന്നുമല്ല ... അതൊക്കെ ആലോചിച്ചു ആരും  ബുദ്ധിക്കു പണി കൊടുക്കണ്ട....

ഇവിടെ ബഹ്‌റൈന്‍ ല്‍  ഇപ്പോള്‍  tissue  use ചെയ്യാതെ ഒരു  വീടെ  ഉണ്ടാകു. അതാണ്  നിഷാന്ത്ന്റെ  വീട് ... ഞാന്‍ നേരത്തെ  പറഞ്ഞിരുന്നല്ലോ  കുഞ്ഞുസ്  കുറെ കഴിവുകളുടെ ഒരു കലവറ ആണെന്ന് .. അത് തന്നെ പ്രോബ്ലം...

tissue  കിട്ടിയാല്‍  ലിജി അത് വെട്ടി കൂടി ഒരു പൂവ് ഉണ്ട്ക്കും ... ആദ്യംമെല്ലാം നിഷാന്ത്  ഒരു രസം ആയിരുന്നു ... പിന്നെ പിന്നെ..... tissue company ഒന്ന് സ്വന്തം ആയി തുടങ്ങേണ്ടി വരും  എന്നായപ്പോള്‍ അവന്‍ പതുക്കെ tissue വാങ്ങല്‍ അങ്ങ് നിറുത്തി ..

ഇപ്പോള്‍ ലിജിയും നിഷാന്തും  ഞങളുടെ വീട്ടില്‍ വരുന്ന ദിവസം എല്ലാ tissue box  എടുത്തു ഞങള്‍ ഒളിപ്പിച്ചു വെക്കും..എന്തിനാ വെറുതെ റിസ്ക്‌ എടുക്കുന്നത്.....


അങ്ങനെ ഇതിന്റെ ഒരു solution എന്നാ രീതിയില്‍ അവനു ഒരു തയ്യല്‍ mechine കുഞ്ഞുസ് നു  വാങ്ങി  കൊടുത്തു ....

അതും ഇത്രക്ക് പണി ആകും എന്ന് അവന്‍ അറിഞ്ഞില്ല.... തയ്യില്‍ ലും ലിജിക്ക് ഇഷ്ടപെട്ട ഏര്‍പ്പാട് ആയിരുന്നു ...വീട്ടില്‍ മുണ്ട് ഉടുതിരുന്ന  നിശത് ഇപ്പോള്‍ barmooda  യ ഇപ്പോള്‍ ഉപയോഗിക്കുനത്  ...

കാരണം വേറെ ഒന്നും അല്ല .... ഇപ്പോള്‍ ലിജി , tissue വിട്ടു  അവന്റെ മുണ്ട് ലേക്ക കയരിയിരിക്കുനത്....അവന്റെ മുണ്ടുകള്‍ എടുത്ത ലിജി ഓരോന്ന് തയ്യികും... അങ്ങനെ അവന്റെ ഓരോ മുണ്ടുകളും  ഷര്‍ട്ട്‌ ,, ചുരിദാര്‍  എന്നിവ ആയികൊണ്ടിരുന്നു ...
ഇതാ ഒരു കാവി മുണ്ട് ഷര്‍ട്ട്‌ ആയി കിടക്കുന്നു .. പാവം കാവി മുണ്ട് ..കിടക്കണ കിടപ്പ് കണ്ടാ....


എന്തായാലും  എന്താ  ഇതൊക്കെ കൊണ്ട്  നിഷാന്ത് ഒരു പച്ച പരിഷ്കാരന്‍ആയി ... കണ്ട ലുങ്കിയും കാവിയും ഉടുത് നടന്നവന്‍ ഇപ്പൊ ബര്മൂട ക്കാരന്‍ ആയി....

ഇതിപ്പോ തിളക്കം സിനിമയിലെ പോലെ ആകുമോ എന്ന സംശയം ഇല്ലാതില്ല...കാരണം ലിജി തന്റെ ഈ കഴിവുകള്‍   ഹരി അണ്ണന്റെ ഭാര്യ ലക്ഷ്മി യെയും എന്റെ ഭാര്യയെയും പഠിപ്പിക്കുന്നുണ്ട്..അത് മറന്നു പോയി കേട്ടോ  .. ഹരി അണ്ണന്റെ ഭാര്യയും  കുറെ കഴിവുകളുടെ കലവറയാണ് .........എന്നാണാവോ എന്റെ  മുണ്ട് ഇനി ഷര്‍ട്ട്‌ ആകുന്നതു ....ഏതു നിമിഷവും ഞാനും ഒരു പച്ച പരിഷികാരന്‍ ആകാം ....ദയവു ചെയ്തു  നിങ്ങള്‍ എന്നെ കുറ്റം പറയരുത് ..ഗതി കേടുകൊണ്ടാ.....

വേറെ ഒന്ന് കൂടി കേട്ടു..  ചോദിച്ചിട്ട് അവര്‍ ,,, അവര്‍ എന്ന് പറഞ്ഞാല്‍  ലിജി ലക്ഷ്മി,  സിംബിളി,,,,,,,അങ്ങ് വിട്ടു പറയുന്നില്ല ....  നിഷേധിക്കുന്നം ഇല്ല....

ഒരു  തിളക്കം കോമഡി കൂടി അവിടെ നടന്നു എന്നാ കേട്ടത് .. ..
എന്തയാലും ഇവള്‍ക്ക്    തയ്യല്‍ തലയ്ക്കു പിടിച്ചു ഇരിക്കുകയാണല്ലോ,,  അപ്പൊ നിഷാന്ത്  ഒരു pants അവളെ കൊണ്ട് തയിപ്പിക്കം   എന്ന് വെച്ച്  അതിനുള്ള ഒരു തുണി വാങ്ങി കൊടുത്തു .....

എന്ത് ചെയ്യാം എന്ത് ചെയ്താലും ഇവന് പണി കിട്ടി കൊണ്ടിരിക്കുകയാണല്ലോ ......അതിനും വേണം അല്ലോ ഒരു ഭാഗ്യം......

ഒരു ദിവസം ലക്ഷ്മി, എന്റെ ഭാര്യ,  ലിജിയുടെ  വീട്ടില്‍ വന്നു .....പൊടികൈകള്‍ പഠിക്കാനും പഠിപ്പിക്കാനും... .. ഇതിലെ താരം  സിമ്പിള്‍ ആയ എന്റെ സിംബിളി  യാണ് ...

അന്നാണ് അത് സംഭവിച്ചത് ."തിളക്കം" കോമടി ..... ... ഇതിലെ സലിം കുമാര്‍  സിംബിളി ....    അശോകന്‍ ലിജിയും ആണ് ...  ഞാന്‍ ആയിട്ടു ഇനി കൂടുതല്‍ വിശദീകരിക്കുനില്ല ... എല്ലാം ഈ  ഫോട്ടോയില്‍ ഉണ്ട് ....എല്ലാവര്ക്കും  ഓര്‍മയില്ലേ  "തിളക്കം" ഈ സീന്‍.... അതൊന്നു ഓര്‍ത്തു  എടുത്തോ......

" അപ്പോള്‍ ബാക്കി  6 സെന്റ്‌ ഇല്ലേ .... "" " അതെങ്ങനെ.... ഇത് കണ്ട..... അവിടെ അല്ലെ കുളം..."""

നിഷാന്ത് ന്റെ pant ന്റെ ഒരു അവസ്ഥയെ.... കഷ്ടം തന്നെ മുതലാളി കഷ്ടം തന്നെ..........



കുഞ്ഞുസ് ന്റെ creations കാണാന്‍  ഈ ലിങ്ക് ഓപ്പണ്‍ ചെയ്യുക...
https://www.facebook.com/groups/378089998980433/