Sunday, October 6, 2013

കുഞ്ഞുസ് ന്റെ ബിമാനയാത്ര....



കുഞ്ഞുസ് ...... വീണ്ടും  ഇമ്മടെ  കുഞ്ഞുസ് ... കുഞ്ഞുസ് ന്റെ കഴിഞ്ഞ കഥ പോലെ തന്നെ  ഇതും ഒരു യാത്ര യായി  ബന്ധപെട്ട ഒരു കാര്യം ആണ് ... അത്രക്ക്  വലിയ ഒരു സംഭവും അല്ല ,  പ്രതേകിച്ചു കുഞ്ഞുസ് ന്റെ കാര്യത്തില്‍..
ഇത് കുഞ്ഞുസ് വായിക്കുമ്പോള്‍  ഇതൊക്കെ  എന്ത്  എന്ന് വിചാരിക്കുന്നുണ്ട്കും ,,ഇതിലും അപ്പുരതൊക്കെ  എന്തൊക്കെ സംഭവിച്ചിരിക്കുന്നു .....

അങ്ങനെ നിഷാന്ത്  കുഞ്ഞുസ് കല്യാണം എല്ലാം കഴിഞ്ഞ സമയം  ..കുഞ്ഞുസ് നെ നാട്ടില്‍  ആക്കി നിഷാന്ത്  ഇവടെ ബഹ്‌റൈന്‍ ലേക്ക് വന്നു ...ഒരു മാസത്തിനു  ഉള്ളില്‍ തന്നെ  കുഞ്ഞുസ് ന്റെ വിസയും റെഡി ആയി .അങ്ങനെ കുഞ്ഞുസ് ബഹ്‌റൈന്‍ ലേക്ക് വരന്‍ പോകുന്നു.....

സത്യം പറഞ്ഞാല്‍ കുഞ്ഞുസ്,  ലക്ഷ്മി ഇവരല്ലേം ഇവിടെ ബഹറിന്‍  ല്‍ വന്നില്ലയിരുനെകില്‍ ഞാന്‍ ഈ ബ്ലോഗ്‌ ല്‍ എന്ത് എഴുതുമായിരുന്നു എന്ന് ഇടക്ക്  ചിന്തിക്കാറുണ്ട്  ...ആശയധരിദ്ര്യം കൊട്നു ഞാന്‍ ചത്ത്‌ പോയേനെ...
എന്തയാലും ഈ അവസരത്തില്‍ ഇവരോട്  ഞാന്‍ എന്റെ നന്ദി അറിയിക്കുന്നു.

വിസ റെഡി ആയി.പക്ഷെ നിഷ്ന്തിനു ലീവ് കിട്ടിയില്ല പോയി കൊണ്ടുവരാന്‍  ..  കുഞ്ഞുസ്  ബഹ്‌റൈന്‍ ലേക്ക് ഒറ്റയ്ക്ക് വരണം   .. ഒറ്റയ്ക്ക്  വരണം എന്ന് കേട്ടപോള്‍ തന്നെ  കുഞ്ഞുസ് നെ  പേടിയായി...അത് പോലെ തെന്നെ കുറെ സംശയങ്ങളും...  ഫോണ്‍ വിളിച്ചാല്‍  നിശന്തിനു വിമാനയാത്ര സംശയങ്ങള്‍   കേള്‍ക്കല്‍ ആയിരുന്നു ..

ചാട്ട...............- അത് പറയാന്‍ മറന്നു ... കുഞ്ഞുസ് നിഷത്തിനെ " ചേട്ടാ" എന്ന് വിളിക്കുന്നത്  "ചാട്ട"  എന്നാണ് .... ചാട്ട... ചാട്ട എന്ന് ഒരു  ദിവസം കുറഞ്ഞതു  150 തവണ എങ്കിലും വിളിക്കും ....

"ചാട്ട .  ഈ ബഹറിന്‍ ലേക്ക്  ഉള്ള ബിമാനം  എങ്ങനെ  മനസിലാകും... ബഹറിന്‍ എന്ന ബോര്‍ഡ്‌ ഉണ്ടാകുമോ???

"ചാട്ട ... ഈ ടിക്കറ്റ്‌  എവിടെ കാണിച്ചു കൊടുക്കണം ?"...

"ചാട്ട...ടിക്കറ്റ്‌ ചെക്ക്‌ ചെയ്യാം ബിമാനത്തില്‍ കണ്ടക്ടര്‍ ഉണ്ടാകുമോ??...

അങ്ങനെ  അങ്ങനെ 100 കൂട്ടം സംശയങ്ങള്‍....
അവസാനം നിഷാന്ത് കൊച്ചി എയര്‍പോര്‍ട്ട് ന്റെ സ്കെട്ച് ഉം പ്ലാനും  വരെ    വരച്ചു  അയച്ചു കൊടുത്തു  ....
എന്നിട്ട് പറഞ്ഞു " പാസ്പോര്‍ട്ട്‌ സൂക്ഷിച്ചു  വെക്കണം "

അങ്ങനെ ആ ദിവസം വന്നെത്തി.. കുഞ്ഞുസ്  ഇന്ന് ബഹറിന്‍ ല്‍  പോകുന്നു...

ലിജിക്ക് തന്റെ  ചാട്ടന്റെ അടുത്തു പോകുന്നതിന്റെ സന്തോഷം ഉണ്ടെകിലും .. നാട് വിട്ടു പോകുന്നത്തിന്റെ  ഒരു ദുഖം ഇല്ലാതില്ല...അതിലുപരി  ഈ ആദ്യ ബിമാനയാത്ര പേടിയും ...

അങ്ങനെ മാമനും കുറെ  പേരും ആയി കുഞ്ഞുസ് എയര്‍പോര്‍ട്ട് ല്‍  എത്തി ......അപ്പോള്‍ കുഞ്ഞുസ് ന്റെ മുഖം കാണണം ആയിരുന്നു ... പാവം ..

കുഞ്ഞുസ് നു മാത്രം അല്ല , എല്ലാവര്ക്കും നല്ല ടെന്‍ഷന്‍ ഉണ്ട് ..കുഞ്ഞുസ് എയര്‍പോര്‍ട്ട് ന്റെ അകത്തു എന്തൊക്കെ കാട്ടി കൂട്ടും എന്ന് അവര്‍ക്ക് പേടി ഇല്ലാതില്ല...

അപ്പോള്‍ മാമന്‍ ചോദിച്ചു " മോളെ ടിക്കറ്റ്‌  പാസ്പോര്‍ട്ട്‌ എല്ലാം എടുത്തിട്ടുടല്ലോ "

"ഉവ്വ മാമ... ടിക്കറ്റ്‌ എടുതിട്ടുട് ..പിന്നെ പാസ്പോര്‍ട്ട്‌ ന്റെ ഫോട്ടോ കോപ്പി എടുത്തു "

"ഫോട്ടോ കോപ്പി യോ ??

" അതെ മാമ .. ഫോട്ടോകോപ്പി ....... ചേട്ടന്‍ പറഞ്ഞിട്ടുടയിരുന്നു  പാസ്പോര്‍ട്ട്‌ സൂക്ഷിച്ചു വെച്ചേക്കണം എന്ന് .. അത് കൊണ്ട്  ഞാന്‍ വീട്ടില്‍ അലമാരിയില്‍ വെച്ചിട്ടുട് ..   കയ്യില്‍ ഫോട്ടോ കോപ്പി യും എടുത്തു "

"ദൈവമേ നിന്റെ ഒരു കാര്യം .... നിന്നെ കൊണ്ട് ഞാന്‍ തോറ്റ ..."

അപ്പോള്‍ തന്നെ   മാമന്‍  ,, നിഷാന്തിന്റെ  കസിന്‍ രഞ്ജിത്ത് ന്റെ വിളിച്ച്  വീട്ടില്‍ പോയി  കുഞ്ഞുസ് ന്റെ പാസ്പോര്‍ട്ട്‌  കൊണ്ട് വരന്‍ പറഞ്ഞു ...

ഇതൊക്കെ കേട്ട് കൊണ്ട് കുഞ്ഞുസ് മാമനോട് ..

"എന്തിനാ മാമ  രഞ്ജിത്തിനെ യൊക്കെ ബുധിമുട്ടിക്കുനത് ....പാസ്പോര്‍ട്ട്‌  ചേട്ടന്റെ  ബഹ്‌റൈന്‍ ലെ അഡ്രെസ്സ് ലേക്ക് അയച്ചു തന്നാല്‍ മതിയല്ലേ...."


 മാമന്‍ അതിനുള്ള ഉത്തരം പറഞ്ഞില്ല...  " അവന്റെ ഒരു കാര്യം അവനു ഇവളെ വന്നു കൊണ്ട് പോകാന്‍  പാടില്ലേ " എന്ന്  പിറുപിറുക്കുന്നുടയിരുന്നു......

ഇതൊക്കെ   കണ്ടിട്ട്  എല്ലാവര്ക്കു ചിരി  വരുന്നുനെങ്കിലും  ഇവള്‍ അകത്തു പോയി എന്തൊക്കെ കട്ടി കൂട്ടും എന്നാ പേടി കൊണ്ട് ആ ചിരി  പുറത്തേക്കു വന്നില്ല ...

അങ്ങനെ പാസ്പോര്‍ട്ട്‌ കിട്ടി  കുഞ്ഞുസ് ഉന്തു വണ്ടിയും ആയി   അകത്തേക്ക് കടന്നു ,.... അത് ശരിക്കും ഒരു ഉന്ത്  വണ്ടി  തന്നെ ആയിരുന്നു കുഞ്ഞുസ് നു ..  അവള്‍ നേരെ ഉന്തുമ്പോള്‍ അത് വളഞ്ഞു പോകും... അങ്ങനെ ഒരു വിധത്തില്‍  ഒരു കൌണ്ടര്‍ ല്‍ എത്തി... നോക്കിയപ്പോള്‍  പെട്ടിയില്‍ നിന്നും അച്ചാര്‍ ലീക്ക് ആയി ..അവര്‍ പറഞ്ഞു  ഈ പെട്ടി wrap ചെയ്തു കൊണ്ട് വരാന്‍  , അവര്‍  സ്ഥലവും കാണിച്ചു കൊടുത്തു ... അങ്ങനെ അവന്മാര്‍  wrap ചെയ്തു കൊടുത്തു .ഇതെല്ലം ഫ്രീ ആണെന്ന ഇമ്മടെ കുഞ്ഞുസ് വിചാരിച്ചത് .... കാശു കൊടുക്കാതെ വന്ന കുഞ്ഞുസ് ന്റെ  പിന്നാലെ വന്നു വന്നു കാശ് ഉം വാങ്ങി...


ഇനി അടുത്തത്  നമ്മുടെ ഇന്ത്യന്‍ രൂപ കുറച്ചു മാറ്റി ബഹ്‌റൈന്‍ രൂപ ആക്കണം .. അതിനു അവിടെ ഉള്ള ഒരു  എക്സ്ചേഞ്ച് ല്‍ കൊണ്ട് പോയി പെടക്കണ 25 നൂറു രൂപ കൊണ്ട് പോയി കൊടുത്തിട്ട്  അവിടെ ഇരിക്ക്കണ ആ  അലവതി  തിരിച്ചു ഒരു  നോട്ടു മാത്രം തിരികെ തന്നിരിക്കുന്നു ..തന്നെ ഇയാള്‍ പറ്റിച്ചു എന്ന് വിചാരിച്ച കുഞ്ഞുസ്  അപ്പൊ തന്നെ ചാട്ടനെ  ബഹ്‌റൈന്‍ ലേക്ക് വിളിച്ചു ..  അതില്‍  എഴുതിയിരിക്കുന്നതും , കളര്‍ എല്ലാം പറഞ്ഞു കൊടുത്തപ്പോള്‍  മനസിലായി  അത് ഈ 2500 രൂപക്ക് ഉള്ള മുതല്‍ തന്നെ എന്ന്.. "അല്ലെകിലും എന്നെ അങ്ങനെ  ആര്‍ക്കും പറ്റിക്കാന്‍ പറ്റില്ല"  -കുഞ്ഞുസ് മനസില്‍ പറഞ്ഞു ..

അങ്ങനെ എല്ലാ കടമ്പകള്‍ കഴിഞ്ഞു   കുഞ്ഞുസ് ബിമനതിനു ഉള്ളില്‍ എത്തി  അവര്‍ പറഞ്ഞ സീറ്റ്‌ ല്‍ ഇരിപ്പായി...ഇരിക്കാന്‍ ഒരു സീറ്റ്‌ കിട്ടിയപ്പോള്‍ കുഞ്ഞുസ് നു  സമാധാനം ആയി  കൂടെ ആത്മവിശ്വസവും .

കുറച്ചു കഴിഞ്ഞപ്പോള്‍ 3  പെണ്ണുങ്ങള്‍  വിമാനത്തിനെ  മൂന്ന് സ്ഥലങ്ങളില്‍ നിന്ന് സ്പീക്കര്‍ ലൂടെ വരുന്ന ശബ്ദത്തിനു അനുസരിച്ച് ആംഗ്യങ്ങ  കാണിക്കുന്നു .. ഓ ...യാത്രക്കാര്‍ക്ക്  ബോര്‍ അടിക്കടിരിക്കാന്‍  ബിമാനത്തില്‍  ഓരോ പ്രോഗ്രാംസ് എല്ലാം ഉണ്ടെന്നു കുഞ്ഞുസ്നു മനിസിലായി ..

ഇത് ഇപ്പൊ കോമഡി ടൈം  ആണ് നടകുന്നത് എന്ന് തോന്നുന്നു ,.. എന്തയാലും  കുഞ്ഞുസ്  ശരിക്കും അത് അങ്ങ് ആസ്വധിച്ചു .. അത് കൊട്നു  കുഞ്ഞുസ് അവരുടെ പരിപാടി കഴിഞ്ഞപ്പോള്‍ തന്നെ  കയ്യടിച്ചു പാസാക്കി ..... ഇത് കേട്ട് ആ ഫ്ലൈറ്റ് ലെ എല്ലാവരും അവളെ തന്നെ നോക്കിയത്  എന്തിനാ എന്ന് അവള്‍ക്കു മനസിലായില്ല ..ഇതെന്താ എല്ലാവരും എന്നെ തന്നെ നോക്കുനത് . ഒരാള് പോലും കയ്യടിച്ചില്ല , കയ്യടിച്ച എന്നെ മാത്രം ഇവര്‍ നോക്കുന്നു ..മം..... അപ്പൊ അവള്‍ക്കു ഒരു കാര്യം  കൂടി മനസിലായി...ഈ ഫ്ലൈറ്റ്  യാത്രകര്‍ എല്ലാവരം ഭയകര ജടക്കാരും  അഹങ്കാരികളും  ആണെന്ന് ...

കുറച്ചു കഴിജപ്പോള്‍ ഒരു ചേച്ചി  ഒരു ഒരു ട്രേ യില്‍ ഒരു കുപ്പി വെള്ളവും ഒരു ചെറിയ പാക്കറ്റ് ഉം  കൊണ്ട്  തന്നു ... കുഞ്ഞുസ് ആ പാക്കറ്റ് എടുത്തു നോക്കിയപ്പോള്‍  മനസിലായി അത് ചുയിഗം  ആണെന്ന്... അപ്പൊ  ഫ്ലൈറ്റ്  ല്‍ ചുയിന്ഗം  എല്ലാം കിട്ടും ....  ഒട്ടും അമാതിച്ചില്ല അത് പൊട്ടിച്ചു  നേരെ വായില്‍ ഇട്ടു ....  അയ്യേ  എന്തോ വൃത്തികെട്ട ടേസ്റ്റ്..... എന്തോ ഒരു പന്തികേട് , അവര്‍ അടുത്തിരിക്കുന്ന ആളെ നോക്കി ... അപ്പോള്‍ അയാള്‍ ആ സദനം വെച്ച്  മുഖം തുടക്കുന്നു.... ആരും  കാണാതെ വായില്‍  നിന്നും അതെടുത്തു ഹാന്‍ഡ്‌ ബാഗ്‌ ല്‍ ഇട്ടു ..

അങ്ങനെ കുറച്ചു സമയം കഴിഞ്ഞു   ഫ്ലൈറ്റ്   പയ്യെ   പയ്യെ  റണ്‍വേ യിലൂടെ നീങ്ങാന്‍ തുടങ്ങി.... കുഞ്ഞുസ് ന്റെ  മനസു  തന്റെ ചാട്ടനെ  കാണാന്‍ ഉള്ള ആകാംഷയിലേക്കും .....
________________________________________________________________
കുഞ്ഞുസ്  കഥകള്‍


കുഞ്ഞുസ് നു ഹിന്ദി പഠിക്കണം...






____________________________________________________________________