Monday, September 30, 2013

എന്നാലും അവള്‍ എന്നോട് ഇത് ചെയ്തല്ലോ



രാവിലെ തന്നെ ഫോണ്‍  അടിച്ചുകൊണ്ടേയിരിക്കുന്നു.....രാവിലെ എന്ന് പറഞ്ഞാല്‍  ഒരു പത്തു മണി ആയിക്കാണും ... അല്ലെങ്കിലും  ഗള്‍ഫില്‍  അവധി ദിവസങ്ങള്‍  രാവിലെ എന്ന്  പറഞ്ഞാല്‍  പത്തു മണി കഴിയും ...ഇനിയും   റിംഗ് ചെയ്താല്‍ കുട്ടികള്‍  എഴുനേല്‍ക്കും എന്ന് പേടിച്ചു , വിളിക്കുന്നവനെ മനസ്സില്‍ പ്രാകി   പോയി  ഫോണ്‍ എടുത്തു ...

വിളിക്കുനത്‌ ബിനോയാ ..ഇവനൊന്നും രാവിലെ വേറെ ഒരു പണിയും ഇല്ലേ . മനുഷ്യന്റെ ഉറക്കം കളയാന്‍   അതി രാവിലെ തന്നെ വിളിച്ചോളും.......

അല്ല  ഇവന്‍ എന്താ ഇന്ന് അവധിയയിട്ടും രാവിലെ തന്നെ  തല പോക്കിയോ.. അങ്ങനെ ഉണ്ടാകാന്‍ ഒരു വഴിയും ഇല്ലെല്ലോ..... എന്തായലും ഫോണ്‍ എടുത്തു  അഭിസംബോധന ചെയ്തു ....

" എന്താടാ  പട്ടി... നിനെക്ക്  കിടന്നു ഉറങ്ങാന്‍  പാടില്ലേ...."

"വിനോദ് ചേട്ടാ..... പെട്ടന്  ഇങ്ങോട്ട് വാ.. ദാ ഇവിടെ ജിത്തു  ബോധം കേട്ട് വീണു "

അത് കേട്ടപ്പോള്‍ തന്നെ ഞാന്‍  പേടിക്കുക മാത്രം അല്ല  ഒന്ന് ആശ്ചര്യപെടുക തെന്നെ  ചെയ്തു ...... ബോധം ഇല്ലാത്ത ഇവന്‍ എങ്ങനെ ബോധം കേട്ട് വീണു... ഇനി   എങ്ങാനും  അഡ്രെസ്സ് മാറി  വന്ന വെല്ല ബോധവും അവനു  കിട്ടിയോ? എന്തായാലും കഷ്ടം ആയി പോയി  ,  ഇല്ലാത്ത സദനം കിട്ടിയപ്പോള്‍  അത് അപ്പോള്‍ തന്നെ "കെട്ടും " പോയല്ലോ 

എന്തായാലും  പെട്ടന്ന് തന്നെ ഡ്രെസ്സും മാറി  അവരുടെ ഫ്ലാറ്റ്  ലേക്ക് പോയി...

അവിടെ ചെന്നപോള്‍  ജിത്തു കിടക്കുന്നുട് .. ചുറ്റും  ബിനോയ്‌ , നിതിന്‍ , നിഷതും നില്‍ക്കുന്നു ... 

ഇടക്ക് ജിത്തുവിന്  അഡ്രെസ്സ് മാറി  വന്ന  ബോധം കിട്ടുന്നുട് ... അപ്പൊ എഴുനേറ്റു എന്തോ പിച്ചും പേയും പറയും  എനീടു ഒരു കരച്ചിലും ,,, അപ്പൊ തന്നെ വന്ന ബോധം പോകും ....എനിക്കും തോന്നുന്നു ഇത്  ഇമെയില്‍ വഴി വന്നതാ ന്നു തോന്നുന്നു . ഫുള്‍ ആയിട്ടു download ആയിട്ടില്ല..


ഞാന്‍ കാര്യം തിരക്കി .. എല്ലാവരും ഉറക്കം  ആയിരുന്നു അത് കൊണ്ട്  എന്താ സംഭവിച്ചത് എന്ന് ഒരു പിടിയും ഇല്ല.....

ഞങ്ങള്‍ ജിതുവിനെ വിളിച്ചു ... അവന്‍ കണ്ണ് തുറന്നു ...എന്നീടു കരച്ചിലും... അതിന്ടക്ക് അവനു  പറയുന്നുടയിരുന്നു ,,

"എന്നാലും അവള്‍  എന്നോട് ഇത് ചെയ്തല്ലോ ......."

ആരാട ഈ അവള്‍?? വേറെ ആരവാന്‍  ... അവള്‍ ആയിട്ടു അവനുള്ളത് അവന്‍ കല്യാണം കഴിക്കാന്‍ പോകുന്ന "തറ" (Thara) യല്ലേ.....

ഇപ്പൊ മനസിലായില്ലേ ഇവര്‍ ആരാന്നു .... ഇത് ആ  ടീമുകള്‍ തന്നെ....  ജിതുവും തറയും -(ഇവിടെ ക്ലിക്ക് ചെയ്യുക - ജിത്തുവിന്റെ താരോദയം)

ദിവസത്തില്‍ ഫുള്‍ ടൈം  ഫോണ്‍  ചെയ്യുന്ന   ഇവര്‍ തമ്മില്‍ എന്താണവോ പ്രശനം . 
തറ  ജീവതതിലേക്ക് വന്നതിനു  ശേഷം  ഈ24 മണിക്കൂര്‍ പോര  ഒരു ദിവസം എന്ന് പറയുന്നവനാ  ഇവന്‍ .. അത്രക്ക്  നേരം ഫോണ്‍ സൊള്ളല്‍ ആണ് ..... അത് പോലെ തന്നെ അത്രക്ക്  deep  ആയിരുന്നു അവരുടെ relation .. എനീടു പെട്ടന് എന്ത് സംഭവിച്ചു ...

അപ്പൊ നിതിന്‍ പറഞ്ഞു .. കുറച്ചു മുമ്പ് അവനു  ഫോണ്‍ വന്നിരുന്നു ..

നേരെ ഞങള്‍ അവന്റെ ഫോണ്‍ എടുത്തു നോക്കി ...  അതെ  കുറച്ചു മുമ്പ് അവനു ഒരു ഫോണ്‍ വന്നിട്ടുട് .... അപ്പോള്‍ ആ ഫോണ്‍ തെന്നെയ പ്രശ്നം ... ദൈവമേ.... അത് അവള്‍  തന്നെ.... അവന്റെ തറ..... എന്താ പ്രശം എന്ന് ഇവന്‍ പറയുന്നും ഇല്ല.... ഇങ്ങനെയാകാന്‍ ഇവര്‍ തമ്മില്‍  എന്ത്  നടന്നു ............................................................................................................

വാ .....ഇനി നമുക്ക് സംഭവത്തിലേക്ക് കടക്കാം ...

അവിടെ അങ്ങ് നാട്ടില്‍ ,  രാവിലെ തന്നെ  തറ ഓഫീസില്‍  പോകുന്നു ..  ചെന്നപോള്‍ തന്നെ എല്ലാവരും തറയെ happy rakshabandan  wish ചെയ്യുന്നു ..

അപ്പോള്‍ ആണ് തറ അറിഞ്ഞത് ,, ഒ.... ഇന്നാണല്ലേ  രക്ഷബന്ദന്‍ ...... അങ്ങനെ  തിരിച്ചു എല്ലാവര്ക്കും രക്ഷബന്ദന്‍ വിഷ്  ചയ്തു,  തറ  തന്റെ ജോലി ചെയ്യാന്‍ ആയി കമ്പ്യൂട്ടര്‍ ഓണ്‍ ചെയ്തു    www.facebook.com എടുത്തു ....

അങ്ങനെ facebook   ല്‍ വര്‍ക്ക്‌ ചെയ്യമ്പോള്‍ ആണ് തറ ഓര്‍ത്തത് .. അയ്യോ ഇന്ന് ഒരു നല്ല ദിവസം ആയിട്ട് ഞാന്‍ എന്റെ  എല്ലാം എല്ലാം ആയ,  ഞാന്‍ കെട്ടാന്‍ പോകുന്ന   ജിത്തുചേട്ടനെ വിളിചില്ലെല്ലോ .ഇപ്പൊ തന്നെ വിളിക്കണം ഇനി ഒട്ടും വൈകിക്കണ്ട. എല്ലാം വിശേഷദിവസങ്ങളിലും അതി രാവിലെ തന്നെ ഞാന്‍ ചേട്ടനെ വിഷ് ചെയ്യുന്നത.... എനിക്ക്  എന്താ ഇന്ന്  പറ്റിയത് ...ശോ  ,,കഷ്ടം ആയി പോയി ....ഇനി ജിത്തു ചേട്ടന് എന്തു തോന്നുവോ ആവോ ....അങ്ങനെ അങ്ങനെ പലതും അവളുടെ മനസ്സില്‍ വന്നു .... പെട്ടന്ന് തന്നെ  ഫോണ്‍ എടുത്തു  അവള്‍ ജിതുനെ വിളിച്ചു ...

അപ്പോള്‍ ഇവടെ ജിത്തു നല്ല ഉറക്കത്തില്‍ ആണ് ...തറയുടെ ഫോണ്‍ കണ്ടതും അവന്‍ ചാടി എഴുനേറ്റു ഫോണ്‍ എടുത്തു ..

"ചേട്ടാ .. എന്നോട്  ക്ഷമിക്കണം ....."

"എന്തിനാ നീ രാവിലെ തന്നെ  എന്നോട്  ക്ഷമ ചോദിക്കുനത്??"

"അല്ല ചേട്ടാ.. ഞാന്‍ പറയാന്‍ വൈകി .. ഒന്നും വിചാരിക്കരുത് .. sorry "

"എന്താ എന്ന് വെച്ച പറ  തറെ "

"ഹാപ്പി രക്ഷബന്ദന്‍... ഞാന്‍ ഇന്ന് രാഖി വാങ്ങി വെക്കുന്നുട് ... ചേട്ടന്‍ നാട്ടില്‍ വരുമ്പോള്‍ തന്നെ ഞാന്‍ ആ രാഖി ചേട്ടന്റെ കയ്യില്‍  കെട്ടും "

ഇത് കേട്ട  ജിത്തു നു  പിന്നെ അവള്‍ പറയുന്നത് ഒന്നും കേള്‍ക്കാന്‍ പട്ടുറ്റുനുടയിരുന്നില്ല ... ഒന്നും പറയാനും .. അവന്റ  കണ്ണില്‍ ഇര്ട്ടു കയറുന്നു ...അവന്റെ തൊണ്ട വരണ്ടു .. അവന്‍ അവിടെ  ബിനോയി യുടെ മേത്തേക്ക് വീണു ....അങ്ങനെ അവന്റെ ഉള്ള ബോധവും പോയി...

താലി കെട്ടേണ്ട പെണ്ണ് രാഖി കെട്ടാന്‍  വന്നാല്‍ പിന്നെ   ആര്‍ക്കാ ബോധം കേടാത്തത് ....അല്ലെ??

സത്യത്തില്‍ എല്ലാം പോലെ തന്നെ,  ഈ രാഖി കെട്ടലും എന്തിനാ എന്നത് തറക്ക്  അത്രക്ക് ഗ്രാഹ്യം ഇല്ലായിരുന്നു