Thursday, July 4, 2013

ബിനോയ്‌യുടെ പുതിയ ജീന്‍സ്

ബിനോയ്‌ .... അറിയില്ലേ അവനെ.. എങ്ങനെ അറിയതിരിക്കും അല്ലെ... അവന്‍ തന്നെ ഇമ്മടെ  ബിനോയ്‌ ...  അതെ  " ഞാന്‍ എപ്പോഴാ മുല്ല പൂ ബിസിനസ്‌ തുടങ്ങിയത്" എന്നാ പോസ്റ്റിലെ  ലവന്‍ തന്നെ... അറിയാലോ ഇവന്റെ ഇപ്പോഴാതെ  വിശിഷ്ട സേവനം  ബഹ്‌റൈന്‍ ല്‍ ആണെന്ന് .. ഇവിടെ എത്തുനതിനു മുമ്പ് പഹയന്‍ അങ്ങ് ദുഫായില്‍ ആയിരുന്നു ....എന്തായലും അവിടെ നിന്നും അവര്‍ ഇവനെ ഇങ്ങോട്ട് കയറ്റി വിട്ടു ... അത് ഈന്തപ്പഴം കട്ടിടാണോ എന്ന്  ഞാഗള്‍ക്ക് സംശയം ഇല്ലാതില്ല...അതിനു വെക്തമായ കാരണവും ഉണ്ട് .... ഉറക്കത്തില്‍ ഇവന്‍ ഇടക്ക് വിളിച്ചു പറയുന്നത് കേള്‍ക്കാം
" അയ്യോ തല്ലലെ സാറെ . തല്ലലെ സാറെ... ഞാന്‍ ഈത്തപ്പഴം കട്ടിട്ടില്ല...."എന്ന് 

അത് എന്തെകിലും ആകട്ടെ അല്ലെ..... ഇവന്   അങ്ങ്  ദുഫായില്‍ വെച്ച് ഉണ്ടായാല്‍ ഒരു ചെറിയ സംഭവം  ആണിത്.....


അങ്ങനെ അവന്‍ ഒരു ജീന്‍സ് വാങ്ങാന്‍ തീരുമാനിച്ചു .... അല്ല  തീരുമാനിച്ചു എന്ന് പായാന്‍ പറ്റില്ല... മറ്റുള്ളവര്‍ ഇവനെ കൊണ്ട് തീരുമാനിപ്പിച്ചു എന്ന് പറയുന്നതാവും ശരി... കാരണം ഇപ്പോഴുള്ള ഒരു ജീന്‍സ് അവന്‍  വാങ്ങിയതിനു ശേഷം അലക്കിയിട്ടില്ല... അലക്കിയിട്ടില്ല എന്ന് പറഞ്ഞാല്‍ മാത്രം പോരാ.. അത് അവന്‍ ശരീരത്തില്‍ നിന്നും ഊരിയിട്ട് വരെ ഇല്ല... പിന്നല്ലേ  അലക്കാന്‍..

അവസാനം ആ ജീന്‍സ് അവന്റെ  ശരീരത്തോട് ഒട്ടി  അത് അവന്റെ തൊലിയോട്  അലിഞ്ഞു ചേര്‍ന്ന് മൂടി പോകുമോ എന്ന പരിവത്തില്‍ ആയപ്പോള്‍  അവന്റെ സുഹ്ര്തുക്കള്‍ ഇടപെട്ടു 

" ബിനോയ്‌  നീയൊരു പുതിയ ജീന്‍സ് വാങ്ങണം "

റൂം ലെയും  ഓഫീസിലെയും  ആള്‍ക്കാരുടെ ശക്തമായ ഇടപെടല്‍ മൂലം (അവര്‍ക്ക് ഒരു പരിതി ഇല്ലേ സഹിക്കാന്‍ ) ബിനോയ്‌ ഒരു ജീന്‍സ് വാങ്ങാന്‍ തീരുമാനിച്ചു ....

അങ്ങനെ അവന്‍ അടുത്തുള്ള ഒരു  readymade shop ലേക്ക്  പോയി.....ഷോപ്പ്  ആയ  ഷോപ്പ് ഒക്ക്  നടന്നിട്ടും  മനസിന്‌ പിടിച്ചത് ഒന്നും ഒത്തു വന്നില്ല....
അവസാനം ഒരു ഷോപ്പ്  ല്‍ എത്തി  ഒരെണ്ണം വാങ്ങി....പക്ഷെ  ഇറക്കം കൂടുതല്‍ ആണ് .. അത് പിന്നെ പറയണ്ട കാര്യം ഇല്ലെല്ലോ ....8  അടി പൊക്കം ഉള്ളവന്‍ ആണെല്ലോ ഇവന്‍ .. അതു കൊണ്ട് ഇറക്കം കുറക്കേണ്ടി വരും .......
 അവിടത്തെ ഒരു പെണ്ണ് വന്നു  ജീന്‍സ് നു എത്ര ഇറക്കം വേണം എന്നതിന്റെ അളവ് എടുത്തു .. 36".....  അവള്‍  അത് ഒരു കുറിപ്പ് എഴുതി പിന്‍     ചെയ്തു  ബില്‍ ല്‍ ഇരിക്കുന്ന  പെണ്ണിന്റെ ചെവിയ്ല്‍ എന്തോ  സൊകര്യം പറഞ്ഞു ചിരിച്ചു കൊട്നു ജീന്‍സും ആയി  അകത്തേക്ക്പോ യി ....
കുറച്ചു കഴിച്ചു അവിടെത്തെ ഓരോ ജോലിക്കാര്‍  , അതും പെണ്ണുങ്ങള്‍   ചിരിച്ചു കൊണ്ട്  ബിനോയിയെ  വന്നു നോക്കി പോകും.......

ചില സമയങ്ങളില്‍ ഈ ഒടുക്കത്തെ  ഗ്ലാമര്‍ ഒരു ശാപം ആണ്  എന്ന് വരെ അവനു തോന്നി പോയി..... പിന്നെ അവിടത്തെ ആണുങ്ങളും വന്നു ചിരിക്കല്‍ തുടങ്ങിയപ്പോള്‍  അതിന്റെ രഹസ്യം  അവന്റെ ഗ്ലാമര്‍ അല്ല എന്ന് മനസിലായി...പിന്നെ എന്തായിരികും  ആ രഹസ്യം .....




ഇതായിരുന്നു ആ രഹസ്യം ....  ഇവനെ size ന്റെ  proportion  കണ്ടാണ്‌ അവര്‍ ചിരിച്ചത്...waist 38" ഉള്ള ഇവന്റെ ജീന്‍സ് നെ  length  നോക്കികെ 36"





Wednesday, July 3, 2013

ഇതാണോ “ബ്രസില്‍ ഷംസു".


ഇത് ഞാന്‍ കുറച്ചു നാള്‍ മുമ്പ് facebook ല്‍  പോസ്റ്റ്‌ ചെയ്തതാണ് ......

 ഇത് വയിക്കുനതിനു മുമ്പ്  ബ്രസില്‍ ഷംസു ന്റെ  പഴയ post കല്‍ വായിച്ചാല്‍ നന്നായിരിക്കും..

നാട്ടിലേക്കു ഒരു മൊബൈല്‍ കൊടുത്തയക്കണം ... എന്ത് മൊബൈല്‍ വാങ്ങണം എന്ന കണ്ഫ്യൂ ഷന്‍ നില്ക്കു മ്പോള്‍ കൂടെ ഉണ്ടായിരുന്ന Samsung ഭ്രാതനായ ഷംസു പറഞു നമുക്ക് Samsung വാങ്ങാം . വീടിലെ എല്ലാംഒട്ടു മിക്ക ഉപകരണങ്ങള്‍ Samsung മാത്രം ഉപയോഗിക്കുന്ന, Samsung നോട് അത്രക്ക് കടപ്പാടുഉള്ള , Samsungന്റെ ചരിത്രം അറിയാം എന്ന്പറഞ്ഞ ഷംസു പറഞ്ഞത് തന്നെ ചെയ്യാം എന്ന് വിചാരിച്ചു Samsung showroomil work  ചെയ്യുന്ന കൂടുകാരനെ വിളിച്ചു .. കൂടുകാരന്‍ എന്ന് പറഞ്ഞാല്‍ എടാ പോടാ ബന്ധം ഉള്ള ഒരു കൂട്ടുകാരന്‍ അല്ല . എങ്കിലും എതെകിലും discount കിട്ടിയാലോ ... 

നേരെ പോയി Samsung showroomലേക്ക് .. അവിടെ ചെന്നപ്പോള്‍ S3 S2 അങ്ങനെ കിടക്കുന്നു ഒരു നീണ്ട നിര..(അന്ന് s4 ഇറങ്ങിയിട്ടില്ല ) പക്ഷെ ഇത്ര വില കൊടുത്തു വാങ്ങാന്‍ തോന്നാതത് കൊണ്ട് വില കുറഞ്ഞ ഫോണെകളുടെ അവിടെ ചുറ്റിപറ്റി നിന്നെ എന്നെ കൊണ്ട് s3 യോ S2 വാങ്ങിപ്പികുക എന്നാ വാശിയില്‍ Samsung ല്‍ work ചെയ്യുന്ന കൂടുകാരന്‍ എന്റെ കയ്യിലേക്ക് ഒരു S3 എടുത്തു തന്നു . 

എന്നിട് ഒരു വിവരണം തന്നെയായിരുന്നു S3 യെ കുറിച്ച് ..പുതിയ പുതിയ ഫീച്ചര്‍ , RETINA ടെക്നോളജി അങ്ങനെ പലതു , എന്തയാലും എനിക്ക് ഇഷ്ടപ്പെട്ടു എന്ന് മനസിലായ SAMSUNG COMPANYUDE സ്വന്തക്കാരന്‍ ആയ ഷംസു എന്റെ കയ്യില്‍ നിന്നും ആ ഫോണ്‍ വാഗിയ്ട്ടു എന്റെ കൂടുകരനോട്

 “ ഭായി ഈ ചൈനകാരെ സമ്മതിക്കണം അല്ലെ “” 

 S3 തിരിച്ചും മറിച്ചു നോക്കിയിട് പിന്നെയും “” ചൈന കാരുടെ ബുദ്ധി അപാരം ”” ഇത് കേട്ട എന്റെ കൂട്ടുകാരന്‍ എന്റെ മുഖത്തേക്ക് ഒരു നോട്ടം .... ആ നോട്ടത്തില്‍ തന്നെ അവന്റെ ചോദ്യം എനിക്ക് മനസിലായി .....അപ്പോള്‍ ഷംസു അവിടെ ചൈനക്കാരെ കുറിച്ച് പുകഴ്ത്തി പുലമ്പി കൊണ്ടിരിക്കുനുടയിരുന്നു .... 

ഇത് നിന്റെ ആരാട എന്ന് ചോദിക്കുനതിന്‍ മുമ്പ് തന്നെ ഞാന്‍ പറഞു 

“ ഇത് എന്റെ ഫ്രണ്ട് ഷംസു””

 ഷംസു എന്ന് കേട്ടപോള്‍ തന്നെ അവന്റെ മുഖത്ത് ഒരു പ്രകാശം ,, ഒരു സിനിമ നടനെ നോക്കുന്ന പോലെ അവന് ഷംസു വിനെ തന്നെ നോക്കിയിട്ട് എന്നോട് ഒരു ചോദ്യം 


"ഇതാണോ ബ്രസില്‍ ഷംസു.” .