Wednesday, October 30, 2013

മാഫി മുഷ്കില്‍...മാഫി മുഷ്കില്‍...



കഴിഞ്ഞ ദിവസം ഹരിയും കുടുംബവും വീട്ടില്‍ വന്നിരുന്നു . അങ്ങനെ വിശേഷങ്ങള്‍ എല്ലാം പറയുമ്പോള്‍.. ഞാന്‍ ചോദിച്ചു  നിങ്ങള്‍ എന്താ നന്നായോ.. എന്താ ഇപ്പൊ പുതിയ സംഭവങ്ങള്‍ ഒന്നും നടക്കുന്നില്ലേ??...

അപ്പോള്‍ തന്നെ ലക്ഷ്മി ഹരിയെ നോക്കി ഒരു ക്രൂരമായ ചിരി ചിരിച്ചു ....

" ഡാ  ഇപ്പൊ വന്നപോ  ഒരു സംഭവം നടന്നു "

അപ്പൊ ലക്ഷ്മി " ഹരിയേട്ട  ..ചതിക്കരുത് .. എന്നെ നാറ്റികല്ലേ ...... പ്ലീസ് പറയല്ലേ.... "

എത്ര നിര്‍ബധിച്ചിട്ടും അവന്‍  പറയുന്നില്ല .. ഭാര്യുടെ വാക്ക് കേള്‍ക്കുന്ന പുല്ലന്‍ ...  .

അവസാനം ഞങളുടെ നിര്‍ബധത്തിനു വഴങ്ങി  ലക്ഷ്മി തന്നെ പറഞ്ഞു ..


ഇവര്‍ എന്റെ വീടിലേക്ക്‌ വന്നത്  നമ്മുടെ അബിയുടെ കാറിനുആണ് ...

ഓ  .. അബിയെ മനസ്സില്‍ ആയില്ലേ....  Bahrain cricket league ല്‍ കളിക്കുന്ന ക്രിക്കെറ്റ് കളിക്കാരന്‍ അബിസ് ...

ക്രിക്കറ്റ്‌ നെ കുറിച്ച് പറഞ്ഞപ്പോഴാ  ഒരു കാര്യം ഒരുത്തത് .ഇനി ഇപ്പൊ ആദ്യം അത് പറയാം . ഇമ്മടെ ലക്ഷ്മി  ബോംബയില്‍ വളര്‍ന്നതാ എന്ന്   വെച്ചിട്ട്  കാര്യം ഒന്നും ഇല്ല ... ക്രിക്കറ്റ്‌ കളിയുടെ  A B C D  അറിയില്ല.. അത് ഹരിക്ക് ഒരു പാരയായി .. 

ടി വി യില്‍ കളി വന്നാല്‍  ഹരിയെ  കാണിക്കില്ല.... അങ്ങനെ  ഹരി  ലക്ഷ്മിയെ ക്രിക്കറ്റ്‌ കളി പഠിപ്പിക്കാന്‍ തീരുമാനിച്ചു .. അങ്ങനെ പഠിപിച്ചു പഠിപ്പിച്ചു  ഒരു പരുവം ആക്കി ...

ഒരു ദിവസം അങ്ങനെ ഹരി അണ്ണന്‍  ടി വി യില്‍  കളി കണ്ടു കൊണ്ടിരിക്കുകയ ,, അതും ഇന്ത്യ പാക്കിസ്ഥാന്‍ LIVE  .
ഇന്ത്യ ബാറ്റ് ചെയ്യുന്നു .

  ക്രിക്കറ്റ്‌ കളി എല്ലാം പഠിച്ച  ലക്ഷ്മി  ഇടക്ക് വന്നു  ചോദിച്ചു . "ഹരിഏട്ട ആരാ ജയിക്കുന്നേ... "
" ഓ .. എടി അവര്‍ ജയിക്കും എന്നാ തോന്നുന്നത്  "

ലക്ഷ്മിക്ക്   സഹിക്കാന്‍ പറ്റിയില്ല ....ശരിക്കും  ദേഷ്യം വന്നു .... അതും പാക്കിസ്ഥാന്‍നോട് ഇന്ത്യ  തോല്‍ക്കാന്‍  പോകുകയോ .....

ലക്ഷ്മി അവിടെ ഇരുന്നു  കളി കാണാന്‍ തുടങ്ങി .....

കളി കണ്ടു കുറച്ചു കഴിഞ്ഞപ്പോള്‍  ലക്ഷ്മി   ദേഷ്യം കൊണ്ട്  പൊട്ടി തെറിച്ചു ...


" ഇത് എന്താ ... ഇത് കള്ള കളി തന്നെ...... ചുമ്മാതല്ല ഇന്ത്യ തോക്കുന്നത് ....."

അപ്പോള്‍ ഹരി " എന്തോന്ന് കള്ള കളി .. നന്നായി കളിച്ചാലല്ലേ ജയിക്കു "

"ഈ ഇന്ത്യന്‍ ടീം എന്ത് തോന്നിവാസം ആണ് കാണിക്കുന്നത് .. നമ്മുടെ അകെ  2 പേരും   അവര്‍  11   പേരും കളിക്കുന്നു .. ഇത് എന്ത് ന്യായം .11  പേരെയും  ഇറക്കി വിടാതെ 2 പേരെ ഇരിക്കി വിടിരിക്കുന്നു .... മം....എല്ലാത്തിനെയും വെടി വെച്ച് കൊല്ലണം." - ലക്ഷ്മി തന്റെ  നയം വെക്തം ആക്കി ..

ഇത് കേട്ട് തകര്‍ന്ന് തരിപ്പണം ആയതു  ഹരിയാണ് ... 

അകെ തകര്‍ന്ന ഹരിയുടെ  കമന്റ്‌ 

" എടി.. ഇന്ത്യയും പാകിസ്ഥാനും അല്ല തൊറ്റതു ,
തോറ്റതു ഈ ഞാന...ഈ  ഞാന്‍ "

പാവം പാട് പെട്ട് ക്രിക്കറ്റ്‌ കളി പഠിപ്പിച്ചത് വെറുതെ ആയി..

ക്രിക്കറ്റ്‌ സംബധം ആയ വേറെ ഒന്ന് കൂടി നടന്നു .. ഒരു ദിവസം  ഹരിക്ക് പുറത്തു പോകണം ... കാര്‍ ഉള്ള എല്ലാവരും വിളിച്ചിട്ടും നോ രക്ഷ .. എല്ലാവരും തിരക്ക് ...

അവസാനം ലക്ഷ്മി പറഞ്ഞു  "അബി യെ വിളി"

"ഓ അവന്‍ ഉണ്ടാകില്ല " ക്രിക്കറ്റ്‌  കളി ഉള്ളത് അല്ലെ "

"എന്നാലും വിളിച്ചു നോക്ക് "

നിന്നോട് അല്ലെ പറഞ്ഞത്   ഇന്ന് സൌത്ത് ആഫ്രിക്ക ആയിട്ടു കളി ഉള്ളതാ അവന്‍  ഉണ്ടാകില്ല ...

ഇത് കേട്ട് ഞെട്ടിയ  ലക്ഷ്മി ..." അബിസ് അത്രയ്ക്ക് വലിയ കളിക്കാരന്‍ ആണോ  സൌത്ത് അഫ്രിക യില്‍ ഓക്കേ പോയി കളിക്കാന്‍  "

എന്ത് ചെയ്യാം   അല്ലെ.... ഒരിക്കല്‍ അബിസ് ഉം സുമേഷും " ലീഗ് " കളിക്കാര്‍ ആണെന്ന് ഞാന്‍ പറഞ്ഞപ്പോള്‍  " സുമേഷ് മുസ്ലിം ലീഗ് ല്‍  ചേര്‍ന്നോ " എന്ന് ചോദിച്ച ലഷ്മി  ഇതൊക്കെ ചോദിച്ചതില്‍ എന്ത് അതിശയോക്തി  അല്ലെ ...???

ഇതാണ്  കുഴപ്പം , ഒരു കാര്യം  തുടങ്ങിയാല്‍ അതിടക്ക് വേറെ നൂറു കാര്യം വരും... എന്ത്  ചെയ്യാം... ലക്ഷ്മി എന്ന് പറഞ്ഞാല്‍ സാഗരം അല്ലെ  സാഗരം ... മഹാസാഗരം ....

 എന്നാ നമുക്ക് കഴിഞ ദിവസത്തേക്ക് വരാം..

എന്നെ വിളിച്ചു ഹരിയും ഇങ്ങോട്ട്  വരുന്നുട് എന്ന് പറഞ്ഞു ....

അബിയെ വിളിച്ചപ്പോള്‍ ഫ്രീ  ..പെട്ടന്ന് റെഡി അയാല്‍   എന്റെ വീട്ടില്‍ കൊണ്ട് വിടാം എന്ന് പറഞ്ഞു ....

പറഞ്ഞ നേരം കൊണ്ട്  ഹരി അണ്ണനും കൊച്ചും റെഡി ആയി ..
ലക്ഷ്മി എവിടെ  റെഡി ആകാന്‍ ,,, പെണ്ണ് അല്ലെ വര്‍ഗം ... ലോകത്തിലെ എല്ലാ ഭര്‍ത്താക്കന്‍ മാരും  അനുഭവിക്കുന്ന ഒന്നായിരിക്കും ഇത്  .. അവസാനം ദേഷ്യം വന്ന ഹരി  കൊച്ചിനെയും  എടുത്തു  പറഞ്ഞു 

" എടി ഞങള്‍ കാറില്‍ ഉണ്ടാകും .. നീ എപ്പ എന്ന് വെച്ചാല്‍  എഴുന്നുള്ളു "
അങ്ങനെ ഹരി കാറില്‍ പോയി ഇരുന്നു ...

ഒരു വിധത്തില്‍ റെഡി ആയി ലക്ഷ്മി  ഇരങ്ങി  .. ഇന്ന് ഹരിയെട്ടന്റെ  അടുത്തു നിന്നും വഴക്ക് കേട്ടത് തന്നെ .. താഴെ ഇറങ്ങിയപ്പോള്‍ തന്നെ  അതാ കിടക്കുന്നു  ചുവന്ന Corolla  കാര്‍ ...  നേരെ back door   തുറന്നു  സീറ്റ്‌ ല്‍  ഇരുന്ന്നു ..

ലക്ഷ്മി ഞെട്ടി പോയി .. അവിടെ back seatല്‍   ഒരു പര്‍ദ്ദ ഇട്ട  അറബി പെണ്ണ് ഇരിക്കുന്നു ... 

അവള്‍ ലക്ഷ്മിയെ നോക്കി  എന്തോ അറബിയില്‍ ഉറക്കെ ദേഷ്യത്തില്‍ സംസാരിക്കുന്നു ...

.ഇത് കേട്ട്  ലക്ഷ്മി ക്ക്  വന്ന ദേഷ്യം ... ആ ദേഷ്യത്തില്‍  ഹരിയോട് 

"  ഹരിയേട്ട  ഏതാ  ഈ അറബി പെണ്ണ് .. ഇവള്‍ എന്തിനാ നമ്മുടെ കാറില്‍ ഇരിക്കുന്നേ......."

അപ്പോഴേക്കും കുറച്ചു   മാറി പാര്‍ക്ക്‌ ച്യ്തിരുന്ന  അബിയുടെ ചുവന്ന corolla കാറില്‍  നിന്നും ഓടി ഹരി ഇവിടെ എത്തിയിരുന്നു .....

 കാര്‍ മാറി കയറി  പണി  കിട്ടി എന്ന് മനസിലായ  ലക്ഷ്മി പെട്ടന്ന്  ചാടി പുറത്തേക്കു  ഇറങ്ങി  ...

ഇവരുടെ ചുവന്ന കൊറോള കാര്‍ കണ്ടപ്പോള്‍ അത് ഒരു അബദ്ധം പറ്റിയതു ആണെന്ന്  ആ അറബികള്‍ക്കും മനസിലായി..... തിരിച്ചു അങ്ങോട്ടു സോറി പറയുന്നതിന് മുമ്പ് തന്നു അറബികള്‍.....

"മാഫി  മുഷ്കില്‍ ...മാഫി മുഷ്കില്‍ ..."












Tuesday, October 29, 2013

നിഷ്കളങ്കന്‍ .... അവനാണ് ബിനോ ....


ഓരോരുത്തരുടെ  ഓരോ മാറ്റങ്ങള്‍ .   മാറ്റം ഒരു പ്രകൃതി നിയമം ആണെല്ലോ , പെട്ടന്ന് ഇങ്ങനെ ഒരു ചിന്ത വന്നത്  കഴിഞ്ഞ ദിവസം ബിനോ യുടെ  പാര്‍ട്ടിയില്‍ വെച്ചാണ്‌ ... പാര്‍ട്ടി എന്ന് വെച്ചാല്‍ കള്ള്കുടി പാര്‍ട്ടി അല്ലാട്ടോ ..ഇത്  ബിനോ അവന്റെ കല്യാണം കഴിഞ്ഞതിന്റെ ഒരു പാര്‍ട്ടി വെച്ചിരുന്നു .. നോ വെള്ളം അടി പാര്‍ട്ടി ,, ഒണ്‍ലി ഫുഡ്‌ അടി പാര്‍ട്ടി.. ഇപ്പൊ ഈ മാറ്റം ആര്ക്ക എന്നാ സംശയം ഉണ്ടാകും അല്ലെ... വേറെ ആര്‍ക്കും അല്ല ബിനോ ക്ക് തന്നെ....


ബിനോ യെ അങ്ങനെ പരിചയം ഉണ്ടാകില്ല ..ഈ ബ്ലോഗ്‌ല്‍  ഈ കഥാപാത്രം ആദ്യം ആയിട്ടാ...ഇവന്‍ കൊല്ലംകാരന്‍ ആണ് ....

കൊല്ലത്തിനു അടുത്തു ഏതോ കുഗ്രാമത്തില്‍ ആണ് ഇവന്റെ വീട് ...വളരെ പുരാതന ക്രിസ്ത്യന്‍ കുടുംബത്തിലെ കൂടുതല്‍ ലോകപരിചയം ഇല്ലാത്തവന്‍ .


 പള്ളിയും ,പള്ളി കാര്യങ്ങള്‍  ആയി നടക്കുന്ന ഒരു പയ്യന്‍ ആയിരുന്നു അവന്‍ ....കൂടുതല്‍ ആയി പറഞ്ഞാല്‍  നിഷ്കളങ്കന്‍, സല്‍സ്വഭാവി  അങ്ങനെ അങ്ങനെ പലതും അവനെ നിര്‍വചിക്കാം ...ഇപ്പൊ അങ്ങനെ ആണോ എന്ന് ചോദിച്ചാല്‍  ഞാന്‍ ഉറപിച്ചു പറയും  ഇപ്പോഴും ഇവന്‍ ഇങ്ങനെ തന്നെ.. പക്ഷെ ഉറക്കത്തില്‍ മാത്രം.

 പണ്ട്  ഈ നിഷ്കളങ്കന്‍ സ്കൂള്‍ ല്‍ പഠിക്കുന്ന കാലം ,, അങ്ങനെ ഇരിക്കെ Chennai  ല്‍  ഉള്ള അങ്കിള്‍ ഇവനെ വിളിച്ചു പറഞ്ഞു "മോനെ ഇവിടെ ഫോണ്‍ കണക്ഷന്‍  കിട്ടി ,,ഇനി ഈ നമ്പര്‍ലേക്ക് വിളിച്ചാല്‍ മതി 8574000, അവിടെ നിന്നു വിളിക്കുമ്പോള്‍ 044  കൂട്ടി വിളിക്കണം .


അങ്ങനെ കുറച്ചു ദിവസങ്ങള്‍ക്കു  കഴിഞു അങ്കിള്‍ പിന്നെയും വിളിച്ചു , അപ്പൊ ബിനോ അങ്കിള്‍ നോട് പറയുകയാ... " അങ്കിള്‍ ,ഞാന്‍ കുറെ തവണ അങ്കിള്‍ നെ വിളിച്ചു പക്ഷെ വേറെ സ്ഥലത്തേക്ക്  ആണ് ഫോണ്‍  പോകുന്നത് .. അങ്കിള്‍ പറഞ്ഞ പോലെ തന്നെ  8574000 ന്റെ കൂടെ 044 കൂട്ടി8574044 (8574000+ 044) യാ വിളിച്ചത് .കൂട്ടുന്നത്‌ തെറ്റാതെ ഇരിക്കാന്‍ കാല്‍കുലേറ്റര്‍ വെച്ചാ അങ്കിളെ കൂട്ടിയത് ..

ഈ കാര്യം ഇവിടെ പറയാന്‍ കാരണം  ഇവന്റെ ഈ നിഷ്കളങ്കത കാണിക്കാന്‍ കൂടിയാണ്.


ഇങ്ങനെ പഠിത്തം കാഴ്ജിഞ്ഞു പള്ളിയും പള്ളി കാര്യങ്ങളും  ആയി ഇരിക്കുമ്പോള്‍ ആണ്  ബിനോ ഇങ്ങോട്ട് , എന്ന് വെച്ചാല്‍ ബഹ്‌റൈന്‍ ലേക്ക് വരുന്നതു .ഇങ്ങോട്ട് വരന്‍ തീരെ താല്പര്യം ഇല്ലായിരുന്നു  , അവന്‍ അവന്റെ നാടും  അവിടത്തെ കാര്യങ്ങളും ഇല്ലാത്തതു ആലോചിക്കാന്‍ വയ്യായിരുന്നു.


അങ്ങനെ ഇവന്‍ ബഹറിന്‍ എയര്‍പോര്‍ട്ട് ല്‍  എത്തി...എയര്‍ പോര്‍ട്ട്‌ ല്‍ എത്തിയ  അവനു അവന്റെ കണ്ണുകളെ വിശ്വസിക്കാന്‍  സാധികുന്നുടയിരുന്നില്ല..... .. ഞാന്‍ എവിടെ സ്വര്‍ഗത്തില്‍ അന്നോ എന്തിയിരിക്കുന്നത് എന്ന് വരെ  അവന്‍ സംശയിച്ചു .ഇനി സ്വപ്നം കാണുന്നത് ആണോ?


എന്താ കഥ .... ഇവിടെ നോക്കുന്ന എല്ലാവടെയും ലോഹ ഇട്ടു നടക്കുന്ന  പള്ളിയിലെ അച്ചന്മാര്‍.... മുന്നില്‍ കാണുന്ന അച്ഛന്മുടെ അടുത്തു എല്ലാം അവന്‍ 

"ഈശോ മിശിഹാക്കു  സ്തുതി ആയിരിക്കട്ടെ  അച്ചോ" എന്ന് പറഞ്ഞു 

പക്ഷെ അവര്‍  എന്തോ പിറുപിര്‍ക്കുന്നു ..
ഒ.. അവര്‍ അവരുടെ  ഭാഷയില്‍ തിരിച്ചു ഇപ്പോഴും എപ്പോഴും സ്തുതി ആയിരിക്കട്ടെ  പറയുന്നതയിരിക്കും ... അങ്ങനെ പൂര്‍ണമനസോടെ ,സംതൃപ്തിയോടെ  എയര്‍പോര്‍ട്ട് നു പുറത്തേക്കിറങ്ങി ...