Saturday, June 15, 2013

സാക്ഷികള്‍....





ഇത് abhish ...ഇവന്റെ FB name kottayam Nair എന്നാണ് ..ഇതില്‍ i and r അങ്ങോട്ടും ഇങ്ങോട്ട് മാറ്റി ഇട്ടാല്‍ ഇവന്റെ ശരിക്കും ഉള്ള പേര് ആകും .. ചുമ്മാ പറഞ്ഞതാ കേട്ടോ... എന്തായാലും പുള്ളി വലിയ ടീം ആണ്.....ഇപ്പോള്‍ മാത്രം അല്ല പണ്ടേ അങ്ങനെയ......പഠിക്കുമ്പോഴും നീതിക്കും ,, ദയക്കും ...നന്മ യ്കും വേണ്ടി പരിശ്രമിച്ചിട്ടുള്ള ആളായിരുന്നു...തെറ്റ് ധരിക്കല്ലേ.........നിങ്ങള്‍ വിചാരിച്ച ആ 3 സദനം അല്ല ഇത് ..ഇത് കൂടെ പഠിക്കുന്ന 3 പെണ്‍കുട്ടികളാണ് ..ടിയാന്‍ പണ്ട് banglore ല്‍ കിടന്നു തര്‍ക്കുന്ന സമയം ....പെട്ടന്ന് നാട്ടില്‍ പോകണം .. അതും തിരുവനതപുരത്‌..പിറ്റേ ദിവസം ISRO യില്‍ രാവിലെ 10മണിക്ക് interview...


പെട്ടന്ന് bus ടിക്കറ്റ്‌ എല്ലാം റെഡി ആക്കി അന്ന് തന്നെ പുറപെട്ടു... പുരപെടുന്നതിനു മുമ്പ് കൊണ്ടുവിടാന്‍ വന്ന വാസു ,പുള്ളിയെ നമുക്ക് അങ്ങനെ വിളിക്കാം ...വാസുവും ആയി അവിടത്തെ KFC ല്‍ നിന്നും കാര്യം ആയി തട്ടി..അഭിയെ കയറ്റി വിട്ടു വീട്ടില്‍ എത്തിയ വസുന് KFC പണി പറ്റിച്ചു എന്ന് മനസിലായി....പ്രക്ഷുബ്ദം ആയ വയര്‍ നേരെ ആയതു 4 തവണ toilet ല്‍ പോയതിനു ശേഷം ആണ് ...വാസു അഭിയെ കുറിച്ച് ഓര്‍ത്തു...എന്തായിരിക്കും അവന്റെ അവസ്ഥ...


വരൂ നമുക്ക് ബസ്‌ ലേക്ക് പോകാം ...


ആകെ മൊത്തം ജോളി ആയ ഒരു അന്തരീക്ഷം...സിനിമ, പിന്നെ അടുത്തു ഒരു ചെല്ലകിളി ..സിനിമയിലെ ഓരോ കോമടിക്കും അഭിയുടെ ഉറക്കെ ഉള്ള ആ വൃത്തികെട്ട ചിരിയും ..കുറച്ചു കഴിഞ്ഞപ്പോള്‍ അവന്റെ ചിരിയുടെ volume കുറഞ്ഞു പിന്നെ ഇല്ലാതെയായി....വയറു പൊത്തി പിടിച്ചു ഇരിക്കുന്ന അവന്റെ മുഖത്ത് മഴവില്ലിന്റെ എല്ലാ നിറങ്ങളും ഉണ്ടായിരുന്നു ..KFC പണി തന്നു ...ബസ്‌ അല്ലെ ഇടക്ക് നിറുത്താന്‍ പറ്റുമോ..എന്ത് പറഞ്ഞു നിറുത്തിക്കും..ഉറക്കവും വരുനില്ല ..അവന്‍ പിടിച്ചു നില്ക്കാന്‍ തന്നെ തീരുമാനിച്ചു ..ഇടക്ക് ഡ്രൈവര്‍ ന്റെ അടുത്തു പോയി പറഞ്ഞാലോ എന്ന് ചിന്ധിച്ചു ..പക്ഷെ അവന്റെ അഭിമാനം സമ്മതിച്ചില്ല ..അങ്ങനെ അങ്ങനെ ഒരു വിധത്തില്‍ വണ്ടി എറണാകുളതു അതി രാവിലെ എത്തി ..അടുത്തു ഇരുന്ന ചെല്ലാകിളി good morning പറഞ്ഞെങ്കിലും തിരിച്ചു പറയാന്‍ ഉള്ള ത്രാണി അവനു ഉണ്ടായിരുനില്ല ..പിടിച്ചു നില്‍ക്കുനതിന്റെ concentration പോയാലോ ..


അങ്ങനെ വണ്ടി ആലപ്പുഴ കഴിഞ്ഞു ..അഭിയ്ടെ control vittu .. ഇനി പിടിച്ചു നില്ക്കാന്‍ ആകില്ല...ആവാസം അവന്‍ അലറി... “വണ്ടി നിറുത്ത്... എനിക്ക് ഇവിടെ ഇറങ്ങണം,,”അവന്‍ ബാഗും എടുത്തു ചാടി ഇറങ്ങി.. അപ്പോഴാന്‍ അവനു അബദ്ധം മനസിലായത് ..കടപ്പുറംത്തിന്റെ sideല്‍ ആണ് ഇറങ്ങിയത്‌..ഇനി എന്ത് ചെയ്യും.. അവന്‍ ആ കടപ്പുറത്ത് കൂടി .... പണ്ട് ചെമ്മീനിലെ പരിക്കുട്ടി നടന്ന പോലെ അലഞ്ഞു നടന്നു ഒരു മറ കിട്ടാന്‍..


Jeans T shirt ഉം ഇട്ടു ഒരു ബാഗും പിടിച്ചു ഒരു പയ്യന്‍ കടപ്പുറത്ത് കൂടി നടക്കുന്ന കാര്യം കാട്ടു തീ പോലെ അവിടെ എല്ലാവരും അറിഞ്ഞു ...അവിടത്തെ ആള്‍ക്കാര്‍ അവനെ പൊക്കി ..സ്ത്രികളും കുട്ടികളും പുരുഷന്മാര് ആയി ഒരു കൂടം ആള്‍ക്കാര്‍ അവനെ ചോദ്യം ചെയ്യല്‍ തുടങ്ങി ...


ഒടുവില്‍ ഡ്രൈവര്‍ നോട് മാത്രം പറയേണ്ട കാര്യം നൂറു കണക്കിന് ആളുകളുടെ മുന്നില്‍ വെച്ച് അവനു പറയേണ്ടി വന്നു...


“എനിക്ക് വയര്‍ ഇളകിയിട്ട് വയ്യ ..എന്തെങ്കിലും ഒരു മാര്‍ഗം ഉണ്ടാക്കി തരണം...”


അവസാനം നാട്ടുകാര്‍ക്ക് കാര്യം മനസിലായി.. അവര്‍ അവനെ അവിടെത്തെ ഓല പുര toilet il ജാഥ ആയി കൊണ്ട് പോയി ..അവനുള്ള മുണ്ടും വെള്ളവും എല്ലാം അവര്‍ കൊടുത്തു...പുറത്തു കാവല്‍ ഇരുന്നു ..അങ്ങനെ നൂറു കണക്കിന് ആള്‍ക്കാരെ സാക്ഷി നിറുത്തി കാര്യം സാധിക്കുന്ന വെക്തി എന്നാ ബഹുമതി അവനു കിട്ടി ...


അതിനും വേണം ഒരു ഭാഗ്യം അല്ലെ ..............................?????



Thursday, June 13, 2013

കുട്ടിക്ക് നാപ്കിന്‍

ഇത് ഒരു അമളിയല്ല...അത് അവന്റെ ഒരു സ്വഭാവത്തിന്റെ ഭാഗം ആണ് ...


അമളി സ്വഭാവത്തെ ഭാഗം ആക്കിയ ഒരു വെക്തി ഇല്ലേ.... 

ആരാ,..അണ്ണാ ക്ഷമിക്കണം .വീണ്ടും ഹരി അണ്ണന്‍... 

എനിക്ക് ഹരിയെ ഓര്‍ത്തു അഭിമാനം ആണ്  ,,കാരണം ഈ എഴുതുന്നതു എല്ലാം അതിന്റെതായ humor sense ല്‍ എടുക്കുന്ന വെക്തിയാണ് ..

ഞാന്‍ ഹരി അണ്ണനെ കുറിച്ച് ഒരു പോസ്റ്റ്‌ ഇട്ടാല്‍ എന്നെ ആദ്യം വിളിച്ച് അഭിനന്നിക്കുനത്  ഹരിയാണ് തന്നെയായിരിക്കും .....

ഹരി അണ്ണന്‍ ഒരു കുഞ്ഞു  ലീവിന് പോയപ്പൊഴുണ്ടായ ഒരു കുഞ്ഞു സംഭവം...

കുട്ടിയെ കാണാന്‍ ഉള്ള  സന്തോഷത്തിലായിരുന്നു യാത്ര..3 മാസം മുമ്പ് കുഞ്ഞു ജനിച്ചപ്പോള്‍ പോയത് ആണ് .. 

എന്നാലും പെട്ടന്ന് ഒരു ആഗ്രഹം കുട്ടിയെ കാണാന്‍ ..


അങ്ങനെ കുറച്ചു അവധി ദിവസങ്ങള്‍ കൂടി ഒത്തു വന്നപ്പോള്‍ നേരെ വിട്ടു നാട്ടിലേക്ക് ..

അതും 10 ദിവസത്തേക്ക്..

എന്തായാലും കിട്ടിയതുമായി ആള്‍ സ്ഥലം കാലിയാക്കി...


അങ്ങനെ ഒരു ദിവസം ഹരിയുടെ പ്രിയതമ  കുട്ടിക്ക് നാപ്കിന്‍ വാങ്ങാന്‍ പറഞ്ഞയച്ചു...

കക്ഷി കോളേജ്ജ് വിടുന്ന സമയം തെറ്റാതെ ക്രത്യം കോളേജ്ജ് junctionനില്‍ ചെന്നു ( അണ്ണാന്‍ മൂത്താലും മരം കേറ്റം മറക്കില്ലാലൊ)....

സാമാന്യം നല്ല തിരക്കുളള ഒരു stationery shopല്‍ കയറി....


ചുറ്റും നില്‍ക്കുന്ന തരുണിമണികള്‍ കേള്‍ക്കാതെ സെയില്‍സ് ഗേളിനോട് കാര്യം പറഞ്ഞു....

എത്ര കിലോയുളള കുട്ടിക്കാണ്സെയില്‍ സ് ഗേളിന്റെ പെട്ടെന്നുള്ള ചോദ്യം ചുറ്റും നില്‍ക്കുന്ന പെണ്‍കുട്ടികളേയും നോക്കി വെളളമിറക്കിന്ന നമ്മുടെ കക്ഷിക്ക് മനസിലാ‍യില്ല....


എന്നാലും കിലോഎന്നു കേട്ടപ്പോള്‍ പുളളിക്കാറന് ഒരു സംശയം...

ഇനിയിപ്പൊ ഈ സാധനത്തിന്റെ വില തൂക്കത്തിനാണെങ്കിലോ....

കക്ഷി നല്ല കനത്തില്‍ തന്നെ ചോദിച്ചു

കിലോയ്ക്ക് എന്താ വില???” ....

ഇത് ചോദിച്ചതും പിന്നെ ആ shopല്‍ ഒരു കൂട്ടച്ചിരിയായിരുന്നു....

കക്ഷി നേരെ പോയത് ഇന്റെര്‍ നെറ്റ് കഫേയിലേക്കാണ്....അടുത്ത ദിവസം ticket ബുക്ക് ചെയ്യാന്‍......

ഒരു യാത്രയുടെ അന്ത്യം......






ഇത് ഞങ്ങളുടെ ഒരു സുഹ്രത്തിനെ കുറിച്ചാണ്.. കുറച്ചു വര്‍ഷങ്ങള്‍ക്കു മുമ്പ് വരെ അവന്റെ വിശിഷ്ട സേവനം ബഹറിന്‍ കിട്ടിയിരുന്നു .. എന്നാല്‍ ഇപ്പോള്‍ ആ സേവനം കിട്ടുന്നത് അങ്ങ് UK ക്ക് ആണ് ...അങ്ങനെ UK യുടെ പൊന്നോമന ആയ ഇവന്‍ ജോലി കഴിഞ്ഞു തിരിച്ചു വരുന്നതു train നില്‍ ആണ് അങ്ങനെ സ്റ്റേഷന്‍ ല്‍ ഇരിക്കുമ്പോള്‍ ദാ വരുന്നു മംഗള എക്സ്പ്രസ്സ്‌... അയ്യോ UK yil എവിടെ മംഗള...അപ്പൊ നമുക്ക് ആ train നെ ലൂസി എക്സ്പ്രസ്സ്‌ എന്ന് വിളിക്കാം .. അത് ചീറി പാഞ്ഞു വന്നു നിന്നും...മലയാളിയുടെ സ്ഥിരം style ല്‍ മുന്നില്‍ നില്‍ക്കുന്നവരെ തള്ളി മാറ്റി വേഗം വിന്‍ഡോ സീറ്റ്‌ പിടിച്ചു എടുത്തു ..ഇതിനു ഇടയില്‍ ഒരു സായിപ്പ് ഇവന്റെ വീട്ടുകാരെ സ്നേഹത്തോടെ @&*^$@#@#!!@@#$ വിളിക്കുനുടയിരുന്നു ...ആ സായിപ്പിന്റെ കാലില്‍ ചവിട്ടി പോലും ..പണ്ട് സ്ഥിരം noon show കാണാന്‍ പോകുന്ന ഇവന് ഇതൊക്കെ ഒരു തിരക്കാണോ.....ട്രെയിന്‍ മെല്ലെ ചലിച്ചു തുടങ്ങി ..ചുറ്റും ഒന്ന് കണ്ണോടിച്ചു ..ചെല്ലകിളികള്‍ വല്ലതും ഉണ്ടോ....അവന്റെ മുന്നില്‍ തന്നെ കുട്ടി പാവാട ഇട്ട ഒരു ചൈനക്കാരി ഇരിക്കുന്നു... പണ്ടേ മുതല്‍ ചൈനക്കരികളെ അത്രക്ക് പിടുത്തം ഇല്ല വായ നോക്കാന്‍ ....പണ്ട് ഇവിടെ ഒരു pub ല്‍ വെച്ച് ഒരു ചൈനക്കാരി യുടെ തല്ലു കൊണ്ടതിനു ശേഷം ആണോ എന്നറിയില്ല ഈ തല്പര്യകുറവ് എന്ന സംശയം ഇല്ലാതില്ല ..രണ്ടു ബിയര്‍ അകത്തു ചെന്നപോള്‍ , അയല്‍ക്കരല്ലേ ,നമ്മുടെ ചൈനക്കരല്ലേ എന്നോര്‍ത്ത് ഒന്ന് ഡാന്‍സ് കളിയ്ക്കാന്‍ വിളിച്ചത് ആണ് .. ഇന്ത്യ ചൈന bhai – bhai എന്ന് കൈ കൊണ്ട് ഇംഗ്ലീഷ് ല്‍ കാണിച്ചതാ..അവള്‍ അടിച്ചു താഴെ ഇട്ടു ..അവന്റെ എല്ലാ കണ്ട്രോളും പോയി.... മസിലുകള്‍ പെരുത്ത്‌ കയറി .... ദേഷ്യം കൊണ്ട് അവന്‍ ചാടി സടകുടഞ്ഞു എഴുനേറ്റു ....എന്നിട്ട് കവിളും തിരുമ്മി “’എന്റെ പട്ടി നില്‍ക്കും ഇനി ഇവിടെ”’ എന്നും പറഞ്ഞു pub ന്റെ പുറത്തേക്കു പോയി ..തല്ലു അവനു പുത്തിരി ഒന്നുമല്ല ..നാട്ടില്‍ പ്രയവത്യാസം ഇല്ലാതെ എത്രയോ പേരുടെ തല്ലു ഇവന്‍ കൊണ്ടിരിക്കുന്നു ..പിന്നെയാ ഈ പീറ ചൈന ..പക്ഷെ ഇവള്‍ എന്തിനാണാവോ തല്ലിയതു ..ഈ bhai- bhai എന്നാല്‍ ചൈനീസില്‍ വെല്ല തെറിയും ആയിരിക്കുമോ??..ആ... ..കിട്ടിയത് കിട്ടി ...പണ്ടേ മുതല്‍ ആരുടെ കയ്യില്‍ നിന്നും വാങ്ങിയത് തിരിച്ചു കൊടുക്കുന്ന സ്വഭാവം ഇവന്‍ ഇല്ല ... അത് ഇപ്പൊ ക്യഷയാലും അടിയായാലും .അത് കൊണ്ട് അവള്‍ രക്ഷ പെട്ട് .......അങ്ങനെ ചൈനകാരിയെ വിട്ടു ചുറ്റും പാടും ഒന്ന് നോക്കി ..അമ്പട പുളുസു..അതാ ഇരിക്കുന്ന ഒരു വെടി ചില്ല് ഇടി വെട്ടു സദനം.. വായ നോക്കാന്‍ പറ്റിയ ഉരുപ്പിടി തന്നെ.. അങ്ങനെ വായ നോട്ടം തുടങ്ങിയപ്പോള്‍ ആണ് അടുത്തിരിക്കുന്ന അവളുടെ ബോയ്‌ ഫ്രണ്ട് നെ കാണുന്നത് .... എന്റമ്മോ..ഇത് ശരിയാകില്ല ... alsheshan –നു bull dog – ല്‍ ഉണ്ടയ സാധനമോ ...പശു നക്കിയ (gel) അവന്റെ മുടിയും പിന്നെ തേങ്ങ കൊപ്ര പോലുള്ള അവന്റെ മസിലും കണ്ടപ്പോള്‍ ഇനി വാ നോട്ടം തുടന്നാല്‍ അവനു പണി ആക്കും എന്നതിനാല്‍ അത്നിറുത്തി..അടുത്ത സ്റ്റേഷന്‍ ല്‍ ചൈന ക്കാരി ഇറങ്ങി.. ആ സീറ്റില്‍ ഒരു അമ്മയും 3 വയസ്സ് ആയ ഒരു കൊച്ചും വന്നിരുന്നു ..അമ്മയെ പോലെ തന്നെ ചെക്കനും ഒടുക്കത്തെ ഗ്ലാമര്‍ ...ചെക്കന്റെ മുടി ലുട്ടാപ്പിയുടെ കുന്തം പോലെ കൂര്പിച്ചു വെച്ചിട്ടുട് ...ഇനി ടൈം പാസ്സിന് അവനും ആയി ഒന്നും കമ്പനി അടിക്കാം എന്ന് വെച്ച് ,അവനെ നോക്കി ഒരു “Hi”paranju ….അപ്പൊ അവന്‍ കൈ കൊണ്ട് ഒരു സൂത്രം കാണിച്ചു ..നടു വിരല്‍ ഒഴിച്ച് ബാക്കി എല്ലാ വിരലുകളും മടക്കി കാണിച്ചു തന്നു ... തൃപ്തിയായി ഗോപിയേട്ട തൃപ്തിയായി;.......ജയന്തി ജനതയും ..island എക്സ്പ്രസ്സ്‌ ഉം കൂടി ഇടിച്ച ഒരു പ്രതീതി ആയിരുന്നു അവന്......