Wednesday, June 5, 2013

ഹരി അണ്ണന്റെ മഹത്തായ പാറ്റ പരീക്ഷണം...



വീണ്ടും ഞങ്ങളുടെ ഹരി അണ്ണന്‍ ... push - pull ഹരി അണ്ണന്‍ ......biology ലാബ്‌ ഇഷ്ടപെടുന്ന ഹരി അണ്ണന്‍ ..ലോകത്തിന്റെ സ്പന്ദനം chemistry യിലൂടെ എന്ന്  പറയുന്നവന്‍ ഹരി അണ്ണന്‍ ...office  ആണു ഉറങ്ങാന്‍ ഏറ്റവും നല്ല സ്ഥലം എന്ന് പറയുന്നവന്‍ ഹരി അണ്ണന്‍ .....

ചെറപ്പത്തില്‍ ഹരി അണ്ണന്ഒരു ഡോക്ടര്‍ ആക്കാന്‍ ആയിരുന്നു താല്പര്യം ..അതുകൊണ്ട് തന്നെ  വള്ളി നിക്കറും ,മൂകുള ഒലിപ്പിച് നടക്കുന്ന കാലത്ത് തന്നെ ഒരു സെതസ്കോപ്പ്  കഴുത്തില്‍ ഇട്ടാണ് നടപ്പ് ....

ഈ താല്പര്യം ഉള്ളത് കൊണ്ട് തന്നെ  പഠിക്കാന്‍ വലിയ താല്പര്യം ആയിരുന്നു അണ്ണന് .

ഒരിക്കല്‍ school ല്‍ വെച്ച് English teacher  അണ്ണനോട് ഒരു ചോദ്യം ചോദിച്ചു - " i saw a film yesterday " ഇതിന്റെ മലയാളം അര്‍ഥം പറയണം ..
.
അന്നെ ഇംഗ്ലീഷ് ല്‍ ആഗ്രഗന്യന്‍   ആയ (ഇപ്പോഴും...... അറിയാലോ  push-pull) ഹരി അണ്ണന്‍ അതിനെ മലയാളികരിച്ചു .."ഞാന്‍ ഇന്നലെ  ഒരു'A 'പടം കണ്ടു"
ധതാണ് ഞങളുടെ ഹരി അണ്ണന്‍ ....


അങ്ങനെ അങ്ങനെ അങ്ങനെ  മറ്റേ മോഹം ... എന്ന് വെച്ചാല്‍ ഡോക്ടര്‍ .....  അണ്ണനെ  pre -degree ക്ക് second group ല്‍  കൊണ്ട്  എത്തിച്ചു ..biology യും chemistry  യെയും  അതിയായി സ്നേഹിക്കുന്ന ഹരി അണ്ണന്‍ ലാബില്‍ വെച്ച് പുതിയ പല പരീഷണത്തിലും എര്പെടും ..

സിലബസിയില്‍ ഇല്ലാത്തത്ത് പലതു ചെയ്യാന്‍ അണ്ണന് ഒരു ഹരം ആയിരുന്നു ..

ഇങ്ങനെ ഒരിക്കല്‍ biology ലാബ്‌ ല്‍ വെച്ച് ഒരു പാറ്റ  യെ  കീറി മുറിക്കുകയാണ് ...
പറ്റയുടെ ഒരു കാല് മുറിച്ചു കളഞ്ഞു അണ്ണന്‍ പറ്റയോട് കല്പിച്ചു ...

"നടക്കു പാറ്റെ..."

പാറ്റ നടന്നു ...രണ്ടാമത്തെ കാലും മുറിച്ചു എന്നിട്ട്  വീണ്ടും

 " നടക്കു പറ്റെ "" -

പാറ്റ വീടും നടന്നു ...ഇങ്ങനെ 5  കാലും  മുറിച്ചു  കല്പിച്ചപോഴൊക്കെ  പാറ്റ നടന്നു ... അങ്ങനെ അവസാന കാലായ 6മത്തെ  കാലും മുറിച്ചു കളഞ്ഞു ഹരി അണ്ണന്‍ പാറ്റ യോട്  കല്പിച്ചു

" നടക്കു പാറ്റെ .."

പക്ഷെ പാറ്റ നടന്നില്ല .....


ഹരി അണ്ണന്റെ മുഖത്ത് പുഞ്ചിരി വിരിഞ്ഞു ...

അങ്ങനെ ഞാനും ഒരു മഹത്തായ കാര്യം കണ്ടെത്തി ....

അഭിമാനത്തോടെ  ഹരി  അണ്ണന്‍  കണ്ടു പിടിച്ച  ആ മഹത്തായ നിഗമനം തെന്റെ ബുക്കില്‍  കുറിച്ച് ....

എന്താണെന്നോ..????

"" ഒരു പാറ്റയുടെ എല്ലാ കാലുകളും മുറിച്ചു കളഞ്ഞാല്‍ അതിന്റെ കേള്‍വി ശക്തി കുറയും.....""""

ഭാഗ്യം ഹരി അണ്ണന്‍ ഡോക്ടര്‍  ആകതിരുന്നത് ...... അല്ലെ ???

No comments:

Post a Comment