Wednesday, November 20, 2013

എന്നാലും കുഞ്ഞുസേ.......

ഇത് എഴുതി തുടങ്ങുമ്പോള്‍ എവിടെ തുടങ്ങണം എങ്ങനെ തുടങ്ങണം എന്ന് ഒരു ഐഡിയ യും ഇല്ല .. ആകെ ഒരു കണ്‍ഫ്യൂഷന്‍ ...

എന്തായാലും ഞങ്ങളുടെ കോള്‍ഡ്‌ സ്റ്റോര്‍ ല്‍ നിന്നും തുടങ്ങാം.
ഞങ്ങളുടെ കോള്‍ഡ്‌ സ്റ്റോര്‍ എന്ന്  പറഞ്ഞത് കൊണ്ട് ആരും തെറ്റ് ധരിക്കല്ലേ ഇത് ഞങ്ങളുടെ സ്വന്തം ഷോപ്പ് ആണെന്ന്..
ഞങ്ങള്‍ക്ക്  പറ്റുപടി ഉള്ള   ഷോപ്പ് ,, എന്ന് വെച്ചാല്‍  സാധനങ്ങല്‍  കടം കിട്ടുന്ന ഷോപ്പ്  ... അത്ര തന്നെ .

ഞങ്ങള്‍ രണ്ടു കുടുംബങ്ങളും സധനങ്ങള്‍ വാങ്ങുന്നത് ഈ കോള്‍ഡ്‌ സ്റ്റോര്‍ ല്‍ നിന്നാണ് .

 ഇതിലെ ഞങ്ങള്‍ എന്ന് വെച്ചാല്‍  എന്റെയും പിന്നെ നിഷാന്തിന്റെ ഫാമിലിയും ..
 കോള്‍ഡ്‌ സ്റ്റോര്‍ എന്നത്  ഇവിടെ   മീനും ഇറച്ചിയും കിട്ടുന്ന കടയല്ലട്ടോ .. ഇവിടെ ബഹറിനില്‍ , നമ്മുടെ പലചരക്ക് കടയെയാണ്  കോള്‍ഡ്‌ സ്റ്റോര്‍ എന്നാണ്  വിളിക്കുന്നത്‌

ഈ ഷോപ്പ് മലയാളിയുടെയാണ് .. അവിടെ ജോലി ചെയ്യുന്നവരും മലയ്ളികള്‍ തന്നെ ...അത് കൊട്നു തന്നെ എല്ലാവരും ആയിട്ടു നല്ല കമ്പനിയാണ് ..

ഒരിക്കല്‍  വീടിലെ കുടിവെള്ളം തീര്‍ന്നു എന്ന് പറഞ്ഞു എന്റെ  ഭാര്യ  ഫോണ്‍ ചെയ്തു ...വെള്ളം കൊണ്ട്  തരുന്നവര്‍  രണ്ടു ദിവസം ആയിട്ടു വന്നിട്ടില്ല .
വന്നില്ല എന്ന് പറയാന്‍ പറ്റില്ല , ഞങള്‍  വെള്ളത്തിന്റെ കാന്‍ എടുത്തു പുറത്തു വെക്കാന്‍ മറന്നു പോയി
.അത് കൊണ്ട് കോള്‍ഡ്‌ സ്റ്റോര്‍ ല്‍ നിന്നും വാങ്ങണം,  അല്ലാതെ വേറെ വഴിയില്ല

ഞാന്‍ അവളോട്‌   500 fils (ഇവിടത്തെ രൂപ ) ന്റെ ഒരു കുപ്പി കോള്‍ഡ്‌ സ്റ്റോര്‍ വിളിച്ചു പറയാന്‍ പറഞ്ഞു ...

അങ്ങനെ  അവള്‍ നേരെ  അവിടേക്ക് വിളിച്ചു  പറഞ്ഞു ..
എത്ര വേണം എന്നാ അവരുടെ ചോദ്യത്തിന്  ഇവള്‍ പറഞ്ഞ ഉത്ടരം

"sweet water   ഇന്ന് വന്നില്ല ,, അത് കൊട്നു 500 ലിറ്റര്‍ ന്റെ  മതി"

ഇത് കേട്ട് അവിടെ കടയില്‍  ചിരിയോടു ചിരി... പുള്ളി എന്തിനാ ചിരിക്കുനതു  എന്ന് എന്റെ ഭാര്യ സിംബിളിക്ക് മനസിലായില്ല ..

ഞാന്‍ ഇടക്ക് ചിരിക്കുന്നത് എന്തിനാ എന്ന് തന്നെ അവള്‍ക്ക്  മനസ്സിലകാര്‍ ഇല്ല , പിന്നല്ലേ  ഇത് ...

ഞാന്‍ ഓഫീസില്‍ നിന്നും വന്നപ്പോള്‍ പറയുകയാ ...

"ഈ കോള്‍ഡ്‌ സ്റ്റോര്‍ ലെ  പയ്യന്  ചെറിയ വട്ടു ഉണ്ടെന്നു തോന്നുന്നു ...അവനോട്  500 ലിറ്റര്  വേണം എന്ന് പറഞ്ഞപ്പോള്‍  ചുമ്മാ ഇരുന്നു ചിരിക്കുന്നു ......"

ഇത് കേട്ട് ഞാനും പൊട്ടി   പൊട്ടി  ചിരിച്ചപ്പോള്‍ ..

"നിങ്ങള്‍ക്കും കയറിയോ ബാധ..."

ലോകത്തുള്ള  എല്ലാ ആണുങ്ങള്‍ക്കും വട്ടായി എന്ന് അവള്‍ പിറു പിറുക്കുന്നുടയിരുന്നു ...

ഇപ്പോള്‍ ഞങ്ങള്‍ ആ കടയില്‍ ചെന്നാല്‍ അവളോട് അപ്പൊ അവര്‍ ചോദിക്കും
"ചേച്ചി 500 ലിറ്റര്‍ ന്റെ കുപ്പി വെള്ളം വന്നിട്ടുട്  ഒരെണ്ണം എടുക്കട്ടെ.."

അവര്‍ ചോദിയ്ക്കാന്‍ മറന്നാല്‍ ഞാന്‍ ഓര്‍മിപ്പിച്ചു ചോദിപ്പിക്കും .. ഭര്‍ത്താവായ  ഞാന്‍  ആ കടമ ചെയ്യണമല്ലോ.
ബാക്കി ഉള്ള ഭര്‍ത്താക്കന്മാര്‍ക്ക്  കൂടി ഞാന്‍ ഒരു മാത്രകയാണ്



By the by,  ഞാന്‍ പറഞ്ഞു വന്ന കാര്യം ഇതല്ല ..പോകുന്ന വഴി ഇവള്‍ക്ക് ഇട്ടു ഒരു കൊട്ടു കൊടുത്തന്നെ ഒള്ളു ..

ഇതിലെ താരങ്ങള്‍ നിഷാന്തും കുഞ്ഞുസുമാണ് ...

ഒരു ദിവസംഈ പറഞ്ഞ കോള്‍ഡ്‌ സ്റ്റോര്‍ ല്‍ ചെന്നപ്പോള്‍ അവിടത്തെ പയ്യന്‍

"പാവം  ആ നിഷാന്ത്  അല്ലെ ...എന്നാലും ആ ചെക്കന് ഈ സ്ഥിധി വന്നല്ലോ .."

എനിക്ക്  പുള്ളി എന്താ പറയുന്നത്  എന്നതിന്റെ  ഒരു കള്ച്ചും കിട്ടുനില്ല .. ഇവന്‍  എന്താണാവോ ഈ പറയുന്നത് ...ഇനി സിബിളി പറയുന്ന മാതിരി ഇവന്  ശരിക്കും വട്ടായോ ?.....

കുറച്ചു മുമ്പ് വരെ ഞാന്‍ നിഷത്തിന്റെ കണ്ടതാ, അത് വരെ അവന്റെ സ്ഥിതിക്ക്  കുഴാപ്പമൊന്നും ഉണ്ടായിരുന്നില്ലല്ലോ ..ഇനി ഇപ്പൊ പെട്ടന്ന് എന്ന് സംഭവിച്ചു ആവോ ??

ഞാന്‍ ഇതൊക്കെ  ചിന്തിക്കുനതിനു  ഇടക്ക്  കയറി  പുള്ളി വീണ്ടും ..അല്ലെങ്കിലും എനിക്ക് ഈ ബുദ്ധി കൂടുതല്‍ ഉള്ളതു കൊട്  ഭയങ്കര ചിന്താശേഷി ആണ് , എല്ലാം പയ്യെ മിന്നി മിന്നിയെ തെളിയു ..അതിനു ഇടക്ക് കൂടി അവന്റെ ഇടക്ക്കയറി ഉള്ള പറച്ചില്‍ ...

" എന്നാലും  അവന്റെ ഭാര്യയെ കണ്ടാല്‍ ഒരു അയ്യോ പാവം . പക്ഷെ എന്താ സാധനം  അഹകാരി ..ആ പാവം നിഷാന്ത് അവിടെ എങ്ങനെ ജീവിച്ചു പോകുന്നു "

ദാ വീണ്ടും അകെ മൊത്തം കണ്‍ഫ്യൂഷന്‍ ..ഇന്ന് ഇവന്‍ എന്റെ ബുദ്ധിക്കു പണി തരും , ബുദ്ധിക്കു ഒന്നും പറ്റാതെ ഇരിക്കാന്‍  ഉപയോഗിക്കാതെ വെച്ചിരിക്കുകയായിരുന്നു ..ഇന്ന്  ഇവന്‍ എന്നെ കൊണ്ട് ഓരോന്ന് ചിന്തിപ്പികും ............അവസാനം  ഞാന്‍  പുള്ളിയോട് ചോദിച്ചു

"എന്താ നിങ്ങള്‍ പറയുന്നത് എനിക്ക് ഒന്നും മനസിലാകുനില്ല .."

അപ്പോള്‍ എന്നെ ഒന്ന് പുച്ചിച്ചു  ക്രൂരം ആയി നോക്കിയിട്ട്

"ഹും .. കൂട്ടുകാരന്‍ ആണ് പോലും കൂട്ടുകാരന്‍ ...നിങള്‍ ഇത്ര വലിയ കൂട്ടയിട്ടു ഇതൊന്നും അറിയില്ലേ ...

"നിങ്ങള്‍ കാര്യം പറ മനുഷ്യ .. " എനിക്കും ദേഷ്യം വന്നു

"അവിടെ ആ ചെക്കനെ  ആ പെണ്ണ്  എന്താ ഇട്ടു അടി കൊടുക്കുന്നത് ..ആ പാവം കിടന്നു കരച്ചില്‍ ആയിരക്കും എപ്പോഴും .."


കുഞ്ഞുസ്  നിശന്തിനെ തല്ലുകയെ ... ഇത് കേട്ടപ്പോള്‍ അയാള്‍ക്ക് ഇട്ടു ഒന്ന് കൊടുക്കാന്‍ തോന്നി ..പക്ഷെ ഇനി ഇവിടന്നു പറ്റു(കടം) കിട്ടില്ലെലോ  എന്നാ ചിന്തയും , എന്നേക്കാള്‍  വളരെ പ്രായം കുറഞ്ഞ ഈ പയ്യനില്‍ നിന്നും തരിച്ചു നല്ലത് കിട്ടും  എന്നതും എന്നെ അതില്‍ നിന്നും പിന്തിരിപ്പിച്ചു ... അല്ലാതെ എനിക്കും  ദൈര്യം ഇല്ലഞ്ഞിട്ടല്ല ... എങ്കിലും  ഞാന്‍ ആ പയ്യനും ആയി  കുറെ  തര്‍ക്കിച്ച് ...

ഇവന്‍ മലയാളി തന്നെ .. അത് കൊണ്ടല്ലേ  ഇങ്ങനെ പരദൂഷണം പറയുന്നത് ..ഇവന്‍ പെണ്ണ് ആയി ജനിക്കെണ്ടാവാന്‍ ആയിരിന്നു എന്ന് എനിക്ക് തോന്നി .അല്ലാതെ ഓരോരുത്തരേ കുറിച്ച് ഇങ്ങനെയൊക്കെ പറയുമോ ... ചിലപ്പോ ഇവന്‍ മലയാളം സീരിയല്‍ ന്റെ അടിക്റ്റ്  ആയിരിക്കും

പക്ഷെ ഒരു രക്ഷയും ഇല്ല.... ഇയാള്‍ കട്ടായം പറയുകയാ... ഇയാളുടെ ആ പറച്ചലില്‍  അത്രക്ക്   അധികാരിയത ഉണ്ടായിരുന്നു ...

ഇത്രക്ക് ആധികാരികമായി പറഞ്ഞപ്പോള്‍   എനിക്കും ഒരു സംശയം ..പിന്നെ ഗുണിച്ചും ഹരിച്ചു നോക്കിയപ്പോള്‍ സംശയം ഒന്ന് ബലപ്പെട്ടു ..


എങ്കിലും ഞങളുടെ  കുഞ്ഞുസ് നീ ആ  പാവം നിഷാന്തിന്റെ തല്ലുകയോ ..???

ഇവര്‍ അപ്പോള്‍ നമ്മുടെ മുമ്പില്‍ സ്നേഹം അഭിനയിക്കുകയയിരുന്നോ ??

                                                                                      ( തുടരും)