Thursday, June 13, 2013

കുട്ടിക്ക് നാപ്കിന്‍

ഇത് ഒരു അമളിയല്ല...അത് അവന്റെ ഒരു സ്വഭാവത്തിന്റെ ഭാഗം ആണ് ...


അമളി സ്വഭാവത്തെ ഭാഗം ആക്കിയ ഒരു വെക്തി ഇല്ലേ.... 

ആരാ,..അണ്ണാ ക്ഷമിക്കണം .വീണ്ടും ഹരി അണ്ണന്‍... 

എനിക്ക് ഹരിയെ ഓര്‍ത്തു അഭിമാനം ആണ്  ,,കാരണം ഈ എഴുതുന്നതു എല്ലാം അതിന്റെതായ humor sense ല്‍ എടുക്കുന്ന വെക്തിയാണ് ..

ഞാന്‍ ഹരി അണ്ണനെ കുറിച്ച് ഒരു പോസ്റ്റ്‌ ഇട്ടാല്‍ എന്നെ ആദ്യം വിളിച്ച് അഭിനന്നിക്കുനത്  ഹരിയാണ് തന്നെയായിരിക്കും .....

ഹരി അണ്ണന്‍ ഒരു കുഞ്ഞു  ലീവിന് പോയപ്പൊഴുണ്ടായ ഒരു കുഞ്ഞു സംഭവം...

കുട്ടിയെ കാണാന്‍ ഉള്ള  സന്തോഷത്തിലായിരുന്നു യാത്ര..3 മാസം മുമ്പ് കുഞ്ഞു ജനിച്ചപ്പോള്‍ പോയത് ആണ് .. 

എന്നാലും പെട്ടന്ന് ഒരു ആഗ്രഹം കുട്ടിയെ കാണാന്‍ ..


അങ്ങനെ കുറച്ചു അവധി ദിവസങ്ങള്‍ കൂടി ഒത്തു വന്നപ്പോള്‍ നേരെ വിട്ടു നാട്ടിലേക്ക് ..

അതും 10 ദിവസത്തേക്ക്..

എന്തായാലും കിട്ടിയതുമായി ആള്‍ സ്ഥലം കാലിയാക്കി...


അങ്ങനെ ഒരു ദിവസം ഹരിയുടെ പ്രിയതമ  കുട്ടിക്ക് നാപ്കിന്‍ വാങ്ങാന്‍ പറഞ്ഞയച്ചു...

കക്ഷി കോളേജ്ജ് വിടുന്ന സമയം തെറ്റാതെ ക്രത്യം കോളേജ്ജ് junctionനില്‍ ചെന്നു ( അണ്ണാന്‍ മൂത്താലും മരം കേറ്റം മറക്കില്ലാലൊ)....

സാമാന്യം നല്ല തിരക്കുളള ഒരു stationery shopല്‍ കയറി....


ചുറ്റും നില്‍ക്കുന്ന തരുണിമണികള്‍ കേള്‍ക്കാതെ സെയില്‍സ് ഗേളിനോട് കാര്യം പറഞ്ഞു....

എത്ര കിലോയുളള കുട്ടിക്കാണ്സെയില്‍ സ് ഗേളിന്റെ പെട്ടെന്നുള്ള ചോദ്യം ചുറ്റും നില്‍ക്കുന്ന പെണ്‍കുട്ടികളേയും നോക്കി വെളളമിറക്കിന്ന നമ്മുടെ കക്ഷിക്ക് മനസിലാ‍യില്ല....


എന്നാലും കിലോഎന്നു കേട്ടപ്പോള്‍ പുളളിക്കാറന് ഒരു സംശയം...

ഇനിയിപ്പൊ ഈ സാധനത്തിന്റെ വില തൂക്കത്തിനാണെങ്കിലോ....

കക്ഷി നല്ല കനത്തില്‍ തന്നെ ചോദിച്ചു

കിലോയ്ക്ക് എന്താ വില???” ....

ഇത് ചോദിച്ചതും പിന്നെ ആ shopല്‍ ഒരു കൂട്ടച്ചിരിയായിരുന്നു....

കക്ഷി നേരെ പോയത് ഇന്റെര്‍ നെറ്റ് കഫേയിലേക്കാണ്....അടുത്ത ദിവസം ticket ബുക്ക് ചെയ്യാന്‍......

No comments:

Post a Comment