Monday, December 9, 2013

എന്നാലും കുഞ്ഞുസേ.......അവസാന ഭാഗം


എന്നാലും കുഞ്ഞുസേ....... തുടര്‍ച്ച

(ആദ്യ  ഭാഗം  വായിക്കാന്‍  മുകളിലെ link ല്‍  ക്ലിക്ക് ചെയ്യുക ....)



നമുക്ക് ഒന്ന് പോയി നോക്കാം ... വരൂ അവരുടെ വീട്ടിലേക്കു .....

ഇവരുടെ വീടിന്റെ പേര് തന്നെ Angry Bird Family .. അപ്പൊ പറഞ്ഞത് ശരി തന്നെ... ലിജി ആയിരിക്കും ആ Angry Bird . പാവം നിശാന്തിനെ കൊത്തി  പറിക്കുന്നുടയിരിക്കും ... അര്‍ത്ഥവത്തയ പേരാ ഇട്ടിരിക്കുന്നത് ..


എന്നാലും ഇവര്‍ തമ്മില്‍ എന്താണാവോ പ്രശനം ...


ലിജി ബഹ്‌റൈന്‍ വന്ന സമയത്തെ ഒരു ചെറിയ സംഭവം ...

ഒരു ദിവസം ഭാര്യ യെ സഹായിക്കം എന്ന് വെച്ച് ...ചപ്പാത്തി പരത്തണം എന്നാ ആഗ്രഹവും ആയി നിഷാന്ത് അടുക്കളയിലേക്കു കയറി ....ഭാര്യയോട്‌ ആഗ്രഹം പറഞ്ഞപ്പോള്‍ , ഇന്നലെ വാങ്ങിയ ചൂല് ഇവിടെ ഉണ്ട് അത് കൊണ്ട് മേലാല്‍ ഈ പരിസരത്ത് കണ്ടു പോകരുത് എന്നാ ഭീഷണിയും .. ഒരു ചപ്പാത്തി പറത്തുന്നതിനു ആണോ അവള്‍ ഇങ്ങനെ നാഗവല്ലി ആകുന്നത്‌ എന്ന് അവന്‍ ചിന്തിച്ചു കൊണ്ട് അവന്‍ പതുക്കെ പിന്മാറി ..


അവളെ പറഞ്ഞിട്ട് കാര്യം ഇല്ല ,,,ഇവന്‍ അടുക്കളയില്‍ കാട്ടി കൂടിയത് അങ്ങനെ ആയിരുന്നു ,,ഉപ്പു എടെണ്ടിടത് ഇടാന്‍ മറക്കും ,,ആവശ്യം ഇല്ലാത്തിടത്ത് മറക്കുകയും ഇല്ല .....അവസാനം ആയി ചായയില്‍ മധുരത്തിന് പകരം ഉപ്പു രുചിച്ചപ്പോള്‍ അവള്‍ക്കു മനസിലായി ഇനി ഭര്‍ത്താവിനെ അടുപിച്ചാല്‍ പണി പാളും എന്ന് ...


ഉപ്പും പഞ്ചസാരയും അടുത്തു ഇരുക്കുന്ന ഒരു അടുക്കളയില്‍ ഇത് സംഭവിക്കും എന്ന് അവന്‍ പറഞു നോക്കി ,,പക്ഷെ അവള്‍ അതൊന്നു അഗീകരിച്ചില്ല

അല്ലെങ്കിലും ഈ പെണ്ണുങ്ങള്‍ ഇങ്ങനെയ... ഈ ചായ മാത്രം അല്ല ... നമ്മള്‍ കഷ്ടപ്പെട്ട് പഠിച്ചെടുത്ത പല വിഭവങ്ങളും അവള്‍ അവന്‍ അന്ഗീകരിചിരുനില്ല , ഉധഹരണത്തിന് മാഗി നൂഡില്‍സ് , പപ്പടം,മുട്ട പുഴുങ്ങുന്നത് ,omelette അങ്ങനെ പലതും ....


എന്നാലും ഈ ചെറിയ കാര്യത്തിന്  ലിജി ഇങ്ങനെ ഇവനെ ഇങ്ങനെയൊക്കെ പഞ്ഞി ക്ക് ഇടുമോ ..

വന്നപ്പോള്‍ ഇങ്ങനെ ആയിരുനെങ്കില്‍ ഇപ്പോഴാതെ സ്ഥിധി ഒട്ടും മോശം ആയിരിക്കില്ലെല്ലോ ....

കുഞ്ഞുസ് കരാട്ടെ ബ്ലാക്ക്‌ ബെല്‍റ്റ്‌ ആണെകില്‍ നിഷാന്ത് കുങ്ഫു ആയിരിക്കും ...
നിഷാന്ത് റിമോട്ട് എടുത്തു ലിജിയെ എറിയുമ്പോള്‍, ലിജി ഗ്ലാസ്‌ എടുത്തു ഏറിയും .... പണ്ടത്തെ ഒരു സിനിമ ഇലെ നെടുമുടിയും സുകുമാരിയും തമ്മില്‍ ഇടി കൂടി ഡിസ്ക് പോട്ടിക്കുനത് ... അത് തന്നെ ആയിരിക്കും സ്ഥിധി .....




എന്തായാലും ഞാന്‍  ഇതൊന്നും എന്റെ ഭാര്യയോട് പറഞ്ഞില്ല ..ഇവള്‍ അറിഞ്ഞാല്‍ ഉറപ്പായിട്ടു  കുഞ്ഞുസ് ന്റെ അടുത്തു നിന്നും കരാട്ടെ പഠിക്കും .

എനിക്കും യോഗം ഉണ്ടെന്നു തോന്നുന്നു .. ഇനി എന്നാണാവോ ഞാന്‍ എയര്‍ ല്‍ നില്‍ക്കുന്നത് ......

അങ്ങനെ അങ്ങനെ ദിവസങ്ങള്‍ കടന്നു പോയി .. മനസ്സില്‍ ലിജിക്ക് ഒരു വില്ലതിയുടെ രൂപം ആയിത്തുടങ്ങി ...ഇവരോട് ഇത് സത്യം ആണോ എന്ന് ചോദിക്കണം എന്നുട് , പക്ഷെ ഒരു മടി....

അങ്ങനെ ഇരിക്കെ എന്റെ ഫ്ലാറ്റ് നു അടുത്തു താമസിക്കുന്നവര്‍  ആ flat ഒഴിഞ്ഞു പോയി .. ആ ഫ്ലാറ്റ് നിഷാന്ത് എടുത്തു ....

എന്ത് ചെയ്യാം , ഇപ്പോള്‍  ഇവര്‍ എന്റെ അയല്‍പക്കം കൂടി യായി ...  എന്റെ മനസിലെ ആദി കൂടി ...കാരണം വേറെ ഒന്നും അല്ല ...

ഇനി ഇപ്പോള്‍ എന്റെ ഭാര്യ പെട്ടന്ന് തന്നെ ലിജിയ്ടെ അടുത്തു നിന്നും കരാട്ടെ കുങ്ഫു പഠിച്ചാല്‍ ഉണ്ടാകുന്ന എന്റെ അവസ്ഥ ഓര്‍ത്തു തന്നെ....

നിഷാന്ത്  ഫ്ലാറ്റ് ലെ സാധനങ്ങള്‍  shift ചെയ്യുമ്പോള്‍ ഞാന്‍ ഒരു കാര്യം ശ്രദിച്ചു 
... 
ബിനോയ്‌ യുടെ ക്രിക്കറ്റ്‌ കളിക്കുന്ന helmet  അവന്‍ പ്രതേകം ഒരു കവറില്‍ മാത്രം പായ്ക്ക് ചെയ്തു അവന്റെ റൂം ല്‍ കൊണ്ട്  വെക്കുന്നത് ...
 കാരണം വേറെ ഒന്നുമല്ല , കഴിഞ്ഞ ഏതോ ദിവസം ഇവന് തലക്ക് അടി കിട്ടിയിട്ടുണ്ട് എന്ന് തോന്നുന്നു ....helmet വെച്ച്  വീട്ടില്‍ ഇരുന്നാല്‍   തല യെങ്കിലും രക്ഷപെടുമല്ലോ എന്ന് പാവം ചിന്തിചിട്ടുണ്ടാകും ..
അത് കൊണ്ട് തന്നെ അത് റൂംല്‍ മാറ്റി വെച്ചത് . ഇനി ഇപ്പൊ അടി കിട്ടുമ്പോള്‍ ഹെല്‍മെറ്റ്‌ അനേഷിച്ചു നടക്കാന്‍ പറ്റിലെല്ലോ...


ബിനോയ്‌ യുടെ അടുത്തു വേറെ ഹെല്‍മെറ്റ്‌ ഇനിയുണ്ടോ ആവോ ..എനിക്കും ഒരെണ്ണം അടുത്തു തന്നെ വേണ്ടി വരാം..

എന്തയാലും ലിജിയെ കൂടുതല്‍ എന്റെ വീട്ടിലേക്കു അടുപ്പികണ്ട എന്ന് ഞാന്‍ വിചാരിച്ചു ..

ഒരു ദിവസം ഞാന്‍ ഓഫീസില്‍ നിന്നും വന്ന വഴി ഒരു CD കൊടുക്കാന്‍ ആയി അവന്റെ ഫ്ലാറ്റ് ന്റെ ബെല്‍ അടിച്ചു ... നോ സൌണ്ട് ..  bell വര്‍ക്ക്‌ ചെയ്യുനില്ല എന്ന് തോന്നുന്നു ....
വാതില്‍ കൊട്ടി .... അപ്പോഴാണ് ഞാന്‍ ശ്രദ്ധിച്ചത് അകത്തു  നിന്നും ഒരു സൌണ്ട്.... അതും നിലവിളി...

" അയ്യോ എന്നെ കൊല്ലല്ലേ...... എടി ... അയ്യോ .. അയ്യോ... അയ്യോ .. എന്റെ കാല് .... അയ്യോ  എന്നെ തല്ലല്ലേ ..  അയ്യൂ... ഓ .........."

വളരെ പരിതാപകരം ആയിരുന്നു ആ സൌണ്ട് ... പാവം നിഷാന്ത് ..അപ്പോള്‍ എല്ലാം സത്യം ആണല്ലേ ...

 മ്... കണ്ടാല്‍ പാവം ,,പക്ഷെ ഇവളെ യൊക്കെ എന്താ ചെയ്യേണ്ടത് .എനീക്ക് ലിജിയോടെ വന്ന ദേഷ്യം പറഞ്ഞയിക്കാന്‍ പറ്റുന്നതല്ല...അത്രക്ക്  വെറുപ്പും ദേഷ്യവും വന്നു ..
ഇവന്‍ എന്ത് ചെക്കന്‍ ആണ് .. തിരിച്ചു 2 എണ്ണം കൊടുക്കാന്‍ പാടില്ലേ ഇവന് .

എന്തയാലും ഇത് എന്റെ ഭാര്യായോട് ഇപ്പോള്‍ തന്നെ പറയാം , ഇവളുടെ തനി ഗുണം അറിയിക്കാം എന്നോകെ വിചാരിച്ചു ഞാന്‍ എന്റെ ഫ്ലാറ്റ് ന്റെ വാതില്‍ തുറന്നു ...

അതായിരുന്നു ഞെട്ടല്‍ ,, ഞെട്ടല്‍ എന്ന് വെച്ചാല്‍ ഒരു ഒന്ന് ഒന്നര ഞെട്ടല്‍ .
അതാ ഇവിടെ ലിജി എന്റെ ഭാര്യയും ആയി പരദൂഷണം പറഞ്ഞിരിക്കുന്നു ...

    "നീ ഇവിടെ ????"
അത് കേട്ട് അവര്‍ക്ക് ഒന്നും മനസിലായില്ല...
   " അതെന്താ വിനോദ് ചേട്ടാ എനിക്ക് ഇവിടെ വരന്‍ പാടില്ലേ ??? "

   " എടി , നീ അല്ലെ അവിടെ നിശതിനെ തല്ലി കൊടിരിക്കുന്നത് "

    " ഞാനോ ,, അതിനു ഞാന്‍ ഇവിടെ അല്ലെ "

    " നീ കുംബിടി (നന്ദനം) യുടെ പെണ് രൂപം ആണോ .. അവിടെയും      ഇവിടെയും ഒരുമിച്ചു പ്രതിഷപെടാന്‍ ... നിന്റെ ഇടി കൊണ്ടല്ലേ അവന്‍ അവിടെ കിടന്നു കരയുന്നത് "

" അത് ചേട്ടന്റെ സ്ഥിരം പണിയ .. ആരെങ്കിലും വാതില്‍ മുട്ടിയാല്‍ അപ്പൊ ഞാന്‍ തല്ലണ പോലെ കരയും  , എന്നെ നാറ്റിക്കാന്‍..."


അപ്പോള്‍ അതായിരുന്നു സംഭവം.. പണ്ട് cold store ലെ പയ്യന്‍ വാതില്‍ മുട്ടിയപ്പോള്‍ ജിത്തു ആയിരിക്കും എന്ന് വെച്ച് ഇവന്‍ ഈ നമ്പര്‍ ഇറക്കിയിരുന്നു ....
പാവം കുഞ്ഞുസ് ന്റെ ഞാന്‍ തെറ്റുധരിച്ചു. എന്റെ തെറ്റിധാരണ മാറി .....

പക്ഷെ പറഞ്ഞിട്ട് എന്ത് കാര്യം,കുഞ്ഞുസിന്  ഇപ്പോഴും വില്ലത്തി തന്നെ , കാരണം,  cold store ലെ പയ്യന്‍ ഒരു BBC ആയി ,അവന്‍ കുഞ്ഞുസ് ന്റെ വീര കഥകള്‍  കടയില്‍ വരുന്ന എല്ലാവരോടും പറയുമായിരുന്നു ...


   ഞാന്‍ ആ  പയ്യനോടെ ആവുന്ന രീതിയില്‍ ഇതൊക്കെ പറഞ്ഞു കൊടുത്തു .. എവിടെ...  അവന്‍ ഉണ്ടോ വിശ്വസിക്കുന്നു ... അവനു ഇപ്പോഴും കുഞ്ഞുസ് വില്ലത്തി തന്നെ.... ഭര്‍ത്താവിനെ തല്ലുന്ന ഭാര്യ ...

ഇതെല്ലം അറിഞ്ഞ   കുഞ്ഞുസ് , തന്നെ എല്ലാവരുടെയും മുന്നില്‍ നാറ്റിച്ചതിന്    ശരിക്കും ഒരു  നാഗവല്ലി ആയി എന്നാ കേട്ടത് ..  ഒരു കയ്യില്‍ ഫ്രൈ പാനും  ,മറ്റേ കായില്‍ ചപ്പാത്തി കോലും ആയിട്ടാ എപ്പോഴും കുഞ്ഞുസ്ന്റെ നില്പ് , നിഷാന്ത്    helmet ഉം  ധരിച്ചു .....



എന്തൊക്കെ ആവുമോ എന്തോ...