Wednesday, June 19, 2013

കല്യാണ CD


രാവിലെ തന്നെ കുറെ തെറി ,ചീത്ത വിളി കേട്ടാണ് ഞാന്‍ ഉണര്‍ന്നത് ...നോക്കിയപ്പോള്‍ അവന്‍ എന്നെ അല്ല വിളിക്കുന്നതു ..

phone ലൂടെ മറ്റാരെയോ ആണ് .. ഓ മറന്നു ഈ അവന്‍ ആരാ എന്ന് പറഞ്ഞില്ലെലോ ... എന്റെ സുഹ്രത്   ... അവനെ നമുക്ക് ഇപ്പൊ ശശി എന്ന് വിളിക്കാം .. എന്റെ നാട്ടുകാരന്‍ കൂടിയാണ് ..,

ഏകദേശം 8 വര്‍ഷഗള്‍ക്ക് മുമ്പ് ഇവിടെ ബഹ്‌റൈന്‍ ല്‍ ഒരുമിച്ചാണ് താമസിച്ചിരുന്നത് ..ടിയാന്‍ ഇപ്പോഴും ഇവിടെ ഉണ്ട് ...

പണ്ട്  ഇവന്‍ കാലടി ശങ്കര കോളേജ് ല്‍  പഠിക്കുമ്പോള്‍  ചുമ്മാ കുറച്ചു show  കാണിച്ചതാ .. പിള്ളേര്‍ പഞ്ഞിക്ക് ഇട്ടു എന്ന് മാത്രം അല്ല  ഇടി വേണ്ടുവോളും  കിട്ടിയ ഇവന്‍ തന്നെ college ല്‍ നിന്നും പുറത്തായി ...

അങ്ങനെ വീടുകര്‍ പിടിച്ചു ബഹ്‌റൈന്‍ ലേക്ക് കയറ്റി വിട്ടു ..ഇവന്‍ വന്നതിനു ശേഷം ആണ് ഞാന്‍ ഇവിടെ എത്തിയത് .. അങ്ങനെ ഞങ്ങള്‍ 3 പേര് ഒരുമിച്ചു താമസം ആയി , ശശി ,അനിസ് , പിന്നെ ഞാന്‍ ..വളരെ രസകരം ആയിരുന്നു ..

ഇവന് അന്ന് സോമാനിഗുലുസം എന്നാ അസുഖം ഉണ്ടോ എന്നാ സംശയം ഇല്ലാതില്ല...രാത്രി  ഉറക്കത്തില്‍ തന്നെ എഴുത്തെന്നു ഇരുന്നു നമ്മളെ വിളിച്ചു ഉണര്‍ത്തി എന്തൊക്കെയോ സംസാരിക്കും .. നമ്മള്‍ answer പറഞ്ഞു കൊണ്ടിരിക്കണം .. അങ്ങനെ എല്ലാം കഴിയുമ്പോള്‍ നോര്‍മല്‍ ആകാന്‍ കാരണത്തു ഇട്ടു ഒരു അടി കൊടുക്കണം ,,അത് ഞങ്ങള്‍ ഭംഗിയായി  ചെയ്യറണ്ട് ..

പിന്നെ palmolive ന്റെ shaving cream   ടൂത്ത് പേസ്റ്റ് ആയി ഉപയോഗിക്കന്ന വെക്തി കൂടിയാണ്  ശശി ,, ആദ്യമാദ്യം ഉറക്ക ചടവില്‍ ട്യൂബ് മാറി എടുത്ത അബദ്ധം ആയിരുന്നു  .. പിന്നെ പിന്നെ അവന്‍ ടൂത്ത് പേസ്റ്റ് വാങ്ങല്‍ നിറുത്തി shaving cream മാത്രം വങ്ങും  .. അതാണ് നല്ലത് എന്നാണ് അവന്റെ കാഴ്ചപാട് ..

ഇനി രാവിലത്തെ തെറി വിളിയിലേക്ക് വരം ...


ഞങളുടെ കൂട്ടത്തില്‍ ആദ്യം കല്യാണം കഴിഞ്ഞത് ഇവന്റെയാണ് ..

കല്യാണം കഴിഞ്ഞു തിരിച്ചു വന്ന സമയതാണ് ഇത് നടക്കുന്നത് ..


ഇത്രയ്ക്കു വലിയ തെറി നീ രാവിലെ തന്നെ ആരെയ വിളിക്കുനത്‌ എന്ന് ഞാന്‍ ചോദിച്ചു ..

" തെറിയല്ല  അവനെ എന്റെ കയ്യില്‍ കിട്ടിയാല്‍ കൊല്ലും.."

"നീ കാര്യം പറ..എന്നിട് നമുക്ക് തീരുമാനിക്കാം " ഞാന്‍ പറഞ്ഞു

ഇന്നലെ നാട്ടില്‍ നിന്നും അവന്റെ അനിയന്‍ കൊണ്ട് വന്ന  അവന്റെ കല്യാണ CD  അവന്‍ play  ചെയ്തിട്ട് എന്നോട് പറഞ്ഞു

"നീ ഇത് കണ്ടു നോക്ക് "

ഇവന് എന്താ വട്ടായോ.... സ്വന്തം കല്യാണ  CD കണ്ടു വട്ടാകുന്ന ആദ്യ വെക്തി ഇവന്‍ ആയിരിക്കും .

അവന്‍ കുറെ forword അടിച്ചു  എന്നിട് അവന്‍  പെണ്ണ് ന്റെ വീട്ടില്‍ എത്തുന്ന അവിടെ നിറുത്തി ..

ശശിയും കുടുംബവും നെഞ്ചും വിരിച്ചു വരുന്നു ..

അടിപൊളി  ആയിട്ടുട് ..ഇവന് എന്തിനാ തെറി വിളിച്ചത് എന്ന് എനിക്ക് മനസിലായില്ല പെട്ടന്ന് അവനു  sound കൂട്ടി .

അപ്പോഴാണ് അതിന്റെ കിടപ്പ് വശം മനസിലായത് ...കേള്‍ക്കണോ ആ സീനിലെ പട്ടു

"കാടന്‍ വരുന്നേ വേടന്‍ വരുന്നേ കൂട്ടിനു ആളുമുണ്ടേ...."

എനിക്ക് ചിരി വന്നിടു പാടില്ല ..ഞാന്‍ മനസ്സില്‍ പറഞ്ഞു .. നല്ല video grapher ..അവനു വിവരം ഉണ്ട് ....പക്ഷെ അത് പുറത്തു പറഞ്ഞില്ല,പറഞ്ഞാല്‍  അവന്‍ എന്നെ തട്ടും ..


ഞാന്‍ അവനെ സമാധാനിപ്പിച്ചു ...ഒരു അബദം പറ്റിയത് ആയിരിക്കും  എന്നോകെ  പറഞ്ഞു അവനെ  നോര്‍മല്‍ ആക്കി ... എന്നിട് ഞങള്‍ രണ്ടു പേരും കൂടി ഇരുന്നു  ബാക്കി ഉള്ളത് കാണാന് തുടങ്ങി ..അങ്ങനെ ആസ്വദിച്ചു ഇരുന്നു കാണുകയാണ് ..അടുത്തത് താലി കേട്ട് ...

അങ്ങനെ ശശി താലി എടുത്തു പെണ്ണിന്റെ കെട്ടുന്നു .... അതാ വരുന്നു പാട്ട് .......

"ഒട്ടകത്തെ കെട്ടിക്കോ ,,കേട്ടിയഹെ ഒട്ടിക്കോ ..വട്ട വട്ട പോട്ടുകാരി ...."

കൊടുവാള്‍ എടുത്തു നില്‍ക്കുന്ന അവനെ സമാധാനിപ്പിക്കാന്‍ ഉള്ള ദൈര്യം പിന്നെ എന്നിക്കില്ലയിരുന്നു .....



Monday, June 17, 2013

അച്ചായന്റെ കണ്ടുപിടുത്തം

കുറച്ചു നാള്‍ മുമ്പ് നടന്ന ഒരു സംഭവമാണിത് ..കുറച്ചു നാള്‍ എന്ന് പറഞ്ഞാല്‍  ഇന്റര്‍നെട്ടിന്റെ ഒക്ക് തുടക്ക കാലം ..ഇന്നത്തെ പോലെ ബ്രോഡ് ബാന്‍ഡ് ഉം 3G യും ഇല്ലാത്ത കാലം ,, അകെ ഉള്ളത് dial up connection മാത്രം. അന്ന് ഈ കമ്പ്യൂട്ടര്‍ ഉള്ളത് തന്നെ പണക്കാരുടെ വീട്ടില്‍ മാത്രം ...
അന്ന് ഞാന്‍ വര്‍ക്ക്‌ ചെയ്യുന്നത്  എറണാകുളത്  computer shack എന്നാ സ്ഥാപനത്തില്‍ ..ഞങളുടെ തിരുവല്ല  ബ്രാഞ്ചില്‍ ഉണ്ടായ ഒരു ചെറിയ സംഭവം ആണിത് ..
തിരുവല്ല എന്ന് പറഞ്ഞാല്‍ അറിയാലോ  ,യൂറോ യും  ഡോളര്‍ വിളയാടുന്ന നാട് . ഒരു വീട്ടില്‍ മിനിമം ഒരാളെങ്കിലും പാശ്ചാത്യ രാജ്യത്തു ഉണ്ടായിരിക്കും ..ഇത് പോലെ മക്കള്‍ എല്ലവരും പുറത്തു ഉള്ള  ഒരു അച്ചായന്റെ കാര്യമാണിത് ..അച്ചായന്‍ എന്ന് പറഞ്ഞാല്‍ അല്പം പ്രായം ഉള്ള ഒരു വെക്തിയാണ് ..അച്ചായന് മക്കള്‍ ഞങളുടെ കമ്പനി യില്‍  നിന്നും ഒരു കമ്പ്യൂട്ടര്‍ വാങ്ങി കൊടുത്തു .. ചാറ്റ് ചെയ്യാന്‍ ആയി .. തിരുവല്‍ ബ്രാഞ്ച് ലെ പിള്ളേര്‍ ഒരു വിധത്തില്‍ പുള്ളിയെ ചാറ്റിങ് എല്ലാം പടിപിച്ചു കൊടുത്തു ...

അങ്ങനെ ഇരിക്കെ  തിരുവല്ല ഓഫീസിലേക്ക് അച്ചായന്റെ ഒരു കാള്‍ .. "കമ്പ്യൂട്ടര്‍ ലെ  tea tray ഒടിഞ്ഞു പോയി മക്കളെ .. പെട്ടന്ന് വന്നു ശരിയാക്കി താ ..."

tea tray എന്താണെന്നു തല കുത്തി ആലോചിച്ചിട്ട് അവിടത്തെ പിള്ളേര്‍ക്ക് ഒരു ഐഡിയ യം കിട്ടുനില്ല.....അവന്‍ ഞങളെ മെയിന്‍ ഓഫീസിലേക്ക് വിളിച്ചു ചോദിച്ചു .. നമ്മുടെ കമ്പ്യൂട്ടര്‍ ന്റെ കൂടെ  tea tray  എങ്ങാനും ഫ്രീ ആയി കൊടുത്തിരുന്നോ ....
ഞങള്‍ക്ക് എല്ലാവരും ആകെ കണ്‍ഫ്യൂഷന്‍ ആയി ... അവസാനം അത്  key board ആണെന്ന നിഗമനത്തില്‍ ഞങള്‍ എത്തി ചേര്‍ന്ന് ...ചായ മറിഞ്ഞു key board ചീത്ത ആയതു ആയിരിക്കും , അങ്ങനെ  ഒരു technician  നെ ഒരു  spare keyboard  ആയി അച്ചായന്റെ വീടിലേക്ക്‌ വിട്ടു ......

അവിടെ ചെന്ന ഞങളുടെ technician  അച്ചായന്‍  പറഞ്ഞ  tea tray കണ്ടു ഞെട്ടി .. നിങ്ങള്ക്കും അത് കണ്ടു ഒന്ന് ഞെട്ടണോ ...................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................

എന്തായാലും അച്ചായനെ ഞങ്ങള്‍ അഭിനധിക്കാന്‍ മരനില്ല..... കാരണം cd drive  തുറന്നു അതില്‍ ചായ വെക്കാം എന്ന് കണ്ടു പിടിച്ച വെക്തി  നമ്മുടെ അച്ചായന്‍ ആയിരിക്കും തീര്‍ച്ച..... അതിനു ശേഷം എന്തായാലം ഇടക്ക് ഞാന്‍ ഇത് apply  ചെയ്യാറുണ്ട് ....