Sunday, June 2, 2013

Vacation


കാലത്തെ അമ്മ കൊണ്ടു തന്ന ചുടു ചായ കുടിച്ചു വര്ത്തയമാന പത്രത്തിലൂടെ കണ്ണോടിക്കുകയായിരുന്നു.
“മോനെ കാലത്തു തന്നെ പോയി ആ വാസു ചേട്ടന്റെ വീട്ടിലുണ്ടോന്നു ഒന്നു നോക്കൂ,പുരയിലേക്കു ചാഞ്ഞു നില്ക്കുുന്ന ഈ തെങ്ങു ഒന്നു വലിച്ചു കെട്ടാന്‍.”
“ എനിക്കു ഇന്നു ഡോക്ടറുടെ അടുത്ത് പോണല്ലോ അമ്മേ , വന്നിട്ടു നോക്കാം.“
പ്രവാസ ജീവിതത്തില്‍ നിന്നു ഒരു മാസത്തെ അവധിക്കു നാട്ടിലെത്തിയതായിരുന്നു അയാള്‍.അമ്മ അങ്ങിനെയാണു . ലീവില്‍ വന്നാല്‍ അയാള്ക്കു ചില്ലറ പണികളൊക്കെ ഏല്പ്പിങച്ചു കൊടുക്കും.ഗോതമ്പു പൊടിപ്പിക്കാന്‍ പോകുക,അടുത്തുള്ള മില്ലില്‍ പോയി വെളിച്ചെണ്ണ വാങ്ങി വരിക,നാട്ടില്‍ വിളിക്കുന്ന കല്യാണങ്ങള്‍ മുഴുവന്‍ അറ്റന്ഡ്് ചെയ്യുക അങ്ങിനെ ഗൃഹാതുരത ഉണര്ത്തു ന്ന ചെറിയ പണികള്‍.
വൈകീട്ട്.
“എങ്ങിനെയുണ്ടു ഡോക്ട്റുടെ അടുത്ത് പോയിട്ടു , മോനെ ? “
“ കൊളസ്ട്രോള്‍ കുറച്ച് കൂടുതലുണ്ടു “ .
“ ഉം . കുറച്ചുന്നുമല്ല അമ്മെ .നല്ലവണ്ണം കൂടുതലുണ്ടു “.
“ ഭകഷ്ണം കണ്ട്രോളു ചെയ്യാനും സ്മാള്‍ അടിക്കുന്നതു നിറുത്താനും പറഞ്ഞു “
ഫോമിലായ സച്ചിനെപ്പോലെ തുരുതുരെ സിക്സറുകള്‍ അടിച്ചു വിടുകയാണു ശ്രീമതി.
“ കാലത്ത് ഇനി ചായക്കു പകരം ഒരു ഗ്ലാസ്സ് വേപ്പില നീരു അടിച്ചു തരാം“.
അമ്മയുടെ വക. ഒരു പൊതുശത്രുവിനെ കിട്ടിയപ്പോള്‍ അവര്‍ തമ്മിലുള്ള സ്നേഹം കണ്ടു അയാളുടെ കണ്ണു നിറഞ്ഞു !
“ഒരു പെഗ്ഗു വല്ലപ്പൊഴും അടിക്കുന്നതു കൊണ്ടു കുഴപ്പമില്ല എന്നു ഗള്ഫ്ത‌ ലെ ഡോക്ട്ര്‍ പറഞ്ഞിട്ടുണ്ടല്ലൊ.“
അയാള്‍ പുതുതായി സന്നതെടുത്ത വക്കിലിനെ പോലെ തന്റെ കേസുകെട്ടു ഡിവിഷന്‍ ബെഞ്ചിനു നേരെ അറച്ചറച്ചു പൊക്കി കാണിച്ചു നോക്കി.
“ഒരു പെഗ്ഗു പൊയിട്ടു അര പെഗ്ഗു പോലും അടിക്കാന്‍ ഞാന്‍ സമ്മതിക്കുകയില്ല “
അമ്മ മുന്നിലുള്ള ധൈര്യത്തില്‍ അവള്‍ കത്തിവേഷം തന്നെ എടുത്തു.
ഒരു കാര്യത്തില്‍ മാത്രം മനസ്സു സന്തോഷിച്ചു.ഇവള്ക്കു കുറച്ചു ലോക വിവരം വച്ചല്ലൊ,ദൈവമെ ,കള്ളു കുടിയുടെ കാര്യത്തിലെങ്കിലും.
ഫ്ലാഷ് ബാക്ക് ------കല്യാണ നിശ്ചയം കഴിഞ്ഞുള്ള ഫോണ്‍ വിളി.......
“ഞാന്‍ വല്ലപ്പോഴും ഒരു സ്മാളൊക്കെ കഴിക്കും “--അതിനെന്താ,എല്ലാത്തിനും ഒരു ലിമിറ്റ് ഉണ്ടായാല്‍ മതി "-ലിമിറ്റ്ന്നു പറഞാല്‍ “ ?
അയാള്ക്കു പെട്ടെന്നു ഓര്മ്മ വന്നത് ഏറണാകുളം ഗുരുവായൂര്‍ റൂട്ടില്‍ മരണ വെപ്രാളത്തൊടെ പായുന്ന ലിമിറ്റഡ് സ്റ്റോപ് ബസ്സുകളേയാണു.
“ ചേട്ടന്‍ ഒരു ഗ്ലാസ്സ് മാത്രം കുടിച്ചോ “’’.
“എന്റമ്മോ,പൊന്നു മോളെ ഒരു ഗ്ലാസ്സ് എന്നു പറഞ്ഞാല്‍ നാലോ അഞ്ചോ പെഗ്ഗ്-
എന്നൊക്കെ മനസ്സില്‍ വന്നെങ്കിലും പുറത്ത് ഒന്നും വന്നില്ല.ഉള്ള കഞ്ഞിയില്‍ പാറ്റയെ തെരഞ്ഞ് പീടിച്ചു ഇടണ്ടാ എന്നു അയാള്‍ കരുതി.പാറ്റ എന്നെങ്കിലും വഴി കണ്ടു പിടീച്ചു സ്വയം വന്നു വീഴുന്നെകില്‍ വീഴട്ടെ.
അയാളുടെ മൌനം കണ്ടു തെറ്റിദ്ധരിച്ചു കിളീമൊഴി പിന്നേയും.
“ചേട്ടനു വേണമെങ്കില്‍ രണ്ടു ഗ്ലാസ്സു കുടിച്ചൊ.അതിനപ്പുറം പോവാന്‍ ഞാന്‍ സമ്മതിക്കുകയില്ല”
സന്തോഷം കൂടുതലായി തല കറക്കം വല്ലതും വന്നാലോ എന്നു പേടിച്ചു അയാള്‍ സംഭാഷണത്തിനു വിരാമമിട്ടു.
വര്ത്തിമാന കാലം-----തിരിച്ചു ബെഡ് റൂമില്‍ എത്തി,ഡ്രെസ്സ് മാറുന്നതിനിടയില്‍ അയാള്‍ മുകളില്‍ തട്ടില്‍ നിരത്തി വെച്ചിരിക്കുന്ന കുപ്പികളിലേക്കു ഒളികണ്ണിട്ടു നോക്കി.
അതു കണ്ടു പിടിച്ച ശ്രീമതി.“ അല്ല,ഇതൊക്കെ ഇനി എന്തു ചെയ്യും.?”
“നമുക്കു പണിക്കാര്ക്കു കൊടുക്കാം “ചോദ്യവും ഉത്തരവും അവള്‍ തന്നെ.
“ പിന്നെ ! പണിക്കാര്‍ക്കു സ്കോച്ച് വിസ്കിയും ഫ്രഞ്ചു ബ്രാന്ഡി‍യും അല്ലെ കോടുക്കുന്നത് ! അവര്ക്കു നമ്മുക്കു ബിവറേജസ്സില്‍ നിന്നും നല്ല ആനമയക്കി വാങ്ങിക്കൊടുക്കാം“.
നിമിഷനേരം കൊണ്ടു അയാള്‍‍ ഒരു പെറ്റി ബൂര്ഷ്വാ ആയി മാറി.
ഈ സംഭാഷണം കേട്ടു യുദ്ധത്തില്‍‍ തോറ്റ് കീഴടങ്ങാന്‍ നില്ക്കു ന്ന പടയാളികളേപ്പോലെ വിഷമിച്ചിച്ചിരിക്കുന്ന പാവം കുപ്പികള്‍.
അതില്‍ പകുതി കുടിച്ചു വെച്ച ഒരു ‘ഷിവാസ് ‘ എടുത്ത് കോര്ക്കു വലിച്ചൂരി അയാള്‍ നല്ലവണ്ണം ഒന്നു മണത്തു നോക്കി. ആ ഹാ,ദേവസുരന്മാരെ ഒരു പോലെ മയക്കാന്‍ കഴിവുള്ള അതിന്റെ സുഗന്ധം അയാളുടെ നാസാരന്ധ്രങ്ങളിലൂടെ അകത്തു കയറി ശരീരം മുഴുവന്‍ പടര്ന്നു . ഏതൊ ഒരു പ്രവിശ്യയിലെ തോട്ടത്തില്‍ നിന്നും അതുണ്ടാക്കാന്‍ വേണ്ടി മുന്തിരി നുള്ളിയ നീണ്ടു മെലിഞ്ഞ വിരലുകളെ അയാള്‍ ഒരു നിമിഷം ഓര്ത്തു്.
“ അല്ല , ഒരു കുപ്പി നിങ്ങള്‍ കൊച്ചിയില്‍ സംഗമത്തിനു കൊണ്ടു പോകണമെന്നു പറഞ്ഞിട്ടു ? “
“ അതു ക്യാന്സ്ലായി “
‘ അല്ലെങ്കില്‍ ഒരു കാര്യം ചെയ്യാം . ഈ മരുന്നൊക്കെ കഴിച്ച് പത്തു ദിവസം കഴിയുമ്പോള്‍ അസുഖമൊക്കെ നല്ലോണം കുറയും, അപ്പോള്‍ ഞാന്‍ തന്നെ ഇതു തീര്ത്തോ്ളാം.
“ ഹും ! അതിനു ഇമ്മിണി പുളിക്കും. ഞാന്‍ ഇതെല്ലാം എടുത്ത് തെങ്ങിന്റ്റെ കടക്കു ഒഴിക്കും “
“ അയ്യോ ! ചതിക്കല്ലെ -എന്തിനാ വിളിച്ചു കൂവുന്നത്, അത്രക്കും വിഷമമായൊ ?“
“ ഏയ് അതല്ല.--“പിന്നെ ?“
“നാലര ലിറ്ററു കള്ളു നീ തെങ്ങിന്റെ കടക്കു ഒഴിച്ചിട്ടു വേണം അതു കിറുങ്ങി നമ്മുടെ പുരപ്പുറത്ത് തന്നെ വീഴാന്‍.
ചുണ്ടിന്റെ കോണില്‍ മാത്രം ഒരു ചെറു പുഞ്ചിരി വിടരുന്നതു കണ്ടപ്പോള്‍ അതു ഏറ്റില്ലെന്നു അയാള്ക്കുു മനസ്സിലായി.“ ഉം.ആ പകുതിയുള്ളത് ഏതായാലും കളയുന്നില്ല “
കാര്മേലഘങ്ങള്ക്കി ടയില്‍ ഒരു വെള്ളീ വര. അയാളില്‍ ആശയുടെ ഒരു പൂത്തിരി കത്തി.
“ എന്താ ? “
“അല്ല നിങ്ങള്ക്കു വല്ലപ്പഴും എടുത്തു മണക്കാമല്ലോ , ഏതാണ്ടു കുടിച്ച മാതിരിയാവും,ഇപ്പോഴത്തെ പോലെ“
മുന്പി്ലുള്ള മോണീട്ടര്‍ ഓഫായിപ്പോയ ന്യൂസ് റീഡറെപ്പോലെ അയാള്‍ വാക്കുകള്ക്കു തപ്പി.-----------------------------

ഇത് നമുക്ക് അറിയവുന്ന ഒരു പ്രവാസിയുടെ അനുഭവം ആണ്

NB: ഇത് ഞാന്‍  അല്ല  കേട്ടോ .......

No comments:

Post a Comment