Saturday, June 15, 2013

സാക്ഷികള്‍....





ഇത് abhish ...ഇവന്റെ FB name kottayam Nair എന്നാണ് ..ഇതില്‍ i and r അങ്ങോട്ടും ഇങ്ങോട്ട് മാറ്റി ഇട്ടാല്‍ ഇവന്റെ ശരിക്കും ഉള്ള പേര് ആകും .. ചുമ്മാ പറഞ്ഞതാ കേട്ടോ... എന്തായാലും പുള്ളി വലിയ ടീം ആണ്.....ഇപ്പോള്‍ മാത്രം അല്ല പണ്ടേ അങ്ങനെയ......പഠിക്കുമ്പോഴും നീതിക്കും ,, ദയക്കും ...നന്മ യ്കും വേണ്ടി പരിശ്രമിച്ചിട്ടുള്ള ആളായിരുന്നു...തെറ്റ് ധരിക്കല്ലേ.........നിങ്ങള്‍ വിചാരിച്ച ആ 3 സദനം അല്ല ഇത് ..ഇത് കൂടെ പഠിക്കുന്ന 3 പെണ്‍കുട്ടികളാണ് ..ടിയാന്‍ പണ്ട് banglore ല്‍ കിടന്നു തര്‍ക്കുന്ന സമയം ....പെട്ടന്ന് നാട്ടില്‍ പോകണം .. അതും തിരുവനതപുരത്‌..പിറ്റേ ദിവസം ISRO യില്‍ രാവിലെ 10മണിക്ക് interview...


പെട്ടന്ന് bus ടിക്കറ്റ്‌ എല്ലാം റെഡി ആക്കി അന്ന് തന്നെ പുറപെട്ടു... പുരപെടുന്നതിനു മുമ്പ് കൊണ്ടുവിടാന്‍ വന്ന വാസു ,പുള്ളിയെ നമുക്ക് അങ്ങനെ വിളിക്കാം ...വാസുവും ആയി അവിടത്തെ KFC ല്‍ നിന്നും കാര്യം ആയി തട്ടി..അഭിയെ കയറ്റി വിട്ടു വീട്ടില്‍ എത്തിയ വസുന് KFC പണി പറ്റിച്ചു എന്ന് മനസിലായി....പ്രക്ഷുബ്ദം ആയ വയര്‍ നേരെ ആയതു 4 തവണ toilet ല്‍ പോയതിനു ശേഷം ആണ് ...വാസു അഭിയെ കുറിച്ച് ഓര്‍ത്തു...എന്തായിരിക്കും അവന്റെ അവസ്ഥ...


വരൂ നമുക്ക് ബസ്‌ ലേക്ക് പോകാം ...


ആകെ മൊത്തം ജോളി ആയ ഒരു അന്തരീക്ഷം...സിനിമ, പിന്നെ അടുത്തു ഒരു ചെല്ലകിളി ..സിനിമയിലെ ഓരോ കോമടിക്കും അഭിയുടെ ഉറക്കെ ഉള്ള ആ വൃത്തികെട്ട ചിരിയും ..കുറച്ചു കഴിഞ്ഞപ്പോള്‍ അവന്റെ ചിരിയുടെ volume കുറഞ്ഞു പിന്നെ ഇല്ലാതെയായി....വയറു പൊത്തി പിടിച്ചു ഇരിക്കുന്ന അവന്റെ മുഖത്ത് മഴവില്ലിന്റെ എല്ലാ നിറങ്ങളും ഉണ്ടായിരുന്നു ..KFC പണി തന്നു ...ബസ്‌ അല്ലെ ഇടക്ക് നിറുത്താന്‍ പറ്റുമോ..എന്ത് പറഞ്ഞു നിറുത്തിക്കും..ഉറക്കവും വരുനില്ല ..അവന്‍ പിടിച്ചു നില്ക്കാന്‍ തന്നെ തീരുമാനിച്ചു ..ഇടക്ക് ഡ്രൈവര്‍ ന്റെ അടുത്തു പോയി പറഞ്ഞാലോ എന്ന് ചിന്ധിച്ചു ..പക്ഷെ അവന്റെ അഭിമാനം സമ്മതിച്ചില്ല ..അങ്ങനെ അങ്ങനെ ഒരു വിധത്തില്‍ വണ്ടി എറണാകുളതു അതി രാവിലെ എത്തി ..അടുത്തു ഇരുന്ന ചെല്ലാകിളി good morning പറഞ്ഞെങ്കിലും തിരിച്ചു പറയാന്‍ ഉള്ള ത്രാണി അവനു ഉണ്ടായിരുനില്ല ..പിടിച്ചു നില്‍ക്കുനതിന്റെ concentration പോയാലോ ..


അങ്ങനെ വണ്ടി ആലപ്പുഴ കഴിഞ്ഞു ..അഭിയ്ടെ control vittu .. ഇനി പിടിച്ചു നില്ക്കാന്‍ ആകില്ല...ആവാസം അവന്‍ അലറി... “വണ്ടി നിറുത്ത്... എനിക്ക് ഇവിടെ ഇറങ്ങണം,,”അവന്‍ ബാഗും എടുത്തു ചാടി ഇറങ്ങി.. അപ്പോഴാന്‍ അവനു അബദ്ധം മനസിലായത് ..കടപ്പുറംത്തിന്റെ sideല്‍ ആണ് ഇറങ്ങിയത്‌..ഇനി എന്ത് ചെയ്യും.. അവന്‍ ആ കടപ്പുറത്ത് കൂടി .... പണ്ട് ചെമ്മീനിലെ പരിക്കുട്ടി നടന്ന പോലെ അലഞ്ഞു നടന്നു ഒരു മറ കിട്ടാന്‍..


Jeans T shirt ഉം ഇട്ടു ഒരു ബാഗും പിടിച്ചു ഒരു പയ്യന്‍ കടപ്പുറത്ത് കൂടി നടക്കുന്ന കാര്യം കാട്ടു തീ പോലെ അവിടെ എല്ലാവരും അറിഞ്ഞു ...അവിടത്തെ ആള്‍ക്കാര്‍ അവനെ പൊക്കി ..സ്ത്രികളും കുട്ടികളും പുരുഷന്മാര് ആയി ഒരു കൂടം ആള്‍ക്കാര്‍ അവനെ ചോദ്യം ചെയ്യല്‍ തുടങ്ങി ...


ഒടുവില്‍ ഡ്രൈവര്‍ നോട് മാത്രം പറയേണ്ട കാര്യം നൂറു കണക്കിന് ആളുകളുടെ മുന്നില്‍ വെച്ച് അവനു പറയേണ്ടി വന്നു...


“എനിക്ക് വയര്‍ ഇളകിയിട്ട് വയ്യ ..എന്തെങ്കിലും ഒരു മാര്‍ഗം ഉണ്ടാക്കി തരണം...”


അവസാനം നാട്ടുകാര്‍ക്ക് കാര്യം മനസിലായി.. അവര്‍ അവനെ അവിടെത്തെ ഓല പുര toilet il ജാഥ ആയി കൊണ്ട് പോയി ..അവനുള്ള മുണ്ടും വെള്ളവും എല്ലാം അവര്‍ കൊടുത്തു...പുറത്തു കാവല്‍ ഇരുന്നു ..അങ്ങനെ നൂറു കണക്കിന് ആള്‍ക്കാരെ സാക്ഷി നിറുത്തി കാര്യം സാധിക്കുന്ന വെക്തി എന്നാ ബഹുമതി അവനു കിട്ടി ...


അതിനും വേണം ഒരു ഭാഗ്യം അല്ലെ ..............................?????



No comments:

Post a Comment