Thursday, September 18, 2014

അശ്വതിക്ക് ബഹ്‌റൈന്‍ലേക്ക് സ്വാഗതം

അശ്വതി ...... അറിയാമോ,, ഇല്ല  അല്ലേ...
അശ്വതി ബിനോയ്‌ , ഇപോ മനസ്സിലായോ ..

ഓ  നിങ്ങളുടെ ഒരു കാര്യം , ഇത്  നമ്മുടെ  പണ്ട് ബിസിനസ്‌  ഉണ്ടായിരുന്ന ബിനോയ്‌ .  അതെ അതെ  പണ്ട് മുല്ലപൂ ബിസിനസ്‌  തുടങ്ങിയ ആ ബിനോയ്‌ തന്നെ(അറിയാത്തവര്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക  "ഞാന്‍ എപ്പോഴാ മുല്ലപൂ ബിസിനസ്‌ തുടങ്ങിയത് ")

അപ്പൊ പറഞ്ഞ മാതിരി   ഈ അശ്വതി   നമ്മുടെ ബിനോയ്‌ യുടെ ഭാര്യ .

കേട്ടറിവ് വെച്ച് ആളു ഒരു പാവം ആണ് , ഇവിടെ ഉള്ള എല്ലാം പാവങ്ങള്‍ ആണെല്ലോ ..പക്ഷെ പറഞ്ഞിട്ട് എന്ത് കാര്യം .  പാവം ദുഷ്ടകളുടെ  ഗുണം ചെയ്യും എന്ന് പറഞ്ഞ മാതിരി   ആയി പോയി  എല്ലാവരുടെയും ഭാര്യമാര്‍  ..

ഇവരുടെ വിവാഹം കഴിഞ്ഞിട്ട് ഇപ്പൊ ഏകദേശം 6 മാസം  ആയിക്കാണും...



പണ്ട് ഇവരുടെ കല്യാണം നിശ്ചയം കഴിഞ്ഞു  ബിനോയ്‌  ബഹ്‌റൈന്‍ ലേക്ക് തിരിച്ചു വന്ന സമയം.

ഒരു ദിവസം ബിനോയ്‌ എന്നെ വിളിച്ചു   ചൂടാകുന്നു ...

"നിങ്ങള്‍  എന്തു പണിയാ കാണിക്കുന്നത് ..  എന്റെ  കല്യാണം മുടക്കാന്‍ നടക്കുകയാണോ  എന്നക്കെ പറഞ്ഞു  എന്നെ വിളിക്കുന്നു .."

എനിക്ക് ആണെങ്കില്‍  ഒന്നും മനസിലാകുനില്ല ..

പിന്നെയും അവന്‍  

"നിങ്ങള്‍ അവളോട്  facebook ല്‍ ചാറ്റ് ചെയ്തപ്പോള്‍  എന്തൊക്കെ നുണയ പറഞ്ഞു കൊടുത്തത് .."

"എടാ ബിനോയ്‌ ഞാന്‍ ഒരു നുണയും പറഞ്ഞിട്ടില്ല,  എന്ന് മാത്രം അല്ല  നീ ഒരു മഹാസംഭവം ആണെന്ന ഞാന്‍ പറഞത് "

" പിന്നെയാണോ  അവളുടെ അച്ഛന്‍ എന്നെ വിളിച്ചത്,  ---നിന്റെ  കൂട്ടുകാരന്‍  വിനോദ് ,ഇങ്ങനെയൊക്കെ പറഞ്ഞു എന്ന്..   നിങ്ങളുടെ പേരും പറഞ്ഞു  "

"ദൈവമേ ,, ഡാ ഞാന്‍  ഒന്നും പറഞ്ഞിട്ടില്ല ,, ഇനി നല്ലത് പറഞ്ഞത്  കൂടിയിട്ട്  അവര്‍ വിശ്വസിക്ക്യതിരുന്നത്  ആണോ ?""


എന്തൊക്കെയായാലും ഞാന്‍ അകെ തകര്‍ന്നു പോയി ... ഞാന്‍ ആയിട്ടു  അതും  ബിനോയ്‌ ക്ക്  ഇങ്ങനെ വന്നാല്‍ .. ഓ ..ഓര്‍ക്കാന്‍ പോലും പറ്റുന്നില്ല ..അതും ചെയ്യാത്ത ,പറയാത്ത  ഒരു കാര്യത്തിന് .

ഞാന്‍ പിന്നെയും പറഞ്ഞു 
" എടാ ഞാന്‍ മോശം ആയി ഒന്നും പറഞ്ഞിട്ടില്ല ..നിനക്ക് തോന്നുണ്ടോ ഞാന്‍  അനാവശ്യം പറയും എന്ന് "

" കുഴാപ്പം ഇല്ല ഞാന്‍ പറഞ്ഞു എല്ലാം ശരിയാക്കിയിട്ടുണ്ട് "

ഓ , അത് കേട്ടപ്പോള്‍ എനിക്ക് സമാധാനം ആയി, എന്റെ ശ്വാസം നേരെ ആയി എന്ന് പറയാം . ആ ആശ്വാസത്തില്‍ ഞാന്‍ അവനോടു ചോദിച്ചു ..

"എടാ  അവര്‍ എന്താ ഞാന്‍ പറഞ്ഞു എന്ന് പറഞ്ഞത്  "

"ചേട്ടന്‍ അവളും ആയി facebook ല്‍ ചാറ്റ് ചെയ്തോ?"

" ചെയ്തു , ഞാന്‍ പ്രതേകിച്ചു ഒന്നും പറഞ്ഞിട്ടില്ലെട .."

" ഇവിടെ അരി കിട്ടില്ല എന്ന് പറഞ്ഞോ?""

"അ .. പറഞ്ഞു .. അവള്‍ എന്നോട്  ചോദിച്ചു ,അവിടെ  മട്ട അരി  പിന്നെ പുഴുക്കലരിയൊക്കെ കിട്ടുമോയെന്ന് ...ഞാന്‍  ചുമ്മാ  മട്ട പോയിട്ട് ഇവിടെ അരിയെ കിട്ടില്ല എന്ന് പറഞ്ഞു ."

"അത് തന്നെ കാര്യം .."

"അത് എന്താടാ ബിനോയ്‌ , അരിയും ഇതും  തമ്മില്‍ "

അവന്‍ ചിരിച്ചു  വിശദമായി പിന്നെ പറയാം  എന്ന് പറഞ്ഞു  ഫോണ്‍ വെച്ച് .

ഞാന്‍ കുറെ ആലോചിച്ചു ,, ഇത് എന്താ അരിയും കല്യാണം  തമ്മില്‍ എന്താ, ഞാന്‍ അന്ന്  തന്നെ ബിനോയ്‌ യുടെ അടുത്ത് പോയി   ഇത് എന്താ  എന്ന് അറിയാന്‍ വേണ്ടി മാത്രം...

അങ്ങനെ ബിനോയ്‌   പയ്യെ falsh back ലേക്ക് പോയി ......




അന്നാണ് അവനു  ആ സത്യം മനസിലായത്  ,,, എന്നാണ് എന്ന് വെച്ചാല്‍ അവരുടെ കല്യാണ നിശ്ചയത്തിന്റെ അന്ന് ...

അശ്വതിയുടെ വീട്ടില്‍ വെച്ചാണ്‌  വിവാഹനിശ്ചയം നടന്നത് . നല്ല ഉഷാര്‍  സദ്യ .. നല്ല  നടന്‍ പുത്തരിചോറും  ധാരാളം കറികളും ആയി വിപുലം ആയ സദ്യ ...അങ്ങനെ നമ്മുടെ  ചെക്കനും പെണ്ണും കഴിക്കാന്‍ ഇരുന്നു ..ബിനോയ്‌ ക്ക് ആണെങ്കില്‍  ഈ നാടന്‍ സദ്യയോട് പണ്ടേ എതിര്‍പ്പാ  ..ഇനി ഇപ്പൊ  എന്ത് ചെയ്യാം  സ്വന്തം വിവാഹ നിശ്ചയം ആയി പോയില്ലേ . കഴിക്കാതെ വേറെ ഒരു  രക്ഷയും ഇല്ല, അങ്ങനെ  കഴിക്കല്‍ തുടങി ..

ബിനോയ്‌ അങ്ങനെ പതുക്കെ പതുക്കെ  കഴിക്കാന്‍ തുടങ്ങി .. പക്ഷെ അടുത്തിരിക്കുന്ന തന്റെ പ്രിയതമ  അങ്ങനെ ആയിരുനില്ല............
അവളുടെ ഇലയില്‍ ചോറ് വിഴും തീരും ,, പിന്നെയും വീഴും തീരും . അത് തുടര്‍ന്ന്  കൊണ്ടേ ഇരുന്നു ...


പാവം രാവിലെ ഒന്നും കഴിച്ചിട്ടുണ്ടയിരിക്കില്ല  ,  അത് കൊണ്ട് നല്ല വിശപ്പ്‌ ആയിരിക്കും എന്ന് ബിനോയ്‌ വിചാരിച്ചു ..

ആളുകളുടെ സമയ കുറവും  ബാക്കി ഉള്ളവര്‍ക്ക് ഭക്ഷണം  കഴിക്കാന്‍ ഉള്ളത് കൊണ്ട് ചെക്കന്റെ വീട്ടുകാര്‍, എന്ന് വെച്ചാല്‍ ബിനോയ്യ്ടെ വീട്ടുകാര്‍ അവിടെ നിന്നും  പെട്ടന്നു തന്നെ ഇറങ്ങി .

കുറച്ചു കഴിഞ്ഞു ബിനോയ്ക്ക് ഒരു ഫോണ്‍ കാള്‍.. അശ്വതിയുടെ ....

"ബിനോയ്‌ ചേട്ടാ ,, ഞാന്‍ ഇപ്പൊ എന്താ ചെയ്യത് എന്ന് guess  ചെയ്യാമോ "

"ഫോണ്‍ ചെയ്യുന്നു "

"ഒരു തമാശക്കാരന്‍ ... അതല്ല പിന്നെ എന്താ  ചെയ്യുന്നത് എന്ന് പറ ..."

"T V കാണുന്നു "

"അല്ല "

" ബന്ടുക്കള്‍ ആയി സംസാരിച്ചു ഇരിക്കുന്നു "

"അല്ല "

" കുട്ടികളുടെ കൂടെ കളിക്കുന്നു "

"അല്ല"

"പിന്നെ"

"അപ്പൊ തോറ്റോ .. ഞാന്‍ പറയട്ടെ "

" ഞാന്‍ തോറ്റ് , നീ പറ "

"ഇവിടെ  മൂന്നാമത്തെ പന്തിയില്‍  ചോറ് തിന്നാന്‍  ഇരിക്കുകയ,,,,"

ഉള്ളില്‍ ഒന്ന് ഞെട്ടിയെങ്കിലും  ബിനോയ്‌ 

" അപ്പൊ ആദ്യത്തെ പന്തിയില്‍ നമ്മള്‍  കഴിച്ചതോ ..?" 

"അപ്പോള്‍ എനിക്ക് ശരിക്കും കഴിക്കാന്‍ പറ്റിയില്ല , ബിനോയ്‌ ചേട്ടന്റെ വീട്ടുകാര്‍ ഉള്ളത്  കൊട്നു എനിക്ക് ഒരു ചമ്മല്‍ ആയിരുന്നു """"

"ആണോ "

" ചോറ് എന്നാല്‍ ജീവനാ , ഇനി ഇപ്പൊ എന്റെ ബിനോയ്‌ ചേട്ടനെ പോലെ . എനിക്ക്  ചോറ് കഴിക്കാന്‍ ഇല്ലത്തതിനെ   കുറിച്ച് ഓര്‍ക്കാനെ പറ്റുനില്ല. "

"അപ്പോള്‍ കറികളോ"

" കറി ഒന്നും  ഇല്ലെകിലും കുഴപ്പം ഇല്ല ,കുറച്ചു അച്ഛാറോ  അല്ലെങ്കില്‍ തൈരോ മതി ,, ഇനി അതും ഇല്ലെങ്കിലും കുഴാപ്പം ഇല്ല ,, അപ്പൊ ബിനോയ്‌ ചേട്ടാ ഇവിടെ ഇലയില്‍ ചോറിട്ടു ,, ഇനി ഞാന്‍ കഴിക്കട്ടെ ..പിന്നെ വിളിക്കട്ടോ "

അങ്ങനെ ഒരു നെടുവീര്‍പ്പിട്ടു ബിനോയ്‌  കാറില്‍ ചാരി ഇരുന്നു ...

അശ്വതി കേരളത്തില്‍ ജനിച്ചത്‌ കൊട്നു രക്ഷപെട്ടു . വെല്ല  നോര്‍ത്ത് ഇന്ത്യ യില്‍ ആയിരുനെകില്‍ പുഴുക്കലരി  കിട്ടാതെ പണി പാളിയേനെ ..എന്തായാലും ബിനോയ്ക്ക് അതോര്‍ത്തു സമാധാനിക്കാം .

ഇങ്ങനെയുള്ള   അശ്വതിയോട ഞാന്‍  പറഞ്ഞത്  ഇവിടെ അരി കിട്ടില്ലാന്നു .. പിന്നെ പറയണോ പൊടിപൂരം ..

ഈ പറഞ്ഞ കഥാപാത്രം ഇവിടേയ്ക്ക്  ഈ വരുന്ന, അതായതു September 19നു എത്തുകയാണ് ..


ഇവിടെ  പുഴുക്കലരി  മുതല്‍ നാട്ടില്‍ കിട്ടുന്ന എല്ലാം കിട്ടും എന്ന്  പറഞ്ഞിട്ടുന്ടെകിലും,, ഈ കാര്യത്തില്‍ മാത്രം risk  എടുക്കാന്‍  ready അല്ലാത്ത  അശ്വതി , 
അകെ 38 kg ഉള്ള തന്റെ flight baggage  allowance ല്‍ 30kg യും  മട്ട അരിക്കായി മാറ്റി വെച്ചിരിക്കുന്ന കാര്യം സസന്തോഷം എല്ലാവരെയും അറിയിക്കുന്നു.

അത്കൊണ്ട്   19 നു രാവിലെ തന്നെ തല   ചൊറിഞ്ഞുകൊണ്ട് ,ആരും  നാട്ടില്‍ നിന്നും കൊണ്ട് വന്ന ഫുഡ്‌ കഴിക്കാന്‍ ആയിട്ടു binoy യുടെ  വീടിലേക്ക്‌ പോകണ്ട എന്ന് ഇതിനാല്‍ അറിയിച്ചു കൊള്ളുന്നു ..