Wednesday, June 5, 2013

ഹരി അണ്ണന്റെ മഹത്തായ പാറ്റ പരീക്ഷണം...



വീണ്ടും ഞങ്ങളുടെ ഹരി അണ്ണന്‍ ... push - pull ഹരി അണ്ണന്‍ ......biology ലാബ്‌ ഇഷ്ടപെടുന്ന ഹരി അണ്ണന്‍ ..ലോകത്തിന്റെ സ്പന്ദനം chemistry യിലൂടെ എന്ന്  പറയുന്നവന്‍ ഹരി അണ്ണന്‍ ...office  ആണു ഉറങ്ങാന്‍ ഏറ്റവും നല്ല സ്ഥലം എന്ന് പറയുന്നവന്‍ ഹരി അണ്ണന്‍ .....

ചെറപ്പത്തില്‍ ഹരി അണ്ണന്ഒരു ഡോക്ടര്‍ ആക്കാന്‍ ആയിരുന്നു താല്പര്യം ..അതുകൊണ്ട് തന്നെ  വള്ളി നിക്കറും ,മൂകുള ഒലിപ്പിച് നടക്കുന്ന കാലത്ത് തന്നെ ഒരു സെതസ്കോപ്പ്  കഴുത്തില്‍ ഇട്ടാണ് നടപ്പ് ....

ഈ താല്പര്യം ഉള്ളത് കൊണ്ട് തന്നെ  പഠിക്കാന്‍ വലിയ താല്പര്യം ആയിരുന്നു അണ്ണന് .

ഒരിക്കല്‍ school ല്‍ വെച്ച് English teacher  അണ്ണനോട് ഒരു ചോദ്യം ചോദിച്ചു - " i saw a film yesterday " ഇതിന്റെ മലയാളം അര്‍ഥം പറയണം ..
.
അന്നെ ഇംഗ്ലീഷ് ല്‍ ആഗ്രഗന്യന്‍   ആയ (ഇപ്പോഴും...... അറിയാലോ  push-pull) ഹരി അണ്ണന്‍ അതിനെ മലയാളികരിച്ചു .."ഞാന്‍ ഇന്നലെ  ഒരു'A 'പടം കണ്ടു"
ധതാണ് ഞങളുടെ ഹരി അണ്ണന്‍ ....


അങ്ങനെ അങ്ങനെ അങ്ങനെ  മറ്റേ മോഹം ... എന്ന് വെച്ചാല്‍ ഡോക്ടര്‍ .....  അണ്ണനെ  pre -degree ക്ക് second group ല്‍  കൊണ്ട്  എത്തിച്ചു ..biology യും chemistry  യെയും  അതിയായി സ്നേഹിക്കുന്ന ഹരി അണ്ണന്‍ ലാബില്‍ വെച്ച് പുതിയ പല പരീഷണത്തിലും എര്പെടും ..

സിലബസിയില്‍ ഇല്ലാത്തത്ത് പലതു ചെയ്യാന്‍ അണ്ണന് ഒരു ഹരം ആയിരുന്നു ..

ഇങ്ങനെ ഒരിക്കല്‍ biology ലാബ്‌ ല്‍ വെച്ച് ഒരു പാറ്റ  യെ  കീറി മുറിക്കുകയാണ് ...
പറ്റയുടെ ഒരു കാല് മുറിച്ചു കളഞ്ഞു അണ്ണന്‍ പറ്റയോട് കല്പിച്ചു ...

"നടക്കു പാറ്റെ..."

പാറ്റ നടന്നു ...രണ്ടാമത്തെ കാലും മുറിച്ചു എന്നിട്ട്  വീണ്ടും

 " നടക്കു പറ്റെ "" -

പാറ്റ വീടും നടന്നു ...ഇങ്ങനെ 5  കാലും  മുറിച്ചു  കല്പിച്ചപോഴൊക്കെ  പാറ്റ നടന്നു ... അങ്ങനെ അവസാന കാലായ 6മത്തെ  കാലും മുറിച്ചു കളഞ്ഞു ഹരി അണ്ണന്‍ പാറ്റ യോട്  കല്പിച്ചു

" നടക്കു പാറ്റെ .."

പക്ഷെ പാറ്റ നടന്നില്ല .....


ഹരി അണ്ണന്റെ മുഖത്ത് പുഞ്ചിരി വിരിഞ്ഞു ...

അങ്ങനെ ഞാനും ഒരു മഹത്തായ കാര്യം കണ്ടെത്തി ....

അഭിമാനത്തോടെ  ഹരി  അണ്ണന്‍  കണ്ടു പിടിച്ച  ആ മഹത്തായ നിഗമനം തെന്റെ ബുക്കില്‍  കുറിച്ച് ....

എന്താണെന്നോ..????

"" ഒരു പാറ്റയുടെ എല്ലാ കാലുകളും മുറിച്ചു കളഞ്ഞാല്‍ അതിന്റെ കേള്‍വി ശക്തി കുറയും.....""""

ഭാഗ്യം ഹരി അണ്ണന്‍ ഡോക്ടര്‍  ആകതിരുന്നത് ...... അല്ലെ ???

Tuesday, June 4, 2013

നിഷാന്തും പിന്നെ കോഴിയും



ഇവന്‍ എഴാം ക്ലാസ്സില്‍ പഠിക്കുന്ന കാലം ,ഇവന്‍ എന്ന് പറഞ്ഞാന്‍ എന്റെ സ്നേഹിതന്‍  നിഷാന്ത് ..ഇപ്പോഴത്തെ പോലെ തന്നെ അവനു പണ്ട് ഭയങ്കര ബുദ്ധി ആയിരുന്നു ,ഇവന്റെ ചിന്തകളും കാഴ്ചപാടുകളും എല്ലാം അന്നും ഇന്നും വേറിട്ടതയിരുന്നു..അത് വഴിയെ മനസിലാകും ..ആലുവക്ക്‌ അടുത്തു ചെങ്ങമനാട്  ആണ് ഇവന്റെ സ്വദേശം ,ഇപ്പോള്‍ ഇവിടെ ബഹ്‌റൈന്‍ ല്‍ ഉണ്ട് ...
ബുദ്ധി അപാരം ആയതു കൊണ്ട് തന്നെ ഇവന് സംശയങ്ങളും വളരെ കൂടുതല്‍ ആണ് ,,പണ്ട്  ഒരിക്കല്‍ സ്കൂളല്‍ നിന്നും വന്ന ഇവന്റെ സംശയം കേള്‍ക്കണോ...

"അമ്മെ അമ്മെ ,ഈ ഇഷ്ടിക ഓടുമോ???"
"മോനെ , നിന്നോട് ആരാ ഈ മണ്ടത്തരം പറഞ്ഞു തന്നെ ""
"വരുന്ന വഴിക്ക് ഒരു ബോര്‍ഡ്‌ കണ്ടു -ഇഷ്ടികയും ഓടും ... അപ്പൊ ഇഷ്ടിക ഓടില്ലേ അമ്മെ ??""

ഇനി എഴാം ക്ലാസ്സിലേക്ക് വരാം .
അന്ന് നിഷത്തിന്റെ വീട്ടില്‍ കുറച്ചു വിരുന്നുകാര്‍  വന്നു , പണ്ട് വിരുന്നുകാര്‍ വന്നാല്‍ ആദ്യം പണി കിട്ടുന്നത്  ആ വീട്ടിലെ കോഴികള്‍ക്ക് ആണ് ,,ഒന്നിനെ പിടിച്ചു അങ്ങ് തട്ടുക..അത് പോലെ തന്നെ ഇവിടയും സംഭവിച്ചു ...പിറ്റേ ദിവസം break fast നു വിരുന്നുകരക്ക് കൊടുക്കാന്‍ ആയി  അപ്പവും ചിക്കന്‍ കറിയും അമ്മ തീരുമാനിച്ചു .സാധാരണയായി കോഴിയെ കൊന്നു കൊടുക്കുന്ന ജോണി ചേട്ടന്‍ നാട്ടില്‍ ഇല്ല ..ഇനി ഇപ്പൊ എന്ത് ചെയ്യും ..അമ്മ അച്ഛനോട് സഹായം തേടി ,,,പറഞ്ഞു തീരുന്നതിനു മുമ്പ് തന്നെ അച്ഛന്‍  നടക്കില്ല എന്ന് പറഞ്ഞു...

അമ്മ ആകെ വിഷമത്തില്‍ ആയി ..ഇനി എന്ത് ചെയ്യും.............
അപ്പോഴാണ് കൊച്ചു നിഷാന്തിന്റെ  കുഞ്ഞി വായില്‍ നിന്നും വലിയ പ്രഖ്യാപനം വന്നത് ..ഞാന്‍ കൊല്ലം കോഴിയെ.....അമ്മ ആദ്യം ഒന്ന് സംശയിച്ചെങ്കിലും  പിന്നെ വിശ്വസിച്ചു ...വിശ്വാസം അതല്ലേ എല്ലാം...

പിറ്റേ ദിവസം രാവിലെ തന്നെ നിഷാന്ത് അമ്മയെ വിളിച്ചുണര്‍ത്തി...
"അമ്മെ സംഗതി ക്ലീന്‍"
"മോനെ രാവിലെ തന്നെ നീ കോഴിയെ കൊന്നോ""
"ഞാന്‍ ഒരു കാര്യം ഏറ്റാല്‍ അത് ഏറ്റത""
അമ്മ അവനെ ഓര്‍ത്തു അഭിമാനിച്ചു .... എന്റെ മകന്‍ വീരന്‍ ആണ്  എന്ന്  അമ്മ വിശ്വസിച്ചു .....

നിമിഷഗള്‍ക്ക്  ശേഷം നിഷത്തിന്റെ  നിലവിളി കേട്ടാണ്  അച്ഛന്‍ ഉണര്‍ന്നത് ..നോക്കുമ്പോള്‍ നിഷാന്ത് ഓടുന്നു അമ്മ പിന്നാലെയും ...... പിന്നെ അമ്മ അവനെ പിടിച്ചു പൊതിരെ തല്ലുനു ..അച്ഛന്‍ ഓടി ചെന്ന് അമ്മയെ പിടിച്ചു മാറ്റി  കാരണം അനേഷിച്ചു ......നിങ്ങള്ക്ക് കേള്‍ക്കണോ  കാരണം.....

ഹഹഹഹഹ.... എനിക്ക്   ചിരി വരുന്നു ....

എലിയെ  കൊല്ലന്‍ വെച്ചിരുന്ന  വിഷം (പാഷാണം ) ചോറില്‍ കലര്‍ത്തി കൊടുത്താണ്  നിഷാന്ത്  കോഴിയെ കൊന്നത് .... ഒന്നിന് പകരം 3  എണ്ണത്തിനെയാണ് തട്ടി കയ്യില്‍ കൊടുതത് ......

അതെ നിഷാന്ത്  പറഞ്ഞാല്‍ പറഞ്ഞതാ......


Monday, June 3, 2013

എന്റെ ഒരു കുട്ടിയുടെ അച്ഛന്‍ ആണ് താങ്കള്‍



ഇത് താജു ..ഞങ്ങളുടെ ക്രിക്കറ്റ്‌ ടീം ന്റെ നെടും തൂണ്..ഇവന്‍ ഇല്ലെങ്കില്‍ ആ ടീം ഇല്ല എന്ന് പറയം .Friday യില്‍ പൂവാന്‍ കോഴിയാണ് താജു ... എല്ലാവരെയും ഫോണ്‍ ലൂടെ  രാവിലെ   4- 5 മണിക്ക് കൂവി  എഴുനെല്പ്പികുന്ന്തു  തജുവാ..ദൈവത്തിന്റെ അശിരീരി പോലെ 4 മണിക്ക് കാള്‍ വരും "ഇനി ഉറങ്ങണ്ട ,,,എഴുനേല്‍ക്കു ".. ഇവിടെ ബിസിനസ്‌ ചെയ്യന്ന തജുവിനു Thursday പിടിപ്പതു പണി ആയിരിക്കും , ഇതൊക്കെ കാഴിജു വീട്ടില്‍ തിരിച്ചു  എത്തി കിടന്നു ഉറഗുന്നത് വെളുപ്പിന്  2 - 2.30 ഒക്കെ ആയിരിക്കും ,, എന്നിട്ടും പാവം 4  മണിക്ക് ഞങ്ങലെ  വിളിച്ചു എഴുനെല്പിക്കും ....തജുന്റെ ഭാര്യ പറയുന്നത് ഇങ്ങനെയ -"ഇക്ക രാവിലെ തന്നെ എഴുനേറ്റു കുറെ പേരെ കല്യാണത്തിന് ക്ഷണിക്കുന്ന പോലെ ഫോണ്‍ ചെയുന്നത് കേള്‍ക്കാം"
"എടാ നീ എന്തായാലും വരണം ,,എല്ലാവരും കൃത്യ സമയത്ത് (മുഹൂര്‍ത്തം) എത്തും..നീ വരന്‍ വൈകരുത് കേട്ടോ ...." ഇങ്ങനെ വളരെ വിനപൂരവം ആണ് താജു എല്ലാവരെയും  വിളിക്കുന്നത് ...

ഓ ...ഞാന്‍ കാര്യം മറന്നു ...ഇനി അതിലേക്കു വരം...താജുനു അടുത്തു കിട്ടിയ ഒരു പണിയാണ് ഇത് ....
കുട്ടികളെ വീട്ടില്‍ ഇരുത്തി  താജുവും ഭാര്യയും  ലുലു വില്‍ പോയി ...അങ്ങനെ  ഉഷാര്‍ ആയി PURCHASING   നടത്തുമ്പോള്‍ ഒരു സ്ത്രി  ചിരിച്ചു തജുന്റെ അടുത്തേക്ക് വന്നു ..ഇവന് ഒരു പരിചയും ഇല്ലാതെ ഒരു സ്ത്രി ..,,കുറെ ഓര്‍ത്തു നോക്കി ..നഹി നഹി ,,,, ഓര്മ കിട്ടുന്നില്ല ..അങ്ങെ അവര്‍ അടുത്തു എത്തിയപ്പോള്‍ താജു ചോദിച്ചു .

"ആരാ എനിക്ക് അങ്ങട് മനസില്‍ ആയില്ല "" അപ്പോള്‍  ആ സ്ത്രി

"എന്റെ ഒരു കുട്ടിയുടെ അച്ഛന്‍ ആണ് താങ്കള്‍"


അവന്‍ അകെ stuck ആയി പോയി ,,തിരിച്ചു അവരോട്  എന്തോ ചോദിക്കണം എന്നുണ്ട്  ,പക്ഷെ സൌണ്ട് ഒന്നും പുറത്തേക്കു വരുനില്ല ..ഒരു സിനിമയില്‍ ജഗതിക്ക് തൊണ്ടയില്‍ വെടി കൊണ്ടപോലെ...മുഴുവന്‍ ശക്തി എടുത്തു നോക്കി ..തല ഒന്ന് ഇനങ്ങി എന്നല്ലാതെ  ഒരു വാക്ക് പോലും പുറത്തു വന്നില്ല ...അപ്പോഴേക്കും ആ സ്ത്രി അവിടെ നിന്നും പോയി ...അവന്‍ ഭാര്യ യെ നോക്കി fry pan നും പിടിച്ചു ,രുദ്ര ഭാവത്തില്‍ നില്‍ക്കുന്ന അവളെ   jhansi rani യെ  പോലെ തോന്നി....അവനു അവളോടെ  എന്തോ പറയാന്‍ നോക്കിയെങ്കിലും  സൌണ്ട് ഇപ്പോഴും Mute  ആണ് ..ഒരര്‍ത്ഥത്തില്‍ പറയാതെ ഇരുന്നത് നന്നയി..എന്ത് പറഞ്ഞാലും ആ  fry pan അവന്റെ തലയില്‍ വീഴും ...വാങ്ങിയ സാധനങ്ങള്‍ മുഴുവന്‍ അവിടെ ഉപേഷിച്ച് അവന്റെ ഭാര്യ പുറത്തേക്കു ഇറങ്ങി ,,പിന്നാലെ അവനും.

താജു കുറെ ആലോച്ചു നോക്കി .... ഒരു ദുര്‍ബല നിമിഷത്തില്‍ ,അവളൊന്നു  പ്രതികരിചെകില്‍ ,,ഒന്ന് പൊട്ടി കരഞ്ഞിരുനെകില്‍ .. അങ്ങനെ സീന്‍ അവന്റെ ജീവിതത്തില്‍ ഇത് വരെ ഉണ്ടായിട്ടില്ല.... പിന്നെ ആരാ ആ സ്ത്രി ...എന്തെ ജീവിതം തറമാറക്കാന്‍ വന്നവള്‍.....താജു താന്റെ സമനില തിരിച്ചെടുത്തു പറഞ്ഞു
"എനിക്ക് ആ പെണ്ണിനെ അറിയില്ല..."
" ദെ നിങ്ങള്‍ എന്നോട് കള്ളം പറയല്ലേ....ഒരു പെണ്ണ് വന്നു ചുമ്മാ ഇങ്ങനെയൊക്കെ പറയില്ല....പിന്നെ എന്തിനെ നിങ്ങള്‍ അപ്പോള്‍ തല കുലുക്കിയത്‌ ,,ഇനി നിങ്ങള്‍ എന്നോട് മിണ്ടണ്ട .."
"ആര് തല കുലുക്കി ,,ഞാനോ ,,, ദൈവമേ ..."
ഈ situationല്‍ വീടിലേക്ക്‌ പോയാല്‍ ശരിയാകില്ല ..ഇപ്പോള്‍ തന്നെ ആ പെണ്ണിനെ കണ്ടെത്തി കാര്യങ്ങള്‍ അറിയണം...താജു ഭാരയെയും പിടിച്ചു വലിച്ചു തിരിച്ചു നടന്നു ..അപ്പോള്‍ അതാ വരുന്നു ആ സ്ത്രി ..തജുന്റെ ഹ്രദയമിടിപ്പില്‍  ആ ലുലു തകാര്‍ന്നു  വീഴുമോ എന്ന് തോന്നി ...അങ്ങനെ ആ സ്ത്രി അടുത്തു വന്നു  എന്നിട്ട് ചോദിച്ചു ..

"എന്താ മകളെ കൊണ്ട് വരാതിരുന്നത് , അവള്‍ എന്തെ ക്ലാസ്സിലെ ഏറ്റവും മിടുക്കിയാണ്"""

ദൈവമേ ,,ക്ലാസ്സിലെ കുട്ടിയെ യാണോ ഈ ടീച്ചര്‍ ,,എന്റെ കുട്ടി -എന്ന്  പറഞ്ഞു  എന്നെ തീ തീറ്റിച്ചത് ..അവരോടെ ഇങ്ങനെ ഒക്ക് പറഞ്ഞു മറ്റുള്ളവരുടെ ജീവിതം കുളം ആക്കല്ലേ എന്ന് പറയണമേന്നുടയിരുന്നു ..എന്തിനാ ഇനിയും നാറുന്നത് എന്ന് വെച്ച് അതൊന്നും  ചോദിക്കാതെ മകളുടെ പഠന കാര്യഗല്‍ തിരക്കി ,തിരിച്ചു കാര്‍ പാര്‍ക്കില്‍ വന്നു ,,താജു ഭാര്യോട്
"നീ എന്നാലും എന്നെ സംശയിച്ചില്ലേ""
"അതൊക്കെ എന്റെ ഒരു നമ്പര്‍ അല്ലെ ... എനിക്കു അറിയാലോ എന്തെ ഇക്കയെ "........ഇത് പറഞ്ഞിരിക്കുമ്പോള്‍ തന്നെ മറ്റൊരു സ്ത്രി ചിരിച്ചു തജുന്റെ അടുത്തേക്ക് വരുന്നു ...ഇനി അത് ആരാണാവോ.......?

Sunday, June 2, 2013

Vacation


കാലത്തെ അമ്മ കൊണ്ടു തന്ന ചുടു ചായ കുടിച്ചു വര്ത്തയമാന പത്രത്തിലൂടെ കണ്ണോടിക്കുകയായിരുന്നു.
“മോനെ കാലത്തു തന്നെ പോയി ആ വാസു ചേട്ടന്റെ വീട്ടിലുണ്ടോന്നു ഒന്നു നോക്കൂ,പുരയിലേക്കു ചാഞ്ഞു നില്ക്കുുന്ന ഈ തെങ്ങു ഒന്നു വലിച്ചു കെട്ടാന്‍.”
“ എനിക്കു ഇന്നു ഡോക്ടറുടെ അടുത്ത് പോണല്ലോ അമ്മേ , വന്നിട്ടു നോക്കാം.“
പ്രവാസ ജീവിതത്തില്‍ നിന്നു ഒരു മാസത്തെ അവധിക്കു നാട്ടിലെത്തിയതായിരുന്നു അയാള്‍.അമ്മ അങ്ങിനെയാണു . ലീവില്‍ വന്നാല്‍ അയാള്ക്കു ചില്ലറ പണികളൊക്കെ ഏല്പ്പിങച്ചു കൊടുക്കും.ഗോതമ്പു പൊടിപ്പിക്കാന്‍ പോകുക,അടുത്തുള്ള മില്ലില്‍ പോയി വെളിച്ചെണ്ണ വാങ്ങി വരിക,നാട്ടില്‍ വിളിക്കുന്ന കല്യാണങ്ങള്‍ മുഴുവന്‍ അറ്റന്ഡ്് ചെയ്യുക അങ്ങിനെ ഗൃഹാതുരത ഉണര്ത്തു ന്ന ചെറിയ പണികള്‍.
വൈകീട്ട്.
“എങ്ങിനെയുണ്ടു ഡോക്ട്റുടെ അടുത്ത് പോയിട്ടു , മോനെ ? “
“ കൊളസ്ട്രോള്‍ കുറച്ച് കൂടുതലുണ്ടു “ .
“ ഉം . കുറച്ചുന്നുമല്ല അമ്മെ .നല്ലവണ്ണം കൂടുതലുണ്ടു “.
“ ഭകഷ്ണം കണ്ട്രോളു ചെയ്യാനും സ്മാള്‍ അടിക്കുന്നതു നിറുത്താനും പറഞ്ഞു “
ഫോമിലായ സച്ചിനെപ്പോലെ തുരുതുരെ സിക്സറുകള്‍ അടിച്ചു വിടുകയാണു ശ്രീമതി.
“ കാലത്ത് ഇനി ചായക്കു പകരം ഒരു ഗ്ലാസ്സ് വേപ്പില നീരു അടിച്ചു തരാം“.
അമ്മയുടെ വക. ഒരു പൊതുശത്രുവിനെ കിട്ടിയപ്പോള്‍ അവര്‍ തമ്മിലുള്ള സ്നേഹം കണ്ടു അയാളുടെ കണ്ണു നിറഞ്ഞു !
“ഒരു പെഗ്ഗു വല്ലപ്പൊഴും അടിക്കുന്നതു കൊണ്ടു കുഴപ്പമില്ല എന്നു ഗള്ഫ്ത‌ ലെ ഡോക്ട്ര്‍ പറഞ്ഞിട്ടുണ്ടല്ലൊ.“
അയാള്‍ പുതുതായി സന്നതെടുത്ത വക്കിലിനെ പോലെ തന്റെ കേസുകെട്ടു ഡിവിഷന്‍ ബെഞ്ചിനു നേരെ അറച്ചറച്ചു പൊക്കി കാണിച്ചു നോക്കി.
“ഒരു പെഗ്ഗു പൊയിട്ടു അര പെഗ്ഗു പോലും അടിക്കാന്‍ ഞാന്‍ സമ്മതിക്കുകയില്ല “
അമ്മ മുന്നിലുള്ള ധൈര്യത്തില്‍ അവള്‍ കത്തിവേഷം തന്നെ എടുത്തു.
ഒരു കാര്യത്തില്‍ മാത്രം മനസ്സു സന്തോഷിച്ചു.ഇവള്ക്കു കുറച്ചു ലോക വിവരം വച്ചല്ലൊ,ദൈവമെ ,കള്ളു കുടിയുടെ കാര്യത്തിലെങ്കിലും.
ഫ്ലാഷ് ബാക്ക് ------കല്യാണ നിശ്ചയം കഴിഞ്ഞുള്ള ഫോണ്‍ വിളി.......
“ഞാന്‍ വല്ലപ്പോഴും ഒരു സ്മാളൊക്കെ കഴിക്കും “--അതിനെന്താ,എല്ലാത്തിനും ഒരു ലിമിറ്റ് ഉണ്ടായാല്‍ മതി "-ലിമിറ്റ്ന്നു പറഞാല്‍ “ ?
അയാള്ക്കു പെട്ടെന്നു ഓര്മ്മ വന്നത് ഏറണാകുളം ഗുരുവായൂര്‍ റൂട്ടില്‍ മരണ വെപ്രാളത്തൊടെ പായുന്ന ലിമിറ്റഡ് സ്റ്റോപ് ബസ്സുകളേയാണു.
“ ചേട്ടന്‍ ഒരു ഗ്ലാസ്സ് മാത്രം കുടിച്ചോ “’’.
“എന്റമ്മോ,പൊന്നു മോളെ ഒരു ഗ്ലാസ്സ് എന്നു പറഞ്ഞാല്‍ നാലോ അഞ്ചോ പെഗ്ഗ്-
എന്നൊക്കെ മനസ്സില്‍ വന്നെങ്കിലും പുറത്ത് ഒന്നും വന്നില്ല.ഉള്ള കഞ്ഞിയില്‍ പാറ്റയെ തെരഞ്ഞ് പീടിച്ചു ഇടണ്ടാ എന്നു അയാള്‍ കരുതി.പാറ്റ എന്നെങ്കിലും വഴി കണ്ടു പിടീച്ചു സ്വയം വന്നു വീഴുന്നെകില്‍ വീഴട്ടെ.
അയാളുടെ മൌനം കണ്ടു തെറ്റിദ്ധരിച്ചു കിളീമൊഴി പിന്നേയും.
“ചേട്ടനു വേണമെങ്കില്‍ രണ്ടു ഗ്ലാസ്സു കുടിച്ചൊ.അതിനപ്പുറം പോവാന്‍ ഞാന്‍ സമ്മതിക്കുകയില്ല”
സന്തോഷം കൂടുതലായി തല കറക്കം വല്ലതും വന്നാലോ എന്നു പേടിച്ചു അയാള്‍ സംഭാഷണത്തിനു വിരാമമിട്ടു.
വര്ത്തിമാന കാലം-----തിരിച്ചു ബെഡ് റൂമില്‍ എത്തി,ഡ്രെസ്സ് മാറുന്നതിനിടയില്‍ അയാള്‍ മുകളില്‍ തട്ടില്‍ നിരത്തി വെച്ചിരിക്കുന്ന കുപ്പികളിലേക്കു ഒളികണ്ണിട്ടു നോക്കി.
അതു കണ്ടു പിടിച്ച ശ്രീമതി.“ അല്ല,ഇതൊക്കെ ഇനി എന്തു ചെയ്യും.?”
“നമുക്കു പണിക്കാര്ക്കു കൊടുക്കാം “ചോദ്യവും ഉത്തരവും അവള്‍ തന്നെ.
“ പിന്നെ ! പണിക്കാര്‍ക്കു സ്കോച്ച് വിസ്കിയും ഫ്രഞ്ചു ബ്രാന്ഡി‍യും അല്ലെ കോടുക്കുന്നത് ! അവര്ക്കു നമ്മുക്കു ബിവറേജസ്സില്‍ നിന്നും നല്ല ആനമയക്കി വാങ്ങിക്കൊടുക്കാം“.
നിമിഷനേരം കൊണ്ടു അയാള്‍‍ ഒരു പെറ്റി ബൂര്ഷ്വാ ആയി മാറി.
ഈ സംഭാഷണം കേട്ടു യുദ്ധത്തില്‍‍ തോറ്റ് കീഴടങ്ങാന്‍ നില്ക്കു ന്ന പടയാളികളേപ്പോലെ വിഷമിച്ചിച്ചിരിക്കുന്ന പാവം കുപ്പികള്‍.
അതില്‍ പകുതി കുടിച്ചു വെച്ച ഒരു ‘ഷിവാസ് ‘ എടുത്ത് കോര്ക്കു വലിച്ചൂരി അയാള്‍ നല്ലവണ്ണം ഒന്നു മണത്തു നോക്കി. ആ ഹാ,ദേവസുരന്മാരെ ഒരു പോലെ മയക്കാന്‍ കഴിവുള്ള അതിന്റെ സുഗന്ധം അയാളുടെ നാസാരന്ധ്രങ്ങളിലൂടെ അകത്തു കയറി ശരീരം മുഴുവന്‍ പടര്ന്നു . ഏതൊ ഒരു പ്രവിശ്യയിലെ തോട്ടത്തില്‍ നിന്നും അതുണ്ടാക്കാന്‍ വേണ്ടി മുന്തിരി നുള്ളിയ നീണ്ടു മെലിഞ്ഞ വിരലുകളെ അയാള്‍ ഒരു നിമിഷം ഓര്ത്തു്.
“ അല്ല , ഒരു കുപ്പി നിങ്ങള്‍ കൊച്ചിയില്‍ സംഗമത്തിനു കൊണ്ടു പോകണമെന്നു പറഞ്ഞിട്ടു ? “
“ അതു ക്യാന്സ്ലായി “
‘ അല്ലെങ്കില്‍ ഒരു കാര്യം ചെയ്യാം . ഈ മരുന്നൊക്കെ കഴിച്ച് പത്തു ദിവസം കഴിയുമ്പോള്‍ അസുഖമൊക്കെ നല്ലോണം കുറയും, അപ്പോള്‍ ഞാന്‍ തന്നെ ഇതു തീര്ത്തോ്ളാം.
“ ഹും ! അതിനു ഇമ്മിണി പുളിക്കും. ഞാന്‍ ഇതെല്ലാം എടുത്ത് തെങ്ങിന്റ്റെ കടക്കു ഒഴിക്കും “
“ അയ്യോ ! ചതിക്കല്ലെ -എന്തിനാ വിളിച്ചു കൂവുന്നത്, അത്രക്കും വിഷമമായൊ ?“
“ ഏയ് അതല്ല.--“പിന്നെ ?“
“നാലര ലിറ്ററു കള്ളു നീ തെങ്ങിന്റെ കടക്കു ഒഴിച്ചിട്ടു വേണം അതു കിറുങ്ങി നമ്മുടെ പുരപ്പുറത്ത് തന്നെ വീഴാന്‍.
ചുണ്ടിന്റെ കോണില്‍ മാത്രം ഒരു ചെറു പുഞ്ചിരി വിടരുന്നതു കണ്ടപ്പോള്‍ അതു ഏറ്റില്ലെന്നു അയാള്ക്കുു മനസ്സിലായി.“ ഉം.ആ പകുതിയുള്ളത് ഏതായാലും കളയുന്നില്ല “
കാര്മേലഘങ്ങള്ക്കി ടയില്‍ ഒരു വെള്ളീ വര. അയാളില്‍ ആശയുടെ ഒരു പൂത്തിരി കത്തി.
“ എന്താ ? “
“അല്ല നിങ്ങള്ക്കു വല്ലപ്പഴും എടുത്തു മണക്കാമല്ലോ , ഏതാണ്ടു കുടിച്ച മാതിരിയാവും,ഇപ്പോഴത്തെ പോലെ“
മുന്പി്ലുള്ള മോണീട്ടര്‍ ഓഫായിപ്പോയ ന്യൂസ് റീഡറെപ്പോലെ അയാള്‍ വാക്കുകള്ക്കു തപ്പി.-----------------------------

ഇത് നമുക്ക് അറിയവുന്ന ഒരു പ്രവാസിയുടെ അനുഭവം ആണ്

NB: ഇത് ഞാന്‍  അല്ല  കേട്ടോ .......