Wednesday, August 28, 2013

ഹരി അണ്ണന്റെ പെണ്ണുകാണല്‍ ...

പ്രണയ മണി തൂവൽ പൊഴിയും പവിഴ മഴ
മഴവിൽ കുളിരഴകു വിരിഞ്ഞൊരു വർണ്ണ മഴ
തോരാത്ത മോഹമീ മഴ ഗന്ധർവ ഗാനമീ മഴ
അദ്യാനുരാഗ രാമഴ ............


ഇപ്പൊ എല്ലാവരും വിചാരിക്കും എനിക്ക് വട്ട് കൂടിയോ എന്ന് .... എന്നാ അതല്ലാ...... ഇത് ഹരി അണ്ണനെ കുറിച്ചാണ്,... ഹരി അണ്ണന്‍ മാത്രം അല്ലാട്ടോ .... വേറെ ഒരാള്‍ കൂടി ഉണ്ട് .. എന്നല്ലല്ലേ പ്രണയം ഉണ്ടാകു......തെറ്റ് ധരിക്കണ്ട... വേറെ ആരും അല്ല ..ഇമ്മടെ ലക്ഷ്മി തന്നെ......ഹരി അണ്ണന്റെ സ്വന്തം ലക്ഷ്മി .....


സത്യം പറയാലോ ..ഇവരെ കുറിച്ച് ഞാന്‍ ഇനി കുറച്ചു നാളത്തേക്ക് എഴുതണ്ട എന്ന് വെച്ചതാ.... ദെ രണ്ടു പേരും കൂടി ഇന്നലെ വീട്ടില്‍ വന്നപോ . ലക്ഷ്മി പറയുകയാ .. എന്താ ഇപ്പൊ ഞങ്ങളുടെ സ്റ്റോറി വരാത്തത്.. ഇത് ശരിയല്ല..... ഞങളുടെ rating കുറഞ്ഞു പോയി ... ഇപ്പൊ നിഷാന്തും കുഞ്ഞുസും അടിച്ചു കേറി നില്‍ക്കുകയ ,,അത് കൊണ്ട് ഞങളെ കുറിച്ച് എഴുതിയെ മതിയാക് എന്ന് .. എന്ത് ചെയ്യാം ലക്ഷ്മി തന്നെ പറഞ്ഞു തന്നു ഒരു സംഭവം ...


ഇത് നടക്കുന്നത് കുറച്ചു മുമ്പാണ് ...


നാടായ നാടൊക്കെ പെണ്ണ് അനേഷിച്ചു നടന്നു അവസാനം വീടുകര്‍ക്കും ഒരു പെണ്ണിന്റെ അങ്ങ് ബോധിച്ചു ...ആരാ??? അതെ അതെ........ ലക്ഷ്മി തന്നെ........ അതും വെജിറ്റെറിയന്‍ ആയ ലക്ഷ്മി... വീട്ടുകാര്‍ക്ക് ഇതില്‍ കൂടുതല്‍ എന്തു വേണം ..


അങ്ങനെ ഫോട്ടോകള്‍ രണ്ടു പേര്‍ക്കും കൊടുത്തു .


ഇവിടെ ഫോടോ കണ്ടു ബോധിച്ച ഹരി അടുത്ത flight പിടിച്ചു ബഹ്‌റൈന്‍ ല്‍ നിന്നും നാട്ടില്‍ എത്തി ...... പെണ്ണ് കാണാന്‍ വേണ്ടി മാത്രം ....അങ്ങനെ ഹരി അണ്ണനും ഒരു കൂട്ടുകാരനും കൂടി ലക്ഷ്മിയുടെ വീട്ടില്‍ പോയി.....ഇവിടന്നു ഞങ്ങള്‍ ശരിക്കും ഉപദേശിച്ചിട്ട വിട്ടത്..


അങ്ങനെ പെണ്ണ് കാണല്‍ ചടങ്ങ്....


ദൈവമേ ..ഒന്നും സംഭവിക്കരുതേ.....


അങ്ങനെ ലക്ഷ്മി നാണം കുണുങ്ങി മന്ദം മന്ദം ചായയും ആയി വന്നു ..ഹരി പരസരം മറന്നു ലക്ഷ്മിയെ മാത്രം നോക്കി ഇരുപ്പായി... അതും വായയു പൊളിച്ചു ... .....


ഡാ ക ഡാ ക ഡാ....... വേര് ഒന്നും അല്ല... ഒരു മ്യൂസിക്‌ ഇട്ടതാ.....


ലക്ഷ്മി ഹരിയേട്ടന് ചായ കൊടുത്തു ..


ചില്ല് ഗ്ലാസില്‍ എന്ത് കിട്ടിയാലും ഒറ്റ വലിക്കു കുടിച്ചു ശീലം ഉള്ള ഹരി അണ്ണന്‍ ,, ആ ചൂടു ചയ ലക്ഷ്മിയുടെ മുഖത്ത് നിന്നും കണ്ണെടുക്കാതെ ഒറ്റ വലി.. അവന്‍ അറിയതെ ... "അയ്യോ" ... എന്ന് വിളിച്ചു പോയി....ഇത് കേട്ട് തകര്‍ന്നു പോയത് ലക്ഷ്മിയാണ്‌ ....


തന്നെ കണ്ടു പേടിച്ചാണോ അയ്യോ എന്ന് പറഞ്ഞതു എന്നവള്‍ തെറ്റുധരിച്ചു....

എങ്ങനെ തകരാതെ ഇരിക്കും ..... ആ ഫോടോ കണ്ടപ്പോള്‍ തന്നെ അത്രക്ക് ഹരിയെട്ടനെ ഇഷ്ടപെട്ടതാ..... മനസ് കൊട് ലക്ഷ്മി ഹരിയെ വരിച്ചു കഴിഞ്ഞിരുന്നു.......


നാക്ക്‌ പൊള്ളിയിട്ടും വായയും പൊളിച്ചു മുഖത്ത് നിന്നും കണ്ണെടുക്കാത ഹരിയെ കണ്ടു വീട്ടുകാര്‍ പറഞ്ഞു ,,, മക്കള്‍ക്ക്‌ എന്തെകിലും സംസാരിക്കാന്‍ ഉണ്ട്കില്‍ ആ റൂംല്‍ പോയി സംസരിചോള്ളൂ.....


ഒരായിരം ലടുക്കള്‍ ഒറ്റയടിക്ക് പൊട്ടിയ പോലെ തോന്നി ഹരിക്ക്.... അങ്ങനെ ലക്ഷ്മി ആദ്യം റൂമിലേക്ക്‌ പോയി. പിന്നാലെ ഹരിയും .....


ആ റൂമില്‍ ആകെ ഒരു ദിവാന്‍ കോട്ടും , ഒരു കസേരയും പിന്നെ ഒരു സ്റ്റീല്‍ അലമാര മാത്രമേ ഒള്ളു .


അങ്ങനെ ... അവര്‍ സംസാരം തുടങ്ങി... സംസാരത്തില്‍ ലയിച്ചു ലയിച്ചു ,, ഹരി ആ അലമാരയില്‍ ഒന്ന് ചാരി...


അവന്റെ ടൈം എന്ന് പറഞ്ഞാല്‍ മതിയല്ലോ, അലമാരയുടെ ഒരു കാല് ശരിയല്ലായിരുന്നു ...അതാ പോകുന്നു അലമാര ...... എന്ത് ചെയ്യാം അലമാരക്ക് അറിയില്ലെല്ലോ ഇത് പെണ്ണ് കാണല്‍ ആണെന്ന് .... നേരെ വീണത്‌ ലക്ഷ്മിയുടെ മീതക്ക് ആണ് ..


ഒരുവിധത്തില്‍ ലക്ഷ്മി ആ അലമാര തങ്ങി നിറുത്തി.."""""""""""അആയ്യോ ''''''''''എന്ന് ഉറക്കെ കരഞ്ഞു.....ഹരി എന്ത് ചെയ്യണം എന്നറിയാതെ പകച്ചു പോയി... നേരെ അവന്‍ അലമാര പൊക്കി നേരെയാക്കി .. ലക്ഷ്മിയെ പിടിച്ചു എഴുനെല്പിച്ചു .....


ഈ സമയം പുറത്തു എല്ലാവരും പേടിച്ചു പോയി...... മകളുടെ കരച്ചില്‍ കേട്ട് അവര്‍ ഞെട്ടി....അവരുടെ മനസിലേക്ക് പല ചിന്തകളും കയറി വന്നു .... ഇവന്‍ പെണ്ണ് കാണാന്‍ വന്നത് തന്നെയാണോ എന്ന് വരെ അവര്‍ സംശയിച്ചു ... അവള്‍ എല്ലാവരും ആ റൂം ലേക്ക് ഓടി .....


ചെന്നപോള്‍ അവര്‍ കണ്ട കാഴ്ച .. വാവിട്ടു കരയുന്ന ലക്ഷിയെയും ... ലക്ഷ്മിയെ പിടിച്ചു എഴുനെല്പ്പിക്കുന്ന ഹരിയും ആണ് ... അവിടെയും അവര്‍ തെറ്റുധരിച്ചു ,അല്ല ആരായാലും തെറ്റുധരിച്ചു പോകും ....,,


ഇത് കണ്ടു ഗര്‍ജിക്കുന്ന സിംഹത്തെ പോലെ ലക്ഷ്മിയുടെ അനിയന്‍ ചാടി വന്നു .... ഒന്നും സംഭാവിക്കുനതിനു മുമ്പ് തന്നെ അവര്‍ എല്ലാം അവരെ പറഞ്ഞു മനസിലാക്കി ...





അങ്ങനെ എല്ലാവരും ചിരിയും ആയി ഹാള്‍ ലേക്ക് വന്നപ്പോള്‍ ,, കൂടെ വന്ന ഹരിയുടെ കൂടുകാരനെ കാണാന്‍ ഇല്ല .....


റൂംല്‍ നിന്നും ""അയ്യോ"" വിളി കേട്ട് എല്ലാവരും അങ്ങോട്ട്‌ ഓടിയപ്പോള്‍ ,, സംഗതി പന്തികെട എന്ന് തോന്നിയ കൂട്ടുകാരന്‍ പുറത്തേക്കു ആണ് ഓടിയത് ,...... പാവം.....


ഇനി ആരാ എന്ന് അറിയാമോ അന്ന് കൂടെ ഉണ്ടായിരുന്ന കൂട്ടുകാരന്‍.... ഹഹഹ... വേറെ ആരും അല്ല .... നമ്മുടെ ഷിബു തന്നെ......


അങ്ങനെ അവര്‍ ,,ലക്ഷ്മിയ്ടെ അനിയന്മാരും ബന്ടുക്കളും ഷിബു വിനെ തിരിക്കി പുറത്തേക്കി ഇരിങ്ങി .ഹരിയും ലക്ഷ്മിയും പിന്നെ പെണ്ണുങ്ങളും വീട്ടില്‍ തന്നെ ഇരുന്നു ...ഇതാ പറയുന്നത് സംഭവിക്കുന്നത്‌ എല്ലാം നല്ലതിന് .. അത് കൊണ്ട് ഹരിക്കും ലക്ഷ്മി ആയി സംസാരിക്കാം കൂടുതല്‍ സമയം കിട്ടി...


ഓടി ഓടി തളര്‍ന്നു ഒരു പെട്ടികടയില്‍ നിന്നും സോഡാ സര്‍ബത്ത് കുടിക്കന്ന ഷിബു ന്റെ കണ്ട ലക്ഷ്മിയുടെ അനിയന്‍ ..

"ദാ അവിടെ നില്‍ക്കുന്നു അവന്‍.. "


ഇവരെ കണ്ട ഷിബു എന്ത് ചെയ്യണം എന്നറിയാത്ത പകച്ചു പോയി... ദൈവമേ അവര്‍ ഹരി എന്ത് ചെയ്തു ആവോ .. പാവം ഹരി..... അതാ അവര്‍ എന്റെ അടുതെക്കാണല്ലോ വരന്നതു ,, ഇനി എന്ത് ചെയ്യ്ജം ... അവന്‍ ആകെ തകരന്നു പോയി.. എന്ത് ചെയ്യണം എന്ന് അവനു ഒരു എത്തും പിടിയും കിട്ടുനില്ല ...


പെട്ടന്നാണ് അവന്‍ കണ്ടത് ,കുറച്ചു അകലെ ഒരു ഫാസ്റ്റ് പസ്സഞ്ഞര്‍ ബസ്‌ നിറുത്തിയിരിക്കുന്നു ,. കുടിച്ചു കൊണ്ടിരുന്ന സര്‍ബത്തിനു 100 രൂപ കൊടുത്തു , അതിന്റെ ബാക്കി വരെ വാങ്ങാതെ അവന്‍ അങ്ങോട്ട്‌ ഓടി .. ആളെ ഇറക്കി മുനോട്ടു നീങ്ങുന്ന ആ ബസ്സില്‍ ചാടി കയറി .. അത് എങ്ങോട്ട് പോകുന്ന ബസ്‌ ആണെന്ന് വരെ അവനു അറിയില്ലായിരുന്നു .. കിട്ടിയ ഒരു സീറ്റില്‍ ഇരുന്നു ഒരു ദീഘാ ശ്വാസം വിടുമ്പോഴും അവന്റെ ആധിയും ചിന്തയും അവന്റെ പ്രിയപ്പെട്ട കൂട്ടുകാരന്‍ ഹരിയെ കുറിച്ചായിരുന്നു ....









1 comment:

  1. പൊളിച്ചടുക്കി ഇല്ലെ

    ReplyDelete