Sunday, July 28, 2013

രസം വേണോ ...രസം ......



ഇത് നടക്കുന്നത്  പണ്ട് നാട്ടില്‍ വെച്ചാണ്‌ ...നായകന്‍ നമ്മുടെ അച്ചായന്‍..മനസിലായില്ലേ??? വേറെ ആരും അല്ല  നമ്മുടെ സായിപ്പു അച്ചായന്‍ തന്നെ ......സായിപ്പ് എന്ന് വിളിക്കാന്‍ ഉള്ള കാരണം എല്ലാവര്ക്കും അറിയാലോ....ഇംഗ്ലീഷ് ല്‍ ഉള്ള അച്ചായന്‍ന്റെ ആഗാധമായ അറിവും തന്നെ...
സായിപ്പ് അച്ചായന്‍ന്റെ നാട്ടിലെ ഒരു കല്യാണം ... അതും വെജിറ്റേറിയന്‍ സദ്യ ...വേറെ പ്രതേകിച്ചു പണി ഒന്നും ഇല്ലാത്തതു കൊണ്ട് നാട്ടുകാരന്‍ ആയ അച്ചായന്‍വും കൂട്ടരും എല്ലാ കാര്യങ്ങള്‍ക്കും മുന്‍പന്തിയില്‍ ഉണ്ട് ..

കല്യാണ പെണ്ണിന്റെ ജോലി അങ്ങ് അമേരിക്കയിലാണ് .അത് കൊണ്ട് തന്നെ കുറച്ചു  ഒര്‍ജിനല്‍ സായ്പ്പുമാരും മദാമകാളും കല്യാണത്തിന് എത്തിയിട്ടുണ്ട് ...അങ്ങനെ താലി കേട്ട്  എല്ലാം ഭംഗിയായി കഴിഞ്ഞു ,,,
കല്യാണസദ്യ തുടങ്ങി....സദ്യ വിളമ്പല്‍ നമ്മുടെ അച്ചായന്‍ കൂട്ടരും ആണ് ..നമ്മുടെ അച്ചായന്‍ വിളമ്പുന്നത് രസം ആണ്....”രസം വേണോ രസം....രസം രസം ..

”അ ..ഹ ..ആ വിളിക്ക് തന്നെ ഉണ്ടായിരുന്നു ഒരു രസം... 

അങ്ങനെ രസം വിളമ്പി വിളമ്പി അച്ചായന്‍ ഒരു മദാമയുടെ അടുത്തു എത്തി...പണ്ടേ മുതല്‍  ഈ സായിപ്  മദാമ ഒരു വീക്നെസ് അയ അച്ചായന്‍ ഇന്ന് മദാമയെ കൊണ്ട് രസം കുടിപ്പിച്ചേ അടങ്ങു എന്നുറപ്പിച്ചു ...

പിന്നെ ന്നട്ടുകാരുടെ ഇടയില്‍ പ്രതേകിച്ചു പെണ്‍പിള്ളേരുടെ ഇടയില്‍ ഷൈന്‍ ചെയ്യാന്‍ ദൈവം നേരിട്ട് കൊണ്ട് തന്ന ഒരു അവസരം കൂടിയാണിത്....”ഇന്ന് ഞാന്‍ തകര്‍ക്കും “ അച്ചായന്‍ സ്വയം പറഞ്ഞു ..പിന്നെ തന്റെ ഇംഗ്ലീഷ് പണ്ട്യതം  നാട്ടുകാരെ അറിയിക്കാന്‍ കിട്ടിയ ഒരവസരം കൂടിയാണ് ....
അങ്ങനെ അച്ചായന്‍ മന്ദം മന്ദം  മദാമയുടെ അടുത്തേക്ക് ചെന്ന്  ചോദിച്ചു......
“മാഡം......fun …fun….. you want little fun……….”
മദാമ ഞെട്ടി.....മദാമയുടെ മുഖം ചുവന്നു..അച്ചായന്‍നു ആ ചുവപ്പിന്റെ അര്‍ത്ഥം മനസിലായില്ല ..അവന്‍ വിചാരിച്ചു രസം കുടിക്കാന്‍ വേണ്ടിയുള്ള അക്രാത്ത ചുവക്കല്‍ ആണെന്ന് ....അച്ചായന്‍ വിട്ടില്ല ....
“you like fun…I give fun…..this fun hot……..you like …………..i give………”
പിന്നെ പറയണോ പോടീ പൂരം...അന്ന് സായിപ്പും മാരുടെ  തൃശൂര്‍പൂരം ആയിരുന്നു ...

അതിനു ശേഷം അച്ചായന്‍നു  രസം എന്ന് കേട്ടാല്‍  വെറുപ്പാണ്...അരങ്കിലും അവനെ സദ്യക്ക് വിളിച്ചാല്‍.... രസം ഇല്ലാത്ത സദ്യക്കെ അച്ചായന്‍ വരൂ.................


to read all stories click http://vinodbalath.blogspot.com/