Sunday, February 3, 2019

ടാര്‍പ്പായ നോബി ....part 2

ടാര്‍പ്പായ നോബി... Part-1 വായിക്കാത്തവർ  ഇവിടെ ക്ലിക് ചെയ്യുക

പെട്ടു  എന്ന് മനസിലാക്കിയ  നോബി  പിന്നെ  മസില്‍  പിടിച്ചില്ല , സാദാരണ ഉള്ള  ചമ്മിയ  നിഷ്കളങ്ക ചിരിയും ആയി .. "നീ ആരോടും പറഞ്ഞ നാറ്റിക്കല്ലേ " ...

അപ്പോള്‍ ഞാന്‍  ചുമ്മാ ചിരിച്ചു..

അവൻ അപ്പോൾ സ്വയം പറയുന്നു

"മാര്‍പപ്പയുടെ  അടുത്ത് കുരിശു വരക്കണ്ട   എന്ന് പറയണാ പോലെയ ""

"നീ വെറും വാ പൊളിയാന്‍ അല്ലെ  ഇപ്പൊ ടൈം ഉണ്ടെകില്‍ ഇത്  ബ്ലോഗില്‍ കയറ്റും "

ഇതാണ്  നോബിയില്‍ ഞാന്‍  കണ്ട  ഗുണം, പണി കിട്ടിയാല്‍ അത് അങ്ങ്  സമ്മതിച്ചേക്കും .. അല്ലാതെ ഞാൻ അങ്ങേ ചെയ്തില്ല , ഇങ്ങനെ ചെയ്തില്ല  എന്നൊന്നും പറയില്ല

അങ്ങനെ മനസ്  സന്തോഷിച്ചു ഞാന്‍  എന്റെ  വഴിക്കും നോബി അവന്റ് വഴിക്കും പോയി.

അങ്ങനെ  ഞാൻ എന്റെ  ജോലിയും  അവൻ അവന്റെ ജോലിയും തീർത്തു  വൈകിട്ടോടെ  റൂമിൽ തിരിച്ചു  എത്തി.

റൂമിലെ സേഫ് ലോക്കർ കാണുമ്പോൾ നോബി  എന്നെ ഒന്ന് നോക്കും.... എന്നിട്ടു   പറയും  ഈ കോപ്പുകൾക്കു ഇതിനു ഓവന്റെ   shape യിൽ  മാത്രമേ ഉണ്ടാക്കാൻ പറ്റിയുള്ളൂ മനുഷ്യന് നാറ്റിക്കാൻ....എന്തെങ്കിലും  കിട്ടുവാൻ നോക്കിയിരിക്കുകയാണ് ഇവനെ പോലെ ഉള്ള കുറെ എണ്ണങ്ങൾ.

 അങ്ങനെ  ഞങ്ങൾ ബാംഗ്ലൂർ കറങ്ങാൻ പുറത്തിറങ്ങി......

അങ്ങനെ ഓരോ തള്ളും പറഞ്ഞു അവിടെയൊക്കെ കറങ്ങി തിരിച്ചു വളരെ വൈകി ഹോട്ടലിൽ എത്തി.

നെക്സ്റ്റ് ഡേ പ്ലാൻ  രാവിലെ പോയി കുറച്ചു ഡ്രസ്സ്   വാങ്ങണം ,, അല്ലെങ്കിൽ ബഹറിനിൽ  തിരിച്ചു ചെല്ലുമ്പോൾ ഭാര്യ വീട്ടിൽ കയറ്റില്ല. ബാംഗ്ലൂർ പോകുന്നു എന്ന് പറഞ്ഞപ്പോൾ തന്നെ അവൻ ഒരു ലിസ്റ്റ് തന്നിരുന്നു .

അങ്ങനെ പിറ്റേ ദിവസം ഒരു 7-8  മണിക്ക് ഞാൻ എഴുനേറ്റു ,, നോബി പോത്തു പോലെ കിടന്നു ഉറങ്ങുന്നു ..

ഞാൻ നേരെ TVഓൺ ചെയ്തു ... ന്യൂസ്  വെച്ചപ്പോൾ ഞെട്ടി പോയി ...

നാട്ടിൽ വെള്ളപൊക്കം ...തലേ ദിവസം ഞങ്ങൾ വരുമ്പോൾ  നല്ല മഴ ഉണ്ടെകിലും, വെള്ളപൊക്കത്തിന്റെ ഒരു ലക്ഷണവും  ഉണ്ടായിരുന്നില്ല .

അകെ മൊത്തം പ്രശനം ... എന്റെ വീടാണെങ്കിൽ പെരിയാറിനു അടുത്തും ...

ഞാൻ വേഗം ഫോൺ എടുത്തു അമ്മയെ വിളിച്ചു ,, കുഴപ്പം  ഒന്നും ഇത് വരെ ഇല്ല , ഇനിയും വെള്ളം     കൂടും എന്നാണ് എല്ലാവരും പറയുന്നത് , മഴയ്ക്ക് ഒരു കുറവും ഇല്ല ...'അമ്മ  ഇതൊക്കെ പറഞ്ഞപ്പോൾ കുറച്ചു ആശ്വാസം ആയെങ്കിലും മഴ കുറയാത്തത്തു  ഒരു ചെറിയ പേടി ആയി മനസ്സിൽ കിടന്നു ..

ഞാൻ  നോബിയെ വിളിക്കുന്നുണ്ട് .. എടാ നാട്ടിൽ വെള്ളപൊക്കം എന്നൊക്കെ  പറഞ്ഞിട്ടും അവനു ഒരു കുലുക്കവും ഇല്ല ... കൂർക്കം വലിച്ചു കിടന്നു ഉറങ്ങുണ്ട് ....

ഞാൻ അങ്ങനെ ഒരൂ ചാനലും മാറ്റി മാറ്റി  കണ്ടു കൊണ്ടിരിക്കുകയാ..... അവിടെ dam തുറക്കുന്നു, , വെള്ളം വീടുകളിൽ കയറുന്നു .....

ഞാൻ നോബിയെ കുറെ വിളിച്ചിട്ടും  അവനു എന്തൊക്കയോ പിച്ചും പേയും പറയുന്നതല്ലേ  എണീക്കുന്ന ഒരു ലക്ഷണവും കാണുന്നില്ല ..


അങ്ങനെ  ഇരിക്കുന്ന  സമയത്താണ് ഇടി വെട്ടു പോലത്തെ ആ ന്യൂസ് വരുന്നത് ... നെടുമ്പാശ്ശേരി എയർ പോർട്ട് താൽക്കാലികം  ആയി അടച്ചു..

ദൈവമേ.. ഞങളുടെ ഫ്ലൈറ്റ്  ഇന്ന്   രാത്രിയാണ് ....

ഇനി ഫ്ലൈറ്റ് ക്യാൻസൽ ആയാൽ  ,  എല്ലാം  തകിടം മറയും,,  എനിക്ക് നാട്ടിൽ ചെന്നാൽ കുറെ കാര്യങ്ങൾ ചെയ്യാൻ ഉണ്ട് , അത് കൂടി പ്ലാൻ ചെയ്താണ് വന്നിരിക്കുന്നത് .

ഞാൻ അകെ ടെൻഷൻ അടിച്ചു  ഇരിക്കുമ്പോൾ ,, ഇവിടെ ഒരു ചെറ്റ ഒരു ഉളുപ്പും ഇല്ലാതെ വായയും  പൊളിച്ചു കൂർക്കം വലിച്ചു കിടന്നു ഉറങ്ങുന്നു ... ഒന്നും നോക്കിയില്ല   ഒരറ്റ ചവിട്ടു ഞാൻ  കൊടുത്തു , ദാ കിടക്കുന്നു താഴെ ... പെട്ടന്ന് അവൻ ചാടി എഴുനേറ്റു എന്താടാ പ്രശനം , ഞാൻ പറഞ്ഞു  "നാട്ടിൽ വെള്ളപൊക്കം " അപ്പൊ ഈ കുള്ളൻ പറയുകയാ, നാട്ടിൽ അല്ലെ വെള്ളപൊക്കം, അതിനു ഞാൻ   എങ്ങനെ  കട്ടിലിൽ നിന്നും താഴെ വീണു ?? എന്നിട്ടു അവനെ ഉത്തരം പറഞ്ഞു " ചിലപ്പോ ഇടി വെട്ടിയിട്ടുണ്ടാകും" അതും പറഞ്ഞു ദാ  അവൻ പിന്നെയും കിടന്നു ഉറങ്ങുന്നു ...ഇവന്റെ  ഉറക്കപിച്ചു ഇത് വരെ മാറിയിട്ടില്ല  എന്ന് എനിക്ക് മനസിലായി .. എന്നാലും ഇമ്മാതിരി  ബോധം ഇല്ലാതെ ഉറങ്ങുന്ന  ഒരുത്തനെ  ഞാൻ ആദ്യം  ആയി  ആണ് കാണുന്നത് .

മിക്കവാറും ഫ്ലൈറ്റിൽ  തിരിച്ചു  പോകാൻ  ചാൻസ് കുറവാണു  എന്ന് മനസിൽ ഒരു തോന്നൽ..ഞാൻ സ്‌പൈസ് ജെറ്റ് ഓഫീസിൽ വിളിച്ചു ....അവർ പറഞ്ഞു  ക്യാൻസൽ ഇൻഫർമേഷൻ ഒന്നും ഇപ്പോൾ ഇല്ല , അങ്ങനെ എങ്ങും തൊടാത്ത ഒരു ആൻസർ തന്നു അവൻ ഫോൺ വെച്ച് ...

ഇനി വെറുതെ ഇരുന്നു ന്യൂസ് കണ്ടിരുന്നാൽ നാട്ടിൽ പോകൽ വൈകും .. ഞാൻ പെട്ടന്ന് കുളിച്ചു റെഡി ആയി.

എന്നിട്ടു നോബിയെ വിളിച്ചു ,, കുള്ളൻ അപ്പോഴും മൈൻഡ് ചെയ്യുന്നില്ല , നല്ല ഉറക്കത്തിൽ തന്നെ ,, ഞാൻ  കുറച്ചു വെള്ളം എടുത്തു മുഖത്തു ഒഴിച്ച് .. ചാടി എഴുനേറ്റു എന്നെ  പൂര തെറി ....അവൻ  നോർമൽ ആയപ്പോൾ  ഞാൻ ന്യൂസ് ചാനൽ  വെച്ച് കൊടുത്തു .. ഫ്ലൈറ്റിൽ തിരിച്ചു പോക്ക്  ചാൻസ് കുറവാണു ,, ഞാൻ  പോയി ട്രെയിൻ , ബസ് ടിക്കറ്റ് വല്ലതും നോക്കാം എന്ന് പറഞ്ഞു
പുറത്തേക്കു ഇറങ്ങി ... .

പുറത്തു ഇറങ്ങിയപ്പോൾ ആണ്   പണി വേറെ ഒന്ന് കൂടി കിട്ടി എന്ന് മനസിലായത് .

അന്നു  സ്വതന്ത്രദിനം.. ഒറ്റ ട്രാവൽസ് കട പോലും  തുറന്നിട്ടില്ല.... ഓട്ടോ ടാക്സി വരെ കുറവും .... ചോദിച്ചു ചോദിച്ചു  കുറെ  നടന്നു ...എത്ര നടന്നു എന്ന് എനിക്ക് വരെ അറിയില്ല ..

 അങ്ങനെ  അവശനിലയിൽ  നിൽക്കുമ്പോൾ നോബിയുടെ ഫോൺ ..." എടാ കോപ്പേ  നീ ഇങ്ങോട്ടു തിരിച്ചു വാ, വേറെ ടിക്കറ്റ് ഒന്നും എടുക്കണ്ട... ഫ്ലൈറ്റ് എല്ലാം .പോകും.." അവിടെ  റൺവേ  മൂടി ഇട്ടിരിക്കുകയാ അതുകൊട്നു വെള്ളം  കയറില്ല ... കുറച്ചു കഴിഞ്ഞാൽ  ഫ്ലൈറ്റ്  എല്ലാം പോകും..."

സത്യം  പറഞ്ഞാൽ എനിക്ക് ഒന്നും മനസിലായില്ല ... റൺവേ മൂടി  ഇട്ടിരിക്കുന്നോ ?? ഞാൻ തിരിച്ചു ഓട്ടോക്ക് പോകുമ്പോൾ  ഇതൊക്കെ ആലോചിച്ചു ,, എന്തെകിലും  ആകട്ടെ വീട്ടിൽ എങ്ങനെ എങ്കിലും എത്തിയാൽ മതി ..

അങ്ങനെ  ഞാൻ ഹോട്ടൽ മുറിയിൽ  എത്തി ..  എന്നെ കണ്ടപ്പോൾ അവനു ഒരു പുച്ഛം ,,   അവൻ TV  ഓൺ ചെയ്തു   scroll എഴുതി പോകുന്നത്  എന്നെ കാണിച്ചു തരുന്നു ....


അത് കണ്ടപ്പോൾ   എനിക്ക് ചിരിക്കണോ , അതോ കരയണോ  ഇവനെ പിടിച്ചു രണ്ടു പൊട്ടിക്കണോ  എന്തൊക്കെയാ  എനിക്ക് തോന്നു ...


എന്താണ് എന്നറിയാമോ  SCROLL വന്നത്

"എയർപോർട്ടിൽ വെള്ളം കയറി  റൺവേ മൂടി "

എന്റെ കണ്ട്രോൾ ഫുൾ പോയി ഇരിക്കുന്ന സമയത്തു ഇവന്റെ അടുത്ത ഡയലോഗ്

"എന്നാലും എന്തോരം ടാർപ്പായ വേണ്ടി വന്നിട്ടുണ്ടാകും  റൺവേ ഫുൾ മൂടണമെങ്കിൽ , എടാ വിനോദെ  എന്നാലൂം ഇവർ  എങ്ങനെ ഇത്ര പെട്ടൊന്നൊക്കെ    ഇതൊക്കെ   ഒപ്പിക്കുന്നതു "


ഞാൻ  അവിടെ കട്ടിലിൽ തലയ്ക്കു കൈ വെച്ച് ഇരുന്നു ,, അല്ലാതെ എന്ത് ചെയ്യാൻ ..