Thursday, December 26, 2013

ജിതിനും താരക്കും വിവാഹമംഗള ആശംസകള്‍ .



നാളെ  ഞങളുടെ കൂട്ടുകാരന്റെ വിവാഹം .....(28th December 2013)


അവന്റെ പേര് : ജിതിന്‍ ചന്ദ്രന്‍
വധു : താര


ഒരു നല്ല ജീവിതത്തിനും ,നല്ല കുടുംബത്തിനും , എന്റെയും, എന്റെ കുടുംബത്തിന്റെയും , ഞങള്‍ സുഹൃത്തുക്കള്‍, അങ്ങനെ എല്ലാവരുടെയും ആശംസകള്‍....

ജീവിത യാത്രയില്‍ കാലിടറാതെ മുന്നേറുവാന്‍  സുഖങ്ങളും ദുഖങ്ങളും ഒരുമിച്ചു പങ്ക് വെയ്ക്കുവാന്‍,തളരുമ്പോള്‍ ആ നെഞ്ചില്‍ തലചായ്ക്കുവാന്‍ കൊടിയ മഞ്ഞില്‍ ഒരിളം ചൂടും, കടുത്ത വേനലില്‍ കുളിരുമായ് മാറുവാന്‍ ജഗദീശ്വരന്‍ നിങ്ങളെ തുണയ്ക്കട്ടെ.

അങ്ങിനെ ബാച്ചിലേഴ്സ് എന്ന മാര്‍ക്കറ്റിംഗ് എക്സിക്യൂട്ടീവ് പണിയില്‍ നിന്നും പ്രൊമോഷന്‍ കിട്ടി, വീട്ടിലെ അഡ്മിനിസ്ട്രേഷന്‍ ആന്‍ഡ്‌  പര്‍ചയിസ് മാനേജരായി (അത് പതുക്കെ മനസിലാകും,,,അനുഭവം ഗുരു ) പ്രൊമോഷന്‍ ലഭിച്ച നിനക്ക് എല്ലാ വിധ പ്രൊമോഷന്‍ ആശംസകള്‍
_________________________________________________________________
ഇനി എന്റെ വക ഒരു  ഉപദേശവും ..... ഫ്രീ ആയിട്ട്


ഭാര്യയയെ പൊന്നു പോലെ നോക്കണം. 

നാട്ടില്‍ ആണെങ്കില്‍ ശീമാട്ടീലും ജയലക്ഷ്മീലും  അല്ലെങ്കില്‍ ലുലു എല്ലാ ആഴ്ചയിലും  കൊണ്ടോണം. 

ഇവിടെ Bahrain ല്‍  എത്തിയാല്‍ , ഡെയിലി  city centerഓ  അല്ലെങ്കില്‍ ലുലുവിലോ അങ്ങനെ എവിടെ എങ്കിലും ,,,,,,,,

എല്ലാ രണ്ട് ആഴ്ചയും കൂടുമ്പൊ ഒരു സിനിമാ എങ്കിലും  കാണിക്കണം, TV യില്‍ വരുന്ന സിനിമ അല്ല , തിയറ്റര്‍ ല്‍ കൊണ്ട് പോയി തന്നെ കാണിക്കണം .

അവര്‍ ബുദ്ധിപരമയി കണ്ടുപിടിച്ച ആശയങ്ങള്‍, മണ്ടത്തരം  ആയിരിക്കും എന്നാലും നിന്റെ ബുദ്ധി ആപരം എന്ന് പറയണം ..

TV യില്‍ ക്രിക്കറ്റ്‌ കളി , ന്യൂസ്‌ ഇത് പോലെ കച്ചറ പരിപാടികള്‍ കാണരുത്.

അവര്‍ സീരിയല്‍  കാണുമ്പോള്‍ അവരെ ശല്യപെടുതരുത്.ആ സമയം കിടന്നു ഉറങ്ങിയാല്‍  വളരെ നല്ലത് , അകെ  ആശ്വസിക്കാന്‍ കിട്ടുന്ന ഒരു സമയമാണിത് അത് പാഴാക്കരുത്

അവര്‍ പറയുന്നത് എല്ലാം ശ്രദ്ധയോടെ കേട്ട് ഇരിക്കുന്നുണ്ട്  കാണിക്കണം , അതിനു ഏറ്റവും നല്ലത് അവര്‍ സംസാരിക്കുമ്പോള്‍ ഇടക്ക് ഇടക്ക്  മൂളി കൊണ്ടിരിക്കുക.

മൂളി പണി കിട്ടാതെ നോക്കണം .. ഇടക്ക്  എന്തെകിലും ചോദിച്ചാല്‍   അതിനും മൂളല്‍ ആണെകില്‍ പിന്നെ ജീവിതം കട്ട പോക ..

പിന്നെ നിന്റെ ബന്ടുക്കള്‍  അങ്ങനെ പറഞ്ഞു ഇങ്ങനെ പറഞ്ഞു  എന്ന് നിന്റെ അടുത്തു വന്നു പറയുമ്പോള്‍ ." അയ്യോ അവര്‍ അങ്ങനെ പറഞ്ഞോ... അത് ശരിയില്ലല്ലോ " എന്ന് മാത്രം പറയുക  അല്ലാതെ  ആരെയും കൂടുതല്‍ ന്യായീകരിക്കാനോ , വിഷധീകാരിക്കണോ പോകണ്ട ..

അവരുടെ വീട്ടുകാരെ  എന്നും പൊക്കി പറയണം. കൂടെ അവരുടെ നാടിനെയും.. 

പിന്നെ നീ ഒരു ഭരണി അച്ചാര്‍ വാങ്ങി വെക്കുനത് നല്ലതായിരിക്കും ..എന്തെകിലും കാരണത്താല്‍  അവള്‍ ഒടക്കിയാല്‍ കുറച്ചു അച്ചാര്‍ കൊടുത്താല്‍ മതി  (കാരണം നിന്റെ ഭാര്യക്ക് അച്ചാര്‍ ഒരു വീക്നെസ് ആണെന്ന് ഇവിടത്തെ പെണ്ണുങ്ങള്‍ പറയുന്നത് കേട്ടു)

നിനക്ക് കുക്കിംഗ്  അറിയാവുന്നത് കൊണ്ട് ആ കാര്യം കുഴാപ്പം ഉണ്ടാകില്ല ..പിന്നെ ഇടക്ക് അവര്‍ അടുക്കളയില്‍  കയറി  പരീക്ഷങ്ങള്‍ നടത്തി  വായില്‍  വെക്കാന്‍  പോലും കഴിയാത്ത  ഫുഡ്‌ തന്നാലും,  നിന്റെ  കയ്പുണ്യം ആപരം എന്ന് കൂടി  പറഞ്ഞേക്കണം ..

 ഒരു  ഡ്രസ്സ്‌ വങ്ങുമ്പോള്‍ അതെ കളര്‍ ഉള്ള  വള ,ചെരുപ്പ് ,കമ്മല്‍ , നെയില്‍ പോളിഷ് ,പൊട്ടു  അങ്ങനെ  എല്ലാം വാങ്ങി കൊടുക്കുക.

പിന്നെ baskin robbins , KFC, mcdonald's, അങ്ങനെ അങ്ങനെ  ....... ഇത്രേയുള്ളൂ ഒരു നല്ല വിവാഹ ജീവിതത്തിന് വേണ്ട ഗുണങ്ങള്‍ ....

NB: നീ ഒന്ന് കൊണ്ട് പേടിക്കണ്ട ,, ഇവിടെ ബാങ്കില്‍   sales ല്‍ വര്‍ക്ക്‌ ചെയ്യന്ന  നമ്മുടെ കൂട്ടുകാര്‍ നിന്നെ  കാത്തിരിക്കുന്നു , നിനക്ക് ലോണ്‍ തരാന്‍ ആയി .. എനിക്ക് അറിയവുന്ന ബാങ്ക് കാര്‍ക്ക് കൂടി നിന്റെ നമ്പര്‍ കൊടുത്തേക്കാം ..

__________________________________________________________________________________________

ഈ പ്രണയ ജോടികളെ കുറിച്ച് കൂടുതല്‍ അറിയാന്‍ താഴെ കാണുന്ന രണ്ടു link ഓപ്പണ്‍ ചെയ്യുക ..

ജിത്തുവിന്റെ താരോദയം

എന്നാലും അവള്‍ എന്നോട് ഇത് ചെയ്തല്ലോ
_____________________________________________________________________________________________