Monday, February 17, 2014

ഒരു SIX PACK കഥ .

എല്ലാവര്ക്കും പണി കൊടുത്തു ഇരുന്നപ്പോള്‍ ഞാന്‍ എന്നെ മറന്നു .. കൊടുത്താല്‍ കൊല്ലത്തും കിട്ടും എന്നല്ലേ. അത് പോലെ തന്നെ ഇത് എനിക്ക് കിട്ടിയ ഒരു പണിയാണ് .

ഏകദേശം ഒരു രണ്ടു വര്‍ഷം ആയിക്കാണും ,, അങ്ങനെ ഇരിക്കുമ്പോള്‍ , പണ്ട് ശ്രീ ബുദ്ധനു ഉണ്ടായ  മതിരി ഒരു ബോധോദയം ... ആരും കൂടുതല്‍ dialog ഒന്നും വേണ്ട.... എനിക്കും ഉണ്ട്  ബോധമൊക്കെ ..


ഇനി ഉണ്ടായ ബോധോദയം കേള്‍ക്കണോ ... ഹഹഹ....  അത് കേള്‍ക്കുമ്പോള്‍ നിങ്ങളുടെ ബോധം മിക്കവാറും പോകും .........


"എനിക്കും 6 പായ്ക്ക് ആകണം '" അതും ഈ പ്രായത്തില്‍ .....

വേണ്ട വേണ്ട ..കൂടുതല്‍ ചിരിവേണ്ട... വേണം എന്ന് വെച്ചാല്‍ 6 അല്ല ,8 പായ്ക്ക്  വരെ ആകാം .......

അങ്ങനെ എനിക്ക് ഉണ്ടായ ബോധോദയം ഞാന്‍ എന്റെ  ഭാര്യ യോട് പറഞ്ഞു ..
ഇത് കേട്ടതും  , ആദ്യമായി  എന്തോ കോമഡി  കേട്ട മാതിരി കിടന്നു ചിരിക്കുന്നു ...
ചിരിച്ചിട്ട് അവള്‍ക്കു സംസാരിക്കാന്‍ വരെ പറ്റുന്നില്ല .... എന്തോ പറയുന്നുട്  അത് എന്ത് ഭാഷയാണെന്ന് വരെ മന്സിലകുനില്ല ... അമ്മാതിരി ചിരിയ അവള്‍ ചിരിക്കുന്നേ..

ഇവളുടെ  കളിയാക്കല്‍ കണ്ടപ്പോള്‍ ഞാന്‍ മനസ്സില്‍ കുറിച്ചിട്ടു - note the point - "മനസ്സില്‍ കുറിച്ചിട്ടു"  - ഞാന്‍ 6പായ്ക്ക്  ആയെ അടങ്ങു ...

അടുത്ത ചിന്ത  എന്ത് ജിമ്മില്‍ പോകണം  എന്നായി ..എനിക്കാണെങ്കില്‍ തീരെ ടച്ച്‌ ഇല്ലാത്ത ഒരു ഫീല്‍ഡ്ആണ് .. എന്തയാലും encyclopedia  ആയ ബിനോയ്‌ തബുരാനോട്  തന്നെ ഞാന്‍ ഈ കാര്യം പറഞ്ഞു .. ഭാഗ്യത്തിന് അവന്‍ ചിരിച്ചില്ല  എന്ന് മാത്രം അല്ല  - നമുക്ക് പോകാം എന്നായി ... കൂടെ ജിതുവും നിതിനും  കൂടി ഉണ്ട് ...

 എവിടെ ജോയിന്‍ ചെയ്യണം  എന്ന് വിചാരിക്കുമ്പോള്‍ ആണ് ,, ഒരുത്തന്‍ ,, ഇമ്മടെ ഗടി തന്നെ മുന്നില്‍ വന്നു പെടുന്നത് ...
കൊയ്യോക്കെ അങ്ങ് കട്ടയായി നെഞ്ചും വിരിച്ചു  നില്‍ക്കുന്നു .. നേരെ അവന്റെ ഉപദേശം തേടി .

അങ്ങനെ അവന്‍ പറഞ്ഞ പോലെ  തന്നെ Shinto  ന്റെ ജിം ല്‍ ചേര്‍ന്ന് ..
ഭാഗ്യം  മലയളിയുടെ ജിം  തന്നെ കിട്ടി ..അല്ലെങ്കില്‍ പണി പളിയേനെ ...

ഭാഷ മനസിലയില്ലെങ്കില്‍  കൈക്ക് കളിക്കുമ്പോള്‍ കാലിനു മസില്‍ വളരും .. ഇനി അത് ഉണ്ടാകില്ലെല്ലോ ... ചുമ്മാ പറഞത് അല്ല ..ഇമ്മടെ കൂട്ടത്തില്‍ ഒരുത്തന്‍  മുടിഞ്ഞ കാശും കൊടുത്തു ഒരു  ബാടാ ജിം ല്‍  പോയി , ഒരു സായിപ്പ് ആയിരുന്നു ട്രിനെര്‍ ,ഒരു ചെറിയ communication gap , അവന്‍ വിച്ചരിചോടതല്ല അവനു മസില്‍ വന്നത് ....എന്തായാലും ആ മാന്യന്റെ പേര് ഇവിടെ വെളിപ്പെടുതുനില്ല  ,,പെടുത്തിയാല്‍ അവന്‍ എന്നെ പഞ്ഞിക്ക് ഇടും ..



അങ്ങനെ  Shintoന്റെ ജിം ...പേര് 6 പായ്ക്ക്  , പേര്  കൊള്ളം ഇങ്ങനെ ഒകെ ആയാല്‍ മതിയായിരുന്നു ...Shinto ആറു മാസത്തെ  package തന്നെ എടുപ്പിച്ചു ..നല്ല discount  ഉം തന്നു ... അല്ലെങ്കിലും ഈ ജിം  എല്ലാം ഇങ്ങനെയ .. രണ്ടു മാസത്തെ യും ആറു മാസത്തെയും  ഫീസ്‌  തമ്മില്‍  ഒരു ചെറിയ വത്യാസമേ ഉണ്ടാകു . അവര്‍ക്ക് അറിയാം ഇവന്‍ കൂടിയ 2  മാസം ...

ദേഹം നിറയെ നെയ്യപ്പം പൊങ്ങിച്ച് നില്ക്കുന്നകരിങ്കുരങ്ങിനെ പോലത്തെ ഒരു നീഗ്രോയുടെ പടം വാതില്ക്കല്തന്നെ കൊതിപ്പിക്കാന്‍ വെച്ചിട്ടുണ്ട് , അതിനടുത്തുഞെരമ്പ് പൊന്തി മസിലുരുട്ടി നില്ക്കുന്ന ഒരാളുടെ ഫോട്ടോ വണ്ടറടിച്ച് നിന്ന ഞങ്ങളോട് Shinto പറഞ്ഞു.

"ഇവന്‍ ഇവിടെ കളിച്ചതാ.. ഒറ്റമാസം കളിച്ചാല് നിങ്ങള്‍ക്കും ഇത് പോലെയാകാം."

അടുത്ത വര്‍ഷത്തെ ബോഡി ഷോ ക്ക് നിങ്ങളെ ഞാന്‍ ഇറക്കും എന്ന്  ശപഥം  ചെയ്തു Shinto ട്രെയിനിംഗ് തുടങ്ങി ..

ആദ്യം ആദ്യം  cardiac exercise.. വടി തോളില്‍ വെച്ച്  തിരിയല്‍ ...

പിന്നെ   ചെറിയ  dumbbells  വെച്ച്  ചെറിയ ചെറിയ പരിപാടികള്‍ ..ഇതൊക്കെ പറഞ്ഞു , കാണിച്ചും തന്നു  Shinto വേറെ ആളുകളുടെ അടുത്തേക്ക് പോകും ..
ആ തക്കത്തിന് ഞങ്ങള്‍ വേറെ അല്പം വലിയ dumbbells  വെച്ച്  Shinto പരാജതിന്റെ ഒരു 3 ഇരട്ടി  എങ്കിലും കളിക്കും . ഞാഗള്‍ക്ക്  പെട്ടന്നു മസില്‍ വരണം .. 6പായ്ക്ക് ആകണം .. ഇതൊക്കെ ആദ്യ ദിവസങ്ങളുടെ  ആകരാന്തം ആയിരുന്നു ...


കാലിലും ദേഹത്തിലും ഉള്ള പല മസിലുകളും പ്രതിഷേധം രേഖപെടുത്തി..
Shinto  ഓരോ ദിവസവം പുതിയ പുതിയ ഓരോ പ്രസ്‌ ആയിട്ടു വരും .
ബെഞ്ച്‌ പ്രസ്‌.. ഓരോ പ്രാവശ്യവും ഭാരം കൂടുനത് പോലെ..  ഒടുവില്‍ ശരപഞ്ഞരത്തിലെ ജയനെ പോലെ നെഞ്ച് വിരിച്ചു എഴുന്നേറ്റു.. വിരിഞ്ഞു നില്‍ക്കുന്ന അവസ്ഥയിലും വേദന..നെഞ്ച് വിരിച്ചു നില്‍ക്കുന്ന സല്‍മാന്‍ഖാന്‍ എന്ത് മാത്രം വേദന സഹിക്കുന്നുണ്ടാവും എന്ന് ഞാന്‍ മനസ്സിലാക്കി.

അങ്ങനെ ഞങ്ങള്‍ കാത്തിരുന്നു ....മസിലിനായി........പക്ഷെ എവിടെ വരാന്‍ .
മസില്‍ വരുന്ന സൌണ്ട് എങ്കിലും കേട്ടാല്‍ മതിയായിരുന്നു ...
പക്ഷെ വന്നത്  മേല് വേദനയും നീര്‍ കെട്ടുമാണ്.. ശരീരം അനക്കാന്‍ വയ്യാതെ അവസ്ഥ ...ഒരടി നടക്കണം എങ്കില്‍ എനിക്ക് ഭാര്യയുടെ സഹായം വേണം എന്നായി ... എന്നാലും തോറ്റില്ല... പയ്യ  പയ്യെ വേദന മാറി ...

ഇപ്പോള്‍ ബിനോയി യുടെ നടപ്പിനു വരെ ഒരു  രാജകീയത വന്നു , കഷത്തില്‍ ഇഷ്ടിക  വെച്ച മാതിരി ആയി അവന്റെ നടപ്പിനു ..നിതിന്‍ ഒരു പപ്പേര്‍  വരെ എടുത്തു മസിലിലേക്ക് ഒന്ന് നോക്കും. ജിത്തുവിനു എല്ലാവരും ആയിട്ടു ഉടക്കണം ...

അങ്ങനെ ഞങ്ങള്‍  6പായ്ക്ക് ജിം ന്റെ  സ്വന്തക്കാരായി .. കുറെ പേരെ ഞങ്ങുടെ കെയര്‍ഓഫില്‍  അവിടെ ജോയിന്‍ ചെയ്യിപ്പിച്ചു ...
കാണുന്നവരോടൊക്കെ ബോഡി ഫിറ്റ്‌നെസ് നെ കുറിച്ച് വാചാലരായി ...

ഞങളുടെ കൂടത്തില്‍ ഉള്ള ഒരു  sales engineer ഉണ്ട് , അവനോടു  ജിം ല്‍ ജോയിന്‍ ചെയ്യാന്‍ നിര്‍ബന്ധിച്ചു ...അപ്പൊ അവന്റെ ടയലോഗ്

"നിങ്ങളെ പോലെയല്ല ഞാന്‍ ...എനിക്ക് സമയം ഒന്നും ഇല്ല ...പിന്നെ എനിക്ക് ബോഡി ഫിറ്റ്‌ ആക്കാന്‍ ജിം ല്‍ ഒന്നും പോകണ്ട .. ഞാന്‍ ഡെയിലി എത്ര കിലോമീറ്റര്‍ ആണ് ഓടുന്നത് എന്ന് അറിയാമോ .."

sales engineer ആയ ഇവന്‍ എന്തിനാ ഇത്ര ഓടുന്നത് എന്ന് ഞാഗള്‍ക്ക് മനസിലായില്ല ,ഓ... ചിലപ്പോള്‍ ഇവന്‍ രാവിലെ എഴുനേറ്റു ഓടുന്നുടയിരിക്കും...

"എടാ നീ അപ്പോള്‍ പാര്‍ക്ക്‌ ല്‍ രാവിലെ ഓടാന്‍ പോകുന്നുട് .. അല്ലെ ?"

അവനെ ഈ ഹാര്‍ഡ് വര്‍ക്ക്‌  നെ അഭിനന്ദിക്കം തുടങ്ങുമ്പോള്‍ ആയിരുന്നു അവന്റെ മറുപടി ..

" ഞാന്‍ ഓടുന്നോന്നും ഇല്ല , പക്ഷെ ഞാന്‍ ഡെയിലി എത്ര കിലോമീറ്റര്‍ ആണെന്നു ഡ്രൈവ് ചെയ്യുന്നത്,,,ഓടുന്നു  എന്നതു ഞാന്‍ ഉദേശിച്ചത്‌ ഇതാണ്  "

ബെസ്റ്റ് സാധനം അല്ലെ ...ഇവന്‍  പറഞ്ഞ മാതിരി എങ്കില്‍  അവന്റെ കാര്‍  6പായ്ക്ക്  ആയിട്ടുടകും ...

അവസാനം  ഈ  പറഞ്ഞവനും  ജിം ല്‍ എത്തി ... കാര്‍ ഓടിയാല്‍ അവന്റെ ബലൂണ്‍ പായ്ക്ക് വയര്‍ കുറയില്ല  എന്ന് മനസിലയി കാണും ....

അങ്ങനെ ജിം   ഉഷാറായി  ഇരിക്കുമ്പോള്‍ ആണ് , എനിക്ക് ജിം ന്റെ ടൈം മാറ്റേണ്ടി വന്നത്  .. മകന്‍ സ്കൂള്‍  ല്‍  പോകുന്നത് കൊണ്ട് ഞാന്‍   ജിം ല്‍ പോകല്‍  5 മണിക്കായി... നേരത്തെ കിടന്നു  ഉറങ്ങി ഇല്ലെങ്കില്‍ അവന്‍ രാവിലെ ഇതു പോലെ ഇരിക്കും...






അങ്ങനെ ഒരു  ദിവസം ജിംല്‍ വെച്ച്  Shinto ആയി കത്തി വെച്ച് ഇരുന്നു ടൈം പോയി .. അല്ലെങ്കിലും ഞാന്‍ അങ്ങനെ ആണല്ലേ.. ആരെ കിട്ടിയാലും കത്തി വെച്ച് കൊല്ലുമല്ലോ.. പണ്ടത്തെ വീരശൂര കഥകള്‍ ,( എവിടെ ഫുള്‍ തള്ള,,,)പറഞ്ഞു Shintoയെ  വെറുപ്പിച്ചു സമയം പോയത് അറിഞ്ഞില്ല ..

ഇതെല്ലം കഴിഞ്ഞു കലാപരിപാടികള്‍ തുടങ്ങി   ,, വടികറക്കല്‍  , പൂഴികടകാന്‍  ,മാങ്ങാ പാറി ചെളി കുത്ത് , ഇപ്പൊ വിചാരിക്കും ഇത് എന്താ എന്ന് .. ഇമ്മടെ Shinto ഒരോ exercise  നു ഇട്ടിരിക്കുന്ന പേരാ ഇത് ..

അങ്ങനെ ആദ്യ  section  കഴിജപ്പോള്‍ ആണ് , നമ്മുടെ ഗടികള്‍ വരുന്നത് , ബിനോയ്‌ തമ്പുരാന്‍ ടീംസ്... അപ്പൊ പിന്നെ ഇന്ന് അവരുടെ കൂടെ  ആകാം ബാക്കി  കലാപരിപാടികള്‍ എന്ന് വെച്ച് ...
5 മണിക്ക് ജിം വന്ന എന്റെ  കലാപരിപാടികള്‍ കഴിജപ്പോള്‍  മണി 9 ...

എല്ലാം കഴിഞ്ഞു  ലോക്കര്‍ ല്‍ നിന്നും  ഫോണ്‍  എടുത്തു നോക്കുമ്പോള്‍ 96 മിസ്സ്‌ കാള്‍ ...  നോക്കിയപ്പോള്‍   ഭാര്യയുടെ മാത്രം അല്ല ... എന്റെ  ബഹ്‌റൈന്‍ ലെ ഒട്ടുമിക്ക   പരിചയക്കാരുടെയും ,, എന്തിനാണാവോ എല്ലാവരും എന്നെ വിളിക്കുന്നത്‌ .. ഇനി എങ്ങാനും എനിക്കും കിട്ടിയോ പത്മശ്രീ ...  എന്റെ മാത്രം അല്ല ബാക്കി  മൂന്നു പേരുടെ ഫോണ്‍ലും ഉണ്ട്  തെറ്റില്ലാത്ത മിസ്സ്‌ കാള്‍.. ഇത് എന്താ എല്ലാവര്‍ക്കും കിട്ടിയോ പത്മശ്രീ..

എന്തോ പന്തി കേടു ഉണ്ട് എന്ന് മനസ്സില്‍ ആയി ഞാന്‍ ഭാരയെ വിളിച്ചു ....വരാന്‍  വൈകിയത്  കൊണ്ട് വിളിച്ചതാണ് ,, എന്താ  ഫോണ്‍   അട്ടനെറ്റ് ചെയ്യാതിരുന്നത്,,  എന്ന്  വേണ്ട കുറെ ചോദ്യഗല്‍.. കാര്യങ്ങള്‍ പറഞ്ഞപ്പോള്‍ അവള്‍ക്കു സമാധാനം ആയി ...

ഞങ്ങള്‍ ആരും ഫോണ്‍  അറ്റന്റ്  ചെയ്യാതിരുന്നത് കൊണ്ട്  ഇവള്‍  പ്രജീഷിനെ  വിളിച്ചു പറഞ്ഞിരുന്നു  ....  അങ്ങനെ  ഇവനും ബ്രസില്‍ ഷംസുവും  കൂടി  on the spot ല്‍ തന്ന,  ഫേസ് ബുക്കില്‍  പോസ്റ്റ്‌ ചെയ്ത  പണിയാണ് ഇത് .....





അവസാനം നാട്ടില്‍ നിന്നും വിളി  വന്നു തുടങ്ങിയപ്പോള്‍ .." പുറപെട്ടു പോയ ഞാന്‍  തിരിച്ചു എത്തി" എന്ന് ഫസിബൂക്കില്‍   പോസ്റ്റ്‌  ഇടേണ്ടി വന്നു ..."

എന്തായാലും ഷംസു തന്ന  പണി എനിക്ക്  ഇഷ്ടപ്പെട്ടു ....