Tuesday, September 25, 2018

ടാര്‍പ്പായ നോബി... Part-1

ബ്ലോഗ്‌ എഴുതിയിട്ട് കുറെ  നാളുകള്‍ ആയി .  കാരണം സമയകുറവാണു  അല്ലാതെ കഥ ഇല്ലഞ്ഞിട്ടല്ല ... അതിനു ഇപ്പോഴും ഒരു കുറവും ഇല്ല .. എങ്ങനെ കുറയാന്‍ ,, കൂടെ ഉള്ള ടീംസ് അത് പോലെ ഉള്ളവര്‍ അല്ലെ ....


എന്തൊക്കെ ആയാലും എല്ലാവര്ക്കും സന്തോഷം കിട്ടുന്ന ഒരു കാര്യം പറയാം .. ഈ കഴിഞ്ഞ  പ്രളയ ത്തില്‍ ഞാന്‍  പെട്ടു  ... ഇത് വായിക്കുന്ന ചിലരുടെ  മുഖത്തെ സന്തോഷം കണ്ടോ .. എനിക്ക് അറിയാം  അത് ആരൊക്കെ ആണെന്ന് ..

കുറച്ചു ദിവസത്തെ  അവധിക്കായി ഞാന്‍ കഴിഞ്ഞ  പതിനൊന്നാം തിയതി  എന്ന് പറഞ്ഞാല്‍  ഓഗേസ്റ്റ് 11 നു നാട്ടില്‍ എത്തി , അതും ഒറ്റയ്ക്ക് , ഫാമിലി  ബഹ്‌റൈനില്‍  .. എന്താ കഥ ,, തകര്‍ക്കണം എന്നാ മോഹവും ആയി നാട്ടില്‍  എത്തിയ ഞാന്‍  ഏകദേശം  തകര്‍ന്നാണ് ഇങ്ങോട്ട് തിരിച്ചു എത്തിയത് ..

അത് പോട്ടെ ... എല്ലാവര്ക്കും  നാട്ടിലെ  സ്ഥിതികള്‍  അറിഞ്ഞത് ആണെല്ലോ ,, ഇനി ഞാന്‍  ആയിട്ടു അത്  ഇനിയും പറയുന്നില്ല ...

ഇത് ഇതിനു ഇടക്ക് നടന്ന  ഒരു സംഭവം ആണ് ..

എനിക്ക് ചില ഔധ്യോഗിക ആവശ്യത്തിനായി ബാംഗ്ലൂര്‍  വരെ പോകാന്‍ ഉണ്ട് ..ഒറ്റയ്ക്ക് പോകുന്നത് ബോര്‍ ആണെല്ലോ എന്ന് വിചാരിച്ചു  നോബിയെയും ,അനിസ് നെയും വിളിച്ചു .


ഓണം , പെരുന്നാള്‍  ബിസിനസ്‌  ആയതു കൊണ്ട്  ബിസിനസ്‌ കാരനായ  അനിസ് ഒഴിഞ്ഞു ..



പിന്നെ നോബി  , എന്തോ അവനു ഒരു താല്പര്യകുറവ് .. അവനും അവിടെ പോകേണ്ട ആവശ്യം ഉണ്ട് .. പക്ഷെ  മൂന്നു നാലു ദിവസം വീട്ടില്‍ നിന്നും മാറി നില്ക്കാന്‍  പറ്റില്ല ..

എന്തായാലും  എനിക്ക് പോയെ മതിയാകൂ ,  അങ്ങനെ  സമയ കുറവ് കൊണ്ട്  ബിമാനത്തില്‍  പോകാന്‍ തീരുമാനിച്ചു ,  അതിനു നോബിയും സമ്മതിച്ചു.

അങ്ങനെ  ഓഗെസ്റ്റ് 14  രാവിലെ ബാംഗ്ലൂര്‍ക്ക്   പോകുന്നു, പിറ്റേ ദിവസം  രാത്രി തിരിച്ചു പോരുന്നു  ,, അതാണ് പ്ലാന്‍ ,, പോകുന്നത് കൃത്യം  ആയി തന്നെ  പോയി ..

ആദ്യം ആയി ബിമാനത്തില്‍ കയറുന്ന നോബി , കൂടുതല്‍ ഒന്നും എന്നോട് സംസരിക്കുനില്ല, ഞാന്‍ വളരെ പ്രതീക്ഷിച്ചു ആണ്  ഇവന്റെ  കൂടെ വിമാനത്തില്‍ പോകുന്നത് .

എന്തെങ്കിലും  കോമഡി  ഉണ്ടാകും എന്ന്  വിചാരിച്ച  എനിക്ക് തെറ്റി ,  ഫ്ലൈറ്റ്ല  വെച്ച് ഞാന്‍ ഇവന്നോട്  ഓരോ അലമ്പ് പറയുമ്പോഴും , ഇവന് കൂടുതല്‍ സംസാരിക്കുന്നു പോലും ഇല്ല,  ഇനി  പേടി ആയിരിക്കുമോ ??

പേടി ആകാന്‍ ഒരു ചാന്‍സു  ഇല്ല  ,, ഇതിനെക്കാള്‍ വലുത് ചാടി കടന്ന K K ജോസഫ്മാരാണ്  ഈ ഞങള്‍ ..

ഇവന്റെ അടുത്ത് നിന്നും  എന്തെകിലും കിട്ടാനായി ഞാന്‍ എന്റെ അലമ്പ് തുടര്‍ന്നപ്പോള്‍ ,, ഇമ്മടെ  നോബി എന്നോട് ചൂടായി  പറയുന്നു 

" നിനക്ക് ഒക്ക് ഒന്ന് നന്നായി കൂടെടാ ,,ഇത്രം പ്രായം ആയില്ലേ , ഇനി എങ്കിലും നന്നാവാന്‍ പാടില്ലേ "

കുറച്ചു കഴിഞ്ഞപ്പോള്‍   ഒരു ഉപദേശം കൂടി ..

" ഫ്ലൈറ്റ് ഇല്ല യാത്ര ചെയുംമ്പോള്‍  ഒരു standered  വേണം,, അത് കൊണ്ട്  കുറച്ചു ഗൌരവം  ആയിട്ട് ഇരിക്ക് ..."

അപ്പൊ അതാണ് കാര്യം, ചുമ്മാതല്ല മാക്കാന്‍ തവള മസിലും പിടിച്ചു  ശ്വാസം  വിടാതെ ഇരിക്കുന്നത് ..

 ഏതായാലും  ഈ  ബാംഗ്ലൂര്‍ പോക്ക്  പോക്കായി എന്ന് എനിക്ക് മനസിലായി .. അവിടെ ചെന്നാലും ഇവന്‍  ഇത് പോലെ ആണെകില്‍ എനിക്ക് ഒരു കഥയ്ക്ക് ഉള്ള ഒരു scope ഇല്ല .

അങ്ങനെ എയര്‍പോര്‍ട്ടില്‍ നിന്നും ഒരു ടാക്സി പിടിച്ചു  ഹോട്ടല്‍ റൂമില്‍ എത്തി , കുറെ നേരം തണുപ്പ്  അടിച്ചത് കൊണ്ടാണോ എനിക്ക്  നല്ല ചുമ ഉണ്ട്,  ഒരു ഗ്ലാസ്‌ ചൂട് വെള്ളം  കുടിക്കാന്‍ ആയി ഞാന്‍ കെറ്റില്‍   നോക്കുന്നു,

എന്റെ അനേഷണം കണ്ടപ്പോള്‍ നല്ല  അങ്കമാലി സ്ലാഗ്ല്‍  നോബി -

" നീ എന്തൂട്ര ഈ കിടന്നു നോക്കണേ "

"എടാ ഭയങ്കര ചുമ , കുറച്ചു വെള്ളം  ചൂടാക്കി കുടിക്കാന്‍ കെറ്റില്‍  നോക്കുന്നതാണ് "

എന്തോ വലിയ അഹങ്കാരത്തില്‍ നോബി  എന്നോട്

" എടാ  കോപ്പേ ഇവിടെ  കെറ്റില്‍  ഒന്നും ഇല്ല ,,  അവിടെ ആ അലമാരിയില്‍  ഓവന്‍ ഇരിക്കുന്നുട് "

അപ്പൊ ഞാന്‍  -"ശരിക്കും"

"ഡാ കോപ്പേ , ഇത് ബാംഗ്ലൂര്‍ ആണ്   ബാംഗ്ലൂര്‍  ,, അല്ലാതെ  ബഹ്‌റൈന്‍ ലെ  ഓണക്ക ഹോട്ടല്‍ അല്ല " 

എന്തയാലും ഓവന്‍ എങ്കില്‍ ഓവന്‍ ,, പോയി  അലമാരിയുടെ വാതില്‍ തുറന്ന ഞാന്‍ ഞെട്ടി ....

ഞെട്ടല്‍ മാത്രം  അല്ല ... സന്തോഷം കൊണ്ട് ഞാന്‍ തുള്ളി ചാടി ...

എന്റെ സന്തോഷം  കണ്ടപ്പോള്‍ നോബി

 " നിനക്ക്  എന്താടാ  പ്രാന്ത് ആയോ ? നീ എന്താ ആദ്യം ആയിട്ട് ഓവന്‍  കാണുന്നത് ആണോ ?"

"അതെട  ഇങ്ങനത്തെ ഓവന്‍ ഞാന്‍  ആദ്യം ആയിട്ടാണ് കാണുന്നത് "

ഇതാണ് നോബിയുടെ ഓവന്‍ ..


ഈ സേഫ്   ലോക്കിനെ ആണ്  ഇവന്‍ ഓവന്‍ ആക്കി കളഞ്ഞത് ....






ഇതിന്റെ ബാക്കി ഞാന്‍ പിന്നെ എഴുതാം ... ഇപ്പോള്‍ സമയം  ഇല്ല ..

ഇത് വെറും സാമ്പിള്‍ ആണ്  വെടികെട്ടു , എന്ന് വെച്ചാല്‍  ടാര്‍പായ എന്നാ പേരു  വന്നത്  വരാന്‍ പോകുന്നെ ഒള്ളു...


(തുടരും)