Wednesday, May 29, 2013

പുള്ളണോ അതോ വലിക്കണോ ...



എന്റെ സുഹൃത്തും ഏറെക്കാലം റൂം മീറ്റു ആയിരുന്നു ഷിബു ...


ഷിബു എന്ന് പറഞ്ഞാല്‍ ഒരു ഒന്ന് ഒന്നര മനുഷ്യന്‍ ആണ് ,,,,,

ശരീരം കൊണ്ടും ,ഫുധി കൊണ്ടും ....


ഫുധി എന്ന് പറയാന്‍ കാരണം ആളു ഒരു കോട്ടയം കാരന്‍ ആണ് ..


ആള്ക്ക് ഒരു 6 അടിയോളം പൊക്കം ഉണ്ട് . ആ പൊക്കം കാണുമ്പോള്‍  ഞങ്ങള്‍ക്ക്  അവനോടു തോന്നുന്ന ഒരു അസുയാ ,,അത് പറഞ്ഞു അറിയിക്കാന്‍ വയ്യ ,,,


പ്രതേകിച്ചു എന്നേക്കാള്‍ പൊക്കം കുറഞ്ഞ 5 അടിയില്‍ താഴെ വരെ പൊക്കം ഉള്ള ബിനോയ്‌ക്ക്...


ഈ പൊക്കം ബാലന്സ് ചെയ്യാന്‍ ആണോ എന്നറിയില്ല ഷിബു വയര്‍ വളര്തുന്നുട് ,,,


പൂര്ണ്ണ് ഗര്ഭി്ണി വരെ തോറ്റു പോകും ...എവറസ്റ്റു കയറാന്‍ പോകുന്നര്വ്ക്ക് വേണമെങ്കില്‍ ഇതില്‍ കയറി പ്രടിസ് ചെയ്യാം .....


മിക്കവാറും ലോകത്തുള്ള എല്ലാ കാര്യങ്ങളെ  കുറിച്ച് വിവരം ""ഉള്ള""-എന്ന് വെച്ചാല്‍ ഉണ്ടെന്നു വിചാരിക്കുന്ന ഷിബുവിന് ഒരു കാര്യം വരുമ്പോള്‍ പണി പാളും...


വേറെ ഒന്നും അല്ല ... push, pull എന്നീ വാക്കുകൾ.തള്ളണോ അതോ വലിക്കണോ അകെ കണ്ഫുഷന്ന്‍.


മിക്കവാറും ഇത് ഷിബുവിന് പണി കിട്ടുന്നത് കടകളില്‍ പോകുമ്പോള്‍ ആയിരിക്കും ....


അതുകൊണ്ടു് ഷിബുവിന്റെ സ്ഥിരം പരിപാടി ഉണ്ട് ..ഈ വൃത്തികേട്ട വാക്കുകള്‍ ഒട്ടിച്ച വാതില്‍ എത്തിയാല്‍ നിലവിളക്ക് കണ്ട നമ്മുടെ മന്ത്രി അബ്ദുല്‍ റബിനെ പോലെ പുറകോട്ടു വലിയും ....

ഞങള്‍ ആരെകിലും വാതില്‍ തുറക്കാന്‍ ....


ഇനിയിപ്പോ ഞങള്‍ ആരും ഇല്ലെങ്കിലോ മനസ്സില്‍ എല്ലാ ഇംഗ്ലീഷ് കാരെയു അവരുടെ അപ്പൂപ്പന്റെ  അപൂപന്‍ മാരെ വരെ തെറി വിളിച്ചു ,, ചുറ്റുപാടും നോക്കി ....കണ്ണും അടച്ചു ..ഈ പൂച്ച പാല് കുടിക്കുന്ന പോലെ.... ഞാന്‍ ആ വാക്ക് കണ്ടിട്ടേ ഇല്ല എന്നാ രീതിയില്‍ ചെറുതായി ഒന്ന് തള്ളി നോക്കും ..തുറന്നില്ലെന്കില്‍ വലിച്ചു നോക്കും ....



ഇങ്ങനെ ഒരു മാളില്‍ വെച്ച് എട്ടിന്റെ push pull പണി കിട്ടുന്ന ഷിബുവിനോട് അവന്റെ കൈകാരന്‍ അയ ഹരി അണ്ണന്‍


,, ഞാന്‍ നിനക്ക് എത്ര തവണയ ഇത് കറക്റ്റ് ആയി പഠിപ്പിച്ചു തന്നത് ,, എന്നിട്ടും നീ എന്താ നന്നാവാതെ....... റൂമിലേക്ക്‌ ചെല്ലട്ടെ ഇന്ന് നിന്നെ പഠിപ്പിച്ചിട്ടു തന്നെ കാര്യം .....""


അങ്ങനെ രാത്രി ഞങള്‍ എല്ലാവരും കൂടി ഇരിക്കുമ്പോള്‍ ... ഇംഗ്ലീഷ് ന്റെ ആസ്ഥാന ഗായകന്‍ ഹരി അണ്ണന്‍ ഷിബുവിനെ push pull പഠിപ്പിക്കാന്‍ തുടങ്ങി ...



ആദ്യമായി ആണ് ഹരി അണ്ണന്റെ push pull പഠിപ്പിക്കല്‍ ഞങള്‍ കാണുന്നത് ....ഞങ്ങള്‍ ഫുള്‍ സപ്പോര്‍ട്ട്  ആയി ഒരു ഫുള്‍ വെച്ച് അടുത്ത് ഇരുന്നു ...


അങ്ങനെ ഹരി അണ്ണന്‍ ക്ലാസ്സ്‌ തുടങ്ങി ...


push pull നെയും സര്‍ജറി  ചെയ്തു അതിന്റെ chemistry വരെ പഠിപ്പിച്ച ഹരി അണ്ണന്‍ അവസാനം ഷിബുവിന് ഒരു എളുപ്പവഴി പറഞ്ഞു കൊടുത്തു ....


"" Pull - ‘പുള്ളുക’ എന്നു പറഞ്ഞാൽ ‘തള്ളുക’. ഇതോർത്താൽ മതി!”""

ആസ്ഥാന ഗായനക്റെ പഠിപ്പിക്കല്‍ കേട്ട് കൺഫ്യൂഷനടിച്ചതു് ഞങ്ങള്‍ ആണ്....


അത് വരെ push pull ഒരു പ്രശനം ഇല്ലാത്ത ഞങള്‍ , ഇപ്പോള്‍ കടയില്‍ ഡോറില്‍ push pull കണ്ടാല്‍ ഒരു പേടിയാണ്...


പുള്ളണോ അതോ വലിക്കണോ ....

No comments:

Post a Comment