Wednesday, April 15, 2015

ഉണ്ണിയുടെ പാസ്പോര്‍ട്ട്‌ കണ്ടവരുണ്ടോ ???

ഉണ്ണി , ..

തടിച്ചു  കൊഴുത്  ശീമപന്നി യെ  പോലെ ഒരു വര്‍ഷം മുമ്പ്  ബഹറിനില്‍ എത്തിയ  ഇവനെ ഇപ്പൊ കണ്ടാല്‍  സോമാലയയിലെ  അഭയാര്‍ഥി ക്യാമ്പിലെ  ആളുകളെ പോലെ തോന്നു ....

അപ്പൊ  പട്ടണി  ആണല്ലേ ....

അല്ല ....  ഇത്  പട്ടണി അല്ല .. പട്ടിയെ പോലെ  തേരാ  പാര ഓടി കുറച്ചതാണ് ....

പിന്നെ വേണമെങ്കില്‍ പട്ടണി എന്ന്  കൂടി  പറയാം  ... കാരണം  ഇവന്‍ diet ല്‍ ആണ് ..

അവന്‍ diet ചെയ്യാന്‍ ഉള്ള കാരണം  കൂടി  കേള്‍ക്കണോ , കഴിച്ച   പാത്രം കഴുകി വെക്കണ്ടല്ലോ .. ഭക്ഷണം കഴിച്ചാല്‍ അല്ലെ  പത്രം കഴുകണ്ട കാര്യം ഒള്ളു ..... അവന്‍ അത്രക്ക് മടിയന്‍ കൂടിയാണ് ..

പിന്നെ അവന്‍ എന്താണ് തിന്നുനത് ,,, കുറെ  fruits.. അത് അവന്റെ അരുമ ശിഷ്യന്‍  രാഹുല്‍   റെഡി ആക്കി  കൊടുക്കും .. അതില്‍  ശിഷ്യന്‍  മഹാ അഴിമതിയാണ് കാണിക്കുന്നത് ... 2കിലോ  ആപ്പിള്‍ വാങ്ങിയാല്‍   ഒന്നര കിലോ  ശിഷ്യന്റെ അകത്തേക്ക് ആണ് പോകുന്നത് .

ഈ മുടിഞ്ഞ  ഫ്രൂട്ട്   കഴിക്കല്‍  കൊണ്ടാകാം  ശിഷ്യന്‍ രാഹുല്‍ന്റെ  മുഖത്തിന്‌  ഒരു  പ്രസരിപ്പ് ... ശിഷ്യന്റെ  ഗ്ലാമര്‍ഉം  കൂടി.

  ശിഷ്യന്‍ രാഹുല്‍  പുറത്തു ഇറങ്ങിയാല്‍  പെണ്ണുങ്ങള്‍ അവന്റെ  മുഖത്ത് നിന്നും കണ്ണെടുക്കുന്നില്ല  , അതും  അറബി പെണ്ണുങ്ങള്‍ വരെ.... പറഞ്ഞിട്ടു എന്ത് കാര്യം ..........

 കഴുതയ്ക്ക്  കൊമ്പ് കിട്ടിയിട്ടും വലിയ കാര്യം ഒന്നും ഇല്ലെല്ലോ ..


കുറച്ചുനാള്‍ മുമ്പ്  സൌദിയില്‍  ഒരുത്തന് ഗ്ലാമര്‍ കൂടുതല്‍ ഉള്ളതുകൊണ്ട് , പെണ്ണുങ്ങള്‍ക്ക്‌  ആകര്‍ഷണം  കൂടുതല്‍എന്ന് പറഞ്ഞു അവനെ  ആ രാജ്യത്ത് നിന്നും തന്നെ  പുറത്താക്കിയ മാതിരി ഇവനെ ഇനി എന്നാണാവോ  ബഹറിന്‍ നില്‍ നിന്നും പുറത്താക്കുന്നത് ..

ഇനി ഉണ്ണി തമ്പുരാന്‍നിലേക്ക്  വരാം

ഇവിടത്തെ  andalus garden എന്നാ പാര്‍ക്ക്‌ ലെ ഓരോ  മണല്‍ തരിക്കും പോലും അറിയാം  ഉണ്ണിയുടെ ഓട്ടം...  കാരണം പട്ടിയെ പോലെ അവന്‍ ഓടുന്നത് ഈ പാര്‍ക്കിലാണ് ...

ഇവന്‍  എപ്പോള്‍ ഓടും ,, എത്ര ഓടും എന്ന്  ഒരാള്‍ക്ക്  പോലും പറയാന്‍ പറ്റില്ല .. അവനു പോലും ...

വല്ലപ്പോഴുമേ  ഇവന്‍ ഭക്ഷണം  കഴിക്കുക , ആ
ഭക്ഷണം കഴിക്കുന്നതിനു ഇടക്ക്  ആരെങ്കിലും  ഇവനോട്  ഇങ്ങനെ പറഞ്ഞാല്‍ ,

" ഉണ്ണി ...  ഇത്  ഫാറ്റ്  കൂടിയ  ഫുഡ്‌  ആണെല്ലോ "..

അപ്പോള്‍ തന്നെ ഫുഡ്‌ കഴിക്കല്‍ നിറുത്തി  നേരെ  ഓട്ടം  തുടങ്ങും ...ഇനി  എത്ര തവണ ഓടും എന്നത്  ഫാറ്റ് കൂടിയ  ഫുഡ്‌ ആണ്  എന്ന്  നമ്മള്‍ പറഞ്ഞതിന്റെ  തീവ്രത പോലെ ഇരിക്കും .

അപ്പോള്‍ ഇവന്‍ ആണ്  RUN UNNI RUN ........

ഇനി  കാര്യത്തിലേക്ക്  വരാം ....

ഉണ്ണി  തിരക്കില്‍ ആണ് ... ജോലി  മാറാന്‍  തീരുമാനിച്ചു ...ഈ ഓട്ടത്തിന്  പുറമേ ,  അവനു ഇന്റര്‍വ്യൂകള്‍ക്ക്  കൂടി  പോകണം എന്നാ ചുമതല ആയി ..

കമ്പനിക്കാര്‍ക്ക്   , തന്നെ ഇന്റര്‍വ്യൂ  എടുക്കാന്‍ വീട്ടിലോട്ട് വന്നാല്‍ എന്താ എന്ന് വരെ ഇടക്ക് ഉണ്ണി  ചിന്ധിക്കാറുണ്ട് ...

ഒരു ദിവസം  അവന്‍ ഇന്റര്‍വ്യൂ നു   പോകാന്‍  വൈകിയപ്പോള്‍  ഡ്രസ്സ്‌ iron ചെയ്തു  കൊടുത്തു ഞാനൊന്നു  ഹെല്പ്  ചെയ്തു , പിന്നെ  അത് സ്ഥിരം ആക്കി .. ഇന്റര്‍വ്യൂ  ഉള്ള ദിവസം അവന്‍  ഒരു ഷര്‍ട്ട്‌ ആയി വരും .. ഞാന്‍ iron ചെയ്താല്‍  ഇന്റര്‍വ്യൂ  നന്നായി  attend ചെയ്യാം പറ്റും   പോലും..
മടിയന്റെ ഓരോ numbers ..

പണ്ട്  എന്റെ വീട്ടില്‍  ബിരിയാണി  പൂജ നടത്തിയാല്‍  കല്യാണം നടക്കും എന്ന് പറഞ്ഞു  ബിനോയ്‌  , ബിനോ , ഷിബു ഇങ്ങനെ  കുറെ പേരെ  പറ്റിച്ചു, എല്ലാവര്ക്കും ബിരിയാണി ഒപ്പിച്ചു കൊടുത്ത    എന്റെ അടുത്താണ് ഇവന്‍ മറുപണി  ആയി വന്നിരിക്കുന്നത് ......bloody buffalo....



അങ്ങനെ ഇന്റര്‍വ്യൂ എല്ലാം തകൃതിയായി  നടക്കുമ്പോള്‍ ആണ്   ഉണ്ണികുട്ടന് ബോധോദയം വന്നത് ...  എന്റെ passport  എവിടേ ??.....

നേരെ  ഇപ്പോള്‍ ജോലി ചെയ്യുന്ന കമ്പനിയില്‍ ചോദിച്ചു .....അവര്‍ കൈ  മലത്തി..  "passport  താങ്കളുടെ  അടുത്താണ് ".

ഉണ്ണി വീട്ടില്‍ വന്നു passport തപ്പല്‍ ആയി ....വേറെ പലതു കിട്ടി passport മാത്രം  കിട്ടിയില്ല.


അവസാനം  അവന്‍  nishanth ന്റെ   തലയില്‍ ഇട്ടു ...  ഞാന്‍   നിന്റെ passport ന്റെ  കൂടെ  സൂക്ഷിച്ചോ എന്ന് പറഞ്ഞു  തന്നിരുന്നു ..

ഇത് കേട്ടപ്പോള്‍  nishanth  കുറച്ചു നേരം "വാ " പൊളിഞ്ഞു ഇരുന്നു ...

  "എപ്പോ ???""

തന്ന സമയവും , സന്ദര്‍ഭവും , സാഹചര്യവും  ഇവന്‍ ആധികാരികം  ആയി  പറഞ്ഞപ്പോള്‍ .. nishanthinu  ഒരു സംശയം .. ഇനി  എങ്ങാനും  പാസ്പോര്‍ട്ട്‌  എന്റെ  കയ്യില്‍ തന്നോ ??

പിന്നെ നിഷാന്ത്  passport തപ്പല്‍ ആയി .. ബാഗ്‌  ആയ  ബാഗ്‌  എല്ലാം നോക്കിയിട്ടും  ഉണ്ണിയുടെ passport മാത്രം  കിട്ടിയില്ല ...

അവസാനം  നിഷാന്ത് കൈ  ഒഴിഞ്ഞു ...

മൊട്ട തലയന്‍  ഉണ്ണിക്കു  ശരിക്കും വട്ടായി ...ഇനി  എവിടെ പോയി എന്റെ passport ..

അങ്ങനെ  എല്ലാവരും കൂടി  ഇരുന്നു  ഭയങ്കര  ചിന്തയില്‍ ആണ് ,, എവിടെയായിരിക്കും  ഉണ്ണിയുടെ passport  ഒളിച്ചിരിക്കുന്നത് ......


പെട്ടന്ന് "yes"  എന്നും പറഞ്ഞു ഉണ്ണി ചാടി എഴുന്നേറ്റു ...
ആ  yes   പറച്ചിലില്‍ തന്നെ ഞങ്ങക്ക്  മനസിലായി .. അവനു passport   ബോധോദയം  വന്നു എന്ന് .. ഒ.. അപ്പൊ ആ ടെന്‍ഷന്‍ തീര്‍ന്നു .

ഉണ്ണി  അവന്റെ ഫോണ്‍ എടുത്തു .... നാട്ടിലേക്കു  ഭാര്യയെ  വിളിക്കുന്നു ...

"എടി ..... എന്റെ Room ലെ  shelf ല്‍  എന്റെ passport ഉണ്ടോ എന്ന് നോക്കിക്കേ .... "

ഞാന്‍  ബഹറിനിലേക്ക്  വന്നപ്പോള്‍  പാസ്പോര്‍ട്ട്‌ എടുക്കാന്‍ മറന്നു എന്ന് തോന്നുന്നു ,,,, ഇവിടെ  കാണാനില്ല ....."


ഇത് കേട്ട  ഞങ്ങള്‍ എല്ലാവരുടെയും " വാ "ഒരുമിച്ചു  പൊളിഞ്ഞു ... എങ്ങനെ  വാ  പൊളിക്കാതെ  ഇരിക്കും .....പാസ്പോര്‍ട്ട്‌  എടുക്കാതെ  ആദ്യം ആയി  ഇവിടേയ്ക്ക്  എത്തിയ  വെക്തി കൂടിയാണ്  നമ്മുടെ  ഉണ്ണികുട്ടന്‍ .....

അവള്‍ നേരെ അവന്റെ ഷെല്‍ഫ്  തുറന്നു  passport ഉണ്ടോ എന്ന് നോക്കി ....

"ഇവിടെ ഉണ്ട്  .. പാസ്പോര്‍ട്ട്‌ "

"ഓ  സമാധാനം ആയി .. എടി ഞാന്‍  പിന്നെ വിളിക്കാം "

പിന്നെ  സന്തോഷവും  സ്നേഹവും  നിറഞ്ഞ മുഖവുമായി  ഞങ്ങളോട് ....

"കിട്ടി ..... വീട്ടില്‍ ഉണ്ട് ....ഓ  രക്ഷപെട്ടു "

ഞങ്ങള്‍ക്ക്  പിന്നെയും വട്ടായി .. അപ്പൊ ഞാന്‍ ചോദിച്ചു

"അതായതു   ഉണ്ണി ... അത്  എങ്ങനെ .."

"എന്റെ ഒരു കാര്യം ,,ഇപ്പോഴാ   ഓര്‍മ്മ  വന്നത് . എന്റെ ഈ മറവി ഒരു വല്ലാത്ത പ്രശനം തന്നെ "

പിന്നെയും  ഞങ്ങള്‍

"അതായതു   ഉണ്ണി ... അത്  എങ്ങനെ .." പറഞ്ഞു  മുഴുപ്പിക്കാന്‍ അവന്‍ സമ്മതിപ്പിക്കുനില്ല

പിന്നെയും  അവന്‍  മറക്കാന്‍ ഉണ്ടായ സന്ദര്‍ഭവും ,  സാഹചര്യവും , സ്ഥലവും വെച്ച്  വിവരിക്കാന്‍ തുടങ്ങി ,, കുറച്ചു മുമ്പ്  നിഷാന്തിന്റെ  കയ്യില്‍ passport കൊടുത്തു  എന്ന്  പറഞ്ഞു  വിവരിച്ച അതെ വിവരണം ...

ഞങ്ങള്‍ ഇപ്പോഴും   punjabi house ലെ  ഇന്ദ്രന്‍സും   ഹരിശ്രീ അശോകനും ആയിരിക്കുകയ ...
(ഓര്‍ക്കുന്നില്ലേ ഈ സീന്‍ .... നമ്മള്‍ മൂന്ന് പേരും കൂടി  വെള്ളം അടിച്ചുഇരിക്കുമ്പോള്‍  ഈ പൊട്ടന്‍ സംസാരിച്ചു ..... അതായതു  ഉത്തമാ ....)



ഞങ്ങള്‍ക്ക് ഒരു എത്തും പിടിയും കിട്ടുനില്ല ... ഇവന്റെ  passport  നാട്ടില്‍ ഉണ്ടെന്നു ഭാര്യ വരെ പറയുന്നു ... passport ഇല്ലാതെ ഇവന്‍ ഇവിടെ എങ്ങനെ എത്തി .. ഇത് എന്ത് മറിമായം ... ഞാന്‍ പിന്നെയും

"അതായതു  ഉണ്ണി ............"  അതും  ചോദിയ്ക്കാന്  സമ്മതികയ്തെ  വീണ്ടും അവന്‍ ഇടക്ക് കേറി ...

"നാട്ടില്‍ നിന്നും ആരെകിലും വരുന്നുടോ ?"

"അത് അനെഷിക്കം ... അല്ല  ഉണ്ണി ,, അതായതു ...." ദെ  പിന്നെയും ഇടക്ക് കയറി അവന്‍  ..

"പെട്ടന്ന്  ഒന്ന് അനേഷിക്കു ...  "

ഇവനെ കൊണ്ട്  ഒരു രക്ഷയും ഇല്ലെല്ലോ ,, അപ്പോള്‍  തന്നെ  കുറെ പേര്‍ക്ക്  ഫോണ്‍ ചെയ്തു ..  ബിനോയ് യുടെ ഫ്രണ്ട്  നാളെ വരുന്നുട് ... അതും എറണാകുളത്  നിന്നും .  details എല്ലാം കൊടുത്തു .....

ഉണ്ണിക്കുട്ടന്‍ വീണ്ടും ഫോണ്‍ എടുത്തു  ഭാര്യയെ  വിളിച്ചു .....

"എടി ,, നാളെ  ഒരാള്‍  അവിടെ നിന്നും വരുന്നുട് ... "

"ഫുഡ്‌ , pickles എന്തെകിലും  കൊടുത്തു വിടണോ "

" നിനക്ക്  ഇപ്പൊ  foodന്റെ കാര്യത്തിലാ  tension, ഇവിടെ മനുഷ്യന്‍  വട്ടായി  നടക്കുകയ .... നീ passport  വേഗം അയാളുടെ  അടുത്ത് കൊടുത്തു  വിടു"

"ഓ  ഹോ ....നിങ്ങള്ക്ക് എന്ത്ന്റെ കേടാ ..നിങ്ങള്‍ക്ക് പിന്നെ ഫുഡ്‌നേക്കാള്‍ വലുതാണല്ലോ ഇതൊക്കെ "

"നീ കൂടുതല്‍ വാചകം അടിക്കാതെ  അത് കൊടുത്തു വിടു "

"ഞാന്‍  കൊടുത്തു വിട്ടേക്കാം .... അതെ  അത്   പകുതിയേ ഒള്ളു ... വേറെ ഒരു ചെറിയ കുപ്പിയില്‍ ആക്കി  കൊടുത്തു വിട്ടാല്‍ മതിയോ ...."










മനസിലായില്ലേ   അവിടെ ഉണ്ടായിരുന്ന പാസ്പോര്‍ട്ട്‌  എന്തായിരുന്നു എന്ന് ...ധാ ഇത്  തന്നെ ...



             -----------------പ്ലിംഗ് --------------

ഇനി കൂടുതല്‍ അങ്ങ്  പോകുനില്ല ... എന്തിനാ വെറുതെ ചന്ത പിള്ളേരുടെ അടുത്ത്  നിന്നും തല്ലു വാങ്ങുന്നത് ...

എന്തായാലും  ഇവന്റെ  പാസ്പോര്‍ട്ട്‌  ഇവിടെ നിന്നും തന്നെ കിട്ടി . 










Wednesday, March 11, 2015

പാവം പാവം രാഹുല്‍

രാഹുല്‍ കടുത്ത  നിരാശയില്‍ ആണ് ..

ഈ  രാഹുല്‍  ആരാ ...????? ഓ ... തെറ്റ് ധരിക്കണ്ട .. രാഹുല്‍ ഗണ്ടി  അല്ല ....

ഇത് ഇവിടെ  ബഹറിനില്‍  ഉള്ള  ഒരു പഞ്ചാര കുട്ടപ്പന്‍ ....സ്നേഹം  കൊതിക്കുന്ന  ഒരു കൊച്ചു മനസും ആയി നടക്കുന്ന ഒരു പാവം പാവം  രാജകുമാരന്‍ ...ഞങളുടെ ഗ്രൂപിലേക്ക്   കഴിഞ വര്ഷം  നാട്ടില്‍ നിന്നും എത്തിയ  പുതിയ  പയ്യന്‍ .... താമസം   നിഷത്തിന്റെ  ഫ്ലാറ്റില്‍ .. എന്ന്  പറഞ്ഞാല്‍ എന്റെ അയല്‍പക്കം ...





ഏതു  പാതിരാത്രി യിലും  എന്തെകിലും  പാര്‍ക്ക്‌ ലോ  അതോ  മാളിലോ  കറങ്ങാന്‍  വിളിച്ചാല്‍   എത്  ഉറക്കത്തില്‍  ആണെങ്കില്‍ പോലും  ചാടി  എഴുനേറ്റു  കൂടെ വരുന്ന പാവം പാവം പയ്യന്‍ ...  അവനു  മഴവില്ല്  ഭയകര ഇഷ്ടം ആണ് .....അത് പോലെ  തന്നെ പ്രണയ ഗാനങ്ങളും .... അവന്റെ  ഇഷ്ടപെട്ട  പട്ടു തന്നെ  ഇതാണ് ...

"നീ എന്റേതല്ലേ  ഞാന്‍ നിന്റെതല്ലേ ,നമ്മള്‍ ഒന്നല്ലെടി "

ഇങ്ങനത്തെ പാട്ടുകള്‍ സഹിക്കണം എന്നല്ലാതെ   ഇവനെ കൊണ്ട് വേറെ ഒരു ശല്യവും ഇല്ല .... അതും മാത്രം അല്ല  ,  വലിയില്ല, കുടിയില്ല  അങ്ങനെ   ഒരു ദുശീലങ്ങളും ഇല്ലാത്ത  നല്ല   പയ്യന്‍.

ഇനി  നിരാശയിലേക്ക്   വരാം ...  ഗ്രൂപ്പ്‌ലെ  അവസാനത്തെ  bachelors   ആയിരുന്നു  കണ്ണനും  രാഹുലും ,,,  അതില്‍  കണ്ണന്റെ  കല്യാണം ഉറപ്പിച്ചു ..

കൂടെ വര്‍ക്ക്‌ ചയ്യുന്ന കണ്ണനും  അവനെ തള്ളി പറഞ്ഞു .... 

ഇനി ഇവന് കൂടു കൂടാന്‍ 2 പേരെ ഒള്ളു  എന്റെ മകനും മകളും .... പാവം രാഹുല്‍ ..




ഇനി കാര്യത്തിലേക്ക്  വരാം ... 

രാഹുല്‍ , നിഷാന്ത് , പിന്നെ ജിതുന്റെ ഭാര്യ  തറ  ഇവര്‍ക്ക് അച്ചാര്‍ എന്ന്  പറഞ്ഞാല്‍  പ്രാന്ത്  ആണ് ,,, 

അച്ചാര്‍ എന്ന് പറഞ്ഞു പട്ടി കാട്ടം  കൊടുത്താല്‍ വരെ തിന്നും .. അത് കൊണ്ട് ഞങ്ങള്‍ അച്ചാര്‍  ഉണ്ടാക്കലും   വാങ്ങലും നിറുത്തി ,  സംശയിക്കേണ്ട ഇവരെ പേടിച്ചു തന്നെ .. പിന്നെ എനിക്കും അത്രക്കും ഇഷ്ടം ഇല്ല ...

ഇതില്‍ നിഷാന്ത്  അച്ചാര്‍ എടുത്തു  അത് ഫ്രൈ ചെയ്തു  കഴിക്കുന്നവന്‍ കൂടി ആണ് , ഓ  എന്തൊക്കെ കാണണം ...


 ഇങ്ങനെ ഇരിക്കെ ഒരു ദിവസം  രാഹുല്‍ എന്നോട് പറയുകയാണ് ..

" കള്ളന്‍ , മീന്‍ അച്ചാര്‍  ഉണ്ടാക്കി  ഒളിപ്പിച്ചു വെച്ചിരിക്കുയയിരുന്നു അല്ലെ ..മം  ഞാന്‍ കണ്ടു പിടിച്ചു .താഴാതെ  കബോഡ്‌ന്റെ ഉള്ളില്‍ വെച്ചാല്‍ കണ്ടു പിടിക്കില്ല എന്ന് വെച്ചോ ?.... നല്ല ടേസ്റ്റ് ഉണ്ട്  , ഒരു verity സദനം ആണ്  നല്ല grevi ഒക്ക് ഉണ്ട്  പക്ഷെ  തീരെ  എരിവു ഇല്ല ,, ഞാന്‍ കുറച്ചു കുരുമുളക് പൊടീ ഇട്ടപ്പോള്‍   ഉഷാര്‍ ആയി  , ചേച്ചിയോട് പറയണം  കുറച്ചു കൂടി മുളക് ആഡ് ചെയ്യാന്‍  "

ഞാന്‍ അറിയാതെ എന്റെ വീട്ടില്‍ മീന്‍ അച്ചാര്‍ ഉണ്ടാക്കിയെന്നോ ... ഇനി ഇപ്പൊ സിംബ്ലി പിള്ളേര്‍ക്ക്  കൊടുക്കാന്‍ വേണ്ടി  മുളക് കുറച്ചു ഉണ്ടാക്കിയ  മീന്‍ അച്ചാര്‍ ആയിരിക്കും  എന്ന് ഞാന്‍ വിചാരിച്ചു ..

"ഡാ  അത് പിള്ളേര്‍ക്ക് ഉണ്ടാക്കിയത് ആയിരിക്കും , നീ എടുത്തു അത് തീര്‍ക്കല്ലേ "

"പിന്നെ  അത്  കുറെ ഉണ്ടല്ലോ  വലിയ ഒരു ടിന്‍ല്‍"

" കുറെ ഉണ്ടോ ,, എന്നാ നിങള്‍ എടുത്തു കഴിച്ചോ "

എന്നാലും എന്നോട്  അവള്‍  പറഞ്ഞില്ലെല്ലോ ഈ മീന്‍ അച്ചാറിന്റെ കാര്യം .. ഓ എന്തെകിലും ആകട്ടെ  ഞാന്‍ അത് വിട്ടു കളഞ്ഞു .

പിന്നെ ഞാന്‍ അത്  അവളോട്‌ ചോദിക്കാനും  മറന്നു ...

അടുത്ത  ദിവസം  രാഹുല്‍ ഒരു പ്ലേറ്റ് ചോറും ആയി വീട്ടില്‍ വന്നു ,,

 " ചേച്ചി ,, കുറച്ചു മീന്‍ അച്ചാര്‍ ...""

"ഇവിടെ മീന്‍ അച്ചാര്‍ ഒന്നും ഇല്ല "

" ഓ .. പിന്നെ  എന്നെ പറ്റിക്കാന്‍ നോക്കണ്ട... ഞാന്‍ ഇന്നലെ  അല്ലെ ഇവിടന്നു  അടിച്ചു മാറ്റി തിന്നത"

 സിംബ്ലിയുടെ കണ്ണ് തള്ളി  വരുന്നു .. ഞാന്‍ വിചാരിച്ചു  അതും ഇവന്മാര്‍ കണ്ടു പിടിച്ചു  എന്ന് കൊണ്ടാവാം .. 

അവള്‍  പറഞ്ഞു 

" അതിനു രാഹുല്‍ ഇവിടെ മീന്‍ അച്ചാര്‍  ഇല്ല "

"വിനോദ് ചേട്ടന്‍  പറഞ്ഞിട്ടുണ്ട് എടുത്തു  തിന്നോളാന്‍"

അപ്പൊ ഞാന്‍ ഇടപെട്ടു ...

" എടി കുറെ  ഉണ്ടെന്നു ആണെല്ലോ ഇവന്‍ പറഞ്ഞത് ,, കുറച്ചു  അവനു കൊടുത്തേക്കു "
അപ്പോള്‍ അവള്‍ എന്നോട്

" അതിനു ഞാന്‍  ഇവിടെ മീന്‍ അച്ചാര്‍ ഉണ്ടാക്കിയിട്ടില്ല ,, നിങ്ങള്‍ അതിനു മീന്‍ വല്ലതും വാങ്ങിച്ചു  തന്നിട്ടുടോ "

"രണ്ടു പേരും കൂടി എന്നെ  വാട്ടക്കണ്ട.. ഞാന്‍ എടുത്തോളാം "

 നേരെ അവന്‍  Kitchen  ലെ താഴത്തെ  കബോഡ്‌  തുറന്നു  ആ  tin പുറത്തു എടുത്തു ....

ഞാനും സിംബ്ലിയും  ഞെട്ടലോടെ ആണ്  അത് കണ്ടത് ...

" കണ്ടോ കണ്ടോ ..നിങ്ങള്‍ ഞെട്ടിയില്ലേ .... ഞാന്‍ ആരാ മോന്‍ .. എവിടെ ഒളിപിച്ചാലും  ഞാന്‍ കണ്ടു പിടിക്കും "

ഞാനും സിംബിലി യും  മുഖത്തോട് മുഖം  നോക്കി  ...

" ഇപ്പൊ രണ്ടു പേരും  ചമ്മിയില്ലേ ,,, ഇതാണ്  രാഹുല്‍ "


" ഡാ ..ഇതാണോ  നീ ഇന്നലെ  തിന്നത് ......"

" അതെ "


" ദൈവമേ ... ഡാ കോപ്പേ .. ഇത് അച്ചാര്‍ അല്ല ... ഫിഷ്‌ അമിനോ ആസിഡ് ആണ് "

" അങ്ങനത്തെ  ഒരു അച്ചാര്‍ ഉണ്ടോ ?? അതാ ഒരു ചെറിയ മധുരം ഉള്ള ടേസ്റ്റ്"

അപ്പോള്‍ സിംബ്ലി 

" സത്യം പറ നീ ഇത് കഴിച്ചോ ??"

"ഉവ്വ ചേച്ചി ,, നല്ലതാ  പക്ഷെ  കുറച്ചു കൂടി മുളക് ഇടണം ,, കുരുമുളക് പൊടീ ഇട്ടാല്‍ മതി അതാ ടേസ്റ്റ് "

" ഡാ  രാഹുല്‍ ,, ഇത് അച്ചാര്‍ അല്ലടാ ..  ചെടിക്ക് ഉള്ള വളം ആണ് "

" വാളോ.. പിന്നെ മീന്‍ അച്ചാര്‍ അല്ലെ ചെടിക്ക്  വളം ആയി ഇടുന്നത് .. അത് കരിഞ്ഞു പോകും.."


 എനിക്ക് ചിരി അടക്കാന്‍  പട്ടുനില്ല .. ഞാന്‍ അവന്റെ അടുത്ത് നിന്നും ആ കുപ്പി  വാങ്ങി .. ഒന്ന് മണത്തു നോക്കി ...  വൃത്തി കെട്ട മണം അല്ല ...

എന്നാലും ഇവന്‍ എങ്ങനെ ഇത്  കഴിച്ചു .....  മിക്കവാറും കറിയും അച്ചാറും എല്ലാം കൂട്ടി കുഴച്ചാണ് ഇവന്റെ തീറ്റ , അത് കൊണ്ട് അറിഞ്ഞു കാണില്ല .

ഞാന്‍ ചോദിച്ചു  

"നിനക്ക് ഫിഷ്‌ അമിനോ ആസിഡ് എന്ന് പറഞ്ഞാല്‍ എന്താ എന്ന് അറിയാമോ "

"ഇപ്പൊ  അറിഞ്ഞു ,, ഒരു ടൈപ്പ് അച്ചാര്‍ അല്ലെ "

"ഇത് അച്ചാര്‍ അല്ലടാ ,, മത്തി വാങ്ങി കഴുകാതെ , ക്ലീന്‍ ചെയ്യാതെ ,അതിലെ വേസ്റ്റ് ഒന്നും  കളയാതെ വെട്ടി കൂട്ടി , അത്ര തന്നെ ശര്‍ക്കര ഇട്ടു 30 -45 days കെട്ടി വെച്ച് ഉണ്ടാക്കുന്ന സാധനം അന്ന് ഈ ഫിഷ്‌ അമിനോ ആസിഡ് "

"ഓ  പിന്നെ ... ഞാന്‍ എടുക്കാതെ ഇരിക്കാന്‍  നിങ്ങള്‍ എന്നെ പറ്റിക്കാന്‍  നോക്കുകയല്ലേ "

ദൈവമേ ഇവനെ എങ്ങനെ  പറഞ്ഞു മനസിലാക്കും ..ഈ സമയം സിംബിലി ഇത്  പറയാന്‍ ആയി  ഇവരുടെ ഫ്ലാറ്റ് ലേക്ക് പോയി ..

ഇവന്‍  ഞാന്‍ പറയുന്നത് വിശ്വസിക്കാതെ ഒരു ടിസ്പൂണ്‍ എടുത്തു  അവന്‍ അത് എടുക്കാന്‍ പോകുന്നു ...

ഞാന്‍ പയ്യെ ആ ടിസ്പൂണ്‍  ടിനും തരിച്ചു വാങ്ങി  അവിടെ വച്ചു.
എന്നിട്ട്   നേരെ  ഗൂഗിള്‍ ല്‍ സേര്‍ച്ച്‌ ചെയ്തു  എന്താ ഫിഷ്‌ അമിനോ  ആസിഡ് .. അപ്പോഴേക്കും  എല്ലാവരും അവിടെ എത്തി ..ഇന്ന് ഒരു ഇരയെ കിട്ടിയ സന്തോഷത്തില്‍ ...




ഇത്  വായിച്ചു  കഴിഞില്ല  അതിനു മുമ്പ്  രാഹുല്‍  വായ പൊത്തി ഓടി   toilet ലേക്ക് ,,, പിന്നെ  വളോട്  വാള്‍ ആയിരിന്നു .......

 പാവം രാഹുല്‍ ... 

പിന്നെ ഒരു കാര്യം,  രാഹുല്‍ പറഞ്ഞ രീതി വെച്ച് , വെവസായ  അടിസ്ഥാനത്തില്‍ ഫിഷ്‌ അമിനോ ആസിഡ് അച്ചാര്‍  ഉണ്ടാക്കിയാലോ എന്നാ ആലോചനയില്‍ ആണ്  ഞങള്‍ ഇപ്പോള്‍ ..

Monday, March 2, 2015

മോളി ചേച്ചി ....ഇതാ വീണ്ടും

മോളി ചേച്ചി ....ഇതാ വീണ്ടും ..
നിങ്ങള്ക്ക് മനസിലായില്ലേ മോളി ചേച്ചിയെ...എന്റെ ഭാര്യ സിംബ്ലി യുടെ ചേച്ചി..(അറിയാത്തവര്‍ ഈ ലിങ്ക് ല്‍ ക്ലിക്ക് ചെയ്യുക മോളി ചേച്ചി റോക്ക്സ് .)


എന്റെ ഭാര്യക്ക്  എപ്പോ നോക്കിയാലും മോളി  ചേച്ചിയെ കുറിച്ച് പറയാന്‍ നൂറു നാവുകള്‍ ആണ് . 
മോളി  ചേച്ചി എന്ന് പറഞ്ഞാല്‍  ഒരു സംഭവം  ആണ് ... എന്ത് കാര്യങ്ങള്‍  ചെയ്യാനും  ഒരു കാര്യ പ്രാപ്തിയുള്ള,  നല്ല വെക്തിതം ഉള്ള ചേച്ചി എന്നൊക്കെയാണ് ...
പഠിക്കണം എങ്കില്‍ മോളി ചേച്ചിയെ കണ്ടു പഠിക്കണം .. ഇതൊക്കെയാണ് ഇവളുടെ dialog ...

എന്നാ ഇവക്കു അങ്ങ് കണ്ടു പഠിച്ചൂടെ , സ്വന്തം ചേച്ചി അല്ലെ എന്ന്  ഞാന്‍ പലപ്പോഴും പറഞ്ഞിട്ടുണ്ട് .

 എന്തയാലും അവള്‍ അത് ചെയ്യാതിരുന്നത് എന്റെ ഭാഗ്യം ....ദൈവമേ നീ കാത്തു ...

ഇപ്പൊ എല്ലാവരും വിചാരിക്കും  ഞാന്‍ എന്തിനാ ദൈവത്തെ വിളിച്ചത് എന്ന് ....

കഴിഞ്ഞ അവധിക്കാലതു  പുള്ളികരിയും നാട്ടില്‍ ഉണ്ടായിരുന്നു ,, ചേച്ചിയും പിള്ളേരും മാത്രമേ   അവധിക്കു വന്നിരുനോല്ല് ...ഞങ്ങള്‍  മൂകംബികയില്‍  ഒരുമിച്ചാണ് പോയത് .. തിരിച്ചു വരുന്ന വഴി ഇവര്‍ക്ക് മംഗലാപുരത്ത് നിന്നും  ഡ്രസ്സ്‌ എടുക്കണം എന്നായി ... ചുക്കാന്‍ പിടിച്ചത്  എന്റെ ഭാര്യ സിംബിലി യാണ് .




മഗലപുരം  ഡ്രസ്സ്‌ എന്ന് പറഞ്ഞാല്‍ ഒന്ന്‍  ഒന്നര ഡ്രസ്സ്‌ ആണ് ... ഈ ലോകത്ത് തന്നെ  ഏറ്റവും  നല്ല ഡ്രസ്സ്‌ ,മിതമായ വില്കക്ക് കിട്ടുന്ന സ്ഥലം ആണ്  മംഗലാപുരം  എന്നൊക്കെ പറഞ്ഞു   വണ്ടി മംഗലാപുരം ടൌണ്‍ ലേക്ക് വിട്ടു ,,, കുറെ കടകള്‍ കയറി  ഇറങ്ങി എന്നതല്ലാതെ ഒരു ഡ്രസ്സ്‌ പോലും എടുത്തില്ല ....





അവസാനം ഞാന്‍ പറഞ്ഞു ഇനി ഒരു കടയില്‍ കൂടി കയറും ,,, അവിടന്ന് വേണമെങ്കില്‍ വാങ്ങി കൊള്ളണം ..
അങ്ങനെ  ആ കടയില്‍ കയറി ...നല്ല പച്ച മലയാളം സംസാരിക്കുന്ന  കന്നടക്കാര്‍ ...

അവിടെ യുള്ള എല്ലാ  ഡ്രസ്സ്‌കളും അവര്‍ ഷെല്‍ഫ് ല്‍ നിന്നും അവര്‍ എടുപ്പിച്ചു .. എനിട്ട്‌ കുറെ അതില്‍ നിന്നും സെലക്ട്‌ ചെയ്തു .....രണ്ടു പേരും വാശിക്ക് ആണ്  സെലക്ട്‌ ചെയൂനതു ... 

ഇതിനു മിക്കവാറും രമേശ്‌ ചേട്ടന്‍ , അതായതു മോളി  ചേച്ചിയുടെ  ഭര്‍ത്താവ് ,  ന്റെ  അടുത്ത് നിന്നും എനിക്ക് വഴക്ക് കേള്‍ക്കും , ഇവരെ  ഇവിടെ കൊണ്ടുവന്നതിനു ...

പുള്ളിക്ക്  എന്നെ എങ്കിലും  വഴക്ക് പറയാം ,, ഞാന്‍ ആരെ വഴക്കും പറയും .. 

എന്ത് ചെയ്യാം ഒരു സമാധാനത്തിനു ഞാന്‍ അവിടെ വെച്ച്  എന്നെ തന്നെ ഞാന്‍ വഴക്ക് പറഞ്ഞു ... അല്ലാതെ എന്ത് ചെയ്യാം ...

അവിടെ ഓരോ ഡ്രസ്സ്‌ എടുത്തു മോളി ചേച്ചി  വില ചോദിക്കല്‍ ആയി .... അവര്‍ പറയുന്നുട് അതില്‍ പ്രിന്റ്‌ ചെയ്തിട്ടുട് .. അതൊന്നും മോളി ചേച്ചി  മൈന്‍ഡ് ചെയുന്നില്ല .. അവസാനം അവര്‍ പറഞ്ഞു ചെറിയ discount തരാം എന്നായി ....

അങ്ങനെ   ചേച്ചി , ഒരു ചുരിദാര്‍  അതിന്റെ പ്രിന്റ്‌  വില  1800 ... ഇത്  ലാസ്റ്റ് ഇത്രക്ക് തരാന്‍ പറ്റും ... അവര്‍ ഒരു 10 %discount കഴിഞ്ഞു 1782 രൂപയ്ക്കു തരാം ആയി .. പിന്നെയും  bargain.അവസാനം അവര്‍ 15% discount  കഴിച്ചു 1773 രൂപയ്ക്കു തരം എന്നായി ... പിന്നെ അവിടെ ഫിഷ്‌ മാര്‍ക്കറ്റ്‌ ല്‍ നടക്കുനതിനെക്കാള്‍ വലിയ bargain ആയിരുന്നു .. എനിക്ക് വരെ നാണം ആയിപോയി ..


മോളി ചേച്ചിയുടെ ഈ bargain  കണ്ടപ്പോള്‍  മലയാളം സംസാരിക്കുന്ന ഒരു ബംഗാളി ചേച്ചിയായി എനിക്ക് തോന്നി..


കണ്ടോ ,,,ആ കടയിലെ ആള്‍ക്കാര്‍ എന്നെ ഇടയ്ക്കു നോക്കുന്നു .. അവരെ നോട്ടത്തിന്റെ അര്‍ത്ഥവും എനിക്കും  മനസിലായി , അത്  കൊണ്ട് തന്നെ ഞാന്‍ എന്റെ ആ വളിച്ച ചിരി  അവര്‍ക്ക് replay ആയി കൊടുത്തു എന്നല്ലാതെ ഇടപെടാന്‍ പോയില്ല  ...

കുറച്ചു മുമ്പ് ഞാന്‍ പോയി ഇടപെട്ടല്ലോ  എന്ന് വിചാരിച്ചതാണ് .. പക്ഷെ എന്നെ ആരോ പിന്നില്‍ നിന്നും പിടിച്ചു വലിക്കുന്നുടയിരുന്നു . ഒ... ഭാഗ്യം ...

മോളി ചേച്ചിയുടെ   bargaining   കണ്ടു  കടയില്‍ ഓണര്‍   ആണെന്ന് തോന്നുന്നു .. അങ്ങോട്ടു വന്നു , പുള്ളി കാര്യങ്ങള്‍ തിരിക്കി ....

അവസാനം അയാള്‍ പറഞ്ഞു ഇത് ലാസ്റ്റ് 1750 രൂപയാകും ... മോളി ചേച്ചി  ഉണ്ടോ വിടുന്നു .. 800 രൂപയ്ക്കു ഉള്ളതെ ഒള്ളു  ..  അങ്ങ് അബുദാബി യില്‍  കിട്ടുമല്ലോ ഇതിലും നല്ല റേറ്റ് ല്‍ എന്നായി ...

നേരെ   അയാള്‍  sales കാരോട്  പറഞ്ഞു അവര്‍ select  ചെയ്ത എല്ലാ ഡ്രെസ്സും  തിരിച്ചു വാങ്ങിയേക്കു  ... എനിട്ട്‌ മോളി ചേച്ചിയോട്

"നിങ്ങള്ക്ക് ഇവിടെ ഡ്രസ്സ്‌ ഇല്ല "

അപ്പോഴേക്കും മോളി ചേച്ചിയുടെ മട്ടു മാറി .... ഇപ്പൊ  മോളി ചേച്ചിയെ കണ്ടാല്‍ ഒരു നാഗവല്ലി ലുക്ക്‌ ...

തോം തോം തോം .....




 കുറച്ചു നേരത്തെ സംവാദങ്ങള്‍ക്ക് ശേഷം .... നാഗവല്ലി ഒഴിഞ്ഞു പോയി ..

പിന്നെ  കരച്ചില്‍ ആയി ..


"അല്ല ഞാന്‍ 1750 രൂപ തന്നേക്കാം   , അത് തിരിച്ചു വെക്കണ്ട...."



1750 രൂപയല്ല  2000 തന്നാലും  നിങ്ങള്ക്ക് ഡ്രസ്സ്‌ ഇല്ല  എന്നായി പുള്ളി ...

ഇതിനിടക്ക്‌ എന്നോട് പുള്ളി സംസാരിക്കാന്‍ വന്നു ,,,

 ഞാന്‍ പയ്യെ  ഡ്രൈവര്‍ ന്റെ റോള്‍  ഏറ്റെടുത്തു ..


അവസാനം അവര്‍ അവിടെ നിന്നും ഇറക്കി വിട്ടു ....



പുറത്തു  ഇറങ്ങി ഞാന്‍ പറഞ്ഞു ,,

" ഇറക്കി വിടാന്‍ വേണ്ടി ചേച്ചി ഒന്നും ചെയ്തില്ലെല്ലോ .. മം അവര്‍ ചെയ്തത് ചെറ്റത്തരം ആയിപോയി ....നമ്മു ഒന്നും വാങ്ങണ്ട  മംഗലാപുരത്ത് നിന്നും ഡ്രസ്സ്‌ ..  അഹങ്കാരികള്‍ ..."

അപ്പൊ മോളി ചേച്ചിയും, സിംബ്ലി യും അതിനു സപ്പോര്‍ട്ട് ചെയ്തു ...

എന്തായാലും ഞാന്‍ ഉള്ളില്‍ സന്തോക്കുകയായിരുന്നു ,, പിന്നെ ആ കടക്കാരനോട് നന്ദിയും ...
ശരിക്കും അപ്പോള്‍ എന്റെ മാനസികാവസ്ഥ പഞ്ചാബി ഹൌസ്  ലെ  കൊച്ചിന്‍ ഹനീഫയുടെ പോലെ ആയിരുന്നു ...


Tuesday, February 3, 2015

ചോദിച്ചു വാങ്ങിയ പണി ..

ഓരോടത് ഓരോടത്തു ഒരു ചേച്ചി ഉണ്ടായിരുന്നു ... ആ ചേച്ചി ബഹ്‌റൈന്‍നില്‍  കുടുംബസമേതം ആയി ജീവിക്കുകയാണ് ... ചേച്ചി യുടെ പേര്.. അത് വേണോ ?? 

എന്തെകിലും ആകട്ടെ  രണ്ടു  ചീത്ത  വിളി കേട്ടാലും  കുഴപ്പം ഇല്ല,  പേര്  പറഞ്ഞേക്കാം.

നമ്മുടെ  അശോകന്‍ ചേട്ടന്റെ ഭാര്യ  സുജു ചേച്ചി ...
ഇവരെ എനിക്ക്  ബഹ്‌റൈന്‍ നില്‍ വന്നപ്പോള്‍ മുതല്‍ ഉള്ള പരിചയം ആണ് ..

പണ്ട്  ഹോട്ടല്‍ ഭക്ഷണം  കഴിച്ചു  നടക്കുമ്പോള്‍ സുജു ചേച്ചി ഉണ്ടാക്കി തരുന്ന  ഭക്ഷണം ഒരു ആശ്വാസം തന്നെ ആയിരുന്നു ...

അങ്ങനെ homely ഫുഡ്‌ കഴിക്കാന്‍  കൊതിയകുമ്പോള്‍  ഞാന്‍ അശോകന്‍ ചേട്ടനെ വിളിക്കും,,, " ചേട്ടാ  , വീടിലെ  കമ്പ്യൂട്ടര്‍ റിനു വെല്ല  കുഴാപ്പം  ഉണ്ടോ ??" ഉണ്ടെകില്‍ വിളിക്കണേ ,, വിളിക്കാന്‍  മടിക്കണ്ട .."


ആദ്യം  ആദ്യം പുള്ളികും  മനസിലയല്ല .. 
 കമ്പ്യൂട്ടര്‍ നന്നാക്കല്‍ വിളി ,ഫുഡ്‌ കഴിക്കാന്‍ ഉള്ള  വിളി ആണെന്ന് .

 മനസ്സിലക്കിയത്തില്‍ പിന്നെ എന്റെ ഈ ചോദ്യം കേട്ടാല്‍ അപ്പൊ പറയും ,,, നാളെ പോന്നോ  ഫുഡ്‌ റെഡി ...

പിന്നെ  അശോകന്‍ ചേട്ടന്‍ തന്നെ എന്നോട് പറഞ്ഞു , "നിനക്ക് ഫുഡ്‌ കഴിക്കാന്‍ തോന്നുമ്പോള്‍  വിളിച്ചിട്ട് ഇങ്ങു പോന്നു ,,, കമ്പ്യൂട്ടര്‍ നെ  അതിനു കൂട്ട് പിടിക്കണ്ട  എന്ന് ..."

ഒന്ന് ചമ്മിയെങ്കിലും , ഇതൊക്കെ  താങ്ങാന്‍ ഉള്ള  തൊലികട്ടി ഉള്ളതത് കൊണ്ടും ,  ഞാന്‍  വിളിയുടെ സ്റ്റൈല്‍  മാറ്റാന്‍ ഒന്നും പോയില്ല ..

ചിലപ്പോള്‍ ശരിക്കും കമ്പ്യൂട്ടര്‍  കംപ്ലൈറ്റ്  ആയിട്ട് അശോകന്‍ ചേട്ടന്‍ വിളിച്ചാലും , ഫുഡ്‌ കഴിക്കാന്‍  വിളിച്ചതായിരിക്കും എന്ന് തെറ്റിദ്ധരിച്ചു   ഞാന്‍ കയ്യും വീശി ചെല്ലാറുണ്ട്‌ ...



ഇനി കാര്യത്തിലേക്ക് വരാം..  

ഇത് കുറച്ചു നാള്‍ ക്ക് മുമ്പ് നടന്ന  സംഭവം ആണ് .. ഏന് വെച്ചാല്‍ ഞാന്‍ ഇവിടെ ബാച്ചിലര്‍ ആയി നടന്ന കാലത്ത് നടന്ന ഒരു സംഭവം ....

ഇത് അശോകന്‍ ചേട്ടന്‍ തന്നെ  എന്നോട് പറഞ്ഞത്  ആണ് ..








സുജുചേച്ചി ഒരു പാവം ആണ് ... മറ്റുള്ളവരെ സഹായിക്കാന്‍ ഉള്ള ഒരു  മനസ്ഥിതി ഉള്ള  ചേച്ചിയാണ് ...

 അങ്ങനെ ഇരിക്കെ  ചേച്ചിയുടെ  പരിചയത്തില്‍ ഉള്ള എന്ന് വെച്ചാല്‍ ഫാമിലി ഫ്രണ്ട്  ലെ  ഒരു ചേച്ചി ഗര്‍ഭണി ആയി..ആ വീട്ടുകാരുടെ  പേര് ഞാന്‍ മറന്നു പോയി , അപ്പോള്‍ വേണ്ട എല്ലാ help   നമ്മുടെ സുജു ചേച്ചിയാണ്  ചെയ്തുകൊണ്ടിരുന്നത് .. കൂടെ hospital il പോകുക , അത്യവശ്യം ഫുഡ്‌ ഒക്ക് ഉണ്ടാക്കി കൊടുക്കുക ,, പിന്നെ ഡെലിവറി സമയത്ത് hospital ല്‍ നില്‍ക്കുക  .. അങ്ങനെ പല help കളും ചെയ്തു കൊടുത്തു ... എല്ലാം ഭംഗിയായി നടന്നു ...

കുറച്ചുനാളുകള്‍ക്കുശേഷം....


ആ വീടിലെ ചേട്ടന്‍ എന്ന് വെച്ചാല്‍ പ്രസവം കഴിഞ്ഞ  ചേച്ചിയുടെ husband  മാത്രം നാട്ടില്‍ പോകുന്നു .. പോകുമ്പോള്‍ അവര്‍ ചോദിച്ചു  നമ്മുടെ സുജുചേച്ചിയോട് ,

 "നാട്ടില്‍ നിന്നും എന്തെകിലും കൊണ്ട്  വരണോ ??"


നമ്മുടെ ചേച്ചി പറഞ്ഞു  , "വേണ്ട ,,,അത് ഒരു ബുദ്ധിമുട്ടല്ലേ  ,, മാത്രം അല്ല  എന്റെ വീട്ടില്‍ നിന്നും നിങ്ങളുടെ അടുത്ത് കൊണ്ട് തരാന്‍ ആരും ഇല്ല .."

അപ്പോള്‍  രണ്ടാമത്തെ  ചേച്ചി .. ഞങ്ങള്ല്ക് എന്ത് ബുദ്ധിമുട്ട്   കൊണ്ട് വരാന്‍,, എന്നെ  അത്രക്ക് help സുജു ചേച്ചി  ചെയ്തത്  തന്നിട്ട് ഇല്ലേ .."


അപ്പൊ നമ്മുടെ  ചേച്ചി  ""ആയോ .. എന്നാലും വേണ്ട "

"അത് കുഴാപ്പം ഇല്ല , ഞങ്ങള്‍ക്ക് അങ്ങനെ പ്രതേകിച്ചു  ഒന്നുംകൊണ്ട് വരാന്‍   ഇല്ല ..മാത്രം അല്ല  ചേട്ടന്‍ പോയി  വീട്ടില്‍ നിന്നും കൊട്നു വന്നോളം .."

സുജു ചേച്ചി ,,   "അങ്ങനെ ആണെകില്‍ ഞാന്‍ നാട്ടില്‍ അമ്മയോടെ   വിളിച്ചു  പറയാം ..."

ഒരു formality ക്ക് ഒന്നും കൊണ്ട് വരാന്‍ ഇല്ല എന്ന് പറഞ്ഞവര്‍ക്ക്  ഈ പണി കിട്ടും ഒന്നും അവര്‍ ജന്മത്  വിചാരിച്ചിട്ടുണ്ടാകില്ല ....

പുള്ളി  തിരിച്ചു ഗള്‍ഫ്‌ലേക്ക്  വരന്‍ എയര്‍പോര്‍ട്ട് ലേക്ക്  വരുന്ന വഴിയാണ് സുജു ചേച്ചിയുടെ വീട്ടില്‍  പാര്‍സല്‍  collect ചെയ്യാന്‍ പോയത് ... ..

ആ ചേട്ടന്‍ ഞെട്ടിയ ഞെട്ടല്‍ ഒരു ഒന്ന് ഒന്നര  ഞെട്ടല്‍ ആയിരുന്ന്നു ...
എങ്ങനെ ഞെട്ടാതിരിക്കും




നമ്മുടെ നായിക ചേച്ചിയുടെ വീട്ടില്‍ നിന്നും മാത്രം ഒരു 20 kg  ന്റെ പാര്‍സല്‍ .... ഒരു പെട്ടി നിറയെ ,, സൊയമ്പന്‍ ആകി പായ്ക്ക് എല്ലാം ചെയ്തു കയറു വെച്ച്  കെട്ടി വെച്ചിരിക്കുന്നു ,,, പേര് , റൂട്ട് വരെ എഴുതി ഒട്ടിചിട്ടുട്


പാവം ആ ചേട്ടന്‍ ,,,,കൊച്ചിന് ഉള്ള കുറച്ചു   സാദനങ്ങള്‍ എല്ലാം ഉണ്ട് .... തന്റെ പെട്ടിയില്‍ ...

പോകുന്നതോ air india express ല്‍ .. അതില്‍ അകെ  20 kg യെ കൊണ്ട് പോകാന്‍   സാധിക്കു ..

 എന്ത് ചെയ്യാം സാദനം അവിടെ നിന്നും എടുത്തു .. പോകുന്ന വഴി അത്  പാടത്തു  തള്ളിയല്ലോ എന്ന് വരെ പുള്ളി ആലോചിച്ചു ...

അവസാനം  ആ പാവം ചേട്ടന്‍  തന്റെ പെട്ടി അഴിച്ചു  കുട്ടിക്ക് ഉള്ള സാധങ്ങള്‍ മാത്രം എടുത്തു താനെ ഹാന്‍ഡ്‌ ബാഗ്‌ ല്‍ വെച്ച്  ,,ഹാന്‍ഡ്‌ ബാഗ്‌ 7 kg വരെ ആകാം  ബാകി ഉള്ള തന്റെ സാധങ്ങള്‍ കൂടെ വന്ന വീട്ടുകാര്‍ തിരിച്ചു കൊണ്ട് പോയി

ഒരു formality ക്ക് പറഞ്ഞത് ഇങ്ങനെ പണി തരും എന്നും ഒരിക്കലും  പുള്ളി പ്രതീഷിച്ചില്ല ...

ഇനി അതില്‍ ഉള്ള സാധനങ്ങളുടെ  ലിസ്റ്റ് കാണാനോ ..

അരി പൊടി -5kg
ഗോതമ്പ് പൊടി  -5kg
മുളക് പൊടി- 1 kg
മല്ലി പൊടി- 1 kg
ഇടിലി  അരി  5 kg
തേങ്ങ    8 എണ്ണം

നമ്മുടെ നായിക സുജു ചേച്ചിയെ  കുറ്റം പറഞ്ഞിട്ട് എന്ത് കാര്യം

ഇതൊന്നും ഗള്‍ഫ്‌ ല്‍ കിട്ടാത്ത സാധനങ്ങള്‍ അല്ലെ .. അത് കൊണ്ടല്ലേ....




ഇത് എല്ലാവരുടെയും അറിവിലേക്ക് ആണ് ,   ഇങ്ങനെ പണി ആരും ഇരന്നു വാങ്ങരുത് .... 




Wednesday, January 28, 2015

ഞങ്ങളുടെ ബഹ്‌റൈന്‍ ലെ കൃഷി ..

ഇത് എന്റെ കഥയാണ് ......
ഇവിടെ  എന്റെ ഫ്ലാറ്റ് ലെ  ബാല്‍ക്കണിയില്‍  കുറച്ചു ചെടികള്‍ ഞാന്‍ വളര്‍ത്താറുണ്ട് .. ;പിന്നെ കുറച്ചു തക്കാളി അങ്ങനെ  എന്തെകിലും .. 

ഒരു രസം ,, ശരിക്കും ഒരു സംതൃപ്തി ...

ഞാനും ഒരു കാര്‍ഷിക കുടുംബത്തില്‍ നിന്നാണല്ലോ  വരുന്നത് , 
ചിലപ്പോള്‍ അത് കൊണ്ടാകാം . 
കാര്‍ഷിക കുടുംബത്തില്‍ എന്ന് വെച്ചാല്‍ , നാട്ടില്‍ വെച്ച്  ഞാന്‍  ഒരു കര്‍ഷകന്‍ എന്നല്ല .. 

അന്ന്  വീടുകര്‍ എന്തെങ്കിലും  പറഞ്ഞാല്‍ എനിക്ക്  ഒരു പുച്ഛം ആയിരുന്നു .. പിന്നെ മനസില്ല മനോടെ ആയിരുന്നു  എന്തെകിലും ചെയ്തിരുന്നത് ..

പക്ഷെ ഇതൊക്കെ  മിസ്സ്‌ ചെയ്യുനത്  നാട് വിട്ടു ഇവിടെ വന്നപ്പോള്‍  ആണ്. 
ഇപ്പോള്‍ എനിക്ക്  നമ്മുടെ  നാടിന്‍റെ  ആ സുഖവും,  മഹ്തവും  നമുക്ക് മനസിലാകും , പിന്നെ കൃഷിയുടെയും...

ആദ്യം ആദ്യം  എന്റെ ഭാര്യക്ക്‌ വലിയ താല്പര്യം ഇല്ലായിരുന്നു ..

 പണ്ട് അവള്‍ മണ്ണില്‍ തൊട്ടിട്ടില്ല എന്നാ പറയുന്നത് .. 

അതും മാത്രം അല്ല ഇടപ്പിള്ളിക്ക് അടുത്ത് വരാപ്പുഴ എന്നാ ടൌണ്‍ഷിപ്പ് ല്‍ ആണ് പോലും അവള്‍ ജീവിച്ചിരുന്നത്  ...

എന്തൊക്കെ ആയാലും ബാല്‍ക്കണിയില്‍    കുറച്ചു തക്കാളിയും  ഒരു പൂതോട്ടവും കണ്ടപ്പോള്‍  അവളുടെ മനസ് മാറി .. 

ഈ സീസണ്‍ല്‍  ഗാര്‍ഡന്‍ അവള്‍ ഏറ്റെടുത്തു .. 

ബാല്‍ക്കണിയില്‍  മാത്രം ഒതുക്കിയില്ല , ബില്‍ഡിംഗ്‌ owner ന്റെ അടുത്ത് നിന്നും  terraceല്‍ ചെടികള്‍ വെക്കാന്‍ ഉള്ള permission ഞാന്‍ ഒപ്പിച്ചു കൊടുത്തു ...

 പക്ഷെ പണി കിട്ടിയത് എനിക്കാണ് .... മണ്ണ് വാങ്ങി അത്  ചുമന്നു  മുകളില്‍ എത്തിക്കണം ,, എന്നാലും ഞാന്‍ അതൊക്കെ ചെയ്തു കൊടുത്തു .

അങ്ങനെ പല പച്ചകറി വിത്തുകളും , ചെടികളും   പാകി .. 

കൃഷിയില്‍  ഇവള്‍ക്ക് ആരോ കൈവിഷം കൊടുത്തു എന്ന് തോന്നുന്നു .
മുഴുവന്‍ സമയം കൃഷിയെ കുറിച്ച് മാത്രം ആയി ചിന്താ..

പച്ചക്കറി കടയില്‍ പോയപ്പോള്‍ അവരോടു ചോദിക്കുനുടയിരുന്നു , ഞങള്‍  അങ്ങോട്ട്‌  പച്ചക്കറികള്‍ തന്നാല്‍ എടുക്കുമോ എന്ന് .. 

പക്ഷെ എന്താ എന്ന് അറിയില്ല  ഇത്തവണ  പലതും  ഒന്നും അങ്ങ്  മുളക്കുന്നില്ല . ഞങ്ങള്‍ക്ക് നിരാശ ആയി .. എന്ത് ചെയ്യാം ...

എന്ത് കൊണ്ട് ഇങ്ങനെ സംഭവിച്ചു എന്ന് എത്ര ആലോചിച്ചിട്ടും  ഒരു എന്തും  പിടുത്തോം  കിട്ടുനില്ല .. 

അങ്ങനെയിരിക്കെ ഒരു   ആവധി ദിവസം ഞാന്‍  രാവിലെ എഴുനേറ്റു വന്നപ്പോള്‍   അവള്‍ ബാല്‍ക്കണിയില്‍  ഇരിക്കുന്നുട് , അതും ഒരു ചെറിയ കോലും പിടിച്ചു ,

 അവിടെ ചെന്നപോള്‍ ആണ് മനസിലായത് . നാട്ടു വെച്ചിരിക്കുന്ന  ചെടി ചട്ടിയിലെ  മണ്ണ്  കുത്തി  ഇളക്കി നോക്കുകയാണ് ...

"എന്താ നീ കാണിക്കുന്നത് , ഇങ്ങനെ ചെയ്യാന്‍ പാടില്ല,, ചുമ്മാതല്ല ഇതൊന്നും മുളക്യാത്തത് .."

അപ്പൊ അവളുടെ മറുപടി 

"" ഓ ...പിന്നെ ഞാന്‍ വിത്ത്  പാകി 2 ദിവസം മുതല്‍  മണ്ണ് ഇളക്കി നോക്കുനതാണ് ...ഈ വിത്ത്  ശരിയല്ല   അല്ലാതെ മണ്ണ് തുരന്നുനോക്കുനത് അല്ല .."


ഇവള്‍ എന്താ തൊരപ്പന്‍ന്റെ ജന്മം ആണോ ...


കണ്ടില്ലേ തൊരപ്പന്‍  കപ്പ മാന്തുന്ന മാതിരി ഇരുന്നു മണ്ണ് തുരക്കുന്നത് ..




ഇതിനെല്ലാം പുറമേ , ബിനോയ്‌ ഒരു ദിവസം  വീട്ടില്‍ വന്നു ..

ഈ കൃഷികള്‍ കണ്ടപ്പോള്‍  അവന്‍  ഒരു ഐഡിയ കൂടി പറഞ്ഞു കൊടുത്തു ..

"ചേച്ചി facebook ല്‍ ഒരു ഗ്രൂപ്പ്‌ ഉണ്ട് , കൃഷിഭൂമി  അത് ലൈക്‌ ചെയ്യ്‌ .. അതില്‍ കുറെ കാര്യങ്ങള്‍ ഉണ്ട്  കൃഷിയെ കുറിച്ച് "



ദൈവമേ ഇനി അതിന്റെ കുറവ് കൂടിയേ ഒള്ളു .. 

അല്ലാതെ തന്നെ ലോകത്ത്  ഉള്ള എല്ലാ  facebookലെ  ആരോഗ്യ സംബന്ധമായ  എല്ലാ ഗ്രൂപ്പ്‌ലും ഇവള്‍ മെമ്പര്‍ ആണ് .. 

അതിന്റെ അനുഭവിക്കല്‍ ഞാന്‍ അനുഭവിച്ചു കൊണ്ടിരിക്കുകയാണ് ...

എനിക്ക്  കുറച്ചു cholesterol  ഉണ്ടയിപോയി.... അന്ന് തുടങ്ങിയത് ആണ് ഇവള്‍ ഇങ്ങനെ ഗ്രൂപ്പ്‌ ഇല ജോയിന്‍ ചെയ്യല്‍ ..

ഒരു ദിവസം  ഞാന്‍ രാവിലെ എഴുനേറ്റു  അടുക്കളിയില്‍ ചെന്നപ്പോള്‍  ഇവള്‍ ഒരു 4 ഗ്ലാസില്‍  എന്തൊക്കെയോ  ഉണ്ടാക്കി വെച്ചിട്ടുട് ..എന്നിട്ട് എന്നോട് 

" ദാ .. ഇതൊക്കെ  കഴിച്ചോ .. facebookല്‍ യില്‍ നിന്നും കിട്ടിയ പൊടികൈകള്‍  ആണ് .."

ഞാന്‍ എല്ലാത്തിലും നോക്കി .. ഒന്നില്‍  നാരങ്ങയില്‍ തേന്‍ ഒഴിച്ചത് , മറ്റൊന്നില്‍ തേനില്‍ നാരങ്ങ ഒഴിച്ചത് .. വേറെ ഒന്നില്‍    ചായയില്‍ കറുകപ്പട്ട ഇട്ടതു , അതും പോരഞ്ഞു  വേറെ ഒന്നില്‍  കുക്കുംബര്‍   പുതിന്‍ ഇലയും ഇട്ടതു ...

എന്നിട്ട് അവളുടെ അവളുടെ  dialog-വെറും വയറ്റില്‍ കുടിക്കണം ..

 "ഓ ഹോ .. ഇത് ഞാന്‍ എല്ലാം എങ്ങനെ വെറും വയറ്റില്‍ കഴിക്കും ?... 
വെറും വയറ്റില്‍ ഒന്നല്ലേ കുടിക്കാന്‍ സാധിക്കു ..?"

ഞന്‍ കൂടുതല്‍ ഒന്നും നോക്കാന്‍ പോയില്ല .. എല്ലാം കൂടി ഒരു കപ്പിലേക്ക് ഒഴിച്ച് പെഗ് വീശുന്ന മാതിരി ഒറ്റ വലി ..

ഓ .. ഇനി കൃഷിഭൂമി  ഗ്രൂപ്പ്‌  കൂടി വന്നാല്‍ എന്തയിരിക്കുമോ എന്തോ ......

എന്താവാന്‍ .....

ഇപ്പൊ  ഫിഷ്‌ അമിനോ  ആസിഡ് , മുരിങ്ങയ ഇല കഷായം  ഇങ്ങനെ ഓരോന്ന് ഉണ്ടാക്കല എന്റെ പണി ....

എന്നാലും എന്തെകിലും  ഉണ്ടായാല്‍ മതിയായിരുന്നു,  ..

എങ്ങനെ ഉണ്ടാകാന  അല്ലെ . ഇത് ഇപ്പൊ തൊരപ്പന്‍ കപ്പ കൃഷി തുടങ്ങിയ പോലെ ആയിപോയില്ലേ ...

ഇതാ ഞങളുടെ കൃഷി തോട്ടം ..




Tuesday, January 27, 2015

ഷിബുനും ലിബിനും വിവാഹമംഗള ആശംസകള്‍



ഇത്  ഷിബു ന്റെ  കഥയാണ് ....കോട്ടയംകാരന്‍ ഷിബു ന്റെ കഥ ..മാട്രിമോണിയ സൈറ്റ് കളില്‍  ഓടി തളര്‍ന്ന ഷിബുന്റെ കഥ....

satellite കളും  ചാനലുകളും കൊണ്ട് അമ്മാനം ആടുന്ന ഷിബുവിനു  കല്യാണ മാര്‍ക്കറ്റ്‌ ല്‍ എത്തിയപ്പോള്‍ ആണ് ആ സത്യം മനസിലായത് ..കല്യാണം നടക്കല്‍ ഒരു ബാലികേറ മലയാണ് എന്ന് .

ഞങള്‍   പറഞ്ഞപ്പോള്‍   അവനു ഒരു പുച്ഛം ആയിരുന്നു .... "നിങ്ങളെ പോലെ അല്ല ഞാന്‍ ,,, കോട്ടയം അച്ചായാന്‍ ആയ ,, നിങ്ങളെക്കാള്‍  ഒടുക്കറെ ഗ്ലാമര്‍ ഉള്ള , അതില്‍ ഉപരി സത്യസന്ധനും ,സല്‍സ്വഭാവിവും ,  ദൈവഭയവും , ഉള്ള എന്നെ കെട്ടാന്‍  Q  നില്‍ക്കും പെണ്ണുങ്ങള്‍ "

 കൂടെ  കൂട്ടത്തില്‍ പൊക്കം കുറഞ്ഞ എനിക്കും  ബിനോയ് ക്കും ഇട്ടും  ഒരു കൊട്ടും ,,,

"നിങ്ങളെ പോലെ കുള്ളന്‍ അല്ല ഞാന്‍ ...6 അടിക്കും മുകളില്‍ പൊക്കം ഉണ്ട് എന്നിക്ക് " എന്ന് ....

അന്ന് ഇവന്‍ അറിഞ്ഞില്ല കേരളത്തിലെ 80 %  പെണ്ണുങ്ങളും  കുള്ളത്തികള്‍  ആണെന്ന് .... ഇവന്റെ  പൊക്കം തന്നെയാണ് ഇവന് പണി കിട്ടിയത് ...
 അങ്ങനെ  അങ്ങനെ  ഒരു ഫാര്യ യെ കിട്ടാന്‍  ഓടിനടന്ന ഷിബുനു മനസിലായി ,,, എന്റെ ഗ്ലാമര്‍ അല്ല  ഗ്ലാമര്‍ ...6 അടി  പൊക്കം എന്നാ  അഹങ്കാരവും ,, സ്വയം ഗ്ലാമര്‍ എന്നാ  വിശ്വാസവും മാറ്റി വെച്ച് ,, വീടുകരോട് പറഞ്ഞു ,എനിക്ക് ചേരുന്ന ഒരു പെണ്ണിനെ  നിങ്ങള്‍ തന്നെ കണ്ടു പിടിക്കണം എന്ന് ....

അങ്ങനെ വീട്ടുകാരുടെ കഠിന ശ്രമത്തില്‍ ഒരു പെണ്‍കുട്ടിയെ കിട്ടി .....ലിബിന്‍ .... 

കെട്ടാന്‍ ഒരു പെണ്ണിനെ കിട്ടിയപ്പോഴേ, ഗ്ലാമര്‍ എന്നാ ചിന്ത  വീണ്ടു പൊന്തി.
 ..... ക്രിക്കറ്റ്‌ കളിയ്ക്കാന്‍ വന്നിരുന്ന  അവന്‍  അത് നിറുത്തി ....

പിന്നെ ഊണിലും ഉറക്കത്തിലും ലിബിന്‍  എന്നായി  ചിന്ത....

ശല്യം സഹിക്കാന്‍ വയ്യാതെ  അവന്റെ ഫ്ലാറ്റില്‍  ഉള്ള രവിചെട്ടനു  അവനായി ഒരു റൂം ഒഴിച്ച് കൊടുക്കേണ്ടി  വന്നു ,,

ശല്യം എന്താ എന്ന് അല്ലെ ?? ഉറകത്തില്‍  കിടന്നു പ്രണയത്തെകുറിച്ചുള്ള  കവിതകള്‍ ചൊല്ലല്‍ ആണ് , അതും ഇംഗ്ലീഷ് .......

പിന്നെ കിളവന്‍ ആയ രവി ചേട്ടന് ഈ പ്രണയത്തെക്കുറിച്ച് കേട്ടാല്‍ കുരു പൊട്ടില്ലേ ..

അങ്ങനെ ഇവിടെ  ബഹറിന്‍ ലെ പള്ളിയില്‍ പോയി marriage കോഴ്സ് എല്ലാം  കഴ്ഞ്ഞു ....

നാട്ടിലേക്കു പോകാന്‍ ആയി അതാ എയര്‍പോര്‍ട്ട് ലേക്ക് പോകുന്നു .. മനസു മുഴവന്‍  ലിബിനെ കുറിച്ച് ആണ് ചിന്ത... എന്തായാലും ആ  ചിന്ത കൂടുതല്‍ ആയതു കൊട്നു  പാസ്പോര്‍ട്ട്‌ എടുക്കാന്‍ മറന്നു  എന്നാ സത്യം അവന്‍ മനസിലാക്കി ...

പിന്നെ ഹരി അണ്ണനെ വിളിച്ചു , വേറെ ടാക്സി വിളിച്ചു പാസ്പോര്‍ട്ട്‌  എയര്‍പോര്‍ട്ട് ല്‍  എത്തിപ്പിച്ചു .. എന്തായാലും  ചെക്കന്റെ മാനസികാവസ്ഥ അതെല്ലേ എന്ന് വെച്ച്  ആരും കൂടുതല്‍ ഒന്നും പറഞ്ഞില്ല ...നേരെ നാട്ടിലേക്കു കയറ്റി  വിട്ടു .

അങ്ങനെ ഇരിക്കുമ്പോള്‍ ആണ് ഷിബു ന്റെ  വിളി  വരുന്നത് ....

"എടാ ഹരി , എനിക്ക് ഒരു NOC വേണം "
ഇത് കേട്ട് ഹരി ഒന്ന് ഞെട്ടി .. കല്യാണം കഴിക്കാന്‍ പോയ ഇവന്‍  NOCകുറിച്ച് എന്താ പറയുന്നത് ..

ഇത് കേട്ട പാതി  ഹരിയുടെ ഉപദേശം

" ഷിബു നീ ഇപ്പൊ കല്യാണത്തെ കുറിച്ച് മാത്രം ചിന്തിക്കു ....  ജോലി മാറുന്നതിനെ  കുറിച്ച് എന്താ നീ ഇപ്പൊ വിചാരിക്കുന്നത് ... എടാ അല്ലെങ്കിലും ഇവിടെ job change ചെയ്യാന്‍  NOC യുടെ ആവശ്യം ഇല്ല ."

( ഗള്‍ഫില്‍ പൊതുവേ ഈ NOCഎന്നാ non objection certificate   വേണ്ടത് ,ജോലി മാറുമ്പോള്‍  പഴയ കമ്പനി  അല്ലെങ്കില്‍ സ്പോണ്‍സര്‍ ന്റെ അടുത്ത് നിന്നും  വേണ്ട ആ  സാദനം ആണെന്ന ഹരി വിചാരിച്ചത് )

ആകെ കുരു പൊട്ടി നില്‍ക്കുന്ന  ഷിബു , ഹരി അണ്ണനോട്  ബൈബിളിലെ കുറച്ചു കടിച്ചാല്‍ പൊട്ടാത്ത വചനങ്ങള്‍  പറഞ്ഞു എന്നാ കേട്ടത് ...

എത്ര ചോദിച്ചിട്ടും ആ വചനങ്ങള്‍ ഹരി  ഞാഗളോട് ഇത് വരെ പറഞ്ഞിട്ടില്ല .. അത്രക്ക് കാടു കട്ടി ആയിരുന്നിട്ടുടകും ...

അവനു കുരു  പൊട്ടന്‍ കുറച്ചു കാര്യങ്ങള്‍ കൂടി ഉണ്ടായിരുന്നു ...
ഇവടന്ന്  പള്ളിയില്‍ പോയി കൂടിയ  ഒരു ദിവസത്തെ കോഴ്സ് അവിടെ വാലിഡ്‌ അല്ല , മാത്രം അല്ല  അവിടെ പോയി മൂന്ന് ദിവസത്തെ  കോഴ്സ് വേറെ  ചെയ്യണം ...

അതിനു ഇടക്ക്  ഇവിടത്തെ  പള്ളിയില്‍ നിന്നും,   ഇവന്‍ എന്ന് പറഞ്ഞാല്‍ ഷിബു വേറെ കല്യാണം കഴിച്ചിട്ടില്ല  എന്നുള്ള non objection certificate  വേണം എന്ന് ...ഇത് കേട്ട് ഹരി

" നീ ഇത് ഒന്നുംവാങ്ങാതെ  ആണോ  പോയത് ... എങ്ങനെ ഓര്‍ക്കാന.. പാസ്പോര്‍ട്ട്‌ വരെ മറന്നു പോയവന്‍ അല്ലെ  നീ ...."

കൂടുതല്‍ ബൈബിള്‍ വചനങ്ങള്‍ കേള്‍ക്കാതിരിക്കാന്‍ ഹരി കൂടുതല്‍ ചൊറിയാന്‍ നിന്നില്ല ..

എന്തായാലും എങ്ങനെ എങ്കിലും പോയി ആ  NOC ഒപ്പിച്ചു തരണം  എന്നാ ദീന  രോദനം കേട്ട്  ഹരി അണ്ണന്‍ അവനു ഉറപ്പു കൊടുത്തു  " നീ  പേടിക്കണ്ട എല്ലാം ഞാന്‍ റെഡി ആക്കം "

നേരെ ബിനോയ്‌ യെ വിളിച്ചു പള്ളിയിലേക്ക് .... അവിടെ ഓടി ചെന്നാല്‍ ഒന്നും അച്ഛനെ  കാണാന്‍ പറ്റില്ല... അച്ഛന്റെ  ശിഷ്യന്‍ കൊച്ചച്ചനെ കണ്ടു , ബിനോയ്‌ ആണ് സംസാരിച്ചത് ....

"ഇതൊന്നും  അങ്ങനെ തരാന്‍ പറ്റില്ല,, ഷിബു നേരിട്ട് വന്നു വാങ്ങണം ,, അല്ലാതെ വേറെ രക്ഷ ഇല്ല ....ആളോട് തിരിച്ചു വരന്‍ പറ .."

"മൂന്ന് ദിവസം കൂടി ഒള്ളു കല്യാണത്തിന് .... എന്തെകിലും ചെയ്യണം "

അവസാനം അച്ഛനെ കാണാന്‍ പറഞ്ഞു കൊച്ചച്ചന്‍ കയ്യൊഴിഞ്ഞു ..   അങ്ങനെ അച്ഛനെ  കാണല്‍..

" ഞാന്‍ ബിനോയ്‌ ,  ശിബുന്റെ  കൂടുകാരന്‍ ,, അവന്‍ ഇവിടെ നിന്നും NOC   വാങ്ങാന്‍ മറന്നു പോയി "

 ബിനോയ്‌ എന്ന് പേര് കേട്ടപ്പോള്‍ അച്ഛന്‍ തെറ്റുധരിച്ചു ഇവന്‍ സത്യാക്രിസ്തിയാനി ആണെന്ന് ..

കൂടെ ഉണ്ടായിരുന്നു ഹരി അണ്ണന്‍ വാ തുറക്കുന്നു പോലും ഇല്ല ....

കൊച്ചച്ചന്‍ പറഞ്ഞത് തന്നെ  അച്ഛനും പറയുന്നു .... നടക്കില്ല ....

ആവുന്നതും  ബിനോയ്‌ പറഞ്ഞു നോക്കി .. പക്ഷെ നോ രക്ഷ ..

അവസനം ഹരി അണ്ണന്‍ ഇടപെട്ടു....

"സാറെ .... അവനു ഇത്  ഇല്ലാതെ കെട്ടാന്‍ പറ്റില്ല സാറെ (പള്ളിലെ അച്ഛനോടെ ) ... , സാറേ  എങ്ങനെ എങ്കിലും  ഇത് ശരിയാക്കി തന്നം സാറേ ...."

സാറേ എന്ന  വിളി കേട്ടപോള്‍ തന്നെ  അച്ഛനെ മുഖം ഒന്ന് ചുളുങ്ങി ....ഞെട്ടലില്‍  ബിനോയ്‌ വാ പൊളിച്ചു ...


"ഇങ്ങേരു ഇന്ന് കുളം ആക്കും " ബിനോയ്‌ മനസില്‍ പറഞ്ഞു
ഇതൊന്നും ഹരി അണ്ണന്  ക്ലിക്ക് ആകുനില്ല .. പിന്നയും   അച്ഛനെ കേറി കുറെ സാര്‍ വിളി....

നിലക്കാതെ സര്‍ വിളി കേട്ട് അച്ഛന്  കുരു പൊട്ടി ... അവരെ പള്ളിയില്‍ നിന്നും പുറത്താക്കി ഇനി  ഇതിനായി ഈ വഴി വന്നേക്കരുത്   എന്നാ ഉപദേശവും കൊടുത്തു ..



അവസാനം ഷിബു തന്റെ ഉന്നതബന്ധങ്ങള്‍ വെച്ച്  അതൊക്കെ ശരിയാക്കി ...

അങ്ങനെ പല കടമ്പകള്‍ കഴിഞ്ഞു  ഷിബു  വിവാഹിതന്‍ ആയി ...

ഷിബു ന്റെ  ഈ engagement ഫോട്ടോ കണ്ടാല്‍  തന്നെ നിങ്ങള്ക്ക്  മനസിലും  അവന്‍ കടന്ന  കടമ്പകള്‍  ......



മനസിലായില്ലേ ??? .... കണ്ടില്ലേ  ബാക്ക്ഗ്രൌണ്ടില്‍ കിടക്കുന്നത് ...."എന്റെ ദൈവമേ "!!!!!!! ആ വിളി അവന്‍ കടന്ന കടമ്പകള്‍ക്ക്  ഉള്ള വിളി അല്ലെ ???
ശരിക്കും ആത്മാര്‍ത്ഥ ഉള്ള വിളി ...
----------------------------------------------------------------------------------------------
ഷിബുനും  ലിബിനും ,, ഞങ്ങളുടെ  ..ബഹ്‌റൈന്‍ gang  ന്റെ എല്ലാവിധ വിവാഹ മംഗളആശംസകള്‍ .....