Wednesday, March 5, 2014

ഇടിലിയും പിന്നെ ................

കഴിഞ്ഞ ദിവസം ഒരു സംഭവം നടന്നു ...രാവിലെ തന്നെ ഓഫീസില്‍ പോകാന്‍ ഉള്ള  തിരക്കാണ് ,, അതിനു മുമ്പ് പയ്യനെ  കൊണ്ട്  പോയി സ്കൂള്‍ ബസ്‌ stop ല്‍ വിടണം .. അത് കഴിഞ്ഞു വന്നു ഭക്ഷണം  കഴിച്ചു  ഓഫീസില്‍  പോകണം ..

ഇവിടെ ഭക്ഷണം എന്ന് എടുത്തു പറയാന്‍ കാരണം  മനസിയാല്ലോ ,,, എന്നാ അത് തന്നെ,. അതുമായി connect ചെയുന്ന കാര്യമാ പറയാന്‍ പോകുന്നത് ..

എന്റെ ഭാര്യ .... അവള്‍ ഉണ്ടാക്കുന്ന ഭക്ഷണം ..ഇപ്പോള്‍ നിങ്ങള്‍  വിചാരിക്കും ഞാന്‍ പറയാന്‍ പോകുന്നത്  "വായില്‍ വെക്കാന്‍ കൊള്ളില്ല"  എന്നായിരിക്കും ,...

എന്നാല്‍ അങ്ങനെയല്ല   അവളുടെ കൈപുണ്യം എന്ന് വെച്ചാല്‍  അത് ഒരു പുണ്യം ആണ് ....പ്രതേകിച്ചു  മീന്‍ കറി , സാബാര്‍ പിന്നെ ഒട്ടു മിക്ക പച്ചക്കറി കറികളും....ഇതില്‍ മീന്‍ കറി  വളരെ വളരെ  സ്പെഷ്യല്‍ ആണ് ,, പലരും ഇത് എങ്ങനെ വെക്കുന്നത് എന്ന്  ചോദിച്ചു പടിക്കാറുമുണ്ട് ,
നമ്മുടെ ലക്ഷ്മി യും ഇവളില്‍ നിന്നും പഠിച്ചു  മീന്‍ കറി വെച്ചിരുന്നു ... ആ കറി വിശേഷങ്ങള്‍ ഞാന്‍ പിന്നെ   പറയാം...

എന്റെ ഭാര്യ  cooking ല്‍  research നടത്തുന്ന ഒരു വെക്തിയണ്...ഞാന്‍ പ്രോത്സാഹിപ്പിക്കാരും ഉണ്ട് .. എല്ലാം വിജയം കണ്ടില്ലെകിലും ,,കൂടുതലും വിജയത്തില്‍ തന്നെയാ കലശിക്കാര് ..
അല്ലെങ്കിലും എനിക്ക് അറിയം എന്റെ പ്രോത്സാഹനം ആണ് അവളുടെ വിജയം എന്ന് ....

അങ്ങനെ മകനെ  സ്കൂള്‍ ബസ്‌ ല്‍ കയറ്റി വിട്ടു വന്നു ഞാന്‍  ഭക്ഷണം കഴിക്കാന്‍ ഇരുന്നു .. ആ സമയം ആണ് ടി വി യില്‍ ന്യൂസ്‌ കാണുന്നതും....

അവള്‍ ഭക്ഷണവുമായി  മന്ദം മന്ദം വന്നു  എന്റെ മുന്നില്‍ വെച്ച് ..  വേറെ ഒന്നും അല്ല ഇടിലി .. പിന്നെ പണ്ടേ മുതല്‍  ഇത് കണ്ടാല്‍  ഞാന്‍ ഒരു ഗ്രഹണി പയ്യന്‍ ആകും .. നേരെ  ഇടിലി ഒരു  കഷണം  എടുത്തു  കറിയില്‍ മുക്കി  ഞാന്‍ വായില്‍ വെച്ച് ...

ഇത് എന്താ ഇവള്‍ രാവിലെ തന്നെ ചിക്കന്‍ കറി ഉണ്ടാക്കിയോ....ഇത് എന്ത് പറ്റി , ഞാന്‍ പൊതുവേ രാവിലെ ചിക്കന്‍ കഴിക്കാത്തതും ആണ്, ഇവള്‍ക്ക് ഇത് അറിയാവുന്നത് ആണല്ലോ, പിന്നെ എന്തിനാ ഇവള്‍ ചിക്കന്‍ ഉണ്ടാക്കിയത്.

രാവിലെ തന്നെ ഇനി ഉടക്കി  എന്തിനാ  വഴിയെ പോകുന്ന അടി ഇരന്നു വാങ്ങുന്നത് എന്ന് വെച്ച് , ചിക്കന്‍ കറി എങ്കില്‍ ചിക്കന്‍ കറി , ഒരു നല്ല കുടുംബജീവിതത്തിനു  ക്ഷമ  അത്യന്തപെഷികം എന്ന് വിചാരിച്ചു കഴിച്ചു കളയാം എന്ന് തന്നെ തീരുമാനിച്ചു.

എന്റെ വിരലുകള്‍  ആ കറിയിലേക്ക് ആഴ്ന്നു  ഇറങ്ങി .. ഞാന്‍ ചിക്കന്‍ പീസ്‌ നു ആയി   തിരഞ്ഞു ,,, എന്റെ കയ്യില്‍ അതാ ഒരു പീസ്‌ ഉണ്ടാക്കി ,, സമയം കളയാതെ അത് എടുത്തു ഞാന്‍ വായില്‍ ഇട്ടും... അയ്യേ അത്  ഒരു ഉരുളക്കിഴങ്ങ് ആയിരുന്നു ...

സമയം ഒട്ടും കളഞ്ഞില്ല  , അടുത്ത പീസ്‌ നു ആയി ഞാന്‍ തിരച്ചില്‍  തുടങ്ങി , അതാ കിട്ടി ഒരു നീട്ടത്തില്‍ ഉള്ള ഒരു ചിക്കന്‍ പീസ്‌ .... എടുത്തു നോക്കിയപ്പോള്‍  മുരിങ്ങ കോല്‍ പോലെ ഇരിക്കുന്ന ഒരു ചിക്കന്‍ പീസ്‌ ... അതില്‍ ഇരിക്ക്ന്ന  ചാര്‍ വടിച്ചു നോക്കിയപ്പോള്‍  അത് ചിക്കന്‍ പീസ്‌ അല്ല drum Stick ആണ് എന്ന് സത്യം ഞാന്‍ മനസിലാക്കി ...

ഓ ഹോ..  മുരിങ്ങ കോല്‍ ഇട്ട ചിക്കന്‍ കറി ,, എന്താ ഭാര്യയെ  സമ്മതിക്കണം ... അതി  രാവിലെ  തന്നെ അടുക്കള എന്നാ research ലാബ്‌ ല്‍  കയറി  ഒരു ഒരു scientist നെ പോലെ അവള്‍  പരീഷിച്ചു ഉണ്ടാക്കിയ   drum Stick ചിക്കന്‍ കറി  .
എന്തായാലും  അടുത്തടു ചിക്കന്‍ പീസ്‌ ആയിരിക്കും ഞാന്‍  അതിനായി  ഞാന്‍ ആ കറിയിലേക്ക് ഊളിയിട്ടിറങ്ങി ....

പക്ഷെ എനിക്ക് വിശ്വസിക്കാന്‍  ആയില്ല .. ഞാന്‍ കടത്തു  വെണ്ടയ്ക്കയും , ക്യാരറ്റും ,  ചേനയും ,വഴുതനഗയുമായിരുന്നു ... ഇത് കണ്ട് ശ്വാസം കിട്ടാതെ  ഞാന്‍ പെട്ടന്ന് തന്നെ ആ കറിയില്‍ നിന്നും  പുറത്തേക്കു ചാടി ...ഭാര്യ യെ വിളിച്ചു ...

എടി ഭാര്യ............

കേട്ട വഴി അവള്‍  ലാബ്‌ ല്‍  നിന്നും ഓടിയെത്തി ,,, എന്നിട് ചോദിച്ചു  "എങ്ങനെയുട് സാബാര്‍"

എന്റെ രണ്ടു കണ്ണുകളും പുറത്തേക്കു തള്ളി വര്ന്നത് കണ്ടപ്പോള്‍, അവള്‍ ആ കറി എടുത്തു കഴിച്ചുനോക്കി ..എന്നിട്ട്


"ഇത് എവിടന്ന ഈ ചിക്കന്‍ കറി "

ഞാന്‍ മറുപടി ഒന്നും പറഞ്ഞില്ല ...അവളെ ദയനീയം  ആയി നോക്കി,,അവളുടെ ട്യൂബ് ലൈറ്റ്  ഒന്ന് മിന്നി .. എന്നിട്ട്  ഒരു അലര്‍ച്ചയും ....

"അയ്യോ  അത് ചിക്കന്‍ മസാല ആയിരുന്നോ ..."

നേരെ ആ ശാസ്ട്രക്ജ, അവളിടെ  Research lab ലേക്ക് ഓടി ....

രണ്ടു ദിവസം കഴിഞ്ഞപ്പോള്‍ അവള്‍ താരക്കും , ലിജിക്കും  ഇതിന്റെ recipe  പറഞ്ഞു കൊടുക്കുനുടയിരുന്നു ...

ഇതാ ചിക്കന്‍ സാമ്പാര്‍ ... വേണോ ????