Tuesday, April 15, 2014

മോളി ചേച്ചി റോക്ക്സ് .



ഇത് എന്റെ ഒരു ചേച്ചി യുടെ കഥയാണ് ... ചേച്ചി എന്ന് പറഞ്ഞാല്‍ എന്റെ ഭാര്യ സിബിളി യുടെ ചേച്ചി .

പുള്ളികാരിക്ക് ജനിച്ചപ്പോള്‍ വീട്ടുകാര്‍  ഇട്ട പേരാണ്  സ്മിത ,
ഇപ്പോള്‍ നിങ്ങള്‍ വിചാരിക്കും ഇതെന്താ ജനിച്ചപ്പോ ഇട്ട പേര് എന്ന്  പ്രതേകം   പറയുന്നത് എന്ന് . വേറെ ഒന്നുമല്ല , ചെറുപ്പത്തിലെ തന്നെ  പുള്ളികാരിയുടെ  പേര് നാട്ടുകാരും വീട്ടു കാര്‍ക്കും മാറ്റേണ്ടി വന്നു . വേറെ ഒന്നും കൊണ്ടും അല്ല . കയ്യില്‍ ഇരുപ്പു തന്നെ ..

എന്തായാലും അവര്‍ ഇട്ട പേര്  അടി പൊളിതന്നെ. അത് തന്നെയാ  പുള്ളി കാരിക്കും പറ്റിയ  പേര് ...

......മോളി ......

പണ്ടത്തെ  കോമിക് പുസ്തം അറിയില്ലേ ...  ബോബനും മോളിയും ...

അതിലെ  മോളി തന്നെ . അതായിരുന്നു സ്വഭാവം എന്നാണ് വിശ്വസ്ത കേന്ദ്രങ്ങളില്‍ നിന്നും കിട്ടിയ വിവരം .

എന്തായാലും ഔദ്യോഗികമയി  പേര് സ്മിത എന്നാണെങ്കിലും  ഇപ്പോഴും അറിയപെടുന്നത്  " മോളി" എന്ന് തന്നെയാണ് .

സത്യം പറഞ്ഞാല്‍ സ്വഭാവത്തില്‍ ഇപ്പോഴും വലിയ മാറ്റം ഒന്നും ഇല്ല .

മോളി ചേച്ചി ഇപ്പൊ അങ്ങ് അബുധാബിയില്‍ ആണ് ,ഭര്‍ത്താവ് രമേശന്‍ചേട്ടന്‍ , പിന്നെ രണ്ടു കുട്ടികള്‍  ശ്രേയകുട്ടിയും , ഹരി കുട്ടിയും ..

ഇത് ഒരു ചെറിയ  സംഭവം ഇവിടെ പറയാം .

അടുക്കള മോളി ചേച്ചിക്ക് ഒരു അലര്‍ജിയാണ് . പിന്നെ ഗതികേട്  കൊണ്ട് മാത്രം ആണ് അടുക്കളയില്‍ കയറുന്നത് . ഫുഡ്‌ കഴിക്കുനത്തില്‍ ഈ പറഞ്ഞ അലര്‍ജി ഒന്നും  ഇല്ലാട്ടോ . ഗ്രഹണി പിള്ളേര്‍ ചക്ക കൂട്ടാന്‍ കണ്ടത് പോലെ എന്ന് പറയാം ..

പക്ഷെ ഒരു കാര്യം , സത്യം സത്യമായി തന്നെ പറയണമല്ലോ .
മോളിചേച്ചിക്ക്  അടുക്കള അലര്‍ജി ആണെങ്കിലും , ഫുഡ്‌ ഉണ്ടാക്കിയില്‍ അതിനു നല്ല ടേസ്റ്റ് ആയിരിക്കും, എന്തായാലും നല്ല കൈപുണ്യം ആണ് .പക്ഷെ വിചാരിക്കണം .

ഇവിടെ ഗള്‍ഫ്‌ ല്‍  അറിയാമല്ലോ . ഓണം ,വിഷു ,ക്രിസ്മസ് , പെരുന്നാള്‍  ഇങ്ങനെ ഒരോ വിശേഷദിവസങ്ങള്‍  ല്‍ എല്ലാവരും ഒത്തു കൂടി  ഫുഡ്‌ കഴിക്കുന്നത്.

ഇങ്ങനെ ഒരു ഓണം . ഇത്തവണ സദ്യ വെക്കുന്നത് നമ്മുടെ മോളി ചേച്ചിയാണ് . തലേ ദിവസം രമേശന്‍ ചേട്ടന്‍  പരമാവതി സഹായിച്ചു കൊടുത്തു , പുളി ഇഞ്ചി അത് പോലെ ഉള്ള കറികള്‍ എല്ലാം തലേദിവസം തന്നെ  മോളി ചേച്ചി ഉണ്ടാക്കി വെച്ച് , ബാക്കി  കറികള്‍ക്ക് ഉള്ള പച്ചകറികള്‍ എല്ലാം  അരിഞ്ഞു വെച്ച് .

രാവിലെ തന്നെ എഴുനേറ്റു  നേരെ അടുക്കളയില്‍ കയറി ബാക്കി ഉള്ള കറികള്‍ ഉണ്ടാക്കി ,, മൊത്തം ഏകദേശം 15 തരാം കറികള്‍ ഉണ്ടായിരിന്നു .

prestage ഇഷ്യൂ ആണ് . കുറെ പേര്‍ വരന്നതാണ് . രമേശ്‌ ചേട്ടന്റെ ഓഫീസില്‍ നിന്നും എല്ലാം .

ഇങ്ങനെ ഉള്ള അവസരങ്ങില്‍ എല്ലാം മോളി ചേച്ചി തന്റെ കഴിവ് തെളിയിച്ചു ,ഒരു ഷോ കാണിക്കല്‍ എന്നത് ജന്മനാല്‍ കിട്ടിയത് കൊട്നു എല്ലാ കറികളും വളരെ ശ്രദിച്ചു തന്നെയാണ് ഉണ്ടാക്കിയത് ..

ഏകദേശം എല്ലാ കറികളും മോളി ചേച്ചി ഉണ്ടാക്കി കഴിയാറായി . ശരിക്കും രമേശന്‍ ചേട്ടന്‍ തന്റെ ഭാര്യ യെ  കുറിച്ച്  ഒരു അഭിമാനം തോന്നിയ ഒരു സമയം കൂടി ആയിരുന്നു ..

ഇന്നലെ മുതല്‍ പാവം കഷ്ടപെടുന്നതാണ് . എല്ലാം ഇന്നത്തെ ഈ സദ്യക്ക് വേണ്ടി .

വണ്ടി ഇല്ലാത്ത ചിലരെ കൊണ്ട് വരേണ്ടത് കൊണ്ട് രമേശന്‍ ചേട്ടന്‍ അവരെ കോണ് വരന്‍ പോയി.

ഇവിടെ  മോളി ചേച്ചി   അവസാന ഐറ്റം ആയ  പായസം വരെ ഉണ്ടാക്കി കഴിഞ്ഞു . മോളി ചേച്ചി ആരാ മോള് .. ഓണ സദ്യ  രാവിലെ  11 മണി ആയപ്പോഴേക്കും റെഡി .  കുറച്ചു സമയത്തെ വിശ്രമത്തിന്  ശേഷം  ,കുട്ടികളും മോളി ചേച്ചിയും റെഡി ആയി .
 അങ്ങനെ ഒരു ഒരു മണി ആയപ്പോള്‍  ആളുകള്‍ വന്നു തുടങ്ങി ... വന്ന  പെണ്ണുങ്ങള്‍ എല്ലാം  അടുക്കളയില്‍ കയറി  കറികളുടെ എണ്ണം എടുക്കല്‍ ആയി .. ചിലര്‍  tasteഉം  നോക്കുന്നുടയുരുന്നു ..

അങ്ങനെ എല്ലാവരും എത്തി കഴിഞ്ഞു രണ്ടു മണി ആയപ്പോള്‍   hall ല്‍ പായ വിരിച്ചു ഇല ഇട്ടു കഴിക്കാന്‍ ഇരുന്നു .
പ്രവാസികളുടെ  nostalgic  സമയം ആണ് ഇത് , ശരിക്കും നാടിനെ മിസ്സ്‌ ചെയ്യന്നു എന്ന് തോന്നുന്ന സമയം, പിന്നെ ആശ്വാസം  ഉള്ളത് ഇങ്ങനെ വിശേഷദിവസങ്ങളിലെ ഈ ഒത്തു കൂടല്‍ ആണ് .

അങ്ങനെ ഓരോ ഐറ്റം ആയി  ഇലയില്‍ വീഴാന്‍ തുടങ്ങി . രമേശന്‍ ചേട്ടന്‍ വീണ്ടും തന്റെ ഭാര്യ യെ  ഓര്‍ത്തു വീണ്ടും വീണ്ടും അഭിമാനിച്ചു .

അങ്ങനെ  എല്ലാം  കറികളും വിളമ്പി,  ചിലരുടെ ഇലയില്‍ കറി വീഴുന്നത് മുമ്പേ അത് തീര്‍ന്നു. ഇനി ചോറ് കൂടി വിളബാണം .

മോളി ചേച്ചി ചോറ് എടുക്കാന്‍  അടുക്കളയിലേക്ക് പോയി , അവിടെ നിന്നും  ഒരു വിളി ,, "ചേട്ടാ"  എന്ന് .

ആ വിളിയില്‍ എന്തോ പന്തി കേടു തോന്നി രമേശന്‍ ചേട്ടന്‍ പെട്ടന്ന് അടുക്കളയിലേക്ക് ചെന്ന് .

അവിടെ ചെന്നപോള്‍  മോളി  ചേച്ചി വിളറി വെളുത്  അകെ വെപ്രള പെട്ട്  നില്‍ക്കുന്ന മോളി ചേച്ചി :-

" ചേട്ടാ, ഞാന്‍ ചോറ് വെക്കാന്‍ മറന്നു പോയി .."

ഇനി എന്ത് ചെയ്യാന്‍ . കുറച്ചു മുമ്പ് തോന്നിയ  അഭിമാനം ഇപ്പൊ വേറെ  എന്തോ ആയി മാറി .

രമേശന്‍ ചേട്ടന് എന്ത് ചെയ്യാം എന്ന് ഒരു പിടിയും കിട്ടുനില്ല ... ഇലയും ഇട്ടു കറികള്‍ വരെ വിളമ്പി ,,, ചിലര്‍ തീറ്റയും തുടങ്ങി ...ഇപ്പൊ എങ്ങനെ പോയി പറയും വെയിറ്റ്  ചെയ്യ്‌ - അരി അടപ്പതു ഇടാന്‍ പോകുന്നോല്ല് എന്ന് . അതും ഒരു തിരുവോണ ദിവസം ആയിട്ട് .

മോളി ചേച്ചി കരച്ചില്‍ തുടങ്ങി . അപ്പോഴേക്കും എല്ലാവരും അറിഞ്ഞു  , അവരുടെ  ഓണസദ്യ കുളം ആയി എന്ന് .

ഇതും ഇതിന്റെ അപ്പുറവും കണ്ട പ്രവഹികള്‍ മോളി ചേച്ചിയെ ആശ്വസിപ്പിച്ചു  ഇത്തവണത്തെ ഓണം നമുക്ക് കുബുസ്  വെച്ച് അക്കം  എന്നാക്കി. അങ്ങനെ അവര്‍ ആ ഓണം  ഓണസദ്യ വിത്ത്‌ കുബൂസ് ആക്കി .

അതിനു ശേഷം എന്നും   രമേശന്‍  ചേട്ടന്‍ രണ്ടു വട്ടം ചിന്തിച്ചേ  ഭാര്യ യെ കുറിച്ച് അഭിമാനിക്കറോള്ള്

എന്തൊക്കെയായാലും  കഴിവുകള്‍ കണ്ടറിഞ്ഞു  കുഞ്ഞിലെ ആ  പേര് ഇട്ട ആളെ സമ്മതിക്കണം അല്ലെ  . ഇതാണ് മോളി എന്നാ മോളി ചേച്ചി .
മോളി ചേച്ചി റോക്ക്സ് ..