Sunday, November 30, 2014

കര്‍ത്താവെ .. ഈ താരയുടെ ഒരു കാര്യം ..

കര്‍ത്താവെ  .. ഈ താരയുടെ ഒരു കാര്യം ..

അത് എന്താ കര്‍ത്താവിനെ  വിളിക്കുന്നത്‌ ...
എങ്ങനെ വിളികാതെ ഇരിക്കും ... കര്‍ത്താവു ചെയ്തതിനും വലിയ അത്ഭുത പ്രവര്‍ത്തികള്‍ അല്ലെ ഇവള്‍ ചെയ്യുന്നത് ...5  അപ്പം കൊണ്ട്  5000  പേര്‍ക്ക്  കൊടുത്ത മാതിരി  ,, ഇവള്‍ 180 ml nte  milk കൊണ്ട് എത്ര  പേര്‍ക്ക്  ചയ ഇട്ടു കൊടുക്കുനത് . അതും എത്ര ദിവസം...



ഇവള്‍  ഇത്  പറയുമ്പോള്‍  എനിക്ക് വിശ്വസികേണ്ടി  വന്നു   .. കാരണം ഈ ചായ കുടിച്ചവരുടെ  മുന്നില്‍ ഇരുന്നാണ് ഇവള്‍ ഇതൊക്കെ പറയുന്നത് . എന്ന് വെച്ചാല്‍ ഭര്‍ത്താവു ജിത്തു , പിന്നെ കണ്ണന്‍ , നിഷാന്ത് , ലിജി ..
അവരാരും ഇവള്‍ ഉണ്ടാക്കുന്ന ചായ ചീത്തയാണ്‌ എന്ന് പറയുന്നും ഇല്ല ..

അപ്പോള്‍ ശരിക്കുംഎത്ര പേരായി , ഇവള്‍ ഉള്‍പെടെ 5 ..  ഈ അഞ്ചു പേര്‍ക്കും ഇവള്‍ 2  ദിവസം ചായം ഉണ്ടാക്കും ഈ പറഞ്ഞ 180 ml milk വെച്ച് എന്നിട്ടും ബാക്കി ഉണ്ടാകും .

എന്തായലും ഇവള്‍  ഒരു സംഭവം തന്നെ ,  അങ്ങനെ ഇരിക്കെ  ഞങ്ങള്‍ ഇവരുടെ വീട്ടില്‍ ഇരുന്നു  ചുമ്മാ TV കാണുകയായിരുന്നു .. ചുമ്മാ  channels മറ്റുനതിനെ ഇടക്ക് അതാ  ഒരു കൊച്ചു  ഉഷാര്‍ ആയിട്ടു ഒരു പട്ടു  പാടുന്നു ..

""kane................."""""
അങ്ങനെ എല്ലാവരും  ആ പട്ടു  ആസ്വദിച്ചു  കേട്ടിരിക്കുന്നു ..

അതിനു ഇടയില്‍  ജിത്തു ,

"ഇത്  ഇളയരാജ യുടെ പാട്ട .. "

ഇത് കേട്ട  ജിതുന്റെ തറ ....

"ആണോ .....ഇളയരാജ ഇപ്പോഴും പട്ടു പാടാറുണ്ടോ ."

ഇത് കേട്ട് ഞങ്ങള്‍ക്ക് ചിരി സഹിക്കാന്‍ പറ്റിയില്ല ....

എന്തോ പന്തികേടു മണത്ത തറ വീട്നും ...

" പുള്ളി പഴയ ഗായകന്‍  അല്ലെ,,,, ഇത് പുതിയ സിനിമ യിലെ പാട്ടല്ലേ "


ഇനിയും ചിരിക്കാന്‍  പറ്റാത്തത്  കൊണ്ടും , ഭാര്യക്കും പെട്ടന്ന്   അടുത്ത PhD കിട്ടിയാലോ എന്ന് പേടിച്ചും    ഭര്‍ത്താവു ജിത്തു പെട്ടന്ന് ആ  chapter   close ചെയ്തു ...

അങ്ങനെ ഈ ക്ഷീണം മാറ്റാന്‍ ആയി തറ എല്ലാവര്‍ക്കും  ഓരോ  ചായ എടുത്തു ,,

ക്ഷീണം മാറ്റാന്‍ എന്തുകൊണ്ടും  ചായ നല്ലതാണല്ലോ , ഞാനും ഒരു ചായ കുടിക്കാം എന്ന് വിചാരിച്ചു .. പിന്നെ താരയുടെ അത്ഭുത ചായ ഇത് വരെ ഞാന്‍ കുടിച്ചിട്ടും ഇല്ല ..
 അങ്ങനെ ചായ കുടി തുടങ്ങി  ,, ആദ്യ സിപ്‌ എടുത്തു .

ഓ..... എന്താ ഒരു ചായ......


ഇറക്കണോ ,, അതോ  തുപ്പണോ ...എന്നറിയാന്‍ പറ്റാത്ത ഒരു അവസ്ഥ ..
എന്തായാലും  പശുവിനെ മനസ്സില്‍ ധ്യനിച്ചു ഞാന്‍ അത്  ഇറക്കി ..

ഇതാണോ ഇവളുടെ അത്ഭുത ചായ ....പശുനു കൊടുത്താല്‍ അത് തിരിച്ചു മുഖത്തേക്ക് തുപ്പും , പിന്നെ പുളിച്ച രണ്ടു തെറിയും പറയും  - ബാ  ബാ .. എന്നും ....

ക്ഷീണം മാറ്റാന്‍  കുടിച്ചിട്ട് ഇത് ഇപ്പൊ  വാള് വെക്കുമോ എന്ന് പേടിച്ച ഞാന്‍ ,,

" ഇത് എന്താ ... ചായയാണോ ,, അതോ കാടി വെള്ളമോ ... എനിക്കും എങ്ങും വേണ്ട ഈ ചായ "

ഇത് കേട്ടതും ഇവളുടെ മട്ടു മാറി ...

"ഇവിടെ എല്ലാവര്ക്കും ഈ ചായ ഇഷ്ടം  ആണെല്ലോ .. അത്  കുടിക്കാതെ അവിടന്ന് ഇനങ്ങിപോകതുത് ."

അവളുടെ ഭീക്ഷണി വകവെക്കാതെ ഞാന്‍ അവിടെ നിന്നും എഴുന്നേറ്റു ...

ദൈവമേ പിന്നെ  പറയണോ .. എന്റെ  കൈ യില്‍ മുഴുവന്‍ അവളുടെ മാന്തല്‍ .അവള്‍ക്കു ദേഷ്യം വന്നാല്‍ അങ്ങനെയാണ് .....ഇന്ന്  എനിക്ക് പണി കിട്ടി ..
 hospital ല പോയാല്‍ അവര്‍ പൊക്കിളിനു ചുറ്റും  കുത്തി വെക്കാന്‍ വരെ  ചാന്‍സ് ഉണ്ട് ... കാരണം മന്തിയത് ഇവള്‍ ആണെല്ലോ ..


 ഒരു ദിവസം ജിത്തു നു ചായ ഉണ്ടാക്കാന്‍  നോക്കിയപ്പോള്‍  പാല്‍ തീര്‍ന്നു ... എന്നാലും -4-5 drops കാണും . അപ്പൊ ആ പാല്‍ കുപ്പി കഴുകി ചായ വരെ ഉണ്ടാക്കുന്നവള്‍ ആണ് ഈ താര ...

 അപ്പോഴാണ് എനിക്ക് ആ സത്യം മനസിലായത് ..... ചുമ്മാതല്ല വേറെ ആരും ഇവളുടെ ചായയെ കുറ്റം പറയാത്തത് .. അല്ലാതെ ഇത് അത്ഭുത  ചായ ആയിട്ടല്ല ..ഇവളുടെ ഈ മാന്തല്‍ പേടിച്ചാണ് ...

ചായ ക്ക് മാത്രം അല്ല  ഞങ്ങള്‍ക്ക് ഇവളുടെ മാന്തല്‍ കിട്ടുന്നത് , ചുമ്മാ എന്ത് പറഞ്ഞാലും ഇവള്‍  ചുമ്മാ ഒന്ന് കൈ  വീശും ,,,നോക്കുമ്പോള്‍  നമ്മുടെ കയ്യില്‍ കുറെ വെട്ടും കുത്തുകളും കാണാം ..

half sleeve  ഇട്ട ഞങ്ങള്‍ ഇപ്പോള്‍ full sleeve ഷര്‍ട്ട്‌  ഇട്ടാണ് ഓഫീസില്‍ പോകുന്നത് .ഇതിന്റെ   മിക്കവരും ഇരകള്‍  ഞാനും , നിഷാന്തും , പിന്നെ കണ്ണനും ആയിരിക്കും .അവള്‍ അവളുടെ ഭര്‍ത്താവിനെ മന്തില്ല . അവനും ഈ മാന്തലില്‍  പങ്കു ഉണ്ടോ എന്ന് സംശയം ഇല്ലാതില്ല .

ഞാനും നിഷാന്തും , സിംബിളിയോടും  ലിജിയോടും പറഞ്ഞു ഇതിനു പകരം നീ ആ ജിത്തുനെ  മാന്തു , ഭര്‍ത്താവിന് കിട്ടുമ്പോള്‍ അവള്‍ നിറുത്തും എന്ന് .. പക്ഷെ  ഇതിറ്റിങ്ങളെ കൊട്നു അതൊന്നും പറ്റില്ല...

ഇതിനു എന്തായാലും ഒരു തീരുമാനം ഉണ്ടാകണം എന്ന് വിചാരിച്ചു ഞങ്ങള്‍ പലതും ആലോചിച്ചു നോക്കി . അവസാനം ഒരു തീരുമാനത്തില്‍ എത്തി

നിഷാന്ത് നാട്ടില്‍ പോയി ..

നാട്ടില്‍ ചെന്ന് അവന്‍ ഒരു ദിവസം തമ്മനത്തു പോയി.. തമ്മനം ഷാജിക്കും  കൊട്ടേഷന്‍  കൊടുക്കാന്‍ പോയത് ഒന്നുമല്ല

താരയുടെ വീട് തമ്മനത്  ആണ് ,, അവിടേക്ക  പോയത്

താരയുടെ വീട്ടില്‍ ചെന്ന് ചായ എല്ലാം കുടിച്ചു , വിശേഷങ്ങള്‍ ചോദിക്കുനത് ഇടക്ക്  അവിടെ പട്ടി ഉണ്ടോ , താരയെ പട്ടി കടിച്ചിട്ടുണ്ടോ എന്നെല്ലാം   ചോദിച്ചറിഞ്ഞു ,, പട്ടി കടിച്ചിട്ടില്ല എന്ന് അറിഞ്ഞപ്പോള്‍ ആണ് അവനു സമാധാനം ആയതു.

ഒരു അവസരം  കിട്ടിയപ്പോള്‍ നിഷാന്ത് താരയുടെ അച്ഛനോട് കാര്യം അവതരിച്പിച്ചു .

" അതെ താര നല്ല കുട്ടിയൊക്കെയാണ് ..പക്ഷെ അവള്‍ ഞങളെ  ഉപദ്രവിക്കല്‍ കുറച്ചു കൂടുതല..."

അത് കേട്ട് താരയുടെ അച്ഛന്‍

"ആണോ . എന്ത്   പറ്റി മോനെ,.."

നിഷാന്ത് പയ്യെ കായില്‍  ഉള്ള പാടുകള്‍ കാണിച്ചു കൊടുത്തു ...

ഒരു ചമ്മല്‍ ഉണ്ടായിരുന്നു കാണിച്ചു കൊടുക്കാന്‍.

ചമ്മല്‍ നിഷാന്തിനു മാത്രം ആയിരിക്കില്ലെല്ലോ ..അവളുടെ അച്ഛനും എന്തായാലും ഉണ്ടാകും എന്ന് പ്രതീക്ഷിച്ച  അവനു  തെറ്റി.....

അവളുടെ അച്ഛന്റെ പ്രതികരണം  ഒരി ചിരി ആയിരിന്നു ......അച്ഛന് ചിരി അടക്കാന്‍ പറ്റുന്നില്ല......

നിശന്തിനു അവന്‍  ശശി ആയോ എന്ന് തോന്നിപോയി...

ഇനി അച്ഛന്റെ അടുത്ത് നിന്നും  മാന്തല്‍ കിട്ടുമോ എന്ന് വരെ അവന്‍ പേടിച്ചു പോയി ....

എങ്ങനെയെങ്കിലും  ഇവിടെ നിന്നും സ്കൂട്ട് ആകണം എന്ന് വെച്ച് അവന്‍ സോഫയില്‍ നിന്നും എഴുനേറ്റു ... ഇത് കണ്ട് അച്ഛന്‍ " അവിടെ  ഇരിക്ക് നിഷാന്തേ"

ഇത് പണി പാളി എന്ന് അവന്‍ ഉറപ്പിച്ചു .... ദൈവമേ സിംഹകൂട്ടിലേക്ക് ആണെല്ലോ ഞാന്‍ വന്നത് ... എന്റെ കാര്യം കട്ടപൊക.. അനുഭവിക്കുക തന്നെ ..

പയ്യെ  അച്ഛന്‍  എഴുനേറ്റു  പുള്ളിയുടെ  ഷര്‍ട്ട് അല്പം പൊക്കി , എന്നിട്ട്  അവനോടു ,"ഇത് കണ്ടോ മോനെ.... അവളുടെ കലവിരുതാ......"








ഇത് കണ്ടപ്പോള്‍ നിഷത്തിനു പിന്നെ ഒന്നും പറയാന്‍  തോന്നിയില്ല.... അത് വെച്ച് നോക്കുമ്പോള്‍ ഞങ്ങള്‍ എല്ലാം എത്ര  ഭാഗ്യവാന്മാര്‍ .........