Tuesday, October 29, 2013

നിഷ്കളങ്കന്‍ .... അവനാണ് ബിനോ ....


ഓരോരുത്തരുടെ  ഓരോ മാറ്റങ്ങള്‍ .   മാറ്റം ഒരു പ്രകൃതി നിയമം ആണെല്ലോ , പെട്ടന്ന് ഇങ്ങനെ ഒരു ചിന്ത വന്നത്  കഴിഞ്ഞ ദിവസം ബിനോ യുടെ  പാര്‍ട്ടിയില്‍ വെച്ചാണ്‌ ... പാര്‍ട്ടി എന്ന് വെച്ചാല്‍ കള്ള്കുടി പാര്‍ട്ടി അല്ലാട്ടോ ..ഇത്  ബിനോ അവന്റെ കല്യാണം കഴിഞ്ഞതിന്റെ ഒരു പാര്‍ട്ടി വെച്ചിരുന്നു .. നോ വെള്ളം അടി പാര്‍ട്ടി ,, ഒണ്‍ലി ഫുഡ്‌ അടി പാര്‍ട്ടി.. ഇപ്പൊ ഈ മാറ്റം ആര്ക്ക എന്നാ സംശയം ഉണ്ടാകും അല്ലെ... വേറെ ആര്‍ക്കും അല്ല ബിനോ ക്ക് തന്നെ....


ബിനോ യെ അങ്ങനെ പരിചയം ഉണ്ടാകില്ല ..ഈ ബ്ലോഗ്‌ല്‍  ഈ കഥാപാത്രം ആദ്യം ആയിട്ടാ...ഇവന്‍ കൊല്ലംകാരന്‍ ആണ് ....

കൊല്ലത്തിനു അടുത്തു ഏതോ കുഗ്രാമത്തില്‍ ആണ് ഇവന്റെ വീട് ...വളരെ പുരാതന ക്രിസ്ത്യന്‍ കുടുംബത്തിലെ കൂടുതല്‍ ലോകപരിചയം ഇല്ലാത്തവന്‍ .


 പള്ളിയും ,പള്ളി കാര്യങ്ങള്‍  ആയി നടക്കുന്ന ഒരു പയ്യന്‍ ആയിരുന്നു അവന്‍ ....കൂടുതല്‍ ആയി പറഞ്ഞാല്‍  നിഷ്കളങ്കന്‍, സല്‍സ്വഭാവി  അങ്ങനെ അങ്ങനെ പലതും അവനെ നിര്‍വചിക്കാം ...ഇപ്പൊ അങ്ങനെ ആണോ എന്ന് ചോദിച്ചാല്‍  ഞാന്‍ ഉറപിച്ചു പറയും  ഇപ്പോഴും ഇവന്‍ ഇങ്ങനെ തന്നെ.. പക്ഷെ ഉറക്കത്തില്‍ മാത്രം.

 പണ്ട്  ഈ നിഷ്കളങ്കന്‍ സ്കൂള്‍ ല്‍ പഠിക്കുന്ന കാലം ,, അങ്ങനെ ഇരിക്കെ Chennai  ല്‍  ഉള്ള അങ്കിള്‍ ഇവനെ വിളിച്ചു പറഞ്ഞു "മോനെ ഇവിടെ ഫോണ്‍ കണക്ഷന്‍  കിട്ടി ,,ഇനി ഈ നമ്പര്‍ലേക്ക് വിളിച്ചാല്‍ മതി 8574000, അവിടെ നിന്നു വിളിക്കുമ്പോള്‍ 044  കൂട്ടി വിളിക്കണം .


അങ്ങനെ കുറച്ചു ദിവസങ്ങള്‍ക്കു  കഴിഞു അങ്കിള്‍ പിന്നെയും വിളിച്ചു , അപ്പൊ ബിനോ അങ്കിള്‍ നോട് പറയുകയാ... " അങ്കിള്‍ ,ഞാന്‍ കുറെ തവണ അങ്കിള്‍ നെ വിളിച്ചു പക്ഷെ വേറെ സ്ഥലത്തേക്ക്  ആണ് ഫോണ്‍  പോകുന്നത് .. അങ്കിള്‍ പറഞ്ഞ പോലെ തന്നെ  8574000 ന്റെ കൂടെ 044 കൂട്ടി8574044 (8574000+ 044) യാ വിളിച്ചത് .കൂട്ടുന്നത്‌ തെറ്റാതെ ഇരിക്കാന്‍ കാല്‍കുലേറ്റര്‍ വെച്ചാ അങ്കിളെ കൂട്ടിയത് ..

ഈ കാര്യം ഇവിടെ പറയാന്‍ കാരണം  ഇവന്റെ ഈ നിഷ്കളങ്കത കാണിക്കാന്‍ കൂടിയാണ്.


ഇങ്ങനെ പഠിത്തം കാഴ്ജിഞ്ഞു പള്ളിയും പള്ളി കാര്യങ്ങളും  ആയി ഇരിക്കുമ്പോള്‍ ആണ്  ബിനോ ഇങ്ങോട്ട് , എന്ന് വെച്ചാല്‍ ബഹ്‌റൈന്‍ ലേക്ക് വരുന്നതു .ഇങ്ങോട്ട് വരന്‍ തീരെ താല്പര്യം ഇല്ലായിരുന്നു  , അവന്‍ അവന്റെ നാടും  അവിടത്തെ കാര്യങ്ങളും ഇല്ലാത്തതു ആലോചിക്കാന്‍ വയ്യായിരുന്നു.


അങ്ങനെ ഇവന്‍ ബഹറിന്‍ എയര്‍പോര്‍ട്ട് ല്‍  എത്തി...എയര്‍ പോര്‍ട്ട്‌ ല്‍ എത്തിയ  അവനു അവന്റെ കണ്ണുകളെ വിശ്വസിക്കാന്‍  സാധികുന്നുടയിരുന്നില്ല..... .. ഞാന്‍ എവിടെ സ്വര്‍ഗത്തില്‍ അന്നോ എന്തിയിരിക്കുന്നത് എന്ന് വരെ  അവന്‍ സംശയിച്ചു .ഇനി സ്വപ്നം കാണുന്നത് ആണോ?


എന്താ കഥ .... ഇവിടെ നോക്കുന്ന എല്ലാവടെയും ലോഹ ഇട്ടു നടക്കുന്ന  പള്ളിയിലെ അച്ചന്മാര്‍.... മുന്നില്‍ കാണുന്ന അച്ഛന്മുടെ അടുത്തു എല്ലാം അവന്‍ 

"ഈശോ മിശിഹാക്കു  സ്തുതി ആയിരിക്കട്ടെ  അച്ചോ" എന്ന് പറഞ്ഞു 

പക്ഷെ അവര്‍  എന്തോ പിറുപിര്‍ക്കുന്നു ..
ഒ.. അവര്‍ അവരുടെ  ഭാഷയില്‍ തിരിച്ചു ഇപ്പോഴും എപ്പോഴും സ്തുതി ആയിരിക്കട്ടെ  പറയുന്നതയിരിക്കും ... അങ്ങനെ പൂര്‍ണമനസോടെ ,സംതൃപ്തിയോടെ  എയര്‍പോര്‍ട്ട് നു പുറത്തേക്കിറങ്ങി ...



2 comments: