Wednesday, May 29, 2013

ദാസനും വിജയനും തയിലാണ്ടില്‍...

അക്കര അക്കരക്കു ശേഷം മലയാളികളുടെ പ്രിയപ്പട്ട താരജോടികള്‍
ദാസന്‍ & വിജയന്‍ ഇന്‍ തായിലണ്ട് 

രംഗം ഒന്ന് 
ദാസനും , വിജയനും (ബിനോയ്‌ & ജിത്തു ) തയിലണ്ടില്‍ പോകുന്നതിനു മുന്‍പ് ... കുട്ടുകാര്‍ കാണാന്‍ വരുന്നു 

ഒരു കൂട്ടുകാരന്‍ :- ഡാ ദാസാ എന്ത് പറ്റി ., തടി കുറഞ്ഞ്‌ നല്ല ഷേപ്പ് ആയാലോ , എങ്ങന സാദിച്ചു ...
ദാസന്‍ :- മോനേ ഞാന്‍ തയിലണ്ടില്‍ പോകുന്നതിനു വേണ്ടി തടി കുറച്ചതാ ....... രാവില 4 മണിക്ക് ഉണരുന്നതാ 10 K.M ഓട്ടം,
100 pushup 150 situp.... പിന്നെ കുമ്പളങ്ങാ ജൂസ്, പിന്നെ ഭയങ്കര മായി ഭഷണം കുറച്ചു ..
കൂട്ടുകാരന് ‍:- ഓ നിന്ന സമ്മതിക്കണം ....
ദാസന്‍ :- ഡാ ഇതു രവില മാത്രമല്ല .. ദിവസവും രണ്ടു നേരവും ഉണ്ട്
കൂട്ടുകാരന് :- ഡാ ഒരു സംശയം .... നീ തയിലണ്ടില്‍ പെണ്ണ് കെട്ടാന്‍ ആണോ പോകുന്നത് ...
ദാസന്‍ :- പോഡ ചത്താലും ചമഞ്ഞു കിടക്കണം ..... അതാ കൊച്ചിക്കാരുടെ ഒരു സ്റ്റൈല്‍

രംഗം രണ്ട്
പെട്ടന്ന് വിജയന്‍ ഒരു പാട്ടും പാടി ( കുണുക്കിട്ട കോഴി കുളക്കോഴി ) കടന്നു വരുന്നു . വിജയനേ കണ്ട കൂട്ടുകാരന്‍ തരിച്ചു നില്‍ക്കുന്നു
കൂട്ടുകാരന്‍ :- ഡാ വിജയ നീ ആകെ സെറ്റപ്പ് ആയല്ലോ ..? നിന്‍റെ മുടിക്ക് എന്തുപറ്റി
വിജയന്‍ :- തയിലണ്ടില്‍ പോകാന്‍ മുടി സെറ്റപ്പ് ആക്കി കളര്‍ അടിച്ചതാ ......
കൂട്ടുകാരന്‍:- എനിക്കും തയിലണ്ടില്‍ വരാന്‍ കൊതി യാകുന്നു ....
വിജയന്‍ :- അതിനൊക്ക യോഗം വേണമെടാ യോഗം...... നിനക്ക് എന്താ ഞാന്‍ കൊണ്ടുവരേണ്ടത് വേണ്ടത് ......
കൂട്ടുകാരന്‍:- എനിക്ക് ഒന്നും വേണ്ട ..
വിജയന്‍:- അതു പറ്റില്ല ഞാന്‍ നിനക്ക് ഒരു റാഡോ വാച്ച് കൊണ്ടുതരും

രംഗം മൂന്ന്
ദാസനും , വിജയനും റുമില്‍ തായിലെണ്ട് യാത്രയേ പറ്റി ചര്‍ച്ച ...
ദാസന്‍ :- ഡാ വിനോദേ തയിലണ്ടില്‍ നിന്ന് വരുമ്പോള്‍ നിനക്ക് എന്താണ് കൊണ്ടുവരണ്ടത് ..?
വിനോദ് :- എനിക്ക് റീബോക്ക് ( റീസിംഗ്) ഷൂസ് ,
ദാസന്‍ :- ഡാ .....ഹരീ ....നിങ്ങള്ക്ക് എന്താണ് വേണ്ടത് .?
ഹരി :- എനിക്ക് ഒരു ടി ഷര്‍ട്ട് മാത്രം മതി
ദാസന്‍ :- നിങ്ങള്‍ക്ക് ഈ സോഡാ കുപ്പി കണ്ണാടിയും , വഞ്ചി ഷൂസും ഇടാതെ റീസിംഗ് ഷൂസും
രയ്ബാന്‍ ഗ്ലാസും ഓക്ക ഇട്ടു നടന്നു കുടേ ? ഞാന്‍ കൊണ്ടുത്തരാം !
ഷിബു :- തയിലണ്ടില്‍ നിങ്ങളുട പ്രോഗ്രാം എന്താണ് ?
വിജയന്‍ :- ഡാ ഷിബു , നിന്‍റെ ലൊടുക്കു കാറും , അമ്പതു ദിനാര്‍ ഇന്റെ മുട്ട ഫ്ലാറ്റും , ഓണക്ക പുട്ടും
ഒന്നും അല്ല, റോയല്‍ സുട്ടില്‍ , റോയല്‍ ഗേള്‍സ് ഇന്‍റ ഒപ്പം , ഷംപൈന്‍ അടിച്ചു
റോള്‍സ് റോയ്സ് കാറില്‍ കറങ്ങി നടക്കുമ്പോള്‍ നിനക്ക് അന്‍പതോ നൂറോ ബാത്ത് മണി ഓര്‍ഡര്‍ അയച്ചു തരാം .
കുമാര്‍ :- ഡാ എത്രയും ചിലവാക്കാന്‍ നിന്‍റെ കയില്‍ ഉണ്ടോ
ദാസന്‍ :- പോടാ ഞാന്‍ രണ്ട് ക്രഡിറ്റ് കാര്‍ഡിന് അപ്പളേ ചെയ്തിട്ടുണ്ട് .....(അപ്പോള്‍ സോജന്‍ അവിടെയെക്ക് കടന്നുവരുന്നു )
:- ഹായ് ഡാ, ഞങ്ങള്‍ തയിലണ്ടില്‍ പൂകുവാ ! നീ വരുന്നോ !
സോജന്‍ : എയ് ..ഞാന്‍ നാട്ടില്‍ നിന്നു വന്നതേ ഒള്ളു . എന്‍റെ കയ്യില്‍ കാശില്ല.
ദാസന്‍ :- നീ വലിയ ബിസ്നെസ്സ് കാരനല്ലേ ! വെറും 400 BD യെ ചിലവാകു. നീ വരുന്നങ്കില്‍ വാ
കാശ് ഞാന്‍ എടുത്തോളാം.ക്രെഡിറ്റ്‌ കാര്‍ഡ്‌ കിട്ടും ,ബില്ലുവരുമ്പോള്‍ നീ അടച്ചാല്‍ മതി

രംഗം നാല്
ദാസനും , വിജയനും കെട്ടി പ്പിടിച്ചു കരയുന്നു ഇതു കണ്ടുകൊണ്ടു നിഷാന്തും , നിധിനും കടന്നു വരുന്നു

ദാസന്‍:- എടാ നിശന്തേ ചതിച്ചടാ ബാങ്ക് കാര്‍ ക്രെഡിറ്റ്‌ കാര്‍ഡ്‌ തന്നില്ലടാ ,
നിദിന്‍ :- അയോ കഷ്ടമായല്ലോ . ,
വിജയന്‍ :- എടാ ദാസാ ഞാന്‍ അപ്പോള്‍ പറഞ്ഞതലേ ബാങ്ക് കാരെ നമ്പാന്‍ കൊള്ളില്ല .. മൂരാച്ചി ബാങ്കുകാര്‍
അല്ലങ്കിലും ഈ HSBC , സിറ്റി മുതലായ ബാങ്ക് മായുള്ള റിലേഷന്‍ എന്നെ പോലുള്ള കമ്മ്യൂണിസ്റ്റ്‌ കാര്‍ക്ക് പറ്റില്ല ....
നിഷാന്ത് :- എടാ നീ എന്തിനാ ബാങ്ക് കാരുടെ പുറകേ പോകുന്നത് .. ഇനിയും ദിവസങ്ങള്‍ ഉണ്ടാലോ കാശു നമുക്ക് ഉണ്ടാക്കാം ..
നിങ്ങള്‍ കരയാതിരിക്കു ..
അങ്ങനെ ദാസനും വിജയനും ബൂര്‍ഷ്വാ ബാങ്ക്കാരെ വെല്ലുവിളിച്ച് പോകാനുള്ള കാശ് ഉണ്ടാക്കി തയിലണ്ടില്‍ പോകുന്നു

രംഗം അഞ്ച്

അങ്ങനെ ദാസനും , വിജയനും തയിലണ്ടില്‍ കാലുകുത്തി . ഒരു ഗൈഡ് നേ കണ്ടുപിടിച്ച് ഹോട്ടലില്‍ പോകുന്നു
വിജയന്‍ :- ദാസാ എന്തു നല്ല സ്ഥലം .... ദേ.... നോകീയേ എന്തു വലിയ കെട്ടിടങ്ങള്‍ ---ഹായ് --ഹായ്
ദാസന്‍ :- എന്തൊരു സുന്ദരികള്‍ ..... എന്തൊരു നിറം ....
ദാസന്‍ ഗൈഡ് നോട് :- ഞാങ്ങള്‍ക്ക് ഒരു വില്ല വേണം .. അടിപൊളി ആയിരിക്കണം .......
ഗൈഡ് :- എത്ര റൂം വേണം സാര്‍
വിജയന്‍ :- 4 റൂം
ദാസന്‍:- അല്ല 3 വേണ്ട 2 മതി........
വിജയന്‍:- ഹേ മാന്‍ ഒരു 2 റൂം വില്ല ....
ഗൈഡ് :- ഓക്കേ സാര്‍ ,......സാര്‍ യു ലൂകിംഗ് വെരി സ്മാര്‍ട്ട്‌......
ദാസന്‍ :- താങ്ക്സ് ...
ഗൈഡ് വിജയന്നോട് :- സാറും നല്ല സ്മാര്‍ട....
വിജയന്‍ :- അതു എനിക്കറിയാം ....

അങ്ങനെ ദാസനും , വിജയനും വില്ലയില്‍ എത്തി

ദാസന്‍ :- വിജയാ .. ആ ഗൈഡ് നു എന്തെങ്കിലും കൊടുത്തേക്കു ........
വിജയന്‍ :- എന്നാ ആ ഗൈഡ് പട്ടിക്കു ഒരു 2500 ബാത്ത് ടിപ് കൊടുത്തേക്കാം .....

2500 ബാത്ത് ടിപ് കിട്ടിയ ഗൈഡ് ശരിക്കും സന്തോഷം കൊണ്ട് തുള്ളി ച്ചാടി.......

ദാസന്‍:- പാവം ഗൈഡ് എങ്ങനെ കിട്ടുന്നത് കൊണ്ട് വേണും അവനു ജീവിക്കാന്‍

അങ്ങനെ ദാസനും വിജയനും വില്ലയില്‍ നിന്ന് തൈലണ്ട് കാണാന്‍ പുറത്തിറങ്ങി .. എല്ലാവരുടെയും ചിരിച്ച മുഖങ്ങള്‍ കണ്ട് അവര്‍ കോരിത്തരിച്ചു പോയി .
സാര്‍ എന്നു വിളിച്ചവര്‍ക്കെല്ലാം 100 ബാത്ത് ടിപ് കൊടുത്തു

ദാസന്‍:- വിജയാ...... ദേ ......ആനകള്‍ .. നമുക്ക് ആനപ്പുറത്ത് കയറിയാലോ.....
വിജയന്‍:- ഹായ് ....ദാസാ വാ..വാ നമുക്ക് കയറാം .... എന്തു നല്ല ആനകള്‍ അല്ലേ .....
ദാസന്‍ :- അതെ ..അതെ ...

അങ്ങനെ ദാസനും വിജയനും ആനപ്പുറത്ത് കയറി ആനക്കും കൊടുത്തു 200 ബാത്ത് ടിപ്
ആന പുറത്തിരിക്കുമ്പോള്‍ വിജയന്‍ പറഞ്ഞു
ഡാ നമുക്കു ബഹ്‌റൈന്‍ ഇല്‍ ഒന്നു വിളിച്ചാലോ ഐ അതൊന്നും വേണ്ട ചീപ് ഫെലോസ് ........
അങ്ങനെ ആന സവാരിക്കുശേം ദാസനും വിജയനും കടലു കാണാന്‍ പോയി .

ദാസന്‍:- വിജയാ ...എന്തൊരു നല്ല കടല്‍
വിജയന്‍:- ആതേ...ആതേ.. നമ്മുടെ നാട്ടിലെ കടല്‍ ഒരു കടലാണോ ..ഇതാണ് കടല്‍ .. ഒരു ഒന്ന് ഒന്നര കടല്‍
അവര്‍ അങ്ങന കടല്‍ത്തിരത്തുകൂടി പന്തം കണ്ട പെരി ച്ചഴി യെപ്പോലെ നടന്നു
ദാസന്‍:- വിജയാ...... ദേ ...... പാരച്ചുട്ട്....പാരച്ചുട്ട്.....നമുക്ക് ഒന്ന് കയറിയാലോ ?
വിജയന്‍:- ഹായ് ... ദാസാ അതില്‍ കയറണോ ..?., എങ്ങാനും മുകളില്‍ നിന്നു വീണാലോ ..?
ദാസന്‍:- എടാ വിജയാ .. ധൈര്യം വേണമെടാ ....ധൈര്യം ..വീണാല്‍ എന്താ നമ്മള്‍ പാരച്ചുട്ടില്‍ നിന്നല്ലേ വീഴുന്നത് ...അതോകെ ഒരു ക്രെഡിറ്റ്‌ അല്ലെ .....
വിജയന്‍:- ആ ക്രെഡിറ്റ്‌ വേണോ .. അല്ലങ്കില്‍ കയറിയേക്കാം .....

അങ്ങനെ ദാസനും വിജയനും പാരച്ചുട്ടില്‍ കയറി .. പാരച്ച്ട്ടു ഉയര്‍ന്നപ്പോള്‍ ദാസനും വിജയനും ഒന്നു പേടിച്ചു .
എന്നാലും ധൈര്യം സംഭരിച്ചു മുകളിലത്തി
ദാസന്‍:- എടാ വിജയാ .. എന്താ ഒരു രസം ഈ തയെലണ്ടുകാരെ സമ്മതിക്കണം . ആല്ലേ .. എന്താ ഒരു സെറ്റപ്പ്
വിജയന്‍:- ശരിയാ ദാസാ ... നമ്മുടെ നാട്ടുകാര്‍ ഇതു കണ്ടു പഠിക്കണം .....

അങ്ങനെ ദാസനും വിജയനും പാരച്ച്ട്ടു സവാരി ശരിക്കും ആസ്വതിച്ചു ..
അവര്‍ അന്നേരം ഒരു സൗദി രാജകുമാരന്‍റെ ഗമയില്‍ ആയിരുന്നു

വിജയന്‍: ദാസാ എനിക്കു വിശക്കുന്നു .. നമുക്കു എന്തെങ്കിലും കഴിക്കാം അങ്ങനെ ദാസനും വിജയനും ഏറ്റവും വലിയ ഹോട്ടലില്‍ കയറി .....
വിജയന്‍:- മെനു പ്ലീസ്....
ബെയറര്‍ :- സാര്‍ .. എന്താണ് വേണ്ടത് ..പാമ്പ് ഫ്രൈ , ഡോഗ് ഫ്രൈ , ചിക്കന്‍ ഫ്രൈ .. etc
ദാസന്‍ :- പമ്പ് ഫ്രൈ പോരട്ടെ ..?
വിജയന്‍ :- എനിക്കു വേണ്ടാ .. ദാസാ പാമ്പ് ഫ്രൈ..... എനിക്കു ചോറും കറിയും വേണും
ദാസന്‍:- വിജയാ .. നീ ഒരുമാതിരി കഞ്ഞി മല്ലു സ്വഭാവം കാണിക്കാത് .. നമ്മള്‍ ഇപ്പോള്‍ തായിലണ്ടില്‍ ആണ് ..അതു നീ മറക്കരുത് ...
വിജയന്‍ :-എന്നാലും പാമ്പ് വേണോ....?
ദാസന്‍ :- എടാ വിജയാ .. പാമ്പിനെ തിന്നുന്ന നാട്ടില്‍ ചെന്നാല്‍ നടുക്കഷണം തിന്നണം ....
വിജയന്‍ :- ഓക്കേ ദാസാ .. എന്നാല്‍ പാമ്പ് ഫ്രൈ പോരട്ടെ.

ദാസന്‍ന്‍റെ യും വിജയ്‌ ന്‍ന്‍റെയും തീറ്റ കണ്ട ഹോട്ടല്‍ ജീവനക്കാര്‍ ശരിക്കും ഞട്ടി പോയി ... ശരിക്കും ഫുഡ്‌ ആസ്വതിച്ച
ദാസനും വിജയനും ടിപ്സ് കൊടുക്കാന്‍ മറന്നില്ല ...ഹോട്ടല്‍ മുതലാളിയെ വിളിച്ച് അഭിനന്ദിച്ചു . കുക്കിനു സ്പെഷ്യല്‍ ടിപ് കൊടുത്തു

ദാസന്‍ :- ഡാ വിജയാ എനിക്കു കയ്യില്‍ പച്ച കുത്തണം
വിജയന്‍:- ദാസാ അതൊന്നും വേണ്ടാ ...ശരിയാകില്ല
ദാസന്‍:- എനിക്കു പച്ച കുത്തണം ..ഇതു കാണിച്ചു വേണം അനിക്ക് റൂമിലും , ഓഫീസി ലും അര്‍മാദിക്കാന്‍
വിജയന്‍ :- എന്നാല്‍ നിന്‍റെ ഇഷ്ടം പോലെ നടക്കട്ടെ .....

അങ്ങനെ അവര്‍ സ്റ്റൈല്‍ ആയി പച്ച കുത്തി . ഒരു കറക്കം കഴിഞ്ഞു അവര്‍ വില്ലയില്‍ എത്തി .
ഫ്രിഡ്ജ്‌ തുറന്ന അവര്‍ ബിയറും , ഷാമ്പൈനും കണ്ടു. അത് എടുത്തു കഴിച്ച് അവര്‍ ഉറങ്ങാന്‍ കിടന്നു

ദാസന്‍ :- എന്തു നല്ല ജനങ്ങള്‍ , എത്ര മനോഹരം ഈ നാട് ....
വിജയന്‍ :- അതേ ദാസാ ....നമുക്കു എന്തേ ഈ ബുദ്ധി നേരത്തെ തോനാഞ്ഞത്
ദാസന്‍ :- എല്ലാത്തിനും അതിന്‍റെതായ സമയമുണ്ട് വിജയാ ....
ദാസന്‍ :- വിജയാ ........
വിജയന്‍ :- ദാസാ .......

രംഗം ആറ്

അടുത്ത സുപ്രഭാതം

ടിംഗ് ഡോങ്ങ്‌ .......
ദാസന്‍ :- വിജയാ ആരോ വന്നിരിക്കുന്നു ... നീ പോയി നോക്കു
റൂം ബോയ്‌:- സാര്‍ ഇന്നലത്തെ ബില്‍ .....
വിജയന്‍ :- ദാസാ ഇന്നലത്തെ ബില്ലാ..
ദാസന്‍ :- ബില്ലോ ... ഓക്കേ ഇത്രയേ ഒള്ളു ഓക്കേ ഞങ്ങള്‍ ഒരുമിച്ചു തരാം
റൂം ബോയ്‌ :- സോറി സാര്‍ .., ഡെയിലി ക്യാഷ് ക്ലോസ് ചെയ്യണം ,.. അതാണ് റുള്‍..
ദാസന്‍ :- വിജയാ ഈ ക്യാഷ് കൊടുത്തേക്കു ....
വിജയന്‍ :- എന്‍റെ കയ്യിലെ ക്യാഷ് ഓക്ക തീര്‍ന്നു
ദാസന്‍ :- തീര്‍ന്നോ....ഓക്കേ..ഇപ്പോള്‍ ഞാന്‍ കൊടുക്കാം

അങ്ങനെ ദാസന്‍ ക്യാഷ് സെറ്റില്‍ ചെയ്യ്തു റൂം ബോയെ പറഞ്ഞു വിട്ടു ....
ഇതാ ഇവിടെ തുടങ്ങുന്നു
ദാസന്‍ :-വിജയ നീ എന്താ പറയണേ ക്യാഷ് തീര്‍ന്നെന്നോ?
വിജയന്‍:-അതെ എന്‍റെ ക്യാഷ് ഒക്കെ തീര്‍ന്നു ദാസാ നീയല്ലേ പറഞ്ഞെ
ക്യാഷ് ഇല്ലെങ്കിലും കുഴപ്പം ഇല്ലെന്നു നീ കൂടെ ഉണ്ടായാല്‍ മതിയെന്ന്.
ദാസന്‍: എന്തായിരുന്നു 4 റൂം വില്ല ഒക്കെ വെണമ്മെന്നു പറഞ്ഞപ്പോള്‍ കയ്യില്‍ ഒന്നും ഉണ്ടായിരുന്നില്ല അല്ലെ?
വിജയന്‍: ദാസാ നീ ചെറ്റത്തരം പറയരുത് .
ദാസന്‍:അതേടാ ഞാന്‍ ചെറ്റയാ.... .
വിജയന്‍: അതെ നീ ചെറ്റയാണെന്ന് എനിക്ക് പണ്ടേ അറിയാം
ദാസന്‍: അറിയാമല്ലോ? ഇനി എനിക്ക് എന്‍റെ വഴി നിനക്ക് നിന്‍റെ വഴി
വിജയന്‍: (ആവേശത്തില്‍ ) അതെ നിനക്ക് നിന്‍റെ വഴി ...(ദാസനും വിജയനും മുഖം തിരിഞ്ഞിരിക്കുന്നു)

കുറച്ചു സമയങ്ങള്‍ക്കുശേഷം

വിജയന്‍: ദാസാ... എനിക്ക് വിശക്കുന്നു...
ദാസന്‍: പോടാ കോപ്പേ @@@@******<<@@#######~~~~~
വിജയന്‍: (ചിരിച്ചുകൊണ്ട് ) നീ എന്തു വേണമെങ്കിലും വിളിച്ചോ...എനിക്ക് ഒരു കുഴപ്പവുമില്ല.
നീ എന്‍റെ കൂട്ടുകാരനല്ലേ ..വേണമെങ്കില്‍ തല്ലിക്കോ...ഞാന്‍ കൊളളും
ദാസന്‍: ഇവിടെ വല്ല തട്ടുകടയും ഉണ്ടെങ്കില്‍ ഞാന്‍ പോയി പാര്‍സല്‍ വാങ്ങികൊണ്ടുവരാം .
വിജയന്‍: ദാസാ നിന്‍റെ ഡ്രസ്സ്‌ എവിടെയാ ഞാന്‍ ഇസ്തിരിയിട്ട് തരാം.. ദാസാ നീ ചുവപ്പ് ഷര്‍ട്ട്‌ ഇട്ടാല്‍ മതി ,നിനക്ക് നന്നായി ചേരും

(ദാസന്‍ പുറത്തേക്കുപോകുന്നു ,കുറച്ചു സമയത്തിന് ശേഷം പാര്‍സല്‍ വാങ്ങി തിരിച്ചു വരുന്നു.)

വിജയന്‍: ദാസാ എന്താ കിട്ടിയത്
ദാസന്‍: ബീഫ് കറിയും പൊറോട്ടയും .. മൂന്നു പൊറോട്ടയും കഷ്ണോം എനിക്ക് ,ചാറും രണ്ട് പൊറോട്ടയും നിനക്ക് .
വിജയന്‍: അതെന്താ ദാസാ..?
ദാസന്‍: നീ ചാറില്‍ മുക്കി നക്കിയാല്‍ മതി.
വിജയന്‍:(പുച്ഛത്തോടെ ) അതേടാ എച്ചി എന്നും എച്ചി തന്നെ .

അങ്ങനെ ദാസനും വിജയനും മിഖം തിരിഞ്ഞിരിക്കുന്നു !

ദാസന്‍: എടാ വിജയാ .. എന്‍റെ കയ്യില്‍ കുറച്ചു ക്യാഷ് കൂടിയേ ഉള്ളൂ.ഇനിയുള്ള ദിവസം എങ്ങിനെ ജീവിക്കും?
വിജയന്‍: നീ എന്തു ഉദ്ദ്യെശത്തിലാ... എന്നെ പട്ടിനികിടാനാണോ പരുപാടി ?
ദാസന്‍: ഞാന്‍ പറഞ്ഞപ്പോള്‍ത്തന്നെ നീ കെട്ടുംകെട്ടി വരുമെന്ന് ഞാന്‍ വിചാരിച്ചോ?
വിജയന്‍: എന്തായാലും പെട്ടുപോയി , വാ നമുക്ക് പുറത്തുപോകാം ..

അങ്ങനെ ദാസനും വിജയനും പുറത്തേക്കു പോയി .ഇപ്പോള്‍ അവര്‍ തയിലെണ്ടുകാരുടെ മുഖത്ത്
പുഞ്ചിരി ഒന്നും കണ്ടില്ല. ആ നാട് അത്ര മനോഹരമായിട്ടോന്നും അപ്പോള്‍ അവര്‍ക്കു തോനിയില്ല .
അങ്ങനെ വളരെ പിശുക്കി ഒരു ദിവസംകുടി തള്ളി നീക്കി. വില്ലയില്‍ വന്നു ഫ്രിഡ്ജ്‌ തുറന്നപ്പോള്‍ ,
വയിനും ,ബീഫും,ഷാമ്പെയിനും കണ്ട് വായില്‍ വെള്ളമൂറി .
എന്തു ചെയ്യാം തൊട്ടാല്‍ കൈപൊള്ളും .. അങ്ങന അന്ന് അവര്‍ പച്ചവെള്ളം കുടിച്ചു കിടന്നുറങ്ങി

അടുത്ത സുപ്രഭാതം .

ഡിംഗ്.. ടോന്ഗ് (റൂം ബോയ്‌ ബെല്ലടിക്കുന്നു)
ദാസന്‍: എടാ വിജയാ ആ തെണ്ടി ബില്ല് കൊണ്ട് വന്നിട്ടുണ്ട് .നീ പോയി ഡീല്‍ ചെയ്യ്‌ .
വിജയന്‍: എനിക്കെങ്ങും പറ്റില്ല .നിനക്കല്ലേ ഇരന്നു ശീലമുള്ളത് നീ പോ ..
ദാസന്‍: നീ പോടാ തെണ്ടി ..
റൂം ബോയ്‌: സാര്‍, ബില്‍
ദാസന്‍: മോനെ എന്തൊക്കെയുണ്ട് ,സുഖമല്ലേ?
റൂം ബോയ്‌: സാര്‍ ക്യാഷ് എടുക്ക് എനിക്ക് ടൈം ഇല്ല
ദാസന്‍: അല്ല ...... ഞാന്‍...........ക്യാഷ് ........ തരാം.... ... നിങ്ങളുടെ മുതലാളിയുടെ നമ്പര്‍ താ ,ഞാന്‍ പുള്ളിയുമായി സംസാരിക്കാം
റൂം ബോയ്‌: ഓഹോ അപ്പോള്‍ ക്യാഷ് ഇല്ല അല്ലെ?
ദാസന്‍: അല്ല ക്യാഷ് ഉണ്ട് ,ഒരു 4000 ബാതിന്‍റെ കുറവേ ഉള്ളു
റൂം ബോയ്‌: ആകെ 5000 ബാതിന്‍റെ ബില്‍ .... അതില്‍ 4000 ബാത്ത് കുറവോ? സാറേ പണി പാളും.......

റൂം ബോയ്‌ പോയി രണ്ട് ഗുണ്ടകളുമായി തിരിച്ചു വന്നു .ദാസനെയും ചെറുതായി ഒന്ന്‍ പെരുമാറി . വാച്ചും ഷൂവും ,ഗ്ലാസും എടുത്തു.
ഈ സമയം വിജയന്‍ കയ്യില്‍ കിട്ടിയ ബാഗുമെടുത്ത് പുറത്തേക്ക് ഓടി ..ഗുണ്ടകളെ വെട്ടിച്ചു ദാസനും .
അങ്ങനെ അവര്‍ വില്ലയുടെ പുറത്തെത്തി .എന്നിട്ട് ദാസനും വിജയനും വില്ലയെ നോക്കി വെല്ലുവിളി തുടങ്ങി .

ദാസന്‍: അല്ലെങ്കിലും ഈ വില്ല എന്തിനുകൊള്ളാം? ഇതാണോ വില്ല?
വിജയന്‍: ഞങ്ങള്‍ ബഹറിനില്‍ 1500 SQ FT ഫ്ലാറ്റില ജീവിക്കുനത് .
ദാസന്‍: നീയൊക്കെ ബഹറിനില്‍ വാടാ ....ഞങ്ങള്‍ കാണിച്ചു തരാം .
വിജയന്‍ : ഇവനെയൊക്കെ മുക്കാലില്‍ കെട്ടിയിട്ടടിക്കണം ..
ദാസന്‍: നിന്‍റെ ഈ വില്ല പണ്ടാരമടങ്ങിപോട്ടെ @@@#$%#%^$^% എടാ വിജയ അവര്‍ വരുന്നു ഓടിക്കോ ..............................

അങ്ങനെ അവര്‍ ഓടി ഓടി ഏതോ സ്ഥലത്ത് എത്തി

ദാസന്‍: വിജയാ ഇനി എന്ത് ചെയ്യും?
വിജയന്‍: എനിക്ക് ഒന്നും അറിയില്ല ..
ദാസന്‍: നീ അറിയില്ല... അറിയില്ല എന്ന് പറഞ്ഞിരുന്നാല്‍ മതിയോ?
വിജയന്‍: .................... ഐഡിയ ......................ദാസാ .....എനിക്കൊരു ഐഡിയ... പഷേ നീ എന്നെ തല്ലരുത്.
ദാസന്‍: നീ കാരിയം പറയടാ ........
വിജയന്‍: അത്.... അത് ഈ ബാഗില്‍ നിന്‍റെ ക്യാമറ ഉണ്ട് .......അത് നമുക്കങ്ങു വിറ്റാലോ?
ദാസന്‍: വിജയാ .... നിന്നെ ഞാന്‍ കൊല്ലും ...ഇത് എന്‍റെ ക്യാമറ അല്ല .ഉണ്ണി ചേട്ടന്‍റെ ക്യാമറയാ..
വിജയന്‍: പിന്നെ എന്ത് ചെയ്യും? . എന്താ നിന്‍റെ പരുപാടി
ദാസന്‍: അല്ലെങ്കില്‍ .............. വേണ്ട അതു ശരിയാകില്ല .............അല്ലെങ്കില്‍ വിറ്റാലോ .......വേണ്ട വേണ്ട.....
അല്ലെങ്കില്‍ വിജയാ നമുകത്തു വില്‍കാം..next month salary കിട്ടുമ്പോള്‍ പുതിയത് വാങ്ങാം
വിജയന്‍ :- സരിയാ ദാസാ വിശപ്പിനു മുകളില്‍ ക്യാമറ ഒന്നുമല്ല .നമുക്ക് ഒരു കാരിയം ചെയ്യാം
മെമ്മോറി കാര്‍ഡ്‌ എടുത്തിട്ട് വില്‍കാം ഫോട്ടോ എങ്കിലും കാണാമല്ലോ

അങ്ങനെ അവര്‍ ഉണ്ണി ചേട്ടന്‍ ദുബായിയില്‍ നിന്നും വാങ്ങിച്ച്, ബഹറിനില്‍ ഉപയോഗിക്കുന്ന ക്യാമറ ഇവര്‍ തൈലെണ്ടില്‍ വിറ്റു.
കുറച്ചു ക്യാഷ് വന്നപ്പോള്‍ ദാസനും വിജയനും സോമലിയകാര്‍ക്ക് ഭക്ഷണം കിട്ടിയ പ്രതിതിയായിരുന്നു .
അവിടെ വച്ച് അവര്‍ തിരിഞ്ഞുനോക്കിയപ്പോള്‍ അതാ നില്കുന്നു ആ പഴയ ഗൈഡ് ....

ഗൈഡ്: സാര്‍ എന്തു പറ്റി ?
വിജയന്‍: ഞങ്ങള്‍ക്ക് ഒരു വില്ല വേണം ..
ദാസന്‍: വില്ല വേണ്ട ഒരു റൂം മതി .എത്ര ബാതാകും?
ഗൈഡ്: ഒരു 2000 ബാതാകും
വിജയന്‍: അത്രക്കുവേണ്ട കുറച്ചു കുറയട്ടെ
ഗൈഡ്: ഒരു 1000
ദാസന്‍: കുറച്ചുകുടി...
ഗൈഡ്: ഒരു 500 .......
ദാസന്‍: ഒരു 150 നു കിട്ടുമോ?

ഗൈഡ്: (ചൂടായി ) പിച്ചക്കാരാണോ? ...................ക്യാഷ് ഇല്ലെങ്കില്‍ വല്ല ബസ്‌ സ്റ്റേഷന്‍ ലോ റെയില്‍വേ സ്റ്റേഷന്‍ ലോ പോയി കിടക്ക്‌..
ഗൈഡ് ഇത് പറഞ്ഞു പോകുമ്പോള്‍ ഈ മണ്ടന്മാര്‍ ആദ്യം തന്ന 2500 ബാത് ടിപ്പിന്‍റെ കാര്യമോര്‍ത്തു ഗൈഡ് ചിരിച്ചുപോയി .

വിജയന്‍: വാ ദാസാ നമുക്കു പോകാം
ദാസന്‍: എങ്ങോട്ട് ?
വിജയന്‍: ബസ്‌ സ്റ്റേഷന്‍ ലോ റെയില്‍വേ സ്റ്റേഷന്‍ ലോ പോകാം
ദാസന്‍: വിജയാ......... നീ .....ചുമ്മാ ചീപ്പ് കാരിയങ്ങള്‍ പറയല്ലേ .... അല്ലങ്കില്‍ പോകാം അല്ലെ......
(ഗതി കെട്ടാല്‍ പുലി പുല്ലും തിന്നും )

അങ്ങനെ ദാസനും വിജയനും ബാക്കിയുള്ള ദിവസങ്ങള്‍ ബസ്സ്‌ സ്റ്റാന്‍ഡില്‍ അര പട്ടിണിയില്‍ തള്ളി നിക്കി..
അപ്പോള്‍ അവര്‍ അവരുടെ കേരളത്തെയും , ജോലി തന്ന ബഹ്‌റൈന്‍ എയും ആലോചിച്ച് അഭിമാനിച്ചു .
അവസാനം ബാക്കി ഉണ്ടായിരുന്ന ക്യാഷ് കൊണ്ട് ബസ്സില്‍ കയറി എയര്‍പോര്‍ട്ടില്‍ എത്തി ....
തൈലെണ്ടേ നിന്നോട് വിട.. വീണ്ടും വിട ....
ദാസനും വിജയനും തിരിച്ചു ബഹ്‌റൈന്‍ എയര്‍പോര്‍ട്ടില്‍ കാലുകുത്തി .അവര്‍ റൂമില്‍ എത്തി
ആകേ ക്ഷീണിച്ചു അവശരായി മുഷിഞ്ഞ ഡ്രെസ്സും വള്ളി ചെരുപ്പുമായി വന്ന അവരെ കണ്ടു റൂമില്‍ ഉള്ളവര്‍ ഒന്നു ഞെട്ടി
=================================================================================================================

വിനോദ് :- ഉം ......... എന്താ ........?
ദാസന്‍ :- ഞങ്ങള്‍ക്ക് വിശക്കുന്നു .....
നാലു ദിവസമായി വല്ലതും കഴിച്ചിട്ട് .....
വിനോദ് :- (ദാസന്‍റെ കാലില്‍ നോക്കിയിട്ട് ):-...... നീ റീസിംഗ് ഓ റീബോക്ക് എന്തോ ...പറഞ്ഞല്ലോ .?
ദാസന്‍ :- വിനോദേ ശവത്തില്‍ കുത്തരുത് ...........
വിനോദ് :- എന്തൊക്ക ആയിരുന്നു മലപ്പുറം കത്തി , റീസിംഗ് ഷൂസ് ,രയ്ബാന്‍ ഗ്ലാസ്‌,
പോളോ ഷര്‍ട്ട് , റാഡോ വാച്ച് , ഉലക്കേടെ മുട്.........
==================================================================================================================
കുറച്ചു നാളുകള്‍ ....... കഴിഞ്ഞു.... മറ്റൊരു അവദിക്കാലം....
ദാസാ: - നമുക്കു അടുത്ത അവധിക്ക് നമുക്ക് സീ -ഷെല്‍സ് പോയാലോ.....
വിജയന്‍ :- ഞാന്‍ റെഡി ,.. അപ്പോഴേക്കും ക്രെഡിറ്റ്‌ കാര്‍ഡ്‌ കിട്ടും
നീ ഉണ്ടങ്കില്‍ ഞാന്‍ എന്തിനും തയ്യാര്‍ ...
. ഗുണപാഠം (മുന്‍ഷി ):
..... അമ്മാവാ എന്നെ തല്ലണ്ടാ ഞാന്‍ നന്നാവില്ല ....



Hi friends please send your feed back to
Director
VINOD BALATH (balathvinod@gmail.com)
Editors
HARI CHENNITHALA ( harisreemvk@gmail.com)
NISHANTH.V ALUVAKKARAN (avknishanth@gmail.com)

Production Executive
SHIBU PUNNOSE (shibupunnose@gmail.com)
NIDHIN RAJAN (nidhinvraj@gmail.com)

Actors (super stars)
Mr. Daasan:- Binoy (silvergoos@gmail.com)
Mr. Vijayan:- Jithin (jithinuk@gmail.com)

No comments:

Post a Comment