Sunday, February 3, 2019

ടാര്‍പ്പായ നോബി ....part 2

ടാര്‍പ്പായ നോബി... Part-1 വായിക്കാത്തവർ  ഇവിടെ ക്ലിക് ചെയ്യുക

പെട്ടു  എന്ന് മനസിലാക്കിയ  നോബി  പിന്നെ  മസില്‍  പിടിച്ചില്ല , സാദാരണ ഉള്ള  ചമ്മിയ  നിഷ്കളങ്ക ചിരിയും ആയി .. "നീ ആരോടും പറഞ്ഞ നാറ്റിക്കല്ലേ " ...

അപ്പോള്‍ ഞാന്‍  ചുമ്മാ ചിരിച്ചു..

അവൻ അപ്പോൾ സ്വയം പറയുന്നു

"മാര്‍പപ്പയുടെ  അടുത്ത് കുരിശു വരക്കണ്ട   എന്ന് പറയണാ പോലെയ ""

"നീ വെറും വാ പൊളിയാന്‍ അല്ലെ  ഇപ്പൊ ടൈം ഉണ്ടെകില്‍ ഇത്  ബ്ലോഗില്‍ കയറ്റും "

ഇതാണ്  നോബിയില്‍ ഞാന്‍  കണ്ട  ഗുണം, പണി കിട്ടിയാല്‍ അത് അങ്ങ്  സമ്മതിച്ചേക്കും .. അല്ലാതെ ഞാൻ അങ്ങേ ചെയ്തില്ല , ഇങ്ങനെ ചെയ്തില്ല  എന്നൊന്നും പറയില്ല

അങ്ങനെ മനസ്  സന്തോഷിച്ചു ഞാന്‍  എന്റെ  വഴിക്കും നോബി അവന്റ് വഴിക്കും പോയി.

അങ്ങനെ  ഞാൻ എന്റെ  ജോലിയും  അവൻ അവന്റെ ജോലിയും തീർത്തു  വൈകിട്ടോടെ  റൂമിൽ തിരിച്ചു  എത്തി.

റൂമിലെ സേഫ് ലോക്കർ കാണുമ്പോൾ നോബി  എന്നെ ഒന്ന് നോക്കും.... എന്നിട്ടു   പറയും  ഈ കോപ്പുകൾക്കു ഇതിനു ഓവന്റെ   shape യിൽ  മാത്രമേ ഉണ്ടാക്കാൻ പറ്റിയുള്ളൂ മനുഷ്യന് നാറ്റിക്കാൻ....എന്തെങ്കിലും  കിട്ടുവാൻ നോക്കിയിരിക്കുകയാണ് ഇവനെ പോലെ ഉള്ള കുറെ എണ്ണങ്ങൾ.

 അങ്ങനെ  ഞങ്ങൾ ബാംഗ്ലൂർ കറങ്ങാൻ പുറത്തിറങ്ങി......

അങ്ങനെ ഓരോ തള്ളും പറഞ്ഞു അവിടെയൊക്കെ കറങ്ങി തിരിച്ചു വളരെ വൈകി ഹോട്ടലിൽ എത്തി.

നെക്സ്റ്റ് ഡേ പ്ലാൻ  രാവിലെ പോയി കുറച്ചു ഡ്രസ്സ്   വാങ്ങണം ,, അല്ലെങ്കിൽ ബഹറിനിൽ  തിരിച്ചു ചെല്ലുമ്പോൾ ഭാര്യ വീട്ടിൽ കയറ്റില്ല. ബാംഗ്ലൂർ പോകുന്നു എന്ന് പറഞ്ഞപ്പോൾ തന്നെ അവൻ ഒരു ലിസ്റ്റ് തന്നിരുന്നു .

അങ്ങനെ പിറ്റേ ദിവസം ഒരു 7-8  മണിക്ക് ഞാൻ എഴുനേറ്റു ,, നോബി പോത്തു പോലെ കിടന്നു ഉറങ്ങുന്നു ..

ഞാൻ നേരെ TVഓൺ ചെയ്തു ... ന്യൂസ്  വെച്ചപ്പോൾ ഞെട്ടി പോയി ...

നാട്ടിൽ വെള്ളപൊക്കം ...തലേ ദിവസം ഞങ്ങൾ വരുമ്പോൾ  നല്ല മഴ ഉണ്ടെകിലും, വെള്ളപൊക്കത്തിന്റെ ഒരു ലക്ഷണവും  ഉണ്ടായിരുന്നില്ല .

അകെ മൊത്തം പ്രശനം ... എന്റെ വീടാണെങ്കിൽ പെരിയാറിനു അടുത്തും ...

ഞാൻ വേഗം ഫോൺ എടുത്തു അമ്മയെ വിളിച്ചു ,, കുഴപ്പം  ഒന്നും ഇത് വരെ ഇല്ല , ഇനിയും വെള്ളം     കൂടും എന്നാണ് എല്ലാവരും പറയുന്നത് , മഴയ്ക്ക് ഒരു കുറവും ഇല്ല ...'അമ്മ  ഇതൊക്കെ പറഞ്ഞപ്പോൾ കുറച്ചു ആശ്വാസം ആയെങ്കിലും മഴ കുറയാത്തത്തു  ഒരു ചെറിയ പേടി ആയി മനസ്സിൽ കിടന്നു ..

ഞാൻ  നോബിയെ വിളിക്കുന്നുണ്ട് .. എടാ നാട്ടിൽ വെള്ളപൊക്കം എന്നൊക്കെ  പറഞ്ഞിട്ടും അവനു ഒരു കുലുക്കവും ഇല്ല ... കൂർക്കം വലിച്ചു കിടന്നു ഉറങ്ങുണ്ട് ....

ഞാൻ അങ്ങനെ ഒരൂ ചാനലും മാറ്റി മാറ്റി  കണ്ടു കൊണ്ടിരിക്കുകയാ..... അവിടെ dam തുറക്കുന്നു, , വെള്ളം വീടുകളിൽ കയറുന്നു .....

ഞാൻ നോബിയെ കുറെ വിളിച്ചിട്ടും  അവനു എന്തൊക്കയോ പിച്ചും പേയും പറയുന്നതല്ലേ  എണീക്കുന്ന ഒരു ലക്ഷണവും കാണുന്നില്ല ..


അങ്ങനെ  ഇരിക്കുന്ന  സമയത്താണ് ഇടി വെട്ടു പോലത്തെ ആ ന്യൂസ് വരുന്നത് ... നെടുമ്പാശ്ശേരി എയർ പോർട്ട് താൽക്കാലികം  ആയി അടച്ചു..

ദൈവമേ.. ഞങളുടെ ഫ്ലൈറ്റ്  ഇന്ന്   രാത്രിയാണ് ....

ഇനി ഫ്ലൈറ്റ് ക്യാൻസൽ ആയാൽ  ,  എല്ലാം  തകിടം മറയും,,  എനിക്ക് നാട്ടിൽ ചെന്നാൽ കുറെ കാര്യങ്ങൾ ചെയ്യാൻ ഉണ്ട് , അത് കൂടി പ്ലാൻ ചെയ്താണ് വന്നിരിക്കുന്നത് .

ഞാൻ അകെ ടെൻഷൻ അടിച്ചു  ഇരിക്കുമ്പോൾ ,, ഇവിടെ ഒരു ചെറ്റ ഒരു ഉളുപ്പും ഇല്ലാതെ വായയും  പൊളിച്ചു കൂർക്കം വലിച്ചു കിടന്നു ഉറങ്ങുന്നു ... ഒന്നും നോക്കിയില്ല   ഒരറ്റ ചവിട്ടു ഞാൻ  കൊടുത്തു , ദാ കിടക്കുന്നു താഴെ ... പെട്ടന്ന് അവൻ ചാടി എഴുനേറ്റു എന്താടാ പ്രശനം , ഞാൻ പറഞ്ഞു  "നാട്ടിൽ വെള്ളപൊക്കം " അപ്പൊ ഈ കുള്ളൻ പറയുകയാ, നാട്ടിൽ അല്ലെ വെള്ളപൊക്കം, അതിനു ഞാൻ   എങ്ങനെ  കട്ടിലിൽ നിന്നും താഴെ വീണു ?? എന്നിട്ടു അവനെ ഉത്തരം പറഞ്ഞു " ചിലപ്പോ ഇടി വെട്ടിയിട്ടുണ്ടാകും" അതും പറഞ്ഞു ദാ  അവൻ പിന്നെയും കിടന്നു ഉറങ്ങുന്നു ...ഇവന്റെ  ഉറക്കപിച്ചു ഇത് വരെ മാറിയിട്ടില്ല  എന്ന് എനിക്ക് മനസിലായി .. എന്നാലും ഇമ്മാതിരി  ബോധം ഇല്ലാതെ ഉറങ്ങുന്ന  ഒരുത്തനെ  ഞാൻ ആദ്യം  ആയി  ആണ് കാണുന്നത് .

മിക്കവാറും ഫ്ലൈറ്റിൽ  തിരിച്ചു  പോകാൻ  ചാൻസ് കുറവാണു  എന്ന് മനസിൽ ഒരു തോന്നൽ..ഞാൻ സ്‌പൈസ് ജെറ്റ് ഓഫീസിൽ വിളിച്ചു ....അവർ പറഞ്ഞു  ക്യാൻസൽ ഇൻഫർമേഷൻ ഒന്നും ഇപ്പോൾ ഇല്ല , അങ്ങനെ എങ്ങും തൊടാത്ത ഒരു ആൻസർ തന്നു അവൻ ഫോൺ വെച്ച് ...

ഇനി വെറുതെ ഇരുന്നു ന്യൂസ് കണ്ടിരുന്നാൽ നാട്ടിൽ പോകൽ വൈകും .. ഞാൻ പെട്ടന്ന് കുളിച്ചു റെഡി ആയി.

എന്നിട്ടു നോബിയെ വിളിച്ചു ,, കുള്ളൻ അപ്പോഴും മൈൻഡ് ചെയ്യുന്നില്ല , നല്ല ഉറക്കത്തിൽ തന്നെ ,, ഞാൻ  കുറച്ചു വെള്ളം എടുത്തു മുഖത്തു ഒഴിച്ച് .. ചാടി എഴുനേറ്റു എന്നെ  പൂര തെറി ....അവൻ  നോർമൽ ആയപ്പോൾ  ഞാൻ ന്യൂസ് ചാനൽ  വെച്ച് കൊടുത്തു .. ഫ്ലൈറ്റിൽ തിരിച്ചു പോക്ക്  ചാൻസ് കുറവാണു ,, ഞാൻ  പോയി ട്രെയിൻ , ബസ് ടിക്കറ്റ് വല്ലതും നോക്കാം എന്ന് പറഞ്ഞു
പുറത്തേക്കു ഇറങ്ങി ... .

പുറത്തു ഇറങ്ങിയപ്പോൾ ആണ്   പണി വേറെ ഒന്ന് കൂടി കിട്ടി എന്ന് മനസിലായത് .

അന്നു  സ്വതന്ത്രദിനം.. ഒറ്റ ട്രാവൽസ് കട പോലും  തുറന്നിട്ടില്ല.... ഓട്ടോ ടാക്സി വരെ കുറവും .... ചോദിച്ചു ചോദിച്ചു  കുറെ  നടന്നു ...എത്ര നടന്നു എന്ന് എനിക്ക് വരെ അറിയില്ല ..

 അങ്ങനെ  അവശനിലയിൽ  നിൽക്കുമ്പോൾ നോബിയുടെ ഫോൺ ..." എടാ കോപ്പേ  നീ ഇങ്ങോട്ടു തിരിച്ചു വാ, വേറെ ടിക്കറ്റ് ഒന്നും എടുക്കണ്ട... ഫ്ലൈറ്റ് എല്ലാം .പോകും.." അവിടെ  റൺവേ  മൂടി ഇട്ടിരിക്കുകയാ അതുകൊട്നു വെള്ളം  കയറില്ല ... കുറച്ചു കഴിഞ്ഞാൽ  ഫ്ലൈറ്റ്  എല്ലാം പോകും..."

സത്യം  പറഞ്ഞാൽ എനിക്ക് ഒന്നും മനസിലായില്ല ... റൺവേ മൂടി  ഇട്ടിരിക്കുന്നോ ?? ഞാൻ തിരിച്ചു ഓട്ടോക്ക് പോകുമ്പോൾ  ഇതൊക്കെ ആലോചിച്ചു ,, എന്തെകിലും  ആകട്ടെ വീട്ടിൽ എങ്ങനെ എങ്കിലും എത്തിയാൽ മതി ..

അങ്ങനെ  ഞാൻ ഹോട്ടൽ മുറിയിൽ  എത്തി ..  എന്നെ കണ്ടപ്പോൾ അവനു ഒരു പുച്ഛം ,,   അവൻ TV  ഓൺ ചെയ്തു   scroll എഴുതി പോകുന്നത്  എന്നെ കാണിച്ചു തരുന്നു ....


അത് കണ്ടപ്പോൾ   എനിക്ക് ചിരിക്കണോ , അതോ കരയണോ  ഇവനെ പിടിച്ചു രണ്ടു പൊട്ടിക്കണോ  എന്തൊക്കെയാ  എനിക്ക് തോന്നു ...


എന്താണ് എന്നറിയാമോ  SCROLL വന്നത്

"എയർപോർട്ടിൽ വെള്ളം കയറി  റൺവേ മൂടി "

എന്റെ കണ്ട്രോൾ ഫുൾ പോയി ഇരിക്കുന്ന സമയത്തു ഇവന്റെ അടുത്ത ഡയലോഗ്

"എന്നാലും എന്തോരം ടാർപ്പായ വേണ്ടി വന്നിട്ടുണ്ടാകും  റൺവേ ഫുൾ മൂടണമെങ്കിൽ , എടാ വിനോദെ  എന്നാലൂം ഇവർ  എങ്ങനെ ഇത്ര പെട്ടൊന്നൊക്കെ    ഇതൊക്കെ   ഒപ്പിക്കുന്നതു "


ഞാൻ  അവിടെ കട്ടിലിൽ തലയ്ക്കു കൈ വെച്ച് ഇരുന്നു ,, അല്ലാതെ എന്ത് ചെയ്യാൻ ..




Tuesday, September 25, 2018

ടാര്‍പ്പായ നോബി... Part-1

ബ്ലോഗ്‌ എഴുതിയിട്ട് കുറെ  നാളുകള്‍ ആയി .  കാരണം സമയകുറവാണു  അല്ലാതെ കഥ ഇല്ലഞ്ഞിട്ടല്ല ... അതിനു ഇപ്പോഴും ഒരു കുറവും ഇല്ല .. എങ്ങനെ കുറയാന്‍ ,, കൂടെ ഉള്ള ടീംസ് അത് പോലെ ഉള്ളവര്‍ അല്ലെ ....


എന്തൊക്കെ ആയാലും എല്ലാവര്ക്കും സന്തോഷം കിട്ടുന്ന ഒരു കാര്യം പറയാം .. ഈ കഴിഞ്ഞ  പ്രളയ ത്തില്‍ ഞാന്‍  പെട്ടു  ... ഇത് വായിക്കുന്ന ചിലരുടെ  മുഖത്തെ സന്തോഷം കണ്ടോ .. എനിക്ക് അറിയാം  അത് ആരൊക്കെ ആണെന്ന് ..

കുറച്ചു ദിവസത്തെ  അവധിക്കായി ഞാന്‍ കഴിഞ്ഞ  പതിനൊന്നാം തിയതി  എന്ന് പറഞ്ഞാല്‍  ഓഗേസ്റ്റ് 11 നു നാട്ടില്‍ എത്തി , അതും ഒറ്റയ്ക്ക് , ഫാമിലി  ബഹ്‌റൈനില്‍  .. എന്താ കഥ ,, തകര്‍ക്കണം എന്നാ മോഹവും ആയി നാട്ടില്‍  എത്തിയ ഞാന്‍  ഏകദേശം  തകര്‍ന്നാണ് ഇങ്ങോട്ട് തിരിച്ചു എത്തിയത് ..

അത് പോട്ടെ ... എല്ലാവര്ക്കും  നാട്ടിലെ  സ്ഥിതികള്‍  അറിഞ്ഞത് ആണെല്ലോ ,, ഇനി ഞാന്‍  ആയിട്ടു അത്  ഇനിയും പറയുന്നില്ല ...

ഇത് ഇതിനു ഇടക്ക് നടന്ന  ഒരു സംഭവം ആണ് ..

എനിക്ക് ചില ഔധ്യോഗിക ആവശ്യത്തിനായി ബാംഗ്ലൂര്‍  വരെ പോകാന്‍ ഉണ്ട് ..ഒറ്റയ്ക്ക് പോകുന്നത് ബോര്‍ ആണെല്ലോ എന്ന് വിചാരിച്ചു  നോബിയെയും ,അനിസ് നെയും വിളിച്ചു .


ഓണം , പെരുന്നാള്‍  ബിസിനസ്‌  ആയതു കൊണ്ട്  ബിസിനസ്‌ കാരനായ  അനിസ് ഒഴിഞ്ഞു ..



പിന്നെ നോബി  , എന്തോ അവനു ഒരു താല്പര്യകുറവ് .. അവനും അവിടെ പോകേണ്ട ആവശ്യം ഉണ്ട് .. പക്ഷെ  മൂന്നു നാലു ദിവസം വീട്ടില്‍ നിന്നും മാറി നില്ക്കാന്‍  പറ്റില്ല ..

എന്തായാലും  എനിക്ക് പോയെ മതിയാകൂ ,  അങ്ങനെ  സമയ കുറവ് കൊണ്ട്  ബിമാനത്തില്‍  പോകാന്‍ തീരുമാനിച്ചു ,  അതിനു നോബിയും സമ്മതിച്ചു.

അങ്ങനെ  ഓഗെസ്റ്റ് 14  രാവിലെ ബാംഗ്ലൂര്‍ക്ക്   പോകുന്നു, പിറ്റേ ദിവസം  രാത്രി തിരിച്ചു പോരുന്നു  ,, അതാണ് പ്ലാന്‍ ,, പോകുന്നത് കൃത്യം  ആയി തന്നെ  പോയി ..

ആദ്യം ആയി ബിമാനത്തില്‍ കയറുന്ന നോബി , കൂടുതല്‍ ഒന്നും എന്നോട് സംസരിക്കുനില്ല, ഞാന്‍ വളരെ പ്രതീക്ഷിച്ചു ആണ്  ഇവന്റെ  കൂടെ വിമാനത്തില്‍ പോകുന്നത് .

എന്തെങ്കിലും  കോമഡി  ഉണ്ടാകും എന്ന്  വിചാരിച്ച  എനിക്ക് തെറ്റി ,  ഫ്ലൈറ്റ്ല  വെച്ച് ഞാന്‍ ഇവന്നോട്  ഓരോ അലമ്പ് പറയുമ്പോഴും , ഇവന് കൂടുതല്‍ സംസാരിക്കുന്നു പോലും ഇല്ല,  ഇനി  പേടി ആയിരിക്കുമോ ??

പേടി ആകാന്‍ ഒരു ചാന്‍സു  ഇല്ല  ,, ഇതിനെക്കാള്‍ വലുത് ചാടി കടന്ന K K ജോസഫ്മാരാണ്  ഈ ഞങള്‍ ..

ഇവന്റെ അടുത്ത് നിന്നും  എന്തെകിലും കിട്ടാനായി ഞാന്‍ എന്റെ അലമ്പ് തുടര്‍ന്നപ്പോള്‍ ,, ഇമ്മടെ  നോബി എന്നോട് ചൂടായി  പറയുന്നു 

" നിനക്ക് ഒക്ക് ഒന്ന് നന്നായി കൂടെടാ ,,ഇത്രം പ്രായം ആയില്ലേ , ഇനി എങ്കിലും നന്നാവാന്‍ പാടില്ലേ "

കുറച്ചു കഴിഞ്ഞപ്പോള്‍   ഒരു ഉപദേശം കൂടി ..

" ഫ്ലൈറ്റ് ഇല്ല യാത്ര ചെയുംമ്പോള്‍  ഒരു standered  വേണം,, അത് കൊണ്ട്  കുറച്ചു ഗൌരവം  ആയിട്ട് ഇരിക്ക് ..."

അപ്പൊ അതാണ് കാര്യം, ചുമ്മാതല്ല മാക്കാന്‍ തവള മസിലും പിടിച്ചു  ശ്വാസം  വിടാതെ ഇരിക്കുന്നത് ..

 ഏതായാലും  ഈ  ബാംഗ്ലൂര്‍ പോക്ക്  പോക്കായി എന്ന് എനിക്ക് മനസിലായി .. അവിടെ ചെന്നാലും ഇവന്‍  ഇത് പോലെ ആണെകില്‍ എനിക്ക് ഒരു കഥയ്ക്ക് ഉള്ള ഒരു scope ഇല്ല .

അങ്ങനെ എയര്‍പോര്‍ട്ടില്‍ നിന്നും ഒരു ടാക്സി പിടിച്ചു  ഹോട്ടല്‍ റൂമില്‍ എത്തി , കുറെ നേരം തണുപ്പ്  അടിച്ചത് കൊണ്ടാണോ എനിക്ക്  നല്ല ചുമ ഉണ്ട്,  ഒരു ഗ്ലാസ്‌ ചൂട് വെള്ളം  കുടിക്കാന്‍ ആയി ഞാന്‍ കെറ്റില്‍   നോക്കുന്നു,

എന്റെ അനേഷണം കണ്ടപ്പോള്‍ നല്ല  അങ്കമാലി സ്ലാഗ്ല്‍  നോബി -

" നീ എന്തൂട്ര ഈ കിടന്നു നോക്കണേ "

"എടാ ഭയങ്കര ചുമ , കുറച്ചു വെള്ളം  ചൂടാക്കി കുടിക്കാന്‍ കെറ്റില്‍  നോക്കുന്നതാണ് "

എന്തോ വലിയ അഹങ്കാരത്തില്‍ നോബി  എന്നോട്

" എടാ  കോപ്പേ ഇവിടെ  കെറ്റില്‍  ഒന്നും ഇല്ല ,,  അവിടെ ആ അലമാരിയില്‍  ഓവന്‍ ഇരിക്കുന്നുട് "

അപ്പൊ ഞാന്‍  -"ശരിക്കും"

"ഡാ കോപ്പേ , ഇത് ബാംഗ്ലൂര്‍ ആണ്   ബാംഗ്ലൂര്‍  ,, അല്ലാതെ  ബഹ്‌റൈന്‍ ലെ  ഓണക്ക ഹോട്ടല്‍ അല്ല " 

എന്തയാലും ഓവന്‍ എങ്കില്‍ ഓവന്‍ ,, പോയി  അലമാരിയുടെ വാതില്‍ തുറന്ന ഞാന്‍ ഞെട്ടി ....

ഞെട്ടല്‍ മാത്രം  അല്ല ... സന്തോഷം കൊണ്ട് ഞാന്‍ തുള്ളി ചാടി ...

എന്റെ സന്തോഷം  കണ്ടപ്പോള്‍ നോബി

 " നിനക്ക്  എന്താടാ  പ്രാന്ത് ആയോ ? നീ എന്താ ആദ്യം ആയിട്ട് ഓവന്‍  കാണുന്നത് ആണോ ?"

"അതെട  ഇങ്ങനത്തെ ഓവന്‍ ഞാന്‍  ആദ്യം ആയിട്ടാണ് കാണുന്നത് "

ഇതാണ് നോബിയുടെ ഓവന്‍ ..


ഈ സേഫ്   ലോക്കിനെ ആണ്  ഇവന്‍ ഓവന്‍ ആക്കി കളഞ്ഞത് ....






ഇതിന്റെ ബാക്കി ഞാന്‍ പിന്നെ എഴുതാം ... ഇപ്പോള്‍ സമയം  ഇല്ല ..

ഇത് വെറും സാമ്പിള്‍ ആണ്  വെടികെട്ടു , എന്ന് വെച്ചാല്‍  ടാര്‍പായ എന്നാ പേരു  വന്നത്  വരാന്‍ പോകുന്നെ ഒള്ളു...


(തുടരും)








Sunday, March 25, 2018

THE TRUTH BEHIND THE FRACTURE


THE TRUTH BEHIND THE FRACTURE


Peter, Sorry …. Not Peter, He is Peter Edwards. This name gives him extra ordinary personality.
I also, misunderstood this way.

I received a mail from our HR Department saying that a new person is going to join in operation section also kindly arrange Email and computer for him. Name: Peter Edwards. By the way I made ready everything for him as per HR mail, and then the person has joined our company.

I guessed he is a European by his name, but when I saw him first time I wondered this kind of Europeans also there in this world.
By his look again I guessed he is a Sri-Lankan, why because there is lot of Sri-Lankans are in this name.
When we started speaking and he is speaking Malayalam which is our local language and finally we become friends.

Let’s go to the subject. We were busy with one of the project that time. It was a Saturday. I got a call at evening time from peter   “‘Vinod my leg got fractured, should have 3 weeks to recover”.

I asked “What happened?”
He said “I just fell down”

After some time one of our colleague name Santhosh is calling and blaming me for Peter’s fracture.
I asked in detail with Santhosh, and then came to know that Peter told to Santhosh, Fracture was happed while playing Badminton, nothing happed in that time, coz I was also playing with him that day.


Then I realized there was something wrong this incident, at the same time I called his intimate friend and asked about this, suddenly he started laughing.

Let’s get to know what happed to his leg.
On Friday night Peter and his wife were attending a party, most persons were from his family friends – this intimate friend, who told these truth also present on this party.

Peter is not an Alcoholic and he is not drinking whisky, but in the parties he is drinking just wine.
But this time, for a change he had drunk whisky beyond his capacity.
He was completely boozed up and everybody was dancing with their wife...
Peter started to find his wife, as he fully drunk he was not able to find his wife. After giving his full concentration somehow he find his wife. He went towards to her and asked her to dance with him.
They both started dance, it was a romantic song, while dancing he kissed her cheek, on the same time somebody slap him and suddenly he pay his attention towards who slap him. That is a lady and she also looks like his wife.
After this slap he is become conscious and he looked toward his dance partner and he got shocked and his mouth was open, he couldn’t utter any word.
Next day peter called and he told the story about his LEG.


Moral of the story
GUESS WHAT HAPPED??????

Tuesday, March 14, 2017

സ്വപ്നലോകത്തെ കണ്ണന്‍

ഈ ബ്ലോഗ്‌ ല്‍ പുതിയ ഒരു അവതാരത്തെ പരിജയപെടുതുന്നു...
അവനാണ് കണ്ണന്‍ .സിംബ്ലി യുടെ brother  ആണ്. എന്ന് വെച്ചാല്‍ എന്റെ  അളിയന്‍ .. ഇവന്റെ ശരിയായ പേര്  അജിത്‌ എന്നാണ് .ഇവ്യന്‍ കുറച്ചു നാളായി ബഹ്‌റൈന്‍ ലെ എത്തിയിട്ട്  , എന്ന് വെച്ചാല്‍ ഏകദേശം ഒരു മൂന്ന് വർഷം . എന്തായാലും ഞാന്‍ എന്റെ ഫ്ലാറ്റില്‍   തന്നെ ഇവനെ  താമസിപ്പിക്കാം  എന്ന് വെച്ചു  , എന്റെ പിള്ളേര്‍ക്ക് കളിയ്ക്കാന്‍  ഒരാള്‍ കൂടി ആയല്ലോ ..


ഇവന്‍ ഇവിടെ താമസം തുടങ്ങിയതിനു ശേഷം ആണ് ഞാന്‍ ഒരു സത്യം മനസിലാക്കിയത് ...
ഇത് വരെ ഞാന്‍ വിശ്വസിച്ചിരുന്നത് , ഈ ലോകത്തിലെ ഏറ്റവും വലിയ മടിയന്‍ ഞാന്‍ എന്നാണ് .. പക്ഷെ ഇവന്‍ എന്നെ കടത്തി വെട്ടി . മടി എന്ന്  വെച്ചാല്‍  മടിക്കു പോലും നാണം  ആകും . ഈ കാര്യം   ഇവന്റെ പെങ്ങള്‍  എന്ന്  വെച്ചാല്‍  എന്റെ ഭാര്യ  പറഞ്ഞിട്ട്  ഉണ്ടായിരുന്നു  .. എന്നാലും  ഞാന്‍ ഇത്രക്ക്  പ്രതീക്ഷിച്ചില്ല ...

എന്തായാലും പണ്ട്  ബാച്ചിലർ   ആയിരുന്നപ്പോള്‍   കൂടെ ഉണട്യിരുന്ന  പിള്ളേരെ  കൊണ്ട് പണി  എടുപ്പിച്ച  ജീവിച്ചുപോന്നു  എന്റെ അടുത്തല്ലേ  ഇവനെ കിട്ടിയിരിക്കുന്നത് .

ഞാന്‍ കുറിച്ചിട്ടു എന്റെ  ഫോണില്‍  അവന്റെ നമ്പര്‍ ..KANNAN ADIMA .. അല്ല പിന്നെ ...

ഈ കാലഘട്ടത്തു   ഞനും ഭാര്യയും ബഹ്‌റൈന്‍ ലെ  ബല്യ കര്‍ഷകര്‍ ആയിരിന്നു ..കുറെ ഗപ്പൊക്കെ അതിനു കിട്ടിയിട്ടുണ്ട് ...അതിന്റെ ഭാഗം ആയ ചര്‍ച്ചയില്‍  ഓര്‍ഗാനിക് ഫുഡ്‌ ന്റെ ആവശ്യകതയെ  കുറിച്ച് ഞങ്ങള്‍ വചാലര്‍ ആയപ്പോള്‍ , അവന്‍ നമ്മളെക്കാള്‍  വലിയ  ഓര്‍ഗാനിക്... സമയം  കളഞ്ഞില്ല spot ല്‍  പണി കൊടുത്തു  -ബാൽക്കണിയിലെ   ചെടികള്‍ക്ക് വെള്ളം ഒഴിക്കുന്ന കടമ അവനു ...അവന്‍ പെട്ട് പോയി .. സമ്മതിക്കാതെ ഇരിക്കാന്  ഉള്ള ഒരു വഴിയും ഇല്ല ... പിന്നെ  ഉള്ളത് ടെറസിൽ   ആണ് ... അതിനു  പൈപ്പ് കണക്ഷൻ ഉള്ളത് കൊണ്ടു ആ പണി  അവനു കൊടുത്തില്ല .



അങ്ങനെ  ഇവനെ അടിമ ആക്കി കൊണ്ടിരിക്കുമ്പോള്‍  എന്റെ ഭാര്യക്ക്‌ ചെറിയ മുറുമുറുപ്പ് ,,, അവനോടു  സോഫ്റ്റ്‌ കോര്‍ണര്‍ .. അവന്‍ പയ്യന്‍ അല്ലെ.... പുതിയത് അല്ലെ ഇവിടെ...  അങ്ങനെ  അങ്ങനെ ...മം  ...

അങ്ങനെ  അവന്‍ രക്ഷപെട്ടു ,, ഇതല്ലെം  അവള്‍  ഏറ്റെടുത്തു ... അവനെ വീണ്ടും  ഇവള്‍ മടിയന്‍  ആക്കാന്‍  തുടങ്ങി ...ഞാന്‍ ഇവടെ എത്തിയപ്പോള്‍  ഇതൊക്കെ ഒറ്റയ്ക്ക് ആണ് ചെയ്തത് എന്നോകെ  പറഞ്ഞിട്ടും  സഹോദര സ്നേഹത്തിനു മുമ്പില്‍ അവള്‍ പിന്നോട്ട് പോയില്ല..

എന്നാലും  ഞാന് അവസരം  കിട്ടുമ്പോള്‍ അവനു പണി കൊടുക്കും .... എന്തെകിലും വാങ്ങാന്‍ താഴെ ഷോപ്പില്‍ വിടും .. ഒന്നും  വാങ്ങാന്‍ ഇല്ലെങ്കില്‍ തന്നെ ചുമ്മാ  വെറുതെ എന്തെകിലും വാങ്ങാൻ വീടും . ശരിക്കും പറഞ്ഞാല്‍  അപ്പൊ കിട്ടുന്ന ഒരു സുഖം പറഞ്ഞു അറിയ്ക്കാന്‍ വാക്കുകള്‍ ഇല്ല ... സത്യം പറഞ്ഞാല്‍ ഇതൊക്കെ ഞാന്‍  ചെയ്യുന്നത് അവന്റെ  മടി  മാറ്റാന്‍ വേണ്ടിയാണു എന്നു ഇവൾ വരെ വിശ്വസിച്ചില്ല ...

അങ്ങനെ ഇരിക്കെ അവന്‍  നാട്ടില്‍ പോയി വിവാഹ നിശ്ചയം എല്ലാം കഴിഞ്ഞു  വന്നു. പിന്നെ അവനെ കണ്ടു കിട്ടനെ ഇല്ല . അത് സ്വാഭാവികം, എല്ലാവരും പോലെ ഫോണ്‍ ചെയ്യൽ  മഹാമഹം . പണ്ട് ചെയ്ത വീര സാഹസിക നുണ കഥകള്‍ ഭാവി ഭാര്യക്ക്‌ പറഞു കൊടുക്കന്ന തിരിക്കല്‍ ആയിരുന്നു അവന്‍ ...

കുട്ടികളെ സ്കൂളിൽ വിടേണ്ടതു കൊണ്ട് ഞങ്ങൾ  നേടാതെ കിടക്കും , അപ്പോള്‍ ചില ദിവസങ്ങളിൽ   കോള്‍ഡ്‌ സ്റ്റോര്‍(പലചരക്ക് കട ) നിന്നും വിളിച്ചു പറഞ്ഞ സാധനങ്ങൾ   വൈകിയാല്‍ ഇവനോട്  വാങ്ങി വെക്കാന്‍ പറഞ്ഞിട്ടാണ്  കിടക്കുന്നത്.(ഇവിടെ അത് ഹോം ഡെലിവറി ഉണ്ട് )

പറഞ്ഞ പോലെ ഇവന്‍  വാങ്ങി  വെക്കും , പക്ഷെ ഫോണ്‍ ചെയ്യലിനു   ഇടയില്‍ മിക്കവയും , പാല്‍ ,  ചിക്കെന്‍ , പച്ചക്കറികള്‍ എല്ലാം  പുറത്തും  , ബാക്കി ഉപ്പു, പഞ്ചസാര  ഇത് പോലെ ഉള്ള സാധനങ്ങൾ  ഫ്രിഡ്ജ്‌ ന്റെ അകത്തും ആണ് ഇവന്‍  വെക്കാറ്  ...ഇത് കൊണ്ടു സഹികെട്ടു സിംബ്ലി ഹോം ഡെലിവറി വേണ്ട എന്ന് വെച്ച് എന്നോട്  പോയി വാങ്ങി കൊണ്ട് വരാന്‍ .. ഞാന്‍ ഉണ്ടോ  പോകുന്നു .മം.......


അങ്ങനെ അവന്റെ കല്യാണം കഴിഞ്ഞു ഫാമിലി വന്നപ്പോള്‍ വേറെ ഫ്ലാറ്റിലേക്ക്  അവന്‍ താമസം മാറ്റി ....

അങ്ങനെ അങ്ങനെ   മാസങ്ങള്‍ പിന്നിട്ടു കൊണ്ടിരുന്നു ... അതിനിടയില്‍ ഞാന്‍  എന്റെ  കുടുംബത്തെ  നാട്ടില്‍  സെറ്റിൽ  ചെയ്യാന്‍ തീരുമാനിച്ചു അവർ  നാട്ടിൽ പോയി  ..


കുറച്ചു നാളുകള്‍ക്ക് ശേഷം കണ്ണന്‍ വീണ്ടും   എന്റെ അടുത്ത് താമസം ആയി ,കാരണം അവന്റെ ഭാര്യ ഡെലിവറി ക്ക് ആയി നാട്ടിലേക്കു പോയി...
ഇപ്പൊ  ഇവന്‍ എന്റെ റൂമിൽ ആണ് താമസിക്കുന്നത് , രണ്ടാമത്തെ റൂം  തലശ്ശേരിക്കാരന്‍  ആയ ഒന്ന് ഒന്നര  തള്ളു വീരന് കൊടുത്തു ....അവനും നമ്മുടെ ഫ്രണ്ട് തന്നെ ...പേര് ജിജേഷ്  ഇവന്റെ ബ്ലോഗ്‌ ഞാന്‍ പിന്നെ എഴുതാം ...


ഭാര്യ നാട്ടില്‍ പോയതില്‍ പിന്നെ കണ്ണന്‍  വീണ്ടും ഫോണ്‍ ചെയ്യല്‍  പഴയ പോലെ  തുടങ്ങി ....ചില ദിവസങ്ങളില്‍ മാരത്തോണ്‍ ഫോണ്‍ ചെയ്യല്‍  ആയിരിക്കും. ഇതിനെ കുറിച്ച് ഞങ്ങള്‍ ചോദിച്ചാല്‍ പറയും വൈഫ്‌ ആയി ചെറിയ ഉടക്ക് , സോള്‍വ്‌ ചെയ്യാന്‍  ടൈം എടുത്തു .....

അത് സത്യം ആണെന്ന് ഞാന്‍  വിശ്വസിച്ചു ...  സ്വാഭാവികം അല്ലെ ... അനുഭവം ഗുരു ...


പിന്നെയാണ്  എനിക്കും ജിജേഷ് നും മനസിലായത്  ഇവിടെ ഫ്ലാറ്റില്‍ എന്തെകിലും പണി ഉണ്ടെങ്കില്‍ അന്ന്  ഇവന്‍ വൈഫ്‌ ആയി ഉണ്ടക്കു ആയിരിക്കും ..അത് നേരത്തെ പ്ലാന്‍ ചെയ്തു വെച്ചിരിക്കുന്നത് ആണെന്ന് തോന്നുന്നു .പഠിച്ചു അവന്‍  എല്ലാ ഉണ്ടയിപ്പും പഠിച്ചു ...

അങ്ങനെ ഇരിക്കെ ഒരു  വെള്ളിയാഴ്ച വെളുപ്പിന്  ഏകദേശം  നാലു മണി  ആയി കാണും  ഇവന്‍  മുട്ട് കാല് വെച്ച് ഒരു  കുത്ത്  ,, ഞാന്‍ നല്ല ഉറക്കത്തിലും .. ഞെട്ടി ഉണര്‍ന്ന ഞാന്‍  കേള്‍ക്കുന്നത്  "ഭരത് മാതാ കി ജയ് " എന്നും പറഞു  ചെരിഞ്ഞു കിടന്നു സല്യൂട്ട്  അടിക്കുന്ന കണ്ണനെ യാണ് ...

തിരിച്ചു  ഒന്ന് കൊടുക്കണം  എന്നുടയിരുന്നു .പിന്നെ വേണ്ട എന്ന്  വെച്ച് . എനിക്ക് ഉറക്കവും വരുന്നില്ല ,, ഇവന്‍ എന്തിനാ ആവോ ഈ സമയത്ത് സല്യൂട്ട്  അടിച്ചു നില്‍ക്കുന്നത് ,,,, അപ്പോഴാണ്  കാര്യം മനസിലായത്  കിടക്കുന്ന സമയത്ത്  കണ്ട സിനിമ "കുരുക്ഷേത്ര "ആയിരുന്നു.



പിറ്റേ ദിവസം  ഇവനോട് കാര്യം പറഞ്ഞപ്പോൾ ആണ്  പറഞ്ഞത്  ഇന്നലെ ഇവന്‍ അതിർത്തിയിൽ ആയിരിന്നു  .. പാകിസ്ഥാനെ  അടിച്ചു നിലം പരിശാക്കി .... ആ സ്വപ്നത്തിന്റെ  അലയൊലികള്‍ ആണ് എനിക്ക് കിട്ടിയത് . "ഭാഗ്യം ഇവന്‍ കുരുക്ഷേത്ര  എന്നാ സിനിമ കണ്ടത് " വേറെ വല്ലതും ആണെങ്കിൽ ഇതിലും  വലിയ പണി കിട്ടിയേനെ.

എന്നാലും ഇവന്‍ സ്വപ്നത്തെ മറയാക്കി എനിക്ക് അറിഞ്ഞു കൊണ്ട് തന്ന പണി ആണോ എന്നാ സംശയം ഇല്ലാതില്ല ..

എന്തായാലും  അടുത്ത പണി വരട്ടെ എന്നിട്ട് തീരുമാനിക്കാം  എന്ന് വെച്ചു ..
 എന്തായാലം റൂമിലെ മാരകായുധങ്ങള്‍ ആയ  റിമോട്ട് ,മൊബൈല്‍ , ചാർജർ,അതിൻറെ  കേബിള്‍, ടാബ് , പിന്നെ വെള്ളം കുടിക്കുന്ന സ്റ്റീല്‍ ന്റെ ജഗ്  , ഗ്ലാസ്‌  അങ്ങനെ എല്ലാം  കൈ എത്താത്ത  ദൂരത്തു വെച്ച് ....സേഫ്റ്റി  പ്രിക്കയൂഷൻസ്

അങ്ങനെ രണ്ടു ദിവസം കഴിഞ്ഞു  ,,, അതെ  രാതി നല്ല ഉറക്കത്തില്‍ ,, എന്റെ തലയില്‍  എന്തോ വെച്ചിരിക്കുന്ന പോലെ ...സമയം ഏകദേശം 2 - 2.30 ......


ഞാന്‍ ഇവന്റെ കാര്യം മറന്നു പോയി .. അത്രക്ക്  ഉറക്കം എന്ന് വെച്ചാല്‍ ഞാൻ ഉറക്കത്തിന്റെ പീകില്‍ ആണ് ... എന്നാലും കണ്ണ് ചെറുതായി തുറന്നു ... തപ്പി നോക്കിയപ്പോള്‍  ആരുടെയോ  കൈ ...റൂം ലെ  ചെറിയ വെളിച്ചത്തില്‍  ഞാന്‍  എന്താ എന്ന് നോക്കി ... നോക്കിയപ്പോള്‍  ഇവന്‍ .... പെട്ടന്ന്  എനിക്ക് സ്ഥലകാലബോധം വന്നു .. ഇതിനു ഇടക്ക് ഇവന്‍ എന്താല്ല്ലമോ പറയുന്നുട് പക്ഷെ ഒന്നും ക്ലിയര്‍ ആകുന്നില്ല .


ഞാന്‍ പതുക്കെ  ഇവന്റെ കൈ എടുത്തു മാറ്റി ,, എന്നിട്ടു ഞാന്‍ എഴുന്നേറ്റിരുന്നു അപ്പോഴും  ഇവന്‍ എന്തൊക്കയോ പറയുന്നുട് ...

നേരെ ഞാന്‍  ഇവനെ  " എടാ " എന്ന് ഉറക്കെ വിളിച്ചു .. പെട്ടന്ന്  കണ്ണ് തുറന്ന  ഇവന്‍  എന്നോട്

" പറയു  വത്സാ ,, എന്താണ് നിനക്കു വേണ്ടതു  "


എനിക്ക് കിട്ടിയ  ഒന്നാതരം അവസരം , കഴിഞ്ഞ ദിവസം ഇവന്‍ മുട്ടിനു എന്നെ ഇടിച്ചത്  മനസിലേക്ക് ഓടി കയറി വന്നു .. ഒന്നും  നോക്കിയില്ല .. കരണ കുറ്റിക്ക് ഇട്ടു  ഒരു പൊട്ടിക്കല്‍.

 (സത്യം പറഞ്ഞാല്‍  പൊട്ടിച്ചില്ല   ചെറുതായി ഒന്ന് തട്ടിഒള്ളു  എഴുതിയപ്പോള്‍ ഒന്ന്  കൊഴുപ്പിച്ചു എന്നെ ഒള്ളു ) ...

നേരെ ചാടി എഴുനേറ്റു  എന്നോട് ""എന്താ കാര്യം , ഇന്നു എന്താ വിഷു ആണോ ... ആരാ പടക്കം പൊട്ടിച്ചത് "

ഞാൻ അടുത്ത കരണതും ചെറുത് ഒന്നു കൊടുത്തു "ചോദിച്ചു  നീ ഏതു സ്വപ്നം  ആണ് കണ്ടത്"

അപ്പോഴാണ് അവനു സ്ഥലകാല ബോധം വന്നതു .. പണി പാളി എന്നു മനസിലായ
അവന്‍ അവന്റെ വളിച്ച ചിരിയും ആയി "" ഋഷ്യശൃംഗൻ...

അപ്പൊ ഇന്നലെ വൈശാലി  കണ്ടോ??



ചമ്മിയ  ചിരിയും ആയി മം എന്ന് മൂളി അവന്‍ കിടന്നു ഉറങ്ങി ...

ഉറക്കം പോയത് എന്റെയാ ...

അങ്കമാലി ഡയറീസ് ഞങ്ങള്‍ പോയി കണ്ട അന്ന്   ഞാന്‍ ഒരു പോള കണ്ണടച്ചിട്ടില്ല ...


എങ്ങനെ  ഉറങ്ങും ഇവന്‍ കൂര്‍ക്ക ഇട്ടു പോര്‍ക്ക്‌ ഇറച്ചി ഉണ്ടാക്കിയാലോ ??

Monday, December 12, 2016

ഞങ്ങളും പിന്നെ ഉടുപ്പി ഹോട്ടലും

കഴിഞ്ഞ ദിവസം credit കാര്‍ഡില്‍ നിന്നും കാശ് വലിച്ചു നാട്ടിലേക്കു അയക്കാന്‍ പോയ സന്തോഷിന്റെ  അടുത്ത  ബ്ലോഗ്‌ ആണ്  ഇത് .

ഇതും cash ആയി ബന്ധപെട്ട കഥ തന്നെ . പിന്നെ കണക്കപിള്ള മാര്‍ക്ക് cashന്റെ ചിന്ത അല്ലെ ഉണ്ടാകു.അത് കൊണ്ട് ഇവന്മാര്‍ക്ക്  cash വെച്ച് ഉള്ള പണി  ആയിരിക്കും കൂടുതല്‍ കിട്ടുന്നത് ..പക്ഷെ ഇത് ഒരു ഭയങ്കര  സംഭവം ഒന്നും അല്ല ..  ഒരു ചിന്ന  കോമഡി ....

ഇതിലെ  കഥാപാത്രങ്ങള്‍ മൂന്നു പേരാണ്  , സന്തോഷ്‌ , സന്തോഷ്ന്റെ കസിനും എന്റെ ഫ്രണ്ട് ഉം  ആയ  ജിജേഷ് , പിന്നെ  ഈ ഞാനും.



ഇത് നടന്നത് ഈ കഴിഞ്ഞ  thursdayയാണ് ...ജോലി എല്ലാം  കഴിഞ്ഞു വീട്ടില്‍  ചുമ്മാ ഇരുന്നു ബോര്‍  അടിച്ചപ്പോള്‍ ഒന്ന് പുറത്തു ഇറങ്ങി  കറങ്ങാം എന്ന് വെച്ച് .

 കുടുംബം നാട്ടില്‍ പോയതില്‍ പിന്നെ  അവധി ദിവസങ്ങള്‍ തള്ളി നീക്കുനത്  ഒരു ചടങ്ങാണ്.

പുറത്തു പോകാം എന്ന കാര്യം ജിജേഷ് ന്റെ  അടുത്ത് പറഞ്ഞപ്പോള്‍ അവനും റെഡി . 

അങ്ങനെ  അവന്‍ വാങ്ങിച്ചിട്ട് ഇത് വരെ അലക്കാതെ ജീന്‍സും   ഇടക്ക്  ഒക്കെ അലക്കുന്ന  ഷര്‍ട്ടും ഇട്ടു  തലയില്‍ കുറച്ചു വെള്ളവും തളിച്ച് മുടിയൊക്കെ ചീകി അവന്‍ ടപേ  എന്ന്  റെഡി  ആയി ..












കണ്ടാല്‍  കുളിച്ചു അമ്പലത്തില്‍ പോകുകയാണെന്ന് തോന്നും. 

വെള്ളം കുറച്ചു തലയില്‍  തെളിക്കുന്നത്  കുളിക്കുന്നതിനു തുല്യം ആണെന്ന് ഏതോ ഗ്രഥത്തില്‍ പറഞ്ഞിട്ടുണ്ട് എന്നാണ് അവന്റെ അവകാശവാദം. 
എന്തായാലും ആ ഗ്രഥത്തിന്റെ പേര് ഞാന്‍ ഇവിടെ പറയുന്നില്ല ..എന്തിനാ വെറുതെ .......

ഞാന്‍ ആയിട്ട് അത് തിരുത്താനും പോയില്ല. പോയിട്ട് കാര്യവും ഇല്ല . ഉറങ്ങുന്നവനെ എഴുനെല്പ്പിക്കം അത്  നടിക്കുന്നവനെ  പറ്റില്ലല്ലോ എന്ന് പണ്ട് ഐസെക് ന്യൂട്ടണ്‍ പറഞ്ഞിട്ടുന്ടെല്ലോ . അതാണ് അവന്റെ കാര്യത്തിലെ സംഗതി .

അങ്ങനെ  ഞങള്‍ പുറത്തു ഇറങ്ങി ...പോകുന്ന വഴി ഞങ്ങള്‍ സന്തോഷ്‌ നെയും ഞങ്ങള്‍ വിളിച്ചു. അവന്റെ വൈഫ്‌  ഇപ്പോള്‍ നാട്ടില്‍ ആണ് .. വീട്ടില്‍  കിടന്നു fan nte  കറക്കം എണ്ണികൊണ്ടിരിക്കുന്ന (ഇപ്പോള്‍ അവന്റെ മെയിന്‍ ഹോബി അതാണ് )അവനും റെഡി ..

അങ്ങനെ  ചുമ്മാ  ഓരോ ഷോപ്പുകളില്‍ വെറുതെ കയറി ഇറങ്ങി സമയം കളഞ്ഞു. 

അങ്ങനെ ഇരിക്കെ  നമുക്ക് പോയി ഇന്ന് vegetarian ഫുഡ്‌ കഴിക്കാം എന്നാ തീരുമാനം ആയി ... ഇവിടെ അടുത്ത് ഒരു പുതിയ  vegetarian  restaurant  ഉണ്ട് എന്ന് സന്തോഷ്‌ പറഞ്ഞു .. അങ്ങനെ കറങ്ങി കറങ്ങി അവിടെ  എത്തി.. അപ്പോഴാണ് മനസിലായത് അത് വെജ് അല്ല നോണ്‍ വെജും ഉള്ള ഹോട്ടല്‍ ആണെന്ന് ..

എന്തായാലും അവിടെ കയറി ഓരോ മസാല ദോശ ഓഡര്‍  ചെയ്തു ... തീരെ തിരക്ക് ഇല്ലായിരിന്നു ആ ഹോട്ടലില്‍ അപ്പോള്‍ .

അങ്ങനെ മധുരം ഉള്ള സാബാര്‍ കൂട്ടി ഞങള്‍ മസാലദോശ കഴിക്കുന്നു ..
ആദ്യം തന്നെ ജിജേഷ് കഴിച്ചു  കൈ കഴുകി കാഷ്  കൊടുക്കാന്‍ കൌണ്ടര്‍ല്‍  നില്‍ക്കുന്ന സമയത്ത് അവനു ആരുടെയോ ഫോണ്‍ വന്നു സംസാരിക്കുന്നു  .. പിന്നാലെ ഞാന്‍  കൈ കഴുകാന്‍ പോകുന്നു ..



ഈ സമയം സന്തോഷ്‌  നീ കാശ് കൊടുക്കണ്ട , ഞാന്‍ കൊടുതോളം എന്ന് പറയുന്നുട് , പക്ഷെ ഫോണ്‍ല്‍  ആയിരുന്ന  അവന്‍ ഉണ്ടോ കേള്‍ക്കുന്നു .



അത് കൊണ്ട് സന്തോഷ്‌ അവിടത്തെ സ്റ്റാഫ്‌ നെ നോക്കുന്നു , പക്ഷെ ആ സമയം ആരും അവിടെ ഇല്ല ..



സന്തോഷ്‌ കിച്ചണില്‍ തലയിട്ടു നോക്കിയിട്ടും  വലിയ പ്രയോജനം ഉണ്ടായില്ല ...


അങ്ങനെ അവന്‍ തിരിഞ്ഞു നോക്കുമ്പോള്‍ അതാ നില്‍ക്കുന്നു ഒരുത്തന്‍ ..



നേരെ  ബില്‍ amount ആയ രണ്ടു ദിനാര്‍  അയാളുടെ  പോകറ്റില്‍ കുത്തി കയറ്റി വെച്ച് അവന്റെ കയ്യില്‍ നിന്നും കാഷ് വാങ്ങണ്ട എന്ന് പറഞ്ഞു  അവന്‍ കൈ കഴുകാന്‍ പോയി

. ഈ സമയം ഞാന്‍  കൈ കഴുകി COUNTER ന്റെ അവിടെ എത്തി .. ആരെയോ ഫോണിലൂടെ  കത്തി വെച്ച് ഇരിക്കുന്ന JIJESH എനിക്ക് രണ്ടു ദിനാര്‍ തന്നു , PAY  ചെയ്തോ  എന്ന്ആഗ്യഭാഷയില്‍ പറഞ്ഞു   ഫോണില്‍  സംസാരിച്ചു  കൊണ്ട് തന്നെ  പുറത്തു ഇറങ്ങി. 

ഈ  സമയം സന്തോഷും കൌണ്ടര്‍ല്‍  ഇരിക്കുന്ന ആളും അവിടെ എത്തി .. എന്നോട് കാഷ് കൊടുക്കണ്ട  ,ഞാന്‍  ALREADY കൊടുത്തു എന്ന് പറഞ്ഞു. 

അങ്ങനെ  പുറത്തേക്കു ഇറങ്ങാന്‍  പോകുന്ന ജങ്ങളോട്  കൌണ്ടര്‍ ചേട്ടന്‍ വീണ്ടും കാഷ്  ചോദിക്കുന്നു .

ഞാന്‍ നിങ്ങളുടെ സ്റ്റാഫ്‌ ന്റെ  കയ്യില്‍ കൊടുത്തു എന്ന് സന്തോഷ്‌ ...

കൌണ്ടര്‍ ചേട്ടന്‍ , വെയിറ്റ്ര്‍  ചേട്ടനോട് ചോദിക്കുന്നു - "ഇവരുടെ കാഷ് കിട്ടിയോ.."

നല്ല ഗംബീര്യ സ്വരത്തില്‍ വൈറെര്‍ ചേട്ടന്‍ "ഇല്ല" എന്നാ മറുപടിയും കൊടുത്തു .

"വേറെ ഒരു വൈറെര്‍ ചേട്ടന്റെ അടുത്ത കൊടുത്തത് " 

"ഇവിടെ വേറെ വേറെ സ്റ്റാഫ്‌ ഇല്ല പുള്ളി മാത്രമേ ഒള്ളു "

ഞാന്‍ സന്തോഷിന്റെ  മുഖത്തേക് നോക്കി 

" അപ്പൊ ഞാന്‍  കൊടുത്ത ആള്‍ "

ഞാന്‍ മനസില്‍  ഒന്ന് ചിരിച്ചു ...എനിക്കുള്ള  അടുത്ത  ബ്ലോഗ്‌ ....

അവിടെ വന്ന ആര്‍ക്കോ ആണ് സന്തോഷ്‌ കാഷ് കുത്തി  കേറ്റി വെച്ച് കൊടുത്തതു ... പുള്ളിക്ക് കുശാല്‍ ആയി.. ഇനി  ഹോട്ടല്‍  പുതിയതു  ആയതു കൊണ്ട് പ്രൊമോഷന്‍ രീതിയല്‍ വരുന്നവര്‍ക്ക് രണ്ടു ദിനാര്‍ വെച്ച് കൊടുക്കുന്നുട് എന്ന്  വിച്ചരിചിട്ടുണ്ടാകും.

എന്തായാലും പണി കിട്ടി എന്നറിഞ്ഞ സന്തോഷ്‌  അഭിമാനം കാക്കാന്‍ ആയി എന്നെ  കൊടുപ്പികാതെ  കാശ് PAY ചെയ്തു ....

ഞാന്‍  നോക്കിയപ്പോള്‍ ജിജേഷ് തന്ന  രണ്ടു ദിനാര്‍ എന്റെ കയ്യില്‍ മിച്ചം .
എന്ത്  നോക്കാന്‍ എനിക്കും കിട്ടണ്ടേ പ്രൊമോഷന്‍ ... എന്നാ  എനിക്കും കിട്ടി ... ഞാന്‍  ആ രണ്ടു ദിനാര്‍ എന്റെ പോക്കറ്റിലേക്കു ഇട്ടു ...


എന്താ അല്ലെ .....







Wednesday, November 16, 2016

ഗൂഗിള്‍ കൊടുത്ത പണി








എന്റെ ഓഫീസിലെ സന്തോഷിനു കിട്ടിയ പണി .. ബഹ്‌റൈന്‍ല്‍ ഇന്ന് ആര്‍ക്കൊക്കെ ഈ പണി കിട്ടിയിട്ടുണ്ടാകുമോ ആവോ .. ഇന്ന് ബഹ്‌റൈന്‍ ഉണര്‍ന്നത് ഞെട്ടിക്കുന്ന ഒരു ന്യൂസ്‌ കേട്ടാണ് 1 BAHRAIN DINAR NU 260 INDIAN RUPPES KITTUM ...ഓര്‍ക്കണം ഇന്നലെ 175ആയിരുന്നതാണ് ഇന്ന് 260 aayathu .ഞാന്‍ അറിഞ്ഞത് ഓഫീസി എത്തിയപ്പോഴാണ് ... ഞാന്‍ അപ്പോള്‍ തന്നെ സന്തോഷിനെ നോക്കി ചെന്നു , ഇവന്‍ ഞങ്ങളുടെ ഓഫീസിലെ ACCOUNTANT ആണ്. അവന്‍ സീറ്റില്‍ ഇല്ല .
കയ്യില്‍ കാശ് ഒന്നും ഇല്ല കുറച്ചു ഉണ്ടെകില്‍ നാട്ടിലേക്കു അയക്കാമായിരുന്നു എന്ന് വിചാരിച്ചു എന്റെ സീറ്റില്‍ വന്നിരുന്നു ജോലിയിലേക്ക് മുഴുകി .എന്ന് വെച്ചാല്‍ whatsapp ല്‍ ചര്‍ച്ച തുടങ്ങി. ചര്‍ച്ചയില്‍ മനസിലായി ഇത് എന്തോ ടെക്നിക്കല്‍ പ്രോബ്ലം ആണെന്ന് .. കാരണം ബാകി ഉള്ള ഗള്‍ഫ്‌ രാജ്യഗളിലെ കാശ് നു വെത്യാസം ഒന്നും വന്നിട്ടില്ല.സമാധാനം ആയി അല്ലെങ്കില്‍ മറ്റുള്ളവര്‍ കാശ് അയക്കുന്നത് കണ്ടാല്‍ ഇന്ന് ഉറക്കം കിട്ടില്ലായിരുന്നു.
കുറച്ചു കഴിജപ്പോള്‍ സന്തോഷ്‌ ആകെ വിഷാദ മൂകന്‍ ആയി വരുന്നു ...70 mm il ഫുള്‍ ടൈം സന്തോഷ മുഖവും ആയിരിക്കുന്ന സന്തോഷിന്റെ മുഖത്ത് ഒരു മ്ലാനത...ഒന്ന് കൂടി ഞാന്‍ scan ചെയ്തു നോക്കിയപ്പോള്‍ മ്ലാനത മാത്രം അല്ല, ഒരു ചമ്മലും ..
ഓ ഇന്ന് ഒരുത്തനെ കിട്ടിയല്ലോ എന്നാ സന്തോഷത്തില്‍ ഞാന്‍ സന്തോഷം ഇല്ലാതിരിക്കുന്ന സന്തോഷിന്റെ അടുത്തേക്ക് ചെന്നു.
എന്തോ പണി കിട്ടിയിട്ടുണ്ട് എന്ന് എനിക്ക് മനസിലായി. പണി കിട്ടിയവനെ ഒന്ന് കൂടി കുത്തി നോവിക്കുക എന്ന് പറഞ്ഞാല്‍ അതിന്റെ ഒരു സുഖം വേറെ തെന്നെയല്ലേ ...
ഞാന്‍ പയ്യെ കാര്യം തിരിക്കി ..
അപ്പോള്‍ ഇങ്ങോട്ട് " നാടിലേക്ക് കാശ് അയച്ചില്ലേ ,ഭയങ്കര റേറ്റ് ആണെല്ലോ "
ഈ ചോദ്യം കേട്ടപ്പോള്‍ തന്നെ പണി കിട്ടിയതിന്റെ ബേസിക് തിയറി മനസിലായി ..ഇനി practical സൈഡ് എന്തായി എന്ന് അറിഞ്ഞാല്‍ മതി...
മച്ചാന്‍ രാവിലെ തന്നെ ഇത് കേട്ട പാതി ക്രെഡിറ്റ്‌ കാര്‍ഡ്‌ ആയി ഓടി അതും CITY BANKന്റെ .
city bank nte credit card il നിന്നും,കാശ് വലിച്ചാല്‍ ഉള്ള പലിശ അറിയാലോ .. അതൊന്നും അവനു പ്രശനം ഇല്ല.. അത്രക്ക് റേറ്റ് അല്ലെ ആണ് കിട്ടാന്‍ പോകുന്നത് .നേരെ വലിച്ചു ഒരു 750 BD...
കാശ് കയ്യില്‍ കിട്ടിയപ്പോള്‍ തന്നെ നാട്ടിലേക്കു അച്ഛനെ വിളിച്ചു രണ്ടു ലക്ഷം അയക്കുന്നുട്. അതിനു ചെയ്യേണ്ട കാര്യങ്ങളും അവതരിപ്പിച്ചു.
നേരെ ബഹ്‌റൈന്‍ ഫിനാന്‍സ് എക്സ്ചേഞ്ച് ലേക്ക് വിട്ടു ....അവര്‍ തുറന്നിടില്ല , അവരെകൊണ്ട് തുറപ്പിച്ചു കാശ് അയക്കാന്‍ നോക്കുമ്പോള്‍ , ആ പഹയന്മാര്‍ പറയുവ 179 രൂപ തരാം എന്ന് ..260 എവിടെ കിടക്കുന്നു 179 എവിടെ കിടക്കുന്നു ... ഫോണില്‍ ഗൂഗിള്‍ ചെയ്തു അവരെ കാണിച്ചു കൊടുത്തു ..അവര്‍ ഹെഡ് ഓഫീസില്‍ അങ്ങനെ പലയിടത്തും വിളിച്ചു അവസാനം പറഞ്ഞു technical problem.
ഈ കലാപരിപാടികള്‍ എല്ലാം കഴിഞ്ഞു വന്നു 750 dinar ആയി ഇരിക്കുന്ന ഇരിപ്പാ ഇത് ..
എന്തയാലും ഞങ്ങള്‍ ഹാപ്പി 750 ദിനര്‍ റോള് ചെയ്യാന്‍ ആയല്ലോ 

Tuesday, October 25, 2016

അനിയന്‍ ബാവ ചേട്ടന്‍ ബാവ

കുറെ  നാളായി ഒരു  ബ്ലോഗ്‌ എഴുതിയിട്ട് ...എന്തോ  എഴുതാന്‍  ഒരു  ഉഷാര്‍  കിട്ടുനില്ല.  എന്തയാലും  ഒരെണ്ണം  എഴുതാം  അല്ലെ .. സഹിക്കുക ...

ആദ്യമേ പറയട്ടെ   ഇത്  നടന്ന  ഒരു സംഭവം  ആണെങ്കിലും  , ഇതിലെ  കഥാപാത്രങ്ങള്‍  എല്ലാം  സാങ്കല്പികം  ആണെന്ന്  വിചാരിച്ചാല്‍ മതി. വായിച്ചു കഴിഞ്ഞു  എന്നെ  വിളിച്ചു ഇവര്‍ ആരൊക്കെയാ  എന്ന് ചോദിച്ചേക്കരുത്.

ഇതിലെ  കഥാപാത്രങ്ങള്‍   ഒരു ചേട്ടനും  അനിയനും  ആണ് ...ഇതിലെ  അനിയന്‍ ആണ് എന്റെ FRIEND. നമുക്ക് ഇവരെ   തല്ക്കാലം രമേശ്‌ , സുരേഷ്  എന്ന് വിളിക്കാം .

 രമേശ്‌  ചേട്ടനും  സുരേഷ് അനിയനും .




ഇത് നടക്കുന്നത്   ഇവിടെ ബഹറിനില്‍  വെച്ചാണ്‌.
ഇതിലെ ചേട്ടനെ   എനിക്ക് വലിയ  പരിചയം ഇല്ല , പിന്നെ   അനിയന്‍ നമ്മുടെ  അടുത്ത  സുഹൃത്ത്‌  ആണ് .  Friday രാവിലെ  ക്രിക്കറ്റ്‌ കളിക്കാനെല്ലാം  സുരേഷ്  ഉണ്ടാകും .

അവന്റെ രൂപ ഭാവങ്ങളെ  കുറിച്ചൊക്കെ  എനിക്ക്  വര്‍ണിക്കണം  എന്നൊക്കെ ഉണ്ട്  , പക്ഷെ പറഞ്ഞാല്‍  നിങ്ങള്ക്ക്  ആളെ  മനസിലാകും , ആയതിനാല്‍  ആ കത്തി വര്‍ണനയില്‍  നിന്നും തല്ക്കാലം  നിങ്ങള്‍ രക്ഷപെട്ടു എന്ന് പറയാം .


 ചേട്ടന്റെ   ഫ്ലാറ്റില്‍ തന്നെയാണ്  അനിയന്റെ താമസം . ചേട്ടന്റെ ഫാമിലി  ഇവിടെയുണ്ട്  .

പിന്നെ  ചേട്ടനും  അനിയനും വെല്ലപോഴും    മദ്യം  കഴിക്കുന്നവരാണ് . പക്ഷെ  ഇവര്‍  ഒരുമിച്ചു  കഴിക്കാറില്ല ...
അനിയന് ചേട്ടനോട്  അത്രക്ക് ബഹുമാനം  ആണ് .

കുടിച്ചിട്ട് ഉണ്ടെകില്‍   വരെ  അനിയന്‍ ചേട്ടന്റെ  മുന്നില്‍  പെടാതെ  നോക്കും. പക്ഷെ   രണ്ടു പേര്‍ക്കും  അറിയാം.

 ചേട്ടന്‍  ഉള്ള  പാര്‍ട്ടിയില്‍  അനിയന്‍ അറിയാതെ  പെട്ട്  പോയാല്‍  പെട്ടന്ന്  അനിയന്‍  അവിടന്ന് സ്കൂട്ട്  ആക്കും , തിരിച്ചു ചേട്ടനും  അത് പോലെ തന്നെ . 

ഇവരെ  രണ്ടു പേരുടെയും  കൂടെ  കമ്പനി   കൂടുന്ന  വേറെ  ഒരു അലവലാതി  ഉണ്ട് ...അവനെ  കുറിച്ച് ഞാന്‍  വിശദമായി  ഒരു  ബ്ലോഗ്‌  പിന്നെയെഴുതാം. ഇവനാണ് ഇവരുടെ  mediator . ഇവനെ   വിളിച്ചാണ്   ചേട്ടന്‍  ആ പാര്‍ട്ടിയില്‍  ഇല്ല  എന്ന് അനിയന്‍  കണ്‍ഫേം  ചെയ്യുന്നത് , തിരിച്ചു ചേട്ടനും .





അങ്ങനെ  ഇരിക്കെ   ഒരു വെള്ളിയാഴ  രാവിലെ  അഞ്ചു മണി  , ക്രിക്കറ്റ്‌ കളിയ്ക്കാന്‍  വേണ്ടി  ഞാന്‍  സുരേഷ്നെ  വിളിച്ചു ...റെഡി ആയി പത്തു മിനിട്ട്  കഴിഞ്ഞു എത്താം എന്ന് പറഞ്ഞു  അനിയന്‍  ഫോണ്‍  കട്ട്‌ ആക്കി.

 പത്തു മിനിറ്റു കഴ്ഞ്ഞു   എത്താം എന്ന് പറഞ്ഞ അവന്‍ 10ഉം 15 ഉം  കഴിഞ്ഞിട്ടും എത്തുന്നില്ല . സാധാരണ  പറഞ്ഞാല്‍  കറക്റ്റ്  സമയത്ത്  തന്നെ  എത്തുന്ന ഞങളുടെ   കൂട്ടത്തില്‍  ഉള്ള  വളരെ കുറച്ചു പേരില്‍ ഒരാള്‍ ആണ് ഈ അനിയന്‍ .

ഇനി എങ്ങാനും   വീണ്ടും  കിടന്നു  ഉറങ്ങിയോ ??? ഞാന്‍  വീണ്ടും അവനെ  ഫോണ്‍  വിളിച്ചു .... പക്ഷെ എടുക്കുനില്ല  അങ്ങനെ   അര മണിക്കൂര്‍ കഴിഞ്ഞു  ,ആള്  വന്നില്ല  എന്ന് മാത്രം  അല്ല  ഫോണ്‍  വരെ എടുക്കുന്നില്ല .

CRICKET ഗ്രൌണ്ട്ല്‍  നിന്നും  ഞങ്ങളെ  കാത്തിരിക്കുന്നവരുടെ ഫോണ്‍ വിളി അസഹ്യം ആയപ്പോള്‍  ഞങ്ങള്‍  അവനെ ഒഴിവാക്കി  GROUND ലേക്ക്   പോയി .ഇനിയം  വൈകിയാല്‍   അവരില്‍ നിന്നും   രാവിലെ  തന്നെ  വേദ വാക്യങ്ങള്‍  കേള്‍ക്കേണ്ടിവരും.


ഇനി  എന്താണ്  അവിടെ സംഭവിച്ചത്  ,,

 നമുക്ക് അതിലേക്കു പോകാം ...
 എന്റെ  ഫോണ്‍ വിളികേട്ട്   സുരേഷ് , ചെറിയ  ഹാങ്ങ്‌ ഓവര്‍ തലവേദന  ഉണ്ടെങ്കിലും ക്രിക്കറ്റ്‌  കളിയോട് ഉള്ള  അടങ്ങാത്ത  ആവേശം  മൂലം എഴുനേറ്റു .

ഓവര്‍ ആയിട്ടു  അടിചില്ലെല്ലോ  പിന്നെ  എന്താ  ഈ തലവേദന  എന്ന് അവന്‍ ആലോചിച്ചു , ആ ......... എന്തെകിലും  ആകട്ടെ  റെഡി ആയി പെട്ടന്ന് പോകാം .

നേരെ അവന്‍  ബാത്ത് റൂം ലേക്ക്  പോയി .

 ഒരു കാര്യം  കൂടി പറയട്ടെ , ഈ ഫ്ലാറ്റില്‍  ഒരു TOILET  മാത്രമേയുള്ളൂ .

അങ്ങനെ  അതാ  അവന്‍   ബാത്ത് റൂമ്ന്റെ  വാതില്‍  തുറക്കുന്നു  ......

അവന്‍ അകെ ഞെട്ടി പോയി ....എന്താ ഇത് ......

BATHROOM ല്‍  ഫുള്‍  വാള് വെച്ചിരിക്കുന്നു .. നല്ല ഒന്ന്  ഒന്നര കൊടുവാള്‍ ....

പെട്ടന്ന് അവന്‍ തലേ രാത്രിയിലെ  ഫ്ലാഷ് ബാക്ക് ലേക്ക് പോയി .....

ഞാന്‍  എപ്പോഴാ ഈ വാള്  വെച്ചത്, അപ്പോഴാണ്  അവനു HANGOVER തലവേദന യുടെ  കാര്യം മനസിലായത് ...

ഒന്നും ആലോചിച്ചല്ല  , ക്ലീന്‍  ചെയ്യാന്‍ ഉള്ള  ടൂള്‍സ് എടുത്തു  . ആരെങ്കിലും   എഴുനെല്‍ക്കുന്നതിനു  മുമ്പ്  BATHROOM  ക്ലീന്‍ ചെയ്യണം .ചേട്ടനും ചേടത്തിയും അറിഞ്ഞാല്‍ നാണകേടു ആണ്.  അങ്ങനെ  അവന്‍ വെക്തതയോടും കൃത്യതയോടെ  CLEANING ല്‍   വ്യകുലനയിരിക്കുബോള്‍ ഒരു ശബ്ദം  കേട്ട് അവന്‍  പുറത്തേക്കു  നോക്കി .

അതാ  നില്‍ക്കുന്നു ചേട്ടന്‍  വാതിലിനടുത്ത് .

ആകെ നാണക്കേടായി , ഈ ധൃതിയില്‍  ബാത്രൂം ന്റെ  വാതില്‍   അടക്കാനും  മറന്നു പോയി ..ഏകദേശം   ക്ലീനിന്‍  കഴിഞ്ഞത്  ആയിരുന്നു ,,,

 ഇത്  ഇപ്പൊ അകെ കുളം ആയി .. ചേട്ടന്റെ   മുഖത്ത്  നോക്കാന്‍ വരെ  അവനു ചമ്മല്‍ ആയിരുന്നു ..

എന്നാലും  അവന്‍ ധൈര്യം  സംഭരിച്ചു  ചേട്ടനെ  നോക്കി .ചേട്ടനും  അവനെ  തന്നെ  നോക്കി നില്കുന്നു ....  ഇവന്  എന്ത് പറയണം  എന്ന്  അറിയില്ല.... അപ്പോഴാണ് അവന്‍  ശ്രദ്ധിച്ചത്   , ചേട്ടന്റെ   കണ്ണില്‍ നിന്നും  കണ്ണിരുകള്‍  പൊടിയുന്നു  .....ഈ ചേട്ടന് എന്താ   പറ്റിയത്   എന്ന്  അവനു  മനസിലാകുനില്ല ..

പെട്ടന്ന്  ചേട്ടന്‍ ഓടി വന്നു   "അനിയാ"  എന്ന് വിളിച്ചു അവനെ  കെട്ടി പിടിച്ചു ..

എന്നിട്ട്  ചേട്ടന്‍

 " അറിഞ്ഞില്ല   ഉണ്ണി , ഈ ചേട്ടന്‍  അറിഞ്ഞില്ല .. നിന്റെ  ഈ സ്നേഹം "



ഇമ്മടെ  അനിയന്  ഒരു റിലേ യും   കിട്ടുന്നില്ല ...... എന്തിനാ  ചേട്ടന്‍ ഇങ്ങനെയൊക്കെ  പറഞ്ഞത്  എന്ന്  അവനു  മനസിലായില്ല .. 

എന്തായലും  ചേട്ടന്  എന്റെ സ്നേഹം  മനസിലായല്ലോ  എന്നോര്‍ത്ത്  അവന്‍  സമാധാനിച്ചു.


ഇതൊക്കെ  കഴിഞ്ഞു    നടന്ന കാര്യം ഞങളുടെ അടുത്ത്   പറഞ്ഞപ്പോള്‍ , ചേട്ടന്‍ വെച്ച വാളയിരുന്നു  അവന്‍  കോരിയത്‌  എന്ന്  ഞങള്‍ ആയിട്ട്  പറയാന്‍  പോയില്ല . എന്തിനാ   വെറുതെ ... അല്ലെ ??