Tuesday, August 20, 2013

കുഞ്ഞുസ് ഡോട്ട് കോം



ഇതാണ്  ലിജി ...... നമ്മുടെ നിഷാന്ത്ന്റെ ഫാര്യ  ......കുഞ്ഞുസ് എന്നാ വിളിപ്പേരില്‍ അറിയപെടുന്ന ലിജി........പേര് കൊണ്ട് ഒരു കുഞ്ഞു ആണെങ്കിലും ആള് ഒരു സംഭവമാണ് കേട്ടോ..സംഭവം എങ്ങനെ അകത്തിരിക്കും .. നിഷാന്ത്ന്റെ അല്ലേ ഭാര്യ....കുറെ കഴിവുകളുടെ ഒരു  റിസേര്‍വ്  ബാങ്ക് ആണ്  ലിജി ...

ലിജി ഇവിടെ വന്ന സമയം .. അപ്പോള്‍  എയര്‍പോര്‍ട്ട് ല്‍ നിന്നും വീടിലേക്ക്‌ വന്നത് ഇമ്മടെ അബിസ് ന്റെ  കാറില്‍ ആണ് ... വരുന്ന വഴി  പെട്രോള്‍  അടക്കാന്‍ പമ്പില്‍ കയറി.....

അയ്യോ ഒരു കാര്യം മറന്നു ....ഇവിടെ 2 ടൈപ്പ് പെട്രോള്‍ ഉണ്ട് .. jayyid  വില കുറഞ്ഞ   petrol  മറ്റേതു  Mumtaz   വില കൂടിയതു......
വന്ന വഴി തന്നെ മുംതാസ് നെ കണ്ടപ്പോള്‍  ലിജി കോരിതരിച്ചു പോയി.... നമ്മുടെ തജഹന്റെ ഭാര്യുടെ പേരില്‍ ഇവിടെ ബഹ്‌റൈന്‍ ല്‍  petrol .....ഇന്ത്യ ക്കാരി ആയതില്‍ ഇതില്‍ കൂടുതല്‍ എന്ത് വേണം അഭിമാനിക്കാന്‍..
ലിജി നിഷാന്ത് നോട്  പറഞ്ഞു 
 "എന്നാലും ചേട്ടാ,, ഇമ്മടെ മുംതാസ് ന്റെ  പേരില്‍ ഇവിടെ പെട്രോളോ......"

നിഷ്തെന്റെ വക  ഇടിവെട്ട് ഉത്തരം..

" എടി ഇവിടത്തെ പണ്ടത്തെ രാജാവിന്റെ കസിന്‍ ആയിരുന്നു  മുംതാസ്  അതെല്ലേ  ഇവിടെ ആ പേരിടാന്‍ കാരണം...."

"ആണോ ...... ഇതില്‍ ജയിദ് മുംതാസ് തമ്മില്‍ എന്താ ചേട്ടാ വത്യാസം "

ഇതന്റെ answer പറഞ്ഞത് അബിസ് ആണ് .... 

അതും വില കുറഞ്ഞ jayyid petrol മാത്രം  അടിക്കുന്ന  അബിസ്... അല്ലെങ്കിലും  അവന്റെ കാറില്‍ ഇത് വരെ മുംതാസ് പെട്രോള്‍ അടിച്ചിട്ടില്ല.... അത് അടിച്ചാല്‍ കാര്‍ വാളു വെക്കും എന്നാ അവന്‍ പറയുന്നത് ... അവന്റെ കാറിനു മുംതാസ് പെട്രോള്‍ ഹറാം ആണ് പോലും.... 

മണ്ണെണ്ണ കിട്ടിയെങ്കില്‍  അത് മിക്സ്‌ ചെയ്യാം എന്ന്   ചിന്തിക്കുന്ന  അഭി അല്ലെ വില കൂടിയ മുംതാസ് പെട്രോള്‍ അടിക്കാന്‍ .....

അയ്യോ subject ല്‍ നിന്നും മാറി പോയി......

നമ്മുടെ അബി  jayyid petrolന്റെയം മുംതാസ് petrolന്റെ വെത്യാസം ലിജിക്ക് പറഞ്ഞു കൊടുത്തു ....ഈ ഉത്തരം നിശത്ത് പറഞ്ഞതിനേക്കാള്‍ ഇടിവെട്ടു ആയിരുന്നു ....

" jayyid petrol  ആണുങ്ങളുടെ കാറില്‍ മാത്രം അടിക്കുന്ന പെട്രോള്‍ .. Mumtaz  petrol പെണ്ണുങ്ങളുടെ  കാറില്‍ മാത്രം  അടിക്കുന്ന പെട്രോള്‍...."

 ഇത് കേട്ട ലിജി... " എന്തൊക്കെ സിസ്റ്റം ആണ്  ഇവടെ ഗള്‍ഫ്‌ ല്‍ അല്ലെ...നാട്ടില്‍ ഇനി എന്നാണാവോ ഇതൊക്കെ വരുന്നത് ."

കാല് കുത്തിയെ ഒള്ളു അപ്പോഴേക്കും എല്ലാ ഗള്‍ഫ്‌ കാരെയും  പോലെ നാടിനെ ഒരു പുഞ്ജം......ലജ്ജാവഹം...മം....

അങ്ങനെ  ദിവസങ്ങള്‍ കഴിഞു പോയി ..... നമ്മുടെ ജോടികള്‍  ഒരു ദിവസം  മാളില്‍ പോകാം  എന്ന് പറഞ്ഞു എന്നെ വിളിച്ചു , ഞങള്‍ ഒരുമിച്ചു ആണ് പോയത് .. പ്രജീഷ് ആണ് അന്ന് കാര്‍ എടുതത്തു ... അവനും മാളില്‍ പോകേണ്ട ആവശ്യം ഉണ്ടായരിന്നും അത്കൊണ്ട് ഞങ്ങള്‍  അബിയെ  വിളിച്ചില്ല......

പോണ വഴി പ്രജീഷ് പെട്രോള്‍ പമ്പില്‍ കയറി ... ഇവന്‍ അഭിക്കു നേരെ തിരിച്ചാണ് ,,,മുംതാസ് നേക്കാള്‍ കൂടുതല്‍  quality  ഉള്ള പെട്രോള്‍ അനേഷിച്ചു നടക്കുന്നവനാ   .... ക്രുടോയില്‍ കിട്ടിയാല്‍ അവന്‍ അത് ഒഴിച്ചേനെ..

എന്തായലും പ്രജീഷ് വില കൂടിയ Mumtaz പെട്രോള്‍ അടിക്കാന്‍ തുടങ്ങി ....
ഇത് കണ്ടു ഞെട്ടിപോയത് ലിജി ആയിരുന്നു .........

ആകെ വെപ്രള  പെട്ട്  ലിജി  ഉറക്കെ നിഷ്ത്ന്റെ അടുത്തു പറയുന്നുടയിരുന്നു .... അയ്യോ ,,,, നമ്മുടെ കാറില്‍  അടിക്കുന്ന പെട്രോള്‍ മാറി പോയി....... പെണ്ണുങ്ങളുടെ കാറില്‍ അടിക്കുന്ന Mumtaz  ആണ് ഇതില്‍ അടിക്കുന്നത്.....അവരോടെ നിറുത്താന്‍ പറ....... 

ഇത് കേട്ട് അകെ മൊത്തത്തില്‍ ഞെട്ടിയ ഞാഗള്‍ക്ക് ഒന്നും മനസിലായില്ല......

 ഇതെല്ലം കേട്ട്പു റത്തു പെട്രോള്‍ അടിച്ചു കൊണ്ട് ഇരിക്കുന്ന മലയാളി ചേട്ടനെ   ഞങള്‍ വളരെ ദയനീയം ആയി നോക്കി ... പുള്ളിക്ക് ചിരി അടക്കാന്‍ കഴിയുന്നില്ലായിരുന്നു ..

പുള്ളി ഇത് പറഞ്ഞ മഹതിയെ   കാറിന്റെ അകത്തേക്ക്  നോക്കുനുടയിരുന്നു.... അല്ല ആരായാലും  നോക്കി പോകുമല്ലോ.. ഇങ്ങനെ ഉള്ളവരെ കാണുക എന്നൊക്കെ വെച്ചാല്‍ അതിനു ഒരു മുന്‍ജന്മ സുക്രതം ഒക്കെ വേണമല്ലോ ....

പെട്രോള്‍ മാറി അടിച്ചിട്ടും ആരും പ്രതികരിക്കതെ  ഇരിക്കുന്ന ഞങളെ കണ്ടു  ലിജി ക്കും ഒന്നും പിടികിട്ടാതെ  പറയുന്നുടയിരുന്നു

"ഇനി എങ്ങാനും കാര്‍ കേടായി വഴിയില്‍ കിടക്കുമോ .."


ഇതാണ് കുഞ്ഞുസ് ലിജി....... കുഞ്ഞുസ് ഒരു കുഞ്ഞു സംഭവം അല്ല വലിയ സംഭവമാ  എന്ന്  മനസിലായില്ലേ .......





2 comments:

  1. Pavam kunjus avale paranju pattichatalle abis ennittu kuttam kujusinum this is not fair

    ReplyDelete