Sunday, November 30, 2014

കര്‍ത്താവെ .. ഈ താരയുടെ ഒരു കാര്യം ..

കര്‍ത്താവെ  .. ഈ താരയുടെ ഒരു കാര്യം ..

അത് എന്താ കര്‍ത്താവിനെ  വിളിക്കുന്നത്‌ ...
എങ്ങനെ വിളികാതെ ഇരിക്കും ... കര്‍ത്താവു ചെയ്തതിനും വലിയ അത്ഭുത പ്രവര്‍ത്തികള്‍ അല്ലെ ഇവള്‍ ചെയ്യുന്നത് ...5  അപ്പം കൊണ്ട്  5000  പേര്‍ക്ക്  കൊടുത്ത മാതിരി  ,, ഇവള്‍ 180 ml nte  milk കൊണ്ട് എത്ര  പേര്‍ക്ക്  ചയ ഇട്ടു കൊടുക്കുനത് . അതും എത്ര ദിവസം...



ഇവള്‍  ഇത്  പറയുമ്പോള്‍  എനിക്ക് വിശ്വസികേണ്ടി  വന്നു   .. കാരണം ഈ ചായ കുടിച്ചവരുടെ  മുന്നില്‍ ഇരുന്നാണ് ഇവള്‍ ഇതൊക്കെ പറയുന്നത് . എന്ന് വെച്ചാല്‍ ഭര്‍ത്താവു ജിത്തു , പിന്നെ കണ്ണന്‍ , നിഷാന്ത് , ലിജി ..
അവരാരും ഇവള്‍ ഉണ്ടാക്കുന്ന ചായ ചീത്തയാണ്‌ എന്ന് പറയുന്നും ഇല്ല ..

അപ്പോള്‍ ശരിക്കുംഎത്ര പേരായി , ഇവള്‍ ഉള്‍പെടെ 5 ..  ഈ അഞ്ചു പേര്‍ക്കും ഇവള്‍ 2  ദിവസം ചായം ഉണ്ടാക്കും ഈ പറഞ്ഞ 180 ml milk വെച്ച് എന്നിട്ടും ബാക്കി ഉണ്ടാകും .

എന്തായലും ഇവള്‍  ഒരു സംഭവം തന്നെ ,  അങ്ങനെ ഇരിക്കെ  ഞങ്ങള്‍ ഇവരുടെ വീട്ടില്‍ ഇരുന്നു  ചുമ്മാ TV കാണുകയായിരുന്നു .. ചുമ്മാ  channels മറ്റുനതിനെ ഇടക്ക് അതാ  ഒരു കൊച്ചു  ഉഷാര്‍ ആയിട്ടു ഒരു പട്ടു  പാടുന്നു ..

""kane................."""""
അങ്ങനെ എല്ലാവരും  ആ പട്ടു  ആസ്വദിച്ചു  കേട്ടിരിക്കുന്നു ..

അതിനു ഇടയില്‍  ജിത്തു ,

"ഇത്  ഇളയരാജ യുടെ പാട്ട .. "

ഇത് കേട്ട  ജിതുന്റെ തറ ....

"ആണോ .....ഇളയരാജ ഇപ്പോഴും പട്ടു പാടാറുണ്ടോ ."

ഇത് കേട്ട് ഞങ്ങള്‍ക്ക് ചിരി സഹിക്കാന്‍ പറ്റിയില്ല ....

എന്തോ പന്തികേടു മണത്ത തറ വീട്നും ...

" പുള്ളി പഴയ ഗായകന്‍  അല്ലെ,,,, ഇത് പുതിയ സിനിമ യിലെ പാട്ടല്ലേ "


ഇനിയും ചിരിക്കാന്‍  പറ്റാത്തത്  കൊണ്ടും , ഭാര്യക്കും പെട്ടന്ന്   അടുത്ത PhD കിട്ടിയാലോ എന്ന് പേടിച്ചും    ഭര്‍ത്താവു ജിത്തു പെട്ടന്ന് ആ  chapter   close ചെയ്തു ...

അങ്ങനെ ഈ ക്ഷീണം മാറ്റാന്‍ ആയി തറ എല്ലാവര്‍ക്കും  ഓരോ  ചായ എടുത്തു ,,

ക്ഷീണം മാറ്റാന്‍ എന്തുകൊണ്ടും  ചായ നല്ലതാണല്ലോ , ഞാനും ഒരു ചായ കുടിക്കാം എന്ന് വിചാരിച്ചു .. പിന്നെ താരയുടെ അത്ഭുത ചായ ഇത് വരെ ഞാന്‍ കുടിച്ചിട്ടും ഇല്ല ..
 അങ്ങനെ ചായ കുടി തുടങ്ങി  ,, ആദ്യ സിപ്‌ എടുത്തു .

ഓ..... എന്താ ഒരു ചായ......


ഇറക്കണോ ,, അതോ  തുപ്പണോ ...എന്നറിയാന്‍ പറ്റാത്ത ഒരു അവസ്ഥ ..
എന്തായാലും  പശുവിനെ മനസ്സില്‍ ധ്യനിച്ചു ഞാന്‍ അത്  ഇറക്കി ..

ഇതാണോ ഇവളുടെ അത്ഭുത ചായ ....പശുനു കൊടുത്താല്‍ അത് തിരിച്ചു മുഖത്തേക്ക് തുപ്പും , പിന്നെ പുളിച്ച രണ്ടു തെറിയും പറയും  - ബാ  ബാ .. എന്നും ....

ക്ഷീണം മാറ്റാന്‍  കുടിച്ചിട്ട് ഇത് ഇപ്പൊ  വാള് വെക്കുമോ എന്ന് പേടിച്ച ഞാന്‍ ,,

" ഇത് എന്താ ... ചായയാണോ ,, അതോ കാടി വെള്ളമോ ... എനിക്കും എങ്ങും വേണ്ട ഈ ചായ "

ഇത് കേട്ടതും ഇവളുടെ മട്ടു മാറി ...

"ഇവിടെ എല്ലാവര്ക്കും ഈ ചായ ഇഷ്ടം  ആണെല്ലോ .. അത്  കുടിക്കാതെ അവിടന്ന് ഇനങ്ങിപോകതുത് ."

അവളുടെ ഭീക്ഷണി വകവെക്കാതെ ഞാന്‍ അവിടെ നിന്നും എഴുന്നേറ്റു ...

ദൈവമേ പിന്നെ  പറയണോ .. എന്റെ  കൈ യില്‍ മുഴുവന്‍ അവളുടെ മാന്തല്‍ .അവള്‍ക്കു ദേഷ്യം വന്നാല്‍ അങ്ങനെയാണ് .....ഇന്ന്  എനിക്ക് പണി കിട്ടി ..
 hospital ല പോയാല്‍ അവര്‍ പൊക്കിളിനു ചുറ്റും  കുത്തി വെക്കാന്‍ വരെ  ചാന്‍സ് ഉണ്ട് ... കാരണം മന്തിയത് ഇവള്‍ ആണെല്ലോ ..


 ഒരു ദിവസം ജിത്തു നു ചായ ഉണ്ടാക്കാന്‍  നോക്കിയപ്പോള്‍  പാല്‍ തീര്‍ന്നു ... എന്നാലും -4-5 drops കാണും . അപ്പൊ ആ പാല്‍ കുപ്പി കഴുകി ചായ വരെ ഉണ്ടാക്കുന്നവള്‍ ആണ് ഈ താര ...

 അപ്പോഴാണ് എനിക്ക് ആ സത്യം മനസിലായത് ..... ചുമ്മാതല്ല വേറെ ആരും ഇവളുടെ ചായയെ കുറ്റം പറയാത്തത് .. അല്ലാതെ ഇത് അത്ഭുത  ചായ ആയിട്ടല്ല ..ഇവളുടെ ഈ മാന്തല്‍ പേടിച്ചാണ് ...

ചായ ക്ക് മാത്രം അല്ല  ഞങ്ങള്‍ക്ക് ഇവളുടെ മാന്തല്‍ കിട്ടുന്നത് , ചുമ്മാ എന്ത് പറഞ്ഞാലും ഇവള്‍  ചുമ്മാ ഒന്ന് കൈ  വീശും ,,,നോക്കുമ്പോള്‍  നമ്മുടെ കയ്യില്‍ കുറെ വെട്ടും കുത്തുകളും കാണാം ..

half sleeve  ഇട്ട ഞങ്ങള്‍ ഇപ്പോള്‍ full sleeve ഷര്‍ട്ട്‌  ഇട്ടാണ് ഓഫീസില്‍ പോകുന്നത് .ഇതിന്റെ   മിക്കവരും ഇരകള്‍  ഞാനും , നിഷാന്തും , പിന്നെ കണ്ണനും ആയിരിക്കും .അവള്‍ അവളുടെ ഭര്‍ത്താവിനെ മന്തില്ല . അവനും ഈ മാന്തലില്‍  പങ്കു ഉണ്ടോ എന്ന് സംശയം ഇല്ലാതില്ല .

ഞാനും നിഷാന്തും , സിംബിളിയോടും  ലിജിയോടും പറഞ്ഞു ഇതിനു പകരം നീ ആ ജിത്തുനെ  മാന്തു , ഭര്‍ത്താവിന് കിട്ടുമ്പോള്‍ അവള്‍ നിറുത്തും എന്ന് .. പക്ഷെ  ഇതിറ്റിങ്ങളെ കൊട്നു അതൊന്നും പറ്റില്ല...

ഇതിനു എന്തായാലും ഒരു തീരുമാനം ഉണ്ടാകണം എന്ന് വിചാരിച്ചു ഞങ്ങള്‍ പലതും ആലോചിച്ചു നോക്കി . അവസാനം ഒരു തീരുമാനത്തില്‍ എത്തി

നിഷാന്ത് നാട്ടില്‍ പോയി ..

നാട്ടില്‍ ചെന്ന് അവന്‍ ഒരു ദിവസം തമ്മനത്തു പോയി.. തമ്മനം ഷാജിക്കും  കൊട്ടേഷന്‍  കൊടുക്കാന്‍ പോയത് ഒന്നുമല്ല

താരയുടെ വീട് തമ്മനത്  ആണ് ,, അവിടേക്ക  പോയത്

താരയുടെ വീട്ടില്‍ ചെന്ന് ചായ എല്ലാം കുടിച്ചു , വിശേഷങ്ങള്‍ ചോദിക്കുനത് ഇടക്ക്  അവിടെ പട്ടി ഉണ്ടോ , താരയെ പട്ടി കടിച്ചിട്ടുണ്ടോ എന്നെല്ലാം   ചോദിച്ചറിഞ്ഞു ,, പട്ടി കടിച്ചിട്ടില്ല എന്ന് അറിഞ്ഞപ്പോള്‍ ആണ് അവനു സമാധാനം ആയതു.

ഒരു അവസരം  കിട്ടിയപ്പോള്‍ നിഷാന്ത് താരയുടെ അച്ഛനോട് കാര്യം അവതരിച്പിച്ചു .

" അതെ താര നല്ല കുട്ടിയൊക്കെയാണ് ..പക്ഷെ അവള്‍ ഞങളെ  ഉപദ്രവിക്കല്‍ കുറച്ചു കൂടുതല..."

അത് കേട്ട് താരയുടെ അച്ഛന്‍

"ആണോ . എന്ത്   പറ്റി മോനെ,.."

നിഷാന്ത് പയ്യെ കായില്‍  ഉള്ള പാടുകള്‍ കാണിച്ചു കൊടുത്തു ...

ഒരു ചമ്മല്‍ ഉണ്ടായിരുന്നു കാണിച്ചു കൊടുക്കാന്‍.

ചമ്മല്‍ നിഷാന്തിനു മാത്രം ആയിരിക്കില്ലെല്ലോ ..അവളുടെ അച്ഛനും എന്തായാലും ഉണ്ടാകും എന്ന് പ്രതീക്ഷിച്ച  അവനു  തെറ്റി.....

അവളുടെ അച്ഛന്റെ പ്രതികരണം  ഒരി ചിരി ആയിരിന്നു ......അച്ഛന് ചിരി അടക്കാന്‍ പറ്റുന്നില്ല......

നിശന്തിനു അവന്‍  ശശി ആയോ എന്ന് തോന്നിപോയി...

ഇനി അച്ഛന്റെ അടുത്ത് നിന്നും  മാന്തല്‍ കിട്ടുമോ എന്ന് വരെ അവന്‍ പേടിച്ചു പോയി ....

എങ്ങനെയെങ്കിലും  ഇവിടെ നിന്നും സ്കൂട്ട് ആകണം എന്ന് വെച്ച് അവന്‍ സോഫയില്‍ നിന്നും എഴുനേറ്റു ... ഇത് കണ്ട് അച്ഛന്‍ " അവിടെ  ഇരിക്ക് നിഷാന്തേ"

ഇത് പണി പാളി എന്ന് അവന്‍ ഉറപ്പിച്ചു .... ദൈവമേ സിംഹകൂട്ടിലേക്ക് ആണെല്ലോ ഞാന്‍ വന്നത് ... എന്റെ കാര്യം കട്ടപൊക.. അനുഭവിക്കുക തന്നെ ..

പയ്യെ  അച്ഛന്‍  എഴുനേറ്റു  പുള്ളിയുടെ  ഷര്‍ട്ട് അല്പം പൊക്കി , എന്നിട്ട്  അവനോടു ,"ഇത് കണ്ടോ മോനെ.... അവളുടെ കലവിരുതാ......"








ഇത് കണ്ടപ്പോള്‍ നിഷത്തിനു പിന്നെ ഒന്നും പറയാന്‍  തോന്നിയില്ല.... അത് വെച്ച് നോക്കുമ്പോള്‍ ഞങ്ങള്‍ എല്ലാം എത്ര  ഭാഗ്യവാന്മാര്‍ .........









Thursday, September 18, 2014

അശ്വതിക്ക് ബഹ്‌റൈന്‍ലേക്ക് സ്വാഗതം

അശ്വതി ...... അറിയാമോ,, ഇല്ല  അല്ലേ...
അശ്വതി ബിനോയ്‌ , ഇപോ മനസ്സിലായോ ..

ഓ  നിങ്ങളുടെ ഒരു കാര്യം , ഇത്  നമ്മുടെ  പണ്ട് ബിസിനസ്‌  ഉണ്ടായിരുന്ന ബിനോയ്‌ .  അതെ അതെ  പണ്ട് മുല്ലപൂ ബിസിനസ്‌  തുടങ്ങിയ ആ ബിനോയ്‌ തന്നെ(അറിയാത്തവര്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക  "ഞാന്‍ എപ്പോഴാ മുല്ലപൂ ബിസിനസ്‌ തുടങ്ങിയത് ")

അപ്പൊ പറഞ്ഞ മാതിരി   ഈ അശ്വതി   നമ്മുടെ ബിനോയ്‌ യുടെ ഭാര്യ .

കേട്ടറിവ് വെച്ച് ആളു ഒരു പാവം ആണ് , ഇവിടെ ഉള്ള എല്ലാം പാവങ്ങള്‍ ആണെല്ലോ ..പക്ഷെ പറഞ്ഞിട്ട് എന്ത് കാര്യം .  പാവം ദുഷ്ടകളുടെ  ഗുണം ചെയ്യും എന്ന് പറഞ്ഞ മാതിരി   ആയി പോയി  എല്ലാവരുടെയും ഭാര്യമാര്‍  ..

ഇവരുടെ വിവാഹം കഴിഞ്ഞിട്ട് ഇപ്പൊ ഏകദേശം 6 മാസം  ആയിക്കാണും...



പണ്ട് ഇവരുടെ കല്യാണം നിശ്ചയം കഴിഞ്ഞു  ബിനോയ്‌  ബഹ്‌റൈന്‍ ലേക്ക് തിരിച്ചു വന്ന സമയം.

ഒരു ദിവസം ബിനോയ്‌ എന്നെ വിളിച്ചു   ചൂടാകുന്നു ...

"നിങ്ങള്‍  എന്തു പണിയാ കാണിക്കുന്നത് ..  എന്റെ  കല്യാണം മുടക്കാന്‍ നടക്കുകയാണോ  എന്നക്കെ പറഞ്ഞു  എന്നെ വിളിക്കുന്നു .."

എനിക്ക് ആണെങ്കില്‍  ഒന്നും മനസിലാകുനില്ല ..

പിന്നെയും അവന്‍  

"നിങ്ങള്‍ അവളോട്  facebook ല്‍ ചാറ്റ് ചെയ്തപ്പോള്‍  എന്തൊക്കെ നുണയ പറഞ്ഞു കൊടുത്തത് .."

"എടാ ബിനോയ്‌ ഞാന്‍ ഒരു നുണയും പറഞ്ഞിട്ടില്ല,  എന്ന് മാത്രം അല്ല  നീ ഒരു മഹാസംഭവം ആണെന്ന ഞാന്‍ പറഞത് "

" പിന്നെയാണോ  അവളുടെ അച്ഛന്‍ എന്നെ വിളിച്ചത്,  ---നിന്റെ  കൂട്ടുകാരന്‍  വിനോദ് ,ഇങ്ങനെയൊക്കെ പറഞ്ഞു എന്ന്..   നിങ്ങളുടെ പേരും പറഞ്ഞു  "

"ദൈവമേ ,, ഡാ ഞാന്‍  ഒന്നും പറഞ്ഞിട്ടില്ല ,, ഇനി നല്ലത് പറഞ്ഞത്  കൂടിയിട്ട്  അവര്‍ വിശ്വസിക്ക്യതിരുന്നത്  ആണോ ?""


എന്തൊക്കെയായാലും ഞാന്‍ അകെ തകര്‍ന്നു പോയി ... ഞാന്‍ ആയിട്ടു  അതും  ബിനോയ്‌ ക്ക്  ഇങ്ങനെ വന്നാല്‍ .. ഓ ..ഓര്‍ക്കാന്‍ പോലും പറ്റുന്നില്ല ..അതും ചെയ്യാത്ത ,പറയാത്ത  ഒരു കാര്യത്തിന് .

ഞാന്‍ പിന്നെയും പറഞ്ഞു 
" എടാ ഞാന്‍ മോശം ആയി ഒന്നും പറഞ്ഞിട്ടില്ല ..നിനക്ക് തോന്നുണ്ടോ ഞാന്‍  അനാവശ്യം പറയും എന്ന് "

" കുഴാപ്പം ഇല്ല ഞാന്‍ പറഞ്ഞു എല്ലാം ശരിയാക്കിയിട്ടുണ്ട് "

ഓ , അത് കേട്ടപ്പോള്‍ എനിക്ക് സമാധാനം ആയി, എന്റെ ശ്വാസം നേരെ ആയി എന്ന് പറയാം . ആ ആശ്വാസത്തില്‍ ഞാന്‍ അവനോടു ചോദിച്ചു ..

"എടാ  അവര്‍ എന്താ ഞാന്‍ പറഞ്ഞു എന്ന് പറഞ്ഞത്  "

"ചേട്ടന്‍ അവളും ആയി facebook ല്‍ ചാറ്റ് ചെയ്തോ?"

" ചെയ്തു , ഞാന്‍ പ്രതേകിച്ചു ഒന്നും പറഞ്ഞിട്ടില്ലെട .."

" ഇവിടെ അരി കിട്ടില്ല എന്ന് പറഞ്ഞോ?""

"അ .. പറഞ്ഞു .. അവള്‍ എന്നോട്  ചോദിച്ചു ,അവിടെ  മട്ട അരി  പിന്നെ പുഴുക്കലരിയൊക്കെ കിട്ടുമോയെന്ന് ...ഞാന്‍  ചുമ്മാ  മട്ട പോയിട്ട് ഇവിടെ അരിയെ കിട്ടില്ല എന്ന് പറഞ്ഞു ."

"അത് തന്നെ കാര്യം .."

"അത് എന്താടാ ബിനോയ്‌ , അരിയും ഇതും  തമ്മില്‍ "

അവന്‍ ചിരിച്ചു  വിശദമായി പിന്നെ പറയാം  എന്ന് പറഞ്ഞു  ഫോണ്‍ വെച്ച് .

ഞാന്‍ കുറെ ആലോചിച്ചു ,, ഇത് എന്താ അരിയും കല്യാണം  തമ്മില്‍ എന്താ, ഞാന്‍ അന്ന്  തന്നെ ബിനോയ്‌ യുടെ അടുത്ത് പോയി   ഇത് എന്താ  എന്ന് അറിയാന്‍ വേണ്ടി മാത്രം...

അങ്ങനെ ബിനോയ്‌   പയ്യെ falsh back ലേക്ക് പോയി ......




അന്നാണ് അവനു  ആ സത്യം മനസിലായത്  ,,, എന്നാണ് എന്ന് വെച്ചാല്‍ അവരുടെ കല്യാണ നിശ്ചയത്തിന്റെ അന്ന് ...

അശ്വതിയുടെ വീട്ടില്‍ വെച്ചാണ്‌  വിവാഹനിശ്ചയം നടന്നത് . നല്ല ഉഷാര്‍  സദ്യ .. നല്ല  നടന്‍ പുത്തരിചോറും  ധാരാളം കറികളും ആയി വിപുലം ആയ സദ്യ ...അങ്ങനെ നമ്മുടെ  ചെക്കനും പെണ്ണും കഴിക്കാന്‍ ഇരുന്നു ..ബിനോയ്‌ ക്ക് ആണെങ്കില്‍  ഈ നാടന്‍ സദ്യയോട് പണ്ടേ എതിര്‍പ്പാ  ..ഇനി ഇപ്പൊ  എന്ത് ചെയ്യാം  സ്വന്തം വിവാഹ നിശ്ചയം ആയി പോയില്ലേ . കഴിക്കാതെ വേറെ ഒരു  രക്ഷയും ഇല്ല, അങ്ങനെ  കഴിക്കല്‍ തുടങി ..

ബിനോയ്‌ അങ്ങനെ പതുക്കെ പതുക്കെ  കഴിക്കാന്‍ തുടങ്ങി .. പക്ഷെ അടുത്തിരിക്കുന്ന തന്റെ പ്രിയതമ  അങ്ങനെ ആയിരുനില്ല............
അവളുടെ ഇലയില്‍ ചോറ് വിഴും തീരും ,, പിന്നെയും വീഴും തീരും . അത് തുടര്‍ന്ന്  കൊണ്ടേ ഇരുന്നു ...


പാവം രാവിലെ ഒന്നും കഴിച്ചിട്ടുണ്ടയിരിക്കില്ല  ,  അത് കൊണ്ട് നല്ല വിശപ്പ്‌ ആയിരിക്കും എന്ന് ബിനോയ്‌ വിചാരിച്ചു ..

ആളുകളുടെ സമയ കുറവും  ബാക്കി ഉള്ളവര്‍ക്ക് ഭക്ഷണം  കഴിക്കാന്‍ ഉള്ളത് കൊണ്ട് ചെക്കന്റെ വീട്ടുകാര്‍, എന്ന് വെച്ചാല്‍ ബിനോയ്യ്ടെ വീട്ടുകാര്‍ അവിടെ നിന്നും  പെട്ടന്നു തന്നെ ഇറങ്ങി .

കുറച്ചു കഴിഞ്ഞു ബിനോയ്ക്ക് ഒരു ഫോണ്‍ കാള്‍.. അശ്വതിയുടെ ....

"ബിനോയ്‌ ചേട്ടാ ,, ഞാന്‍ ഇപ്പൊ എന്താ ചെയ്യത് എന്ന് guess  ചെയ്യാമോ "

"ഫോണ്‍ ചെയ്യുന്നു "

"ഒരു തമാശക്കാരന്‍ ... അതല്ല പിന്നെ എന്താ  ചെയ്യുന്നത് എന്ന് പറ ..."

"T V കാണുന്നു "

"അല്ല "

" ബന്ടുക്കള്‍ ആയി സംസാരിച്ചു ഇരിക്കുന്നു "

"അല്ല "

" കുട്ടികളുടെ കൂടെ കളിക്കുന്നു "

"അല്ല"

"പിന്നെ"

"അപ്പൊ തോറ്റോ .. ഞാന്‍ പറയട്ടെ "

" ഞാന്‍ തോറ്റ് , നീ പറ "

"ഇവിടെ  മൂന്നാമത്തെ പന്തിയില്‍  ചോറ് തിന്നാന്‍  ഇരിക്കുകയ,,,,"

ഉള്ളില്‍ ഒന്ന് ഞെട്ടിയെങ്കിലും  ബിനോയ്‌ 

" അപ്പൊ ആദ്യത്തെ പന്തിയില്‍ നമ്മള്‍  കഴിച്ചതോ ..?" 

"അപ്പോള്‍ എനിക്ക് ശരിക്കും കഴിക്കാന്‍ പറ്റിയില്ല , ബിനോയ്‌ ചേട്ടന്റെ വീട്ടുകാര്‍ ഉള്ളത്  കൊട്നു എനിക്ക് ഒരു ചമ്മല്‍ ആയിരുന്നു """"

"ആണോ "

" ചോറ് എന്നാല്‍ ജീവനാ , ഇനി ഇപ്പൊ എന്റെ ബിനോയ്‌ ചേട്ടനെ പോലെ . എനിക്ക്  ചോറ് കഴിക്കാന്‍ ഇല്ലത്തതിനെ   കുറിച്ച് ഓര്‍ക്കാനെ പറ്റുനില്ല. "

"അപ്പോള്‍ കറികളോ"

" കറി ഒന്നും  ഇല്ലെകിലും കുഴപ്പം ഇല്ല ,കുറച്ചു അച്ഛാറോ  അല്ലെങ്കില്‍ തൈരോ മതി ,, ഇനി അതും ഇല്ലെങ്കിലും കുഴാപ്പം ഇല്ല ,, അപ്പൊ ബിനോയ്‌ ചേട്ടാ ഇവിടെ ഇലയില്‍ ചോറിട്ടു ,, ഇനി ഞാന്‍ കഴിക്കട്ടെ ..പിന്നെ വിളിക്കട്ടോ "

അങ്ങനെ ഒരു നെടുവീര്‍പ്പിട്ടു ബിനോയ്‌  കാറില്‍ ചാരി ഇരുന്നു ...

അശ്വതി കേരളത്തില്‍ ജനിച്ചത്‌ കൊട്നു രക്ഷപെട്ടു . വെല്ല  നോര്‍ത്ത് ഇന്ത്യ യില്‍ ആയിരുനെകില്‍ പുഴുക്കലരി  കിട്ടാതെ പണി പാളിയേനെ ..എന്തായാലും ബിനോയ്ക്ക് അതോര്‍ത്തു സമാധാനിക്കാം .

ഇങ്ങനെയുള്ള   അശ്വതിയോട ഞാന്‍  പറഞ്ഞത്  ഇവിടെ അരി കിട്ടില്ലാന്നു .. പിന്നെ പറയണോ പൊടിപൂരം ..

ഈ പറഞ്ഞ കഥാപാത്രം ഇവിടേയ്ക്ക്  ഈ വരുന്ന, അതായതു September 19നു എത്തുകയാണ് ..


ഇവിടെ  പുഴുക്കലരി  മുതല്‍ നാട്ടില്‍ കിട്ടുന്ന എല്ലാം കിട്ടും എന്ന്  പറഞ്ഞിട്ടുന്ടെകിലും,, ഈ കാര്യത്തില്‍ മാത്രം risk  എടുക്കാന്‍  ready അല്ലാത്ത  അശ്വതി , 
അകെ 38 kg ഉള്ള തന്റെ flight baggage  allowance ല്‍ 30kg യും  മട്ട അരിക്കായി മാറ്റി വെച്ചിരിക്കുന്ന കാര്യം സസന്തോഷം എല്ലാവരെയും അറിയിക്കുന്നു.

അത്കൊണ്ട്   19 നു രാവിലെ തന്നെ തല   ചൊറിഞ്ഞുകൊണ്ട് ,ആരും  നാട്ടില്‍ നിന്നും കൊണ്ട് വന്ന ഫുഡ്‌ കഴിക്കാന്‍ ആയിട്ടു binoy യുടെ  വീടിലേക്ക്‌ പോകണ്ട എന്ന് ഇതിനാല്‍ അറിയിച്ചു കൊള്ളുന്നു ..







Saturday, September 6, 2014

ബിച്ചുന്റെ ഫുട്ബോള്‍ കളി

അറിഞ്ഞോ ഞാന്‍ ഫുഡ്‌ ബോള്‍ കളിയ്ക്കാന്‍ പോകുന്നുട് ....

സത്യം ,, ഞാന്‍ കോമഡി പറഞ്ഞത് അല്ല ..
ഇപ്പൊ എല്ലാവരും വിചാരിക്കും  ഈ വയറും വെച്ച് നീ എന്ത് ഫുഡ്‌ ബോള്‍ കളിയ്ക്കാന്‍ ആണെന്ന് ....

കളിയ്ക്കാന്‍ ഉള്ള ഒരു മനസു മതി . അപ്പൊ എല്ലാം നടന്നോളും ..

ബൈ ദി ബൈ .. അവിടെ വരുന്നവരെ വെച്ച് നോക്കുമ്പോള്‍ ഞാന്‍ അത്രക്ക് തടിയന്‍ ഒന്നുമല്ല ..

അവിടെ കളിയ്ക്കാന്‍ വരുന്ന ഒരു ഗടി ഉണ്ട് .ഈ ഗടി എന്ന് പറയാന്‍ കാരണം  അവന്‍ ത്രിശൂര്‍ ക്കാരന്‍ ആയതു കൊണ്ട് തന്നെ ...  പുള്ളി ഇടക്ക് കുറച്ചു ദിവസമേ വന്നോള്ളൂ... 

അപ്പൊ ആ ഗടി യുടെ പേരാണ്  ,, ബിച്ചു ബാലന്‍...വിദ്യ  ബാലന്‍ അല്ല . ഇത്  ബിച്ചു ... ബിച്ചു ...



ഇദേഹം സ്വന്തം ഇഷ്ടപ്രകാരം അല്ല കളിയ്ക്കാന്‍ വരുന്നത് ... പുള്ളിയ്ടെ ചേട്ടന്‍  ബൈജു ബാലന്‍ ന്റെ ശല്യം സഹിക്കാന്‍ വയ്യാത്തത് കൊണ്ട് വന്നതാ... ബൈജു  ഭായ് daily കളിയ്ക്കാന്‍ വരാറുണ്ട് ..

ദിവസവും രാവിലെ   ആദ്യം ബിച്ചു ചെയ്യുന്നത് മിക്കവാറും സ്വന്തം ചേട്ടനെ തെറി വിളിക്കല്‍ ആയിരിക്കും ( മനസ്സില്‍ ആണെകില്‍ പോലും )


ഒരര്‍ത്ഥത്തില്‍ ബിച്ചു  എങ്ങനെ വിളിക്കാതെ ഇരിക്കും . ആരെങ്കിലും   രാവിലെ  5  മണിക്ക്  ഫുട്ബോള്‍ കളിയ്ക്കാന്‍  ഉറക്കത്തില്‍ നിന്നും വിളിച്ചു എഴുനെല്പിച്ചാല്‍ ,, അത് ചേട്ടന്‍ ആണെകില്‍ കൂടി ,,ബഹുമാനം ഉണ്ടെങ്കില്‍ കൂടി , ഇയാള്‍ക്ക് വേറെ പണി ഒന്നും ഇല്ലേ എന്ന് മനസ്സില്‍ എങ്കിലും പറഞ്ഞു പോകും ..


അങ്ങനെ ഇമ്മടെ ബിച്ചു കളി തുടങ്ങി ... ഈ പുതു പെണ്ണ്  പുരപ്പുറം  അടിക്കും എന്നാ പറഞ്ഞ മാതിരി  ,വന്ന അന്ന് തന്നെ  മച്ചാന്‍ തകര്‍ത്തു കളിച്ചു...

മെസ്സിയും ,നെയ്മാരും ഒന്നിച്ചു ചേര്‍ന്ന ഒരു  കളിയായിരുന്നു , എല്ലാവരും പറഞ്ഞു "എടാ ഇന്ന് കൂടുതല്‍ ഓടണ്ട . പയ്യെ മതി"


പക്ഷെ ബിച്ചുനെ അവരെ പുചിച്ചു തള്ളി ... എങ്ങനെ തള്ളതെ ഇരിക്കും ...

ശോഭന യുടെ മേത്ത് നാഗവല്ലി കയറിയത് പോലെ , ഇവന്റെ അടുത്ത് മെസ്സിയും നെയ്മാരും ഒരിമിച്ചു അല്ലെ കയറിഇരിക്കുന്നത് .


അവനോടു പലരും  ഉപദേശിച്ചു .."ഡാ കുറച്ചു നേരം ഗോളി നിക്കട"

പക്ഷെ അവന്റെ ഉള്ളിലെ മെസ്സിയും ,നെയ്മാറും അതിനു സമ്മതിച്ചില്ല.
അവന്‍ മനസ്സില്‍ പറഞ്ഞു " നാണം ഇല്ലേ ഇവര്‍ക്ക്  അതും world class strikers ആയ ഞാഗളോട് .  അവന്‍ മനസില്‍ വിചാരിച്ചു  അല്ലെങ്കിലും ഈ മല്ലുസ് നു  ആരെയും ബഹുമാനിക്കാന്‍ അറിഞ്ഞുകൂടാ... ഇപ്പൊ തന്നെ കണ്ടില്ലേ എന്നോട് ഗോളി നില്ക്കാന്‍ ,, എന്നോടെ

കളി  കഴിഞു കുറച്ചു കഴിഞ്ഞപ്പോള്‍ തന്നെ അവന്റെ ശരീരത്തു നിന്നും മെസ്സിയും നെയ്മാരും ഒഴിജു പോയി ... അല്ലെങ്കിലും  അവരെ ഒഴിപ്പിക്കാന്‍ Dr. sunny യോ   Brahmadattan Namboothiripad   ന്റെയോ ആവശ്യം ഇല്ല..

ഇനി  കളിക്ക് ഉള്ള ഒരു scope ഇല്ലെങ്കില്‍ അവര്‍ തന്നെ അപ്പൊ ഒഴിഞ്ഞു പോകും .. വിശ്വസിക്കാന്‍  പറ്റാതെ  ചതിയന്മാര്‍ ... 

അവര്‍ ഒഴിഞ്ഞു പോയപ്പോള്‍ തന്നെ  ബിച്ചു നു പണി പാളി എന്ന് മനസിലായി ....

നേരെ വീട്ടില്‍ ചെന്ന് ഭാര്യ യെ കൊണ്ട്  കാല് തിരുമിചെകിലും വലിയ മാറ്റം ഉണ്ടയില്ല  അമ്മാതിരി ചെയ്തു അല്ലെ  അല്ലെ ഇവനെ കൊണ്ട്  ആ മെസ്സിയും നെയ്മാരും ഗ്രൌണ്ട് ല്‍ കാട്ടി കൂട്ടിപ്പിച്ചത് ..

അങ്ങനെ ഒരു  വിതത്തില്‍ അവനു ഓഫീസില്‍ എത്തി ...

ഒരു വിതത്തില്‍ അങ്ങനെ ജോലി ചെയ്തു  കൊണ്ട് ഇരിക്കുമ്പോള്‍ ആണ്  അവനു വേറെ ഒരു പണി കൂടി കിട്ടിയത് ,, ഇടി വെട് ഏറ്റവനെ പമ്പ് കടിച്ചു  എന്ന് പറയുന്ന പോലെ ......

വേറെ ഒന്നും അല്ല .. അവന്റെ കാലിന്റെ മസ്സില്‍ കയറി .. ഇപ്പൊ നിങ്ങള്ക്ക് ഒരു സംശയം തോന്നാം ഇവന് മസില്‍ ഓക്കേ ഉണ്ടോ എന്ന് .. 

അപ്രതീക്ഷിതമായ ഈ മസില്‍  കയറ്റത്തില്‍ ഇവന്‍  അറിയാതെ  "" അയ്യോ " എന്ന് നിലവിളിച്ചു പോയി ..

ഓഫീസിലെ എല്ലാവരും ആ അയ്യോ എന്ന് കേട്ട് ഒരു നിമിഷം നിശ്ചലം ആയി ...നേരെ എല്ലാവരും അവിടേക്ക് ഓടി വന്നു ...

അതില്‍ ഒരു ഫിലിപിനോ  ബിച്ചുനോട്  " what happend ?..."

""അത് അതായതു""....   പണ്ടാരം  ഈ മസില്‍ കയറുന്നത്  എന്താ ഇംഗ്ലീഷ്ല്‍ പറയുന്നത് ... ഈ ഓഫീസില്‍ ആണെകില്‍ ഒരു മലയാളി  വരെ ഇല്ലെലോ...

ദൈര്യം  സംഭരിച്ചു ബിച്ചു പറഞ്ഞു  " nothing ... nothing.. i am okkk"

പക്ഷെ അവര്‍  ഉണ്ടോ വിടുന്നു   വീണ്ടും """ wht happend bichu "

 ദൈവമേ .. ഇത് ഇപ്പ്പോ ഈ വേദനയെക്കാള്‍  വലിയ പണി ആയല്ലോ ..ഇവര്‍ വിടുന്ന ലക്ഷണം ഒന്നും ഇല്ല  ....

അവസനം  അവന്‍ അവന്റെ ആവനാഴിയിലെ അസ്ത്രം എടുത്തു തൊടുത്തു  ""  my muscle is going up """





ബിച്ചു നീ വിഷമിക്കണ്ടട ,, അവിടെ ഞാന്‍ ആണെകിലും ഇതൊക്കെ പറയും...  നമ്മക്ക്  ഒന്നും അറിഞ്ഞുകൂടാ ഈ മസില്‍ കയറുന്നതിനെ ഇംഗ്ലീഷ് ...

നിങ്ങള്ക്ക് അറിയാമോ ???





Wednesday, September 3, 2014

K&K Automobiles



K&K automobiles അറിയില്ലേ ... അത് തന്നെ... പണ്ട് നമ്മടെ ജഗതിയുടെ കാര്‍ വര്‍ക്ക്‌ ഷോപ്പ് തന്നെ ..ഇപ്പൊ വിചാരിക്കും  ഞാന്‍ കാര്‍ repairing   തുടങ്ങി എന്ന് ... ഇനി അതിട്ന്റെ കൂടെ ഒരു കുറവ് ഒള്ളു .... എന്നാല്‍ ഇത് കാര്‍  അല്ല വേറെ ഒരു  repairing ആണ് ...

ഞാന്‍ സ്വന്തം ആയിട്ട് തുടങ്ങിയത് അല്ല ....എന്നെ കൊണ്ട് നിര്‍ബന്ധിപ്പിച്ചു   തുടങ്ങിപ്പിച്ചതാ ...  ആരായിരിക്കും എന്നല്ലേ ...

ഇമ്മടെ ജിത്തു ഇല്ലേ ,, അവന്റെ  ഭാര്യ തറ ... സോറി  തറ അല്ല താര ..
ജിത്തു,  തറ ഇവരെ കുറിച്ച്   രണ്ടു ബ്ലോഗ്‌ ഇതിനു മുമ്പ് എഴുതിയിട്ടുട്


(((((((((((((   1.  ജിതുന്റെ താരോദയം...................2.  എന്നാലും അവള്‍ എന്നോട് ഇത് ചെയ്തല്ലോ..)))))))))))))))))))



അത് തറ ഇവിടെ വരുന്നതിനു മുമ്പ് ആണ് . ഇപ്പൊ ഇവരുടെ കല്യാണം എല്ലാം കഴിഞ്ഞു  ഇവിടെ ബഹ്രിനിന്‍ ഇല  എത്തി . താമസമോ  എന്റെ ഫ്ലാറ്റ് ന്റെ തൊട്ടു അപ്പുറത്ത് .

തറയെ നേരിട്ട് പരിച്ചയപെട്ടപോള്‍ ആണ് എനിക്ക് മനസിലായത് .. ഞാന്‍ ഇവളെ കുറിച്ച് എഴുതിയത് ഒന്നും ശരിയായില്ല എന്ന് .ഞാന്‍  ഇതെല്ലേം എഴുതിയത് ജിത്തു പറഞ്ഞത് വെച്ചായിരുന്നു ... ഇനി ഇപ്പൊ എന്ത് ചെയ്യാം  കഴിഞ്ഞത് കഴിഞ്ഞു .. ശരിക്കും എനിക്ക് അതില്‍ വിഷമം ഉണ്ട് ,,,  എന്ത്  ചെയ്യാം.ശരിക്കും വിഷമം എന്ന് പറയാന്‍ പറ്റില്ല ... ഒരു നഷ്ടബോധം .. അതെ അതെ,നഷ്ടബോധം..തറയെ കുറിച്ച്  അതൊന്നും അല്ല എഴുതേണ്ടത് , ശരിക്കും ഞാന്‍ എഴുതിയത് വളരെ കുറഞ്ഞു പോയി .സത്യം,,,,, കുറച്ചു ഒന്നും അല്ല കുറഞ്ഞു പോയത് .

കളിപ്പാട്ടങ്ങള്‍ താരക്ക് ഒരു വീക്നെസ് ആണ്  ഇപ്പോഴും ..  അപ്പൊ തന്നെ മനസിലായില്ലേ .. ഇപ്പോഴും ഒരു കുഞ്ഞുമനസാ.. ഇപ്പോള്‍  ഇവിടെ വന്നതിനു ശേഷം തന്നെ കുറെ കളിപ്പടങ്ങള്‍  വാങ്ങി കൂട്ടിയിട്ടുണ്ട് ..
ഞാന്‍ എന്റെ മക്കളോടെ  അവരുടെ toys ഒന്ന്  സൂക്ഷിചെക്കാന്‍ പറഞ്ഞിട്ടുട് . എന്താന വെറുതെ riskഎടുക്കുന്നത് ... എന്തായാലും   എന്റെ മക്കള്‍ ഭയങ്കര  ഹാപ്പി ആയി ..അവയ്ക്ക് കളിയ്ക്കാന്‍ ഒരു ആളെ കിട്ടി .താര ആന്റി എന്ന് വരെ വിളിക്കരുത് എന്ന് വരെ പിള്ളേരോട് പറഞ്ഞിരിക്കുനത് , എന്റെ മകന്‍ ഇത് കേള്‍ക്കാന്‍ ഇരിക്കുകയായിരുന്നു  നേരെ വിളിച്ചത്  "എടി താരെ  നമുക്ക് പന്ത് കളിക്കാം " എന്ന് . എന്തായാലും  ആവാസം പിള്ളേരെ താര ചേച്ചി എന്നാക്കി വിളിക്കല്‍ .

എനിക്ക് പിന്നെ ഒരു ഉപകാരം കൂടി കിട്ടി , പിള്ളേര്‍ക്ക് വേണ്ട  ബാലരമ , പൂബാറ്റ, കളികുടുക്ക , മാജിക് പോഡ്  ഇതൊന്നും  കാശു കൊടുത്തു വാങ്ങണ്ട . എല്ലാം ഇമ്മടെ ജിത്തു താരക്ക് വേണ്ടി വാങ്ങികോളും, അവിടന്ന് എടുത്താല്‍ മതി .

ഇത് പറഞ്ഞപ്പോള്‍ ഒരു കാര്യം കൂടി പറയാം , ആരെങ്കിലും പെണ്ണ് കാണാന്‍ പോയപ്പോള്‍ പെണ്ണിന് എന്തെക്ന്കിലും  വാങ്ങി കൊടുത്തിട്ടുണ്ടോ ?? അല്ലെങ്കില്‍ അങ്ങനെ കേട്ടിടുണ്ടോ ???

എന്നാല്‍ അങ്ങനെ ഒരുത്തന്‍ ഉണ്ട് ഇവിടെ .. ജിത്തു തന്നെ... പെണ്ണ് കാണാന്‍ പോയതു   samsung -S2 mobile, 3 perfumes, 2 watch ഇത്രയും സാധനം ആയിട്ടാണ് ഇവന്‍ അവിടെ പോയത് .

പെണ്ണിനോട് ഇഷ്ടം ആയോ എന്ന് ചോദിച്ക്കുനതിനു മുമ്പ് തന്നെ അവന്‍ ഈ പറഞ്ഞ ഉരുപ്പിടികള്‍ അവള്‍ക്കു കൊടുത്തു . പെണ്ണ് കാണാന്‍ വന്നപ്പോള്‍ ഇത്ര ഗിഫ്റ്റ് കിട്ടിയ ഒരാളോട് ഇനി ഇഷ്ടം ആണോ എന്ന്  ചോദിക്കേണ്ട ആവശ്യമേ ഇല്ലെല്ലോ .
ഇതിന്റെ ഒന്നും ആവശ്യം ഉണ്ടായിരുന്നില്ല എന്ന് അവനു ഇപ്പോള്‍ മനസിലായി .. വെല്ല  കളിപ്പാട്ടമോ , കളിക്കുടുക്ക  തന്നെ ധാരാളം ആയിരുന്നു താരക്ക് .

ഇനി കാര്യത്തിലേക്ക് വരാം ....

minji  എന്നാ സാദനം എന്താ എന്ന് അറിയാമോ ..... എന്നാ അങ്ങനെ  ഒരു സദനം ഉണ്ട് .... ഞാന്‍ ഇപ്പോഴാണ്   ഇതിന്റ പേര് മിന്ജി ആണെന്ന് തന്നെ അറിയുന്നത് ... കാലിന്റെ വിലരില്‍ ഇടുന്ന സദനം .... പണ്ടൊക്കെ  കൈവിരലില്‍ മോതിരം ഇട്ടു കൊണ്ടിരുന്നത് ,, ദാ ഇപ്പൊ  കാലിലും ആയി ...

ഞാന്‍ ഒരു സ്ഥലത്ത് അടങ്ങി ഒതുങ്ങി ഇരിക്കുകയായിരുന്നു.. അപ്പോഴാണ് തറ  ഈ പറഞ്ഞ മിന്ജി യും ആയി അതിലെ ഇതിലെ നടക്കുന്നു...

ഞാന്‍ ചോദിച്ചു
" എന്താടി നിനക്ക് വട്ടായോ ?? കുറെ നേരം ആയല്ലോ ഇതും കയ്യില്‍ പിടിച്ചു നടക്കുന്നത് "

" ഓ .. വിനോദ് ചേട്ടാ ..... എനിക്ക് ഒരു help ചെയ്യണം ,,, എന്റെminji ലൂസ്  ആണ് .. ഒന്ന്  ശരിയാക്കി തരാമോ??"

" നിന്റെ minji  അല്ല ..  നിന്റെ തലയ്ക്ക  ലൂസ് ആണ് .. നീ ആദ്യം അത് പോയി ശരിയാക്ക് ""

"  please എന്റെ minji  ഒന്ന് ശരിയാക്കി താ ..."

" എനിക്ക് പറ്റില്ല ,,,," എന്ന് പറയുമ്പോള്‍ തന്നെ അവള്‍ അത് എന്റെ കയ്യില്‍ നന്നാക്കാന്‍ എലപ്ച്ചു അവളുടെ ഫ്ലാറ്റ് ലേക്ക് പോയി ...

 ഓ ഇവളെ കൊട്നു  തോറ്റ .. എനിക്കും പറ്റില്ല എന്ന് പറഞ്ഞ ഞാന്‍ അവിടെ വെച്ചപ്പോള്‍ , എന്റെ ഭാര്യ ..

" എന്റെ മനുഷ്യ  അത് ഒന്ന്   ചെറുതാക്കി കൊടുത്തു കൂടെ ...ഇത്ര വലിയ പണിയൊന്നും അല്ലെലോ .."

ഓ ....  എന്തായാലും  ഒരു പരിപാടിയും ഇല്ലാതെ ഇരിക്കുകയല്ലേ .. ഒന്ന് നോക്കികയാളം എന്ന് വെച്ച് ..

minji എടുത്തു നോക്കി ...ചെറുതായി ഒന്ന് പ്രസ്‌ ചെയ്തു ... മം ,, നോ രക്ഷ .... ഒന്ന് കൂടി ബലം പിടിച്ചു  ,, ദാ.... പോണു ,,, മിന്ജി ഇപ്പൊ കോഴി മുട്ട പോലെയായി ....പിന്നെ പഴയ പോലെ ആക്കാന്‍ സൈഡ് തിടിച്ചു ഒന്ന് ഞെക്കി ...   പണി  പാളി ....ഇപ്പൊ ഇത് ഏകദേശം ഒരു square  ആയി ....

ദൈവമേ.... കുഞ്ഞുങ്ങളുടെ മനസാ ആ താരക്ക് ... ഇവിടെ വന്നു കരച്ചില്‍ ആക്കും  ,, എന്തൊക്കെ ചെയ്യും എന്ന് ദൈവത്തിനു വരെ പറയാന്‍ പറ്റില്ല.....
അവള് വരുന്നതിനു മുമ്പ് എങ്ങനെ എങ്കിലും ശരിയാക്കണം...

പക്ഷെ എങ്ങനെ ..

കുറെ പരീക്ഷണങള്‍  ചെയ്തു  നോക്കി ... പഴയതില്‍ നിന്നും കുളം ആയി എന്നത്  മിച്ചം .. അവസനം  ഒരു  പ്ലയെര്‍ എടുത്തു .


അവളുടെ  മിന്ജി  നിവര്‍ത്തി  ശരിയാക്കാം എന്ന് വെച്ച് .. എവിടെ  ശരിയാകാന്‍ ....... ധ കണ്ടോ ഇതായി ആ മിന്ജിയുടെ അവസ്ഥ...



അപ്പോഴേക്കും അവള്‍ കടന്നു വന്നു .. പിന്നെ പറയണോ പോടീ പൂരം, കരച്ചില്‍. എണ്ണിപറക്കല്‍  എല്ലാം തുടങ്ങി ...ഇതിനെ എങ്ങനെ എങ്കിലും ഒഴിവാക്കണം എന്ന് വെച്ച് ഓരോന്ന് പറഞ്ഞു .. എവടെ ....

അവസാനം എന്റെ ഭാര്യ ബുദ്ധി പൂര്‍വ്വം ആയ ഒരു നീക്കം നടത്തി ..

ഞങ്ങളുടെ കൊച്ചിന്റെ പഴയ രണ്ടു കളിപ്പാട്ടം  താരക്ക്  കൊടുത്തു ....അതോടെ അവളുടെ കരച്ചില്‍ മാറി  ചിരിയായി .....അവള്‍ minji  യുടെ കാര്യം മറന്നു .. ദാ കണ്ടോ അവളുടെ സന്തോഷം ... പാവം കുഞ്ഞു മനസല്ലേ ...










Wednesday, August 27, 2014

DIET ലക്ഷ്മി



ഓ... ഒന്ന് നാട്ടില്‍ പോയി വന്നതാ.......  ഇവിടെ തിരിച്ചു വന്നപ്പോള്‍  ധ കിടക്കുന്നു ,.. സ്ഥലം മാറി പോയോ എന്ന് വരെ  തോന്നി പോയി ....

വന്നപ്പോള്‍ എല്ലാവരുടെയും സ്വഭാവം മാറിയിരിക്കുന്നു ....

എനിക്ക് ഒട്ടും വിശ്വസിക്കാന്‍ സാധിക്കാത്തത്  ഇമ്മടെ ലക്ഷ്മിയുടെ മാറ്റം ആണ് ..... ആള്  ഒരു മാസം ആയിട്ട്  GM diet ആണ് പോലും ... കൂടെ ഹരി അണ്ണനും, ബിനോയും GM diet ആയി .....
ഇതില്‍ ഹരി അണ്ണനും  ബിനോയും ഒന്ന്  ഉണ്ടഞ്ഞിട്ടുണ്ട് ... ലക്ഷ്മിക്ക് വലിയ മാറ്റം ഇല്ല ...

നാട്ടില്‍ നിന്നും തടിച്ചു കൊഴുത്  വന്ന എന്നെ പിന്നെ ഇവരുടെ വക ഉപദേശം ആയിരുന്നു , ഇന്നലെ വരെ ഫുഡ്‌ കണ്ടാല്‍  പരിസരം മറക്കുന്ന ഇവരുടെ ഈ മാറ്റം കണ്ടു ഞാന്‍ ഞെട്ടി പോയി.....

ഇനി  ഇപ്പൊ എന്ത്  ചെയ്യാന്‍ ... ഞാന്‍ നാട്ടില്‍ നിന്നും കൊട്നു വന്ന  കക്ക ഇറച്ചി ഫ്രൈ , കൊഴുവ ഫ്രൈ ,, നടന്‍ കോഴിയെ വരട്ടിയത് , ചെമ്മീന്‍  ,  ഇതൊക്കെ ആര് തിന്നും ...

എന്റെ ഭാര്യ ഇതൊക്കെ എടുത്തു  ചൂടാക്കി  കൊണ്ട് വന്നു ...ഇന്നെങ്കിലും ഇവര്‍ diet  മാറ്റി വെക്കും എന്ന് ഞാന്‍ പ്രതിക്ഷിച്ചു ,,,, പക്ഷെ എന്നെ ഞെട്ടിച്ചു കൊണ്ട് അവര്‍   അത് തൊട്ടു പോലും നോക്കിയില്ല ....എന്ത് ചെയ്യാം ,, ബാക്കി diet  ഇല്ലാത്ത  ഞങള്‍, ബിനോ, ജിത്തു, തറ ,നിഷാന്ത് ,ലിജി, പ്രജീഷ്  ,diet ല്‍ ആണെങ്കിലും ഒരു ദിവസത്തേക്ക് അത്മാ റ്റി വെച്ച പുതിയ അവതാരം ഉണ്ണിയും ഓരോന്നായി  കഴിക്കാന്‍ തുടങ്ങി ...


എന്നാലും ഇവരുടെ മാറ്റം  എന്നെ വല്ലാതെ  അല്ഭുധപെടുത്തി ...

എന്റെ ഭാര്യ സിംബ്ലി യെയും  ലക്ഷ്മി കണക്കുകള്‍ നിരത്തി ഉപദേശിക്കുന്നു  .." ചേച്ചി  ഇത്ര height നു എത്ര  weight യെ വരാവൂ  "


ഒരു പേപ്പറില്‍   (a + b)2 = a2 + 2ab + b2 എന്നാ equation വെച്ച്  height ,weight proportion  ലക്ഷ്മി  prove ചെയ്യുന്നു  ... ഇത് കേട്ട് സിംബ്ലി  " ഓ ലക്ഷ്മി യെ സമ്മതിക്കണം ,, എന്നും  പറയുന്നുടയിരുന്നു 

എന്നാലും ലക്ഷ്മിക്ക് ഇതൊക്കെ എങ്ങനെ സാധിക്കുന്നു എന്ന്  എത്ര ആലോചിച്ചിട്ടും ഒരു പിടിയും കിട്ടുനില്ല ...

കുറച്ചു നാള്‍ മുമ്പ് , മുട്ടയും ഫിഷും veg ല്‍ ഉള്‍പെടുത്തിയ  ലക്ഷ്മി,  ഇപ്പൊ  ചിക്കന്‍ veg ല്‍ ഉള്‍പെടുത്താന്‍ എന്ന് ആലോചിച്ചു കൊണ്ടിരിക്കുന്ന ലക്ഷ്മി, GM Diet ന്റെ വക്താവായി മാറും എന്ന് ഒരിക്കല്‍ പോലും പ്രതീക്ഷിച്ചില്ല ..

പണ്ട് , മീന്‍ veg ല്‍ ഉള്പെടുതിയത് ശേഷം ലക്ഷ്മി ക്ക്  എന്റെ ഭാര്യ ഉണ്ടാക്കുന്ന മീന്‍ കരി ഒരു  വീക്നെസ് ആയിരുന്നു . അത്രക്ക് ടേസ്റ്റ്ആണ്  അവളുടെ മീന്‍  കറി..

ഈ മീന്‍ കറി സ്വന്തം ആയി ഉണ്ടക്കാന്‍ ലക്ഷ്മി എല്ലാം സിംബ്ലി യില്‍ നിന്നും ചോദിച്ചു അറിഞ്ഞു ... 1 കിലോ fish നു അര കപ്പു പാല്‍  ,,, ഇഞ്ചി വെളുത്തുള്ളി , കൊടമ്പുളി  അങ്ങനെ ഓരോന്നും  തന്റെ ബുക്കില്‍ കുറിച്ചിട്ടു ...

രണ്ടു ദിവസം കഴിഞ്ഞു ലക്ഷ്മിയുടെ  ഫോണ്‍ ,,


" ചേച്ചി ഞാന്‍ മീന്‍കറി  വെച്ച് ,,, പക്ഷെ  വേറെ എന്തോ ടേസ്റ്റ് .. അകെ കുളും ആയി എന്ന് തോന്നുന്നു "


" അതെന്താ , ഞാന്‍ പറഞ്ഞമാതിരി അല്ലെ വെച്ചത്"

"അതെ ചേച്ചി, അത് പോലെ തന്നെ ഒരു  chengeഉം   ചെയ്തില്ല "

"അപ്പൊ എന്ത് പറ്റിയാവോ "


" ചേച്ചി പിന്നെ  ഒരു കാര്യം - ചേച്ചി ഏതു കമ്പനിയുടെ പാല്‍ ആണ് ഒഴിച്ചത്  Almarai യാണോ  അതോ Nada യാണോ ,, ഞാന്‍ Almarai യുടെ  ഫുള്‍ ഫാറ്റ്  ആണ്  ഒഴിച്ചത് ""

" എന്റെ ലക്ഷ്മി ,,, അത്  പശും പാല്‍ അല്ലെ ....ദൈവമേ ..  ഇതില്‍ തേങ്ങ പാല്‍ ആണ് വേണ്ടത് "

അങ്ങനെ സ്വന്തം ആയി Almarai fish curry  വെച്ച ലക്ഷ്മിയാണ് ഇപ്പോള്‍  GM diet  എന്ന് പറഞ്ഞു നടക്കുന്നത് ...


അങ്ങനെ  ദിവസങ്ങള്‍ കടന്നു പോയി ....
കുറെ ദിവസങ്ങള്‍ക്കു ശേഷം ലക്ഷ്മി യും ഹരി അണ്ണനും  കൂടെ ബിനോയ്‌ യും വീട്ടില്‍ വന്നു ...

എനിക്ക് വിശ്വസിക്കാന്‍ കഴിഞ്ഞില്ല ....  ലക്ഷ്മിയുടെ മാറ്റം ഞങ്ങളെ അത്ഭുടപെടുത്തി.. ബിനോയ്‌ ക്കും ഹരിക്കും വലിയ മാറ്റം ഇല്ല .....

എന്റെ ഭാര്യ
"ലക്ഷ്മി ഇപ്പൊ  diet  ഇല്ലേ ??

അവള് എങ്ങനെ ചോദിക്കാതെ  ഇരിക്കും ... പണ്ടാതെക്കള്‍  ലക്ഷ്മി ഒന്ന് കൂടി തടി വച്ചു ...GM diet എടുത്തു തടി വെക്കുന്ന ആദ്യ വെക്തി ആയിരക്കും .....

കൂടുതല്‍ കാര്യം  ചോദിച്ചപ്പ്പോള്‍ ആണ് , ഈ തടി കൂടുതല്‍ ന്റെ രഹസ്യം വെളിവായത് ...
GM  ഉണ്ടാക്കിയ ഈ dietല്‍ ലക്ഷ്മി ഒരു ചെറിയ മാറ്റം വരുത്തി ...... വിശപ്പ്‌  തോന്നുമ്പോള്‍  ഫുള്‍ ഫാറ്റ് പാലില്‍  chocolate പൌഡര്‍ കലക്കി കുടിക്കും  .....

അങ്ങനെ ലക്ഷ്മി GM diet ന്റെ ഭാഗം ആയി  weight കൂടിയത് വെറും 7 kilo ...



ഇനി തടി കൂടാന്‍ നടക്കുന്നവര്‍ ദയവു ചെയ്തു ലക്ഷ്മി കണ്ടു പിടിച്ച GM Chocolate diet പരീക്ഷിക്കുക ....

ലക്ഷ്മി, ഇനിയും താങ്കളുടെ ഇത് പോലെയുള്ള  പുതിയ  കണ്ടുപിടുത്തങ്ങള്‍ ക്കായി ഞങ്ങള്‍ കാത്തിരിക്കുന്നു ..






Saturday, June 7, 2014

മണ്സൂ.ണ്‍ വെക്കേഷന്‍



ഞാനും എന്റെ കുടുംബവും വിരുന്നുകരായി വീണ്ടും എത്തുന്നു ഈ ജൂണ്‍ 13 നു ....എന്റെ സ്വന്തം ഗ്രാമത്തിലേക്ക് ...................
ഇവിടെ മണലാരണ്യത്തിലെ ചൂടില്‍ വെന്തുരുകുമ്പോഴും ഞാന്‍ ഓരോ നിമിഷവും ചെവിയോര്ക്കും എന്റെ നാടിന്റെ സ്പന്ദനങ്ങളിലേക്ക്.....എന്റെ ഓര്മ കളിലെ എന്നും നിറങ്ങള്‍ ചാര്ത്താ റുള്ള എന്റെ നാടിന്റെി പകിട്ടിനെ കുറിച്ച് എനിക്കെങ്ങിനെ പറയാതിരിക്കാനാവും. പെരിയാറിനെ ചുംബിച്ചു കിടക്കുന്ന എന്റെ ഗ്രാമം.
പക്ഷെ പ്രവാസം ഒരു പരിധിവരെ എന്റെ് നാടിനെ എന്നില്‍ നിന്നും അകറ്റിയിട്ടില്ലേ..? അവധിക്ക് നാട്ടിലെത്തുമ്പോള്‍ ഈ ശൂന്യത എനിക്ക് അനുഭവപ്പെടാരുണ്ടോ ?.....ഇല്ല ഒരിക്കലും ഇല്ല .. അവിടത്തെ ഓരോ മണ്ണ് തരിക്കു വരെ എന്നെ പരിചയമുണ്ടായിരിക്കും, പെരിയാര്‍ ന്റെ ഓളങ്ങള്ക്ക് എന്നോട് മുഖം തിരിക്കാനുമാവില്ല . കാരണം ആ മണ്ണില്‍ വീണുരുണ്ടും ,ഓളപരപ്പില്‍ നീന്തിതുടിച്ചും വളര്ന്നു വലുതായ സമ്പന്നമായ ഒരു ബാല്യമുണ്ടല്ലോ എനിക്ക്.
മനസ്സിനെ കുളിര്പ്പി്ച്ച് , കവിളില്‍ ചുംബനം നല്കിര വീശിയകലുന്ന കാറ്റും എനിക്ക് നല്കുതന്നത് അതേ ബാല്യത്തിന്റെ ഓര്മ്മ കളാണ്. അതുകൊണ്ട് തന്നെ ഞാന്‍ കാതോര്ക്കു ന്നത് പുഴയും മലകളും ഉള്ള എന്റെത പ്രിയപ്പെട്ട ഗ്രാമത്തിന്റെ ഹൃദയ തുടിപ്പുകളിലേക്കാണ് .
നനഞ്ഞു കുതിര്ന്ന മണ്ണിലേക്ക് വീണ്ടും ....................
മനസ്സ് കുളിര്പ്പി ക്കുന്ന ആ കാഴ്ചക്ക് വേണ്ടിയാണ് ഒരു മണ്സൂ.ണ്‍ വെക്കേഷന്‍ ഞാന്‍ തിരഞ്ഞെടുത്തത്. ഈ മഴക്കാലത്താണോ നാട്ടിലേക്ക് പോകുന്നത് എന്ന് എത്ര പേരാണ് ചോദിച്ചത്. മഴ പെയ്തു കുളിരുന്ന ഓരോ നിമിഷങ്ങളിലും ഞാന്‍ നടത്തുന്നത് ഓര്മ്മണകളുടെ വിളവെടുപ്പാണ്.
ബാല്യത്തിന്റെ , കൌമാരത്തിന്റെ, പ്രണയത്തിന്റെ സമൃദ്ധമായ വിളവെടുപ്പുകള്‍….
മഴയെന്നും എന്റെ ബലഹീനതയാണ്... ചില സമയങ്ങളില്‍ നമ്മുടെ സ്വാര്ത്ഥരത കൊണ്ട് ശപിക്കുമെങ്കിലും, ഞാന്‍ ഏറ്റവും ആസ്വദിക്കുന്നതു മഴയെ തന്നെയാണ്..
മഴയെ പ്രണയിക്കാത്തവര്‍ ആരെങ്കില്ലും കാണുമോ.. എത്ര കണ്ടാലും അറിഞ്ഞാലും നനഞ്ഞാലും നിറഞ്ഞാലും മതിവരാത്ത മഴത്തുള്ളികള്‍…
തോരാതെ മഴ പെയ്തിരുന്ന ഒരു ജൂണ്‍ മാസത്തിലാണ് ഞാൻ ജനിച്ചത്‌, അതുകൊണ്ടാവും …മഴയെ ഞാൻ ഇത്രയ്ക്ക് ഇഷ്ടപെടുന്നത്. മഴ പെയ്യുമ്പൊള്‍ , എന്നിൽ നിന്നും നഷ്ടപെട്ട എന്തൊക്കെയോ എന്നിലേക്ക് തന്നെ തിരിച്ചു വരുന്നതായി എനിക്ക് തോന്നും. എനിക്ക് ഇത്തവണ ആസ്വദിക്കണം ഈ മഴയെ ....എന്റെ മഴയെ 

Tuesday, April 15, 2014

മോളി ചേച്ചി റോക്ക്സ് .



ഇത് എന്റെ ഒരു ചേച്ചി യുടെ കഥയാണ് ... ചേച്ചി എന്ന് പറഞ്ഞാല്‍ എന്റെ ഭാര്യ സിബിളി യുടെ ചേച്ചി .

പുള്ളികാരിക്ക് ജനിച്ചപ്പോള്‍ വീട്ടുകാര്‍  ഇട്ട പേരാണ്  സ്മിത ,
ഇപ്പോള്‍ നിങ്ങള്‍ വിചാരിക്കും ഇതെന്താ ജനിച്ചപ്പോ ഇട്ട പേര് എന്ന്  പ്രതേകം   പറയുന്നത് എന്ന് . വേറെ ഒന്നുമല്ല , ചെറുപ്പത്തിലെ തന്നെ  പുള്ളികാരിയുടെ  പേര് നാട്ടുകാരും വീട്ടു കാര്‍ക്കും മാറ്റേണ്ടി വന്നു . വേറെ ഒന്നും കൊണ്ടും അല്ല . കയ്യില്‍ ഇരുപ്പു തന്നെ ..

എന്തായാലും അവര്‍ ഇട്ട പേര്  അടി പൊളിതന്നെ. അത് തന്നെയാ  പുള്ളി കാരിക്കും പറ്റിയ  പേര് ...

......മോളി ......

പണ്ടത്തെ  കോമിക് പുസ്തം അറിയില്ലേ ...  ബോബനും മോളിയും ...

അതിലെ  മോളി തന്നെ . അതായിരുന്നു സ്വഭാവം എന്നാണ് വിശ്വസ്ത കേന്ദ്രങ്ങളില്‍ നിന്നും കിട്ടിയ വിവരം .

എന്തായാലും ഔദ്യോഗികമയി  പേര് സ്മിത എന്നാണെങ്കിലും  ഇപ്പോഴും അറിയപെടുന്നത്  " മോളി" എന്ന് തന്നെയാണ് .

സത്യം പറഞ്ഞാല്‍ സ്വഭാവത്തില്‍ ഇപ്പോഴും വലിയ മാറ്റം ഒന്നും ഇല്ല .

മോളി ചേച്ചി ഇപ്പൊ അങ്ങ് അബുധാബിയില്‍ ആണ് ,ഭര്‍ത്താവ് രമേശന്‍ചേട്ടന്‍ , പിന്നെ രണ്ടു കുട്ടികള്‍  ശ്രേയകുട്ടിയും , ഹരി കുട്ടിയും ..

ഇത് ഒരു ചെറിയ  സംഭവം ഇവിടെ പറയാം .

അടുക്കള മോളി ചേച്ചിക്ക് ഒരു അലര്‍ജിയാണ് . പിന്നെ ഗതികേട്  കൊണ്ട് മാത്രം ആണ് അടുക്കളയില്‍ കയറുന്നത് . ഫുഡ്‌ കഴിക്കുനത്തില്‍ ഈ പറഞ്ഞ അലര്‍ജി ഒന്നും  ഇല്ലാട്ടോ . ഗ്രഹണി പിള്ളേര്‍ ചക്ക കൂട്ടാന്‍ കണ്ടത് പോലെ എന്ന് പറയാം ..

പക്ഷെ ഒരു കാര്യം , സത്യം സത്യമായി തന്നെ പറയണമല്ലോ .
മോളിചേച്ചിക്ക്  അടുക്കള അലര്‍ജി ആണെങ്കിലും , ഫുഡ്‌ ഉണ്ടാക്കിയില്‍ അതിനു നല്ല ടേസ്റ്റ് ആയിരിക്കും, എന്തായാലും നല്ല കൈപുണ്യം ആണ് .പക്ഷെ വിചാരിക്കണം .

ഇവിടെ ഗള്‍ഫ്‌ ല്‍  അറിയാമല്ലോ . ഓണം ,വിഷു ,ക്രിസ്മസ് , പെരുന്നാള്‍  ഇങ്ങനെ ഒരോ വിശേഷദിവസങ്ങള്‍  ല്‍ എല്ലാവരും ഒത്തു കൂടി  ഫുഡ്‌ കഴിക്കുന്നത്.

ഇങ്ങനെ ഒരു ഓണം . ഇത്തവണ സദ്യ വെക്കുന്നത് നമ്മുടെ മോളി ചേച്ചിയാണ് . തലേ ദിവസം രമേശന്‍ ചേട്ടന്‍  പരമാവതി സഹായിച്ചു കൊടുത്തു , പുളി ഇഞ്ചി അത് പോലെ ഉള്ള കറികള്‍ എല്ലാം തലേദിവസം തന്നെ  മോളി ചേച്ചി ഉണ്ടാക്കി വെച്ച് , ബാക്കി  കറികള്‍ക്ക് ഉള്ള പച്ചകറികള്‍ എല്ലാം  അരിഞ്ഞു വെച്ച് .

രാവിലെ തന്നെ എഴുനേറ്റു  നേരെ അടുക്കളയില്‍ കയറി ബാക്കി ഉള്ള കറികള്‍ ഉണ്ടാക്കി ,, മൊത്തം ഏകദേശം 15 തരാം കറികള്‍ ഉണ്ടായിരിന്നു .

prestage ഇഷ്യൂ ആണ് . കുറെ പേര്‍ വരന്നതാണ് . രമേശ്‌ ചേട്ടന്റെ ഓഫീസില്‍ നിന്നും എല്ലാം .

ഇങ്ങനെ ഉള്ള അവസരങ്ങില്‍ എല്ലാം മോളി ചേച്ചി തന്റെ കഴിവ് തെളിയിച്ചു ,ഒരു ഷോ കാണിക്കല്‍ എന്നത് ജന്മനാല്‍ കിട്ടിയത് കൊട്നു എല്ലാ കറികളും വളരെ ശ്രദിച്ചു തന്നെയാണ് ഉണ്ടാക്കിയത് ..

ഏകദേശം എല്ലാ കറികളും മോളി ചേച്ചി ഉണ്ടാക്കി കഴിയാറായി . ശരിക്കും രമേശന്‍ ചേട്ടന്‍ തന്റെ ഭാര്യ യെ  കുറിച്ച്  ഒരു അഭിമാനം തോന്നിയ ഒരു സമയം കൂടി ആയിരുന്നു ..

ഇന്നലെ മുതല്‍ പാവം കഷ്ടപെടുന്നതാണ് . എല്ലാം ഇന്നത്തെ ഈ സദ്യക്ക് വേണ്ടി .

വണ്ടി ഇല്ലാത്ത ചിലരെ കൊണ്ട് വരേണ്ടത് കൊണ്ട് രമേശന്‍ ചേട്ടന്‍ അവരെ കോണ് വരന്‍ പോയി.

ഇവിടെ  മോളി ചേച്ചി   അവസാന ഐറ്റം ആയ  പായസം വരെ ഉണ്ടാക്കി കഴിഞ്ഞു . മോളി ചേച്ചി ആരാ മോള് .. ഓണ സദ്യ  രാവിലെ  11 മണി ആയപ്പോഴേക്കും റെഡി .  കുറച്ചു സമയത്തെ വിശ്രമത്തിന്  ശേഷം  ,കുട്ടികളും മോളി ചേച്ചിയും റെഡി ആയി .
 അങ്ങനെ ഒരു ഒരു മണി ആയപ്പോള്‍  ആളുകള്‍ വന്നു തുടങ്ങി ... വന്ന  പെണ്ണുങ്ങള്‍ എല്ലാം  അടുക്കളയില്‍ കയറി  കറികളുടെ എണ്ണം എടുക്കല്‍ ആയി .. ചിലര്‍  tasteഉം  നോക്കുന്നുടയുരുന്നു ..

അങ്ങനെ എല്ലാവരും എത്തി കഴിഞ്ഞു രണ്ടു മണി ആയപ്പോള്‍   hall ല്‍ പായ വിരിച്ചു ഇല ഇട്ടു കഴിക്കാന്‍ ഇരുന്നു .
പ്രവാസികളുടെ  nostalgic  സമയം ആണ് ഇത് , ശരിക്കും നാടിനെ മിസ്സ്‌ ചെയ്യന്നു എന്ന് തോന്നുന്ന സമയം, പിന്നെ ആശ്വാസം  ഉള്ളത് ഇങ്ങനെ വിശേഷദിവസങ്ങളിലെ ഈ ഒത്തു കൂടല്‍ ആണ് .

അങ്ങനെ ഓരോ ഐറ്റം ആയി  ഇലയില്‍ വീഴാന്‍ തുടങ്ങി . രമേശന്‍ ചേട്ടന്‍ വീണ്ടും തന്റെ ഭാര്യ യെ  ഓര്‍ത്തു വീണ്ടും വീണ്ടും അഭിമാനിച്ചു .

അങ്ങനെ  എല്ലാം  കറികളും വിളമ്പി,  ചിലരുടെ ഇലയില്‍ കറി വീഴുന്നത് മുമ്പേ അത് തീര്‍ന്നു. ഇനി ചോറ് കൂടി വിളബാണം .

മോളി ചേച്ചി ചോറ് എടുക്കാന്‍  അടുക്കളയിലേക്ക് പോയി , അവിടെ നിന്നും  ഒരു വിളി ,, "ചേട്ടാ"  എന്ന് .

ആ വിളിയില്‍ എന്തോ പന്തി കേടു തോന്നി രമേശന്‍ ചേട്ടന്‍ പെട്ടന്ന് അടുക്കളയിലേക്ക് ചെന്ന് .

അവിടെ ചെന്നപോള്‍  മോളി  ചേച്ചി വിളറി വെളുത്  അകെ വെപ്രള പെട്ട്  നില്‍ക്കുന്ന മോളി ചേച്ചി :-

" ചേട്ടാ, ഞാന്‍ ചോറ് വെക്കാന്‍ മറന്നു പോയി .."

ഇനി എന്ത് ചെയ്യാന്‍ . കുറച്ചു മുമ്പ് തോന്നിയ  അഭിമാനം ഇപ്പൊ വേറെ  എന്തോ ആയി മാറി .

രമേശന്‍ ചേട്ടന് എന്ത് ചെയ്യാം എന്ന് ഒരു പിടിയും കിട്ടുനില്ല ... ഇലയും ഇട്ടു കറികള്‍ വരെ വിളമ്പി ,,, ചിലര്‍ തീറ്റയും തുടങ്ങി ...ഇപ്പൊ എങ്ങനെ പോയി പറയും വെയിറ്റ്  ചെയ്യ്‌ - അരി അടപ്പതു ഇടാന്‍ പോകുന്നോല്ല് എന്ന് . അതും ഒരു തിരുവോണ ദിവസം ആയിട്ട് .

മോളി ചേച്ചി കരച്ചില്‍ തുടങ്ങി . അപ്പോഴേക്കും എല്ലാവരും അറിഞ്ഞു  , അവരുടെ  ഓണസദ്യ കുളം ആയി എന്ന് .

ഇതും ഇതിന്റെ അപ്പുറവും കണ്ട പ്രവഹികള്‍ മോളി ചേച്ചിയെ ആശ്വസിപ്പിച്ചു  ഇത്തവണത്തെ ഓണം നമുക്ക് കുബുസ്  വെച്ച് അക്കം  എന്നാക്കി. അങ്ങനെ അവര്‍ ആ ഓണം  ഓണസദ്യ വിത്ത്‌ കുബൂസ് ആക്കി .

അതിനു ശേഷം എന്നും   രമേശന്‍  ചേട്ടന്‍ രണ്ടു വട്ടം ചിന്തിച്ചേ  ഭാര്യ യെ കുറിച്ച് അഭിമാനിക്കറോള്ള്

എന്തൊക്കെയായാലും  കഴിവുകള്‍ കണ്ടറിഞ്ഞു  കുഞ്ഞിലെ ആ  പേര് ഇട്ട ആളെ സമ്മതിക്കണം അല്ലെ  . ഇതാണ് മോളി എന്നാ മോളി ചേച്ചി .
മോളി ചേച്ചി റോക്ക്സ് ..








Tuesday, April 8, 2014

നോബി - സലിംകുമാര്‍ ആയപ്പോള്‍

പഴയ കാലത്തേക്ക് ഒരു തിരിച്ചു പോക്ക്....പണ്ട് പണ്ട്   എന്ന് പറഞ്ഞാല്‍  എറണാകുളത് ജോലി നോക്കുന്ന സമയം ... എന്തൊക്കെ പറഞ്ഞാലും അത് ഒരു സുവര്‍ണ്ണ കാലഘട്ടം ആയിരുന്നു ,, കഞ്ഞി കുടിക്കാന്‍ വകുപ്പ് ഇല്ലെങ്കിലും വൈകിട്ട് ആകുമ്പോള്‍ ആരെ എങ്കിലും പറ്റിച്ചു  രണ്ടു പെഗ്ഗ് അടിക്കാന്‍ സെറ്റപ്പ് ഉണ്ടാക്കുന്ന കാലം .. ഞാന്‍ അന്ന് ജോലി ചെയിതിരുന്നത് കമ്പ്യൂട്ടര്‍ ഷാക്ക് എന്നാ സ്ഥാപനത്തില്‍ ..എന്റെ   കഷ്ടകാലം എന്ന് പറഞ്ഞാല്‍ മതിയല്ലോ , കമ്പനി  സര്‍വീസ് Section  ലെ എല്ലാ അലവതികളെയും നിയന്ത്രിക്കുന്ന  ജോലി എനിക്ക് തന്നു ....

 കമ്പനിക്ക്‌  വട്ടായോ  ..എന്ത് കണ്ടാണ്‌ കമ്പനി എന്നെ ഇത്  ഏല്‍പ്പിച്ചതെന്ന് എനിക്ക്  എത്ര ചിന്തിച്ചിട്ടും  മനസിലായില്ല ... അത് ഇപ്പോഴും ഉത്തരം കിട്ടാത്ത ഒരു ചോദ്യമാണ് ... ചിലപ്പോള്‍  അലവതികളെ മേയ്ക്കാന്‍  അലവലാതി തന്നെ വേണം എന്ന പോളിസി ആയിരിക്കും കമ്പനി  apply  ചെയ്തത് ....

എന്തായാലും  മുള്‍കിരീടം ആണ്  കിട്ടിയിതു എന്ന് ആദ്യ ആഴ്ച തന്നെ മനസിലായി... ഇങ്ങട്ട് വിളിച്ചാല്‍ അങ്ങോട്ട്‌  പോകുന്ന  ടീംസ് ആണ് എല്ലാം...

ഒരു സര്‍വീസ്  കാള്‍ എടുത്തു പോയാല്‍ പിന്നെ അവനെ ആ വഴിക്ക് കാണില്ല... അന്ന് ഈ പറഞ്ഞ മാതിരി മൊബൈല്‍ ഒന്നും ഇല്ലെല്ലോ ഇവന്മാരൊക്കെ  trace ചെയ്യാന്‍.... പിന്നെ  തരിച്ചു വരുമ്പോള്‍ ഒരു  ഒന്ന് ഒന്നര കഥയയിട്ടയിരികും വരുന്നത് ...

പട്ടി  ബൈക്ക് നു വട്ടം ചാടി ,ബൈക്ക് ല്‍ നിന്നും വീണു , ട്രാഫിക്‌ പോലീസ് പിടിച്ചു , കസ്റ്റമര്‍ അവിടെ ഉണ്ടായിരുനില്ല ,, അതും അല്ലെങ്കില്‍
" ഒന്നും പറയണ്ട  ഇടി വെട്ടു കംപൈന്റ്റ് ആയിരുന്നു , ഞാന്‍  ഒരു  വിധതിനു ശരിയാക്കി ,, എന്നെ സമ്മതിക്കണം ".- ഒരു കീ ബോര്‍ഡ്‌  മാറ്റാന്‍ പോയി  വരുമ്പോള്‍ വരെ ഉള്ള dialog  വരെ  ഇതായിരിക്കും ...

എന്ത് ചെയ്യാം ഇവരെ പറഞ്ഞിട്ട് കാര്യം ഇല്ല,, മനസ്  മുഴുവന്‍  STC അല്ലെ....

 മനസിലായില്ല അല്ല  St. Terra's  കോളേജ്... രാവിലെ കൊടുക്കുന്ന വര്‍ക്ക്‌ എങ്ങനെ എങ്കിലും ഒപ്പിച്ചു എടുത്തു   നേരെ പോകുന്നത്  കോളേജ് ന്റെ പടിക്കല്‍  വായി നോക്കാന്‍ ആണ് .. ദിവസവും ചെന്നില്ലെങ്കില്‍ പെണ്കിടങ്ങള്‍ക്ക് വിഷമം ആയാലോ ....അവസാനം  സര്‍വീസ് SECTION  പടിക്കല്‍ ആക്കാന്‍ തീരുമാനിച്ചു  .. സത്യം ആയിട്ടും എന്നിക്ക് വായ നോക്കാന്‍ അല്ല .. ഇവരെ മേക്കാന്‍ വേണ്ടി മാത്രം,,

അവസാനം ഞാന്‍ അവിടെ  സ്ഥിര താമസം ആക്കും എന്ന് തോന്നിയപ്പോള്‍   ഇവര്‍ നേരെ ആയീ തുടങ്ങി ..

അവിടെ കമ്പനി യി  ഉണ്ടയ ടീംസ് നെ ഒന്ന് പരിചയ പെടണ്ടേ..

മഹേഷ്‌ ചേട്ടന്‍ , ഡേവിസ് സര്‍, സുനില്‍ ചേട്ടന്‍ ,സജി,അനില്‍,അനിസ് , ബിന്നി , നോബി ,സബിക് ,നിസ്സം,പ്രസാദ് (ഇവനാണ് വിനയം കണ്ടു പിടിച്ചത് ), മല്ലന്‍വിനോദ് (ഞാന്‍ അല്ല ), സിറാജ് , അജയ് , നെജു ,അബിസ് , സോജന്‍ ,ബിജിത്ത്,സൂരജ്,വപീഷ് ,വിമല്‍,ലിജോ ,സിജോ ,ഷിജോ , അങ്ങനെ അങ്ങനെ കുറെ കുറെ പേര്‍......

എന്തായാലും ഇന്ന് നോബി യിലേക്ക് പോകാം

നോബി .. ഒന്ന് കൂടി  വെക്തം ആകി പറഞ്ഞാല്‍  ഡിങ്കന്‍ .... ഉരുക്ക് കൈകളും  കട്ട മസിലുകളും ആയ  കുറുകിയ  മനുഷ്യന്‍ ,,കുള്ളന്‍ നോബി ...
മസിലിന്റെ കാര്യം പറഞ്ഞപ്പോള്‍  ഒരു  കാര്യം പറയാം .ജിമ്മന്‍മാരില്‍ ഷര്‍ട്ട്‌ ഇട്ടു നടക്കുന്ന ഏക വെക്തി ഇവന്‍ ആയിരിക്കും.ഇവന്‍ ഷര്‍ട്ട്‌  സ്ഥിരം ആക്കാന്‍ ഒരു കാരണം കൂടി ഉണ്ട്,

പണ്ട് നാട്ടില്‍ വെച്ച് ഒരു കൊച്ചു കുഞ്ഞിനെ,  ഷര്‍ട്ട്‌ ഇടാത്ത ഇവന്‍ എടുത്തപ്പോള്‍  പാപ്പം വേണം എന്ന്   പറഞ്ഞു കരഞ്ഞു , അതും തെറ്റില്ലാത്ത ഒരു ജനാവലിക്ക് മുന്നില്‍ വെച്ച്...
ആകെ തകര്‍ന്നു പോയ  അവന്‍ അതോടു കൂടി നേരെ ആയി .പിന്നെ അവന്‍ നാട്ടില്‍  എന്നല്ല വീട്ടില്‍ വരെ ഷര്‍ട്ട്‌ ഇല്ലാതെ നടക്കില്ല ,മസിലുകള്‍ നാട്ടുകാര്‍ കണ്ടില്ലെകിലും കുഴാപ്പം ഇല്ല ,മാനമാണ് വലതു എന്നാ സത്യം അവന്‍  മനസിലാക്കി ..
ഇത്  ഇപ്പോഴുള്ള പല ജിമ്മന്‍ മറക്കും ഒരു പാഠം കൂടിയാണ് ..

ഇവന്‍ നാട്ടില്‍ മാത്രം അല്ല  ഓഫീസിലും ഒരു താരം കൂടിയാണ് ..
ഒരിക്കല്‍ ,, ഒരു കമ്പ്യൂട്ടര്‍ ശരിയക്കാന്‍ ഇവന്‍ ഒരു വീട്ടില്‍ പോയി , കൊച്ചിയില്‍  കുമ്പളങ്ങി എന്നാ സ്ഥലം ആണെന്ന് തോന്നുന്നു .കുറെ കാലം ആയില്ലേ  സ്ഥലം മറന്നു , ഈ പറയുന്ന വീട് ഒരു തുരുത്തിലാണ് , എന്ന് പറഞ്ഞാല്‍ അവരടെ വീടിലേക്ക്‌ പോകാന്‍ റോഡ്‌ ഇല്ല .. കാരണം  ഈ വീടിനു മുബില്‍ ഒരു തോടാണ് , അത്ലെ വെള്ളം എന്ന് വെച്ചാല്‍ ,, അത് സത്യത്തില്‍ വെള്ളം അണോ??, കറത്തു കരി ഓയില്‍ പോലെ ഇരിക്കുന്ന വെള്ളം ,, കൊച്ചിയിലെ പല സ്ഥലങ്ങളിലെ ഓട അങ്ങനെ ആണെല്ലോ..

ഇതിറെ കുറുകെ ഒരു പാലം ഉണ്ട് ,,, പാലം എന്ന് പറഞ്ഞാല്‍  ഒരു ഒന്ന് ഒന്നര പാലം ...കേരളത്തിനെ  സ്വന്തം തെങ്ങ്  തടി ഇട്ട  പാലം ...ഈ തടി കഷണം  നേരെ ചെല്ലുന്നത് ഇവരുടെ വീടിലേക്ക്‌ ആണ്.

അങ്ങനെ  ബൈക്ക്  റോഡ്നു സൈഡ് ഇല വെച്ച്   ബാഗ്‌ എടുത്തു അവന്‍ തെങ്ങിന്‍ തടി പാലത്തിലേക്ക് നീങ്ങി .അവന്‍ പാലത്തിലൂടെ നടക്കുന്നു .

ഇവന്റെ മഹാ ഭാഗ്യം എന്ന് പറയട്ടെ , ആ വീടിലെ ചേട്ടന്‍ ഇവനെ കണ്ടു  പുറത്തേക്കു വന്നു "സൂക്ഷിക്കണേ" എന്ന് പറഞ്ഞു ,ഇത് കേട്ടതും  നോബി തല ഉയര്‍ത്തി നോക്കിയപ്പോള്‍  അവനു നക്ഷപെട്ടത്‌ അവന്റെ  ബാലനന്‍സ് ആയിരുന്നു .
 എന്ത് ചെയ്യാം  വരാന്‍ ഉള്ളത് വഴിയില്‍  തങ്ങില്ലെല്ലോ . അതെ അവന്‍ എങ്ങും തങ്ങിയില്ല , നേരെ പോയി ആ  വെള്ളത്തിലേക്ക്‌ .ആവീഴ്ചയില്‍ അവന്‍  മുഴുവന്‍ ആയി ഒന്നു മുങ്ങി .

ഇത് കണ്ടു ആ പരിസരത്തേക്കു  എല്ലാവരും ഓടി എത്തി.... ഒരു പറ്റം ആളുകള്‍ അവിടെ  എത്തിയിട്ടും  ഒരുത്തന്‍ പോലെ അവനെ രക്ഷിക്കാന്‍ ആ വെള്ളത്തിലേക്ക്‌ ചാടിയില്ല...ഊളകള്‍ ,ഇപ്പൊ ഇത് ഒരു പെണ്ണാണ്‌  വീണതെങ്കിലോ ... എങ്കിലും അവര്‍ ചാടാന്‍ സാദ്യത കുറവാണു ..കാരണം  ഈ തോടിനു സൈഡ് ത്തില്‍ താമസിക്കുന്ന എല്ലാവരുടെയും  കക്കൂസിന്റെ  സെപ്ടിക് ടാങ്ക് കൂടിയാണ് ഈ തോട് . ആ തോടിന്റെ പോഷക ഗുണം ശരിക്കും അറിയാവുന്ന  അവര്‍ ഒരിക്കലും ആ റിസ്ക്‌ എടുകില്ല ..

ശരിക്കും മീശമാധവന്‍ സിനിമയിലെ സലിം കുമാര്‍ ചാണകകുഴിയില്‍ വീണതിലും കഷ്ടം ആയി പോയി..അത്  ചാണക കുഴിയെ ആയിരുന്നേ ഒള്ളു ..ഓ ഇതോ ....


വീണു കഴിഞ്ഞപ്പോള്‍ ഉള്ള അവന്റെ ഡയലോഗ്  അത് തന്നെ ആയിരുന്നു ..
"എന്തിലോ വീണു ..തു .... മധുരം ഇല്ലാതെ പായസം പോലെ ...തൂ ..."

എങ്കിലും അവര്‍ നോബിയെ കൈ വിട്ടില്ല .. എവിടന്നോ അവര്‍ അവനു ഒരു കയര്‍ ഇട്ടു കൊടുത്തു .. അതില്‍ പിടിച്ചു അവന്‍ പയ്യെ പയ്യെ കരയില്‍ എത്തി..

അപ്പോഴേക്കും നാട്ടുകാര്‍ വെള്ളം കൊട്നു വന്നു അവന്റെ ഒന്ന് കുളിപ്പിച്ച് .

കുളിപ്പിക്കല്‍ എന്ന് വെച്ചാല്‍   പിനോയാലും  തേങ്ങ മടലും വെച്ച്   ഉരച്ചു കറത്തു പോയ നോബിയെ അവര്‍ ഒരു പരിതി വരെ വെളുപ്പിച്ചു .

വേണ്ട  ഡ്രസ്സ്‌ എല്ലാം അവര്‍ വാങ്ങികൊടുത്തു  അവനെ യാത്രഅയക്കുമ്പോള്‍  ബാക്കിയുള്ള പിനോയാലും  കൊടുക്കാന്‍ മറന്നില്ല ..


നോബി യ്ടെ chicken fried rice വായിക്കാത്തവര്‍ ഇവിടെ click ചെയ്യുക
















Wednesday, March 5, 2014

ഇടിലിയും പിന്നെ ................

കഴിഞ്ഞ ദിവസം ഒരു സംഭവം നടന്നു ...രാവിലെ തന്നെ ഓഫീസില്‍ പോകാന്‍ ഉള്ള  തിരക്കാണ് ,, അതിനു മുമ്പ് പയ്യനെ  കൊണ്ട്  പോയി സ്കൂള്‍ ബസ്‌ stop ല്‍ വിടണം .. അത് കഴിഞ്ഞു വന്നു ഭക്ഷണം  കഴിച്ചു  ഓഫീസില്‍  പോകണം ..

ഇവിടെ ഭക്ഷണം എന്ന് എടുത്തു പറയാന്‍ കാരണം  മനസിയാല്ലോ ,,, എന്നാ അത് തന്നെ,. അതുമായി connect ചെയുന്ന കാര്യമാ പറയാന്‍ പോകുന്നത് ..

എന്റെ ഭാര്യ .... അവള്‍ ഉണ്ടാക്കുന്ന ഭക്ഷണം ..ഇപ്പോള്‍ നിങ്ങള്‍  വിചാരിക്കും ഞാന്‍ പറയാന്‍ പോകുന്നത്  "വായില്‍ വെക്കാന്‍ കൊള്ളില്ല"  എന്നായിരിക്കും ,...

എന്നാല്‍ അങ്ങനെയല്ല   അവളുടെ കൈപുണ്യം എന്ന് വെച്ചാല്‍  അത് ഒരു പുണ്യം ആണ് ....പ്രതേകിച്ചു  മീന്‍ കറി , സാബാര്‍ പിന്നെ ഒട്ടു മിക്ക പച്ചക്കറി കറികളും....ഇതില്‍ മീന്‍ കറി  വളരെ വളരെ  സ്പെഷ്യല്‍ ആണ് ,, പലരും ഇത് എങ്ങനെ വെക്കുന്നത് എന്ന്  ചോദിച്ചു പടിക്കാറുമുണ്ട് ,
നമ്മുടെ ലക്ഷ്മി യും ഇവളില്‍ നിന്നും പഠിച്ചു  മീന്‍ കറി വെച്ചിരുന്നു ... ആ കറി വിശേഷങ്ങള്‍ ഞാന്‍ പിന്നെ   പറയാം...

എന്റെ ഭാര്യ  cooking ല്‍  research നടത്തുന്ന ഒരു വെക്തിയണ്...ഞാന്‍ പ്രോത്സാഹിപ്പിക്കാരും ഉണ്ട് .. എല്ലാം വിജയം കണ്ടില്ലെകിലും ,,കൂടുതലും വിജയത്തില്‍ തന്നെയാ കലശിക്കാര് ..
അല്ലെങ്കിലും എനിക്ക് അറിയം എന്റെ പ്രോത്സാഹനം ആണ് അവളുടെ വിജയം എന്ന് ....

അങ്ങനെ മകനെ  സ്കൂള്‍ ബസ്‌ ല്‍ കയറ്റി വിട്ടു വന്നു ഞാന്‍  ഭക്ഷണം കഴിക്കാന്‍ ഇരുന്നു .. ആ സമയം ആണ് ടി വി യില്‍ ന്യൂസ്‌ കാണുന്നതും....

അവള്‍ ഭക്ഷണവുമായി  മന്ദം മന്ദം വന്നു  എന്റെ മുന്നില്‍ വെച്ച് ..  വേറെ ഒന്നും അല്ല ഇടിലി .. പിന്നെ പണ്ടേ മുതല്‍  ഇത് കണ്ടാല്‍  ഞാന്‍ ഒരു ഗ്രഹണി പയ്യന്‍ ആകും .. നേരെ  ഇടിലി ഒരു  കഷണം  എടുത്തു  കറിയില്‍ മുക്കി  ഞാന്‍ വായില്‍ വെച്ച് ...

ഇത് എന്താ ഇവള്‍ രാവിലെ തന്നെ ചിക്കന്‍ കറി ഉണ്ടാക്കിയോ....ഇത് എന്ത് പറ്റി , ഞാന്‍ പൊതുവേ രാവിലെ ചിക്കന്‍ കഴിക്കാത്തതും ആണ്, ഇവള്‍ക്ക് ഇത് അറിയാവുന്നത് ആണല്ലോ, പിന്നെ എന്തിനാ ഇവള്‍ ചിക്കന്‍ ഉണ്ടാക്കിയത്.

രാവിലെ തന്നെ ഇനി ഉടക്കി  എന്തിനാ  വഴിയെ പോകുന്ന അടി ഇരന്നു വാങ്ങുന്നത് എന്ന് വെച്ച് , ചിക്കന്‍ കറി എങ്കില്‍ ചിക്കന്‍ കറി , ഒരു നല്ല കുടുംബജീവിതത്തിനു  ക്ഷമ  അത്യന്തപെഷികം എന്ന് വിചാരിച്ചു കഴിച്ചു കളയാം എന്ന് തന്നെ തീരുമാനിച്ചു.

എന്റെ വിരലുകള്‍  ആ കറിയിലേക്ക് ആഴ്ന്നു  ഇറങ്ങി .. ഞാന്‍ ചിക്കന്‍ പീസ്‌ നു ആയി   തിരഞ്ഞു ,,, എന്റെ കയ്യില്‍ അതാ ഒരു പീസ്‌ ഉണ്ടാക്കി ,, സമയം കളയാതെ അത് എടുത്തു ഞാന്‍ വായില്‍ ഇട്ടും... അയ്യേ അത്  ഒരു ഉരുളക്കിഴങ്ങ് ആയിരുന്നു ...

സമയം ഒട്ടും കളഞ്ഞില്ല  , അടുത്ത പീസ്‌ നു ആയി ഞാന്‍ തിരച്ചില്‍  തുടങ്ങി , അതാ കിട്ടി ഒരു നീട്ടത്തില്‍ ഉള്ള ഒരു ചിക്കന്‍ പീസ്‌ .... എടുത്തു നോക്കിയപ്പോള്‍  മുരിങ്ങ കോല്‍ പോലെ ഇരിക്കുന്ന ഒരു ചിക്കന്‍ പീസ്‌ ... അതില്‍ ഇരിക്ക്ന്ന  ചാര്‍ വടിച്ചു നോക്കിയപ്പോള്‍  അത് ചിക്കന്‍ പീസ്‌ അല്ല drum Stick ആണ് എന്ന് സത്യം ഞാന്‍ മനസിലാക്കി ...

ഓ ഹോ..  മുരിങ്ങ കോല്‍ ഇട്ട ചിക്കന്‍ കറി ,, എന്താ ഭാര്യയെ  സമ്മതിക്കണം ... അതി  രാവിലെ  തന്നെ അടുക്കള എന്നാ research ലാബ്‌ ല്‍  കയറി  ഒരു ഒരു scientist നെ പോലെ അവള്‍  പരീഷിച്ചു ഉണ്ടാക്കിയ   drum Stick ചിക്കന്‍ കറി  .
എന്തായാലും  അടുത്തടു ചിക്കന്‍ പീസ്‌ ആയിരിക്കും ഞാന്‍  അതിനായി  ഞാന്‍ ആ കറിയിലേക്ക് ഊളിയിട്ടിറങ്ങി ....

പക്ഷെ എനിക്ക് വിശ്വസിക്കാന്‍  ആയില്ല .. ഞാന്‍ കടത്തു  വെണ്ടയ്ക്കയും , ക്യാരറ്റും ,  ചേനയും ,വഴുതനഗയുമായിരുന്നു ... ഇത് കണ്ട് ശ്വാസം കിട്ടാതെ  ഞാന്‍ പെട്ടന്ന് തന്നെ ആ കറിയില്‍ നിന്നും  പുറത്തേക്കു ചാടി ...ഭാര്യ യെ വിളിച്ചു ...

എടി ഭാര്യ............

കേട്ട വഴി അവള്‍  ലാബ്‌ ല്‍  നിന്നും ഓടിയെത്തി ,,, എന്നിട് ചോദിച്ചു  "എങ്ങനെയുട് സാബാര്‍"

എന്റെ രണ്ടു കണ്ണുകളും പുറത്തേക്കു തള്ളി വര്ന്നത് കണ്ടപ്പോള്‍, അവള്‍ ആ കറി എടുത്തു കഴിച്ചുനോക്കി ..എന്നിട്ട്


"ഇത് എവിടന്ന ഈ ചിക്കന്‍ കറി "

ഞാന്‍ മറുപടി ഒന്നും പറഞ്ഞില്ല ...അവളെ ദയനീയം  ആയി നോക്കി,,അവളുടെ ട്യൂബ് ലൈറ്റ്  ഒന്ന് മിന്നി .. എന്നിട്ട്  ഒരു അലര്‍ച്ചയും ....

"അയ്യോ  അത് ചിക്കന്‍ മസാല ആയിരുന്നോ ..."

നേരെ ആ ശാസ്ട്രക്ജ, അവളിടെ  Research lab ലേക്ക് ഓടി ....

രണ്ടു ദിവസം കഴിഞ്ഞപ്പോള്‍ അവള്‍ താരക്കും , ലിജിക്കും  ഇതിന്റെ recipe  പറഞ്ഞു കൊടുക്കുനുടയിരുന്നു ...

ഇതാ ചിക്കന്‍ സാമ്പാര്‍ ... വേണോ ????







Monday, February 17, 2014

ഒരു SIX PACK കഥ .

എല്ലാവര്ക്കും പണി കൊടുത്തു ഇരുന്നപ്പോള്‍ ഞാന്‍ എന്നെ മറന്നു .. കൊടുത്താല്‍ കൊല്ലത്തും കിട്ടും എന്നല്ലേ. അത് പോലെ തന്നെ ഇത് എനിക്ക് കിട്ടിയ ഒരു പണിയാണ് .

ഏകദേശം ഒരു രണ്ടു വര്‍ഷം ആയിക്കാണും ,, അങ്ങനെ ഇരിക്കുമ്പോള്‍ , പണ്ട് ശ്രീ ബുദ്ധനു ഉണ്ടായ  മതിരി ഒരു ബോധോദയം ... ആരും കൂടുതല്‍ dialog ഒന്നും വേണ്ട.... എനിക്കും ഉണ്ട്  ബോധമൊക്കെ ..


ഇനി ഉണ്ടായ ബോധോദയം കേള്‍ക്കണോ ... ഹഹഹ....  അത് കേള്‍ക്കുമ്പോള്‍ നിങ്ങളുടെ ബോധം മിക്കവാറും പോകും .........


"എനിക്കും 6 പായ്ക്ക് ആകണം '" അതും ഈ പ്രായത്തില്‍ .....

വേണ്ട വേണ്ട ..കൂടുതല്‍ ചിരിവേണ്ട... വേണം എന്ന് വെച്ചാല്‍ 6 അല്ല ,8 പായ്ക്ക്  വരെ ആകാം .......

അങ്ങനെ എനിക്ക് ഉണ്ടായ ബോധോദയം ഞാന്‍ എന്റെ  ഭാര്യ യോട് പറഞ്ഞു ..
ഇത് കേട്ടതും  , ആദ്യമായി  എന്തോ കോമഡി  കേട്ട മാതിരി കിടന്നു ചിരിക്കുന്നു ...
ചിരിച്ചിട്ട് അവള്‍ക്കു സംസാരിക്കാന്‍ വരെ പറ്റുന്നില്ല .... എന്തോ പറയുന്നുട്  അത് എന്ത് ഭാഷയാണെന്ന് വരെ മന്സിലകുനില്ല ... അമ്മാതിരി ചിരിയ അവള്‍ ചിരിക്കുന്നേ..

ഇവളുടെ  കളിയാക്കല്‍ കണ്ടപ്പോള്‍ ഞാന്‍ മനസ്സില്‍ കുറിച്ചിട്ടു - note the point - "മനസ്സില്‍ കുറിച്ചിട്ടു"  - ഞാന്‍ 6പായ്ക്ക്  ആയെ അടങ്ങു ...

അടുത്ത ചിന്ത  എന്ത് ജിമ്മില്‍ പോകണം  എന്നായി ..എനിക്കാണെങ്കില്‍ തീരെ ടച്ച്‌ ഇല്ലാത്ത ഒരു ഫീല്‍ഡ്ആണ് .. എന്തയാലും encyclopedia  ആയ ബിനോയ്‌ തബുരാനോട്  തന്നെ ഞാന്‍ ഈ കാര്യം പറഞ്ഞു .. ഭാഗ്യത്തിന് അവന്‍ ചിരിച്ചില്ല  എന്ന് മാത്രം അല്ല  - നമുക്ക് പോകാം എന്നായി ... കൂടെ ജിതുവും നിതിനും  കൂടി ഉണ്ട് ...

 എവിടെ ജോയിന്‍ ചെയ്യണം  എന്ന് വിചാരിക്കുമ്പോള്‍ ആണ് ,, ഒരുത്തന്‍ ,, ഇമ്മടെ ഗടി തന്നെ മുന്നില്‍ വന്നു പെടുന്നത് ...
കൊയ്യോക്കെ അങ്ങ് കട്ടയായി നെഞ്ചും വിരിച്ചു  നില്‍ക്കുന്നു .. നേരെ അവന്റെ ഉപദേശം തേടി .

അങ്ങനെ അവന്‍ പറഞ്ഞ പോലെ  തന്നെ Shinto  ന്റെ ജിം ല്‍ ചേര്‍ന്ന് ..
ഭാഗ്യം  മലയളിയുടെ ജിം  തന്നെ കിട്ടി ..അല്ലെങ്കില്‍ പണി പളിയേനെ ...

ഭാഷ മനസിലയില്ലെങ്കില്‍  കൈക്ക് കളിക്കുമ്പോള്‍ കാലിനു മസില്‍ വളരും .. ഇനി അത് ഉണ്ടാകില്ലെല്ലോ ... ചുമ്മാ പറഞത് അല്ല ..ഇമ്മടെ കൂട്ടത്തില്‍ ഒരുത്തന്‍  മുടിഞ്ഞ കാശും കൊടുത്തു ഒരു  ബാടാ ജിം ല്‍  പോയി , ഒരു സായിപ്പ് ആയിരുന്നു ട്രിനെര്‍ ,ഒരു ചെറിയ communication gap , അവന്‍ വിച്ചരിചോടതല്ല അവനു മസില്‍ വന്നത് ....എന്തായാലും ആ മാന്യന്റെ പേര് ഇവിടെ വെളിപ്പെടുതുനില്ല  ,,പെടുത്തിയാല്‍ അവന്‍ എന്നെ പഞ്ഞിക്ക് ഇടും ..



അങ്ങനെ  Shintoന്റെ ജിം ...പേര് 6 പായ്ക്ക്  , പേര്  കൊള്ളം ഇങ്ങനെ ഒകെ ആയാല്‍ മതിയായിരുന്നു ...Shinto ആറു മാസത്തെ  package തന്നെ എടുപ്പിച്ചു ..നല്ല discount  ഉം തന്നു ... അല്ലെങ്കിലും ഈ ജിം  എല്ലാം ഇങ്ങനെയ .. രണ്ടു മാസത്തെ യും ആറു മാസത്തെയും  ഫീസ്‌  തമ്മില്‍  ഒരു ചെറിയ വത്യാസമേ ഉണ്ടാകു . അവര്‍ക്ക് അറിയാം ഇവന്‍ കൂടിയ 2  മാസം ...

ദേഹം നിറയെ നെയ്യപ്പം പൊങ്ങിച്ച് നില്ക്കുന്നകരിങ്കുരങ്ങിനെ പോലത്തെ ഒരു നീഗ്രോയുടെ പടം വാതില്ക്കല്തന്നെ കൊതിപ്പിക്കാന്‍ വെച്ചിട്ടുണ്ട് , അതിനടുത്തുഞെരമ്പ് പൊന്തി മസിലുരുട്ടി നില്ക്കുന്ന ഒരാളുടെ ഫോട്ടോ വണ്ടറടിച്ച് നിന്ന ഞങ്ങളോട് Shinto പറഞ്ഞു.

"ഇവന്‍ ഇവിടെ കളിച്ചതാ.. ഒറ്റമാസം കളിച്ചാല് നിങ്ങള്‍ക്കും ഇത് പോലെയാകാം."

അടുത്ത വര്‍ഷത്തെ ബോഡി ഷോ ക്ക് നിങ്ങളെ ഞാന്‍ ഇറക്കും എന്ന്  ശപഥം  ചെയ്തു Shinto ട്രെയിനിംഗ് തുടങ്ങി ..

ആദ്യം ആദ്യം  cardiac exercise.. വടി തോളില്‍ വെച്ച്  തിരിയല്‍ ...

പിന്നെ   ചെറിയ  dumbbells  വെച്ച്  ചെറിയ ചെറിയ പരിപാടികള്‍ ..ഇതൊക്കെ പറഞ്ഞു , കാണിച്ചും തന്നു  Shinto വേറെ ആളുകളുടെ അടുത്തേക്ക് പോകും ..
ആ തക്കത്തിന് ഞങ്ങള്‍ വേറെ അല്പം വലിയ dumbbells  വെച്ച്  Shinto പരാജതിന്റെ ഒരു 3 ഇരട്ടി  എങ്കിലും കളിക്കും . ഞാഗള്‍ക്ക്  പെട്ടന്നു മസില്‍ വരണം .. 6പായ്ക്ക് ആകണം .. ഇതൊക്കെ ആദ്യ ദിവസങ്ങളുടെ  ആകരാന്തം ആയിരുന്നു ...


കാലിലും ദേഹത്തിലും ഉള്ള പല മസിലുകളും പ്രതിഷേധം രേഖപെടുത്തി..
Shinto  ഓരോ ദിവസവം പുതിയ പുതിയ ഓരോ പ്രസ്‌ ആയിട്ടു വരും .
ബെഞ്ച്‌ പ്രസ്‌.. ഓരോ പ്രാവശ്യവും ഭാരം കൂടുനത് പോലെ..  ഒടുവില്‍ ശരപഞ്ഞരത്തിലെ ജയനെ പോലെ നെഞ്ച് വിരിച്ചു എഴുന്നേറ്റു.. വിരിഞ്ഞു നില്‍ക്കുന്ന അവസ്ഥയിലും വേദന..നെഞ്ച് വിരിച്ചു നില്‍ക്കുന്ന സല്‍മാന്‍ഖാന്‍ എന്ത് മാത്രം വേദന സഹിക്കുന്നുണ്ടാവും എന്ന് ഞാന്‍ മനസ്സിലാക്കി.

അങ്ങനെ ഞങ്ങള്‍ കാത്തിരുന്നു ....മസിലിനായി........പക്ഷെ എവിടെ വരാന്‍ .
മസില്‍ വരുന്ന സൌണ്ട് എങ്കിലും കേട്ടാല്‍ മതിയായിരുന്നു ...
പക്ഷെ വന്നത്  മേല് വേദനയും നീര്‍ കെട്ടുമാണ്.. ശരീരം അനക്കാന്‍ വയ്യാതെ അവസ്ഥ ...ഒരടി നടക്കണം എങ്കില്‍ എനിക്ക് ഭാര്യയുടെ സഹായം വേണം എന്നായി ... എന്നാലും തോറ്റില്ല... പയ്യ  പയ്യെ വേദന മാറി ...

ഇപ്പോള്‍ ബിനോയി യുടെ നടപ്പിനു വരെ ഒരു  രാജകീയത വന്നു , കഷത്തില്‍ ഇഷ്ടിക  വെച്ച മാതിരി ആയി അവന്റെ നടപ്പിനു ..നിതിന്‍ ഒരു പപ്പേര്‍  വരെ എടുത്തു മസിലിലേക്ക് ഒന്ന് നോക്കും. ജിത്തുവിനു എല്ലാവരും ആയിട്ടു ഉടക്കണം ...

അങ്ങനെ ഞങ്ങള്‍  6പായ്ക്ക് ജിം ന്റെ  സ്വന്തക്കാരായി .. കുറെ പേരെ ഞങ്ങുടെ കെയര്‍ഓഫില്‍  അവിടെ ജോയിന്‍ ചെയ്യിപ്പിച്ചു ...
കാണുന്നവരോടൊക്കെ ബോഡി ഫിറ്റ്‌നെസ് നെ കുറിച്ച് വാചാലരായി ...

ഞങളുടെ കൂടത്തില്‍ ഉള്ള ഒരു  sales engineer ഉണ്ട് , അവനോടു  ജിം ല്‍ ജോയിന്‍ ചെയ്യാന്‍ നിര്‍ബന്ധിച്ചു ...അപ്പൊ അവന്റെ ടയലോഗ്

"നിങ്ങളെ പോലെയല്ല ഞാന്‍ ...എനിക്ക് സമയം ഒന്നും ഇല്ല ...പിന്നെ എനിക്ക് ബോഡി ഫിറ്റ്‌ ആക്കാന്‍ ജിം ല്‍ ഒന്നും പോകണ്ട .. ഞാന്‍ ഡെയിലി എത്ര കിലോമീറ്റര്‍ ആണ് ഓടുന്നത് എന്ന് അറിയാമോ .."

sales engineer ആയ ഇവന്‍ എന്തിനാ ഇത്ര ഓടുന്നത് എന്ന് ഞാഗള്‍ക്ക് മനസിലായില്ല ,ഓ... ചിലപ്പോള്‍ ഇവന്‍ രാവിലെ എഴുനേറ്റു ഓടുന്നുടയിരിക്കും...

"എടാ നീ അപ്പോള്‍ പാര്‍ക്ക്‌ ല്‍ രാവിലെ ഓടാന്‍ പോകുന്നുട് .. അല്ലെ ?"

അവനെ ഈ ഹാര്‍ഡ് വര്‍ക്ക്‌  നെ അഭിനന്ദിക്കം തുടങ്ങുമ്പോള്‍ ആയിരുന്നു അവന്റെ മറുപടി ..

" ഞാന്‍ ഓടുന്നോന്നും ഇല്ല , പക്ഷെ ഞാന്‍ ഡെയിലി എത്ര കിലോമീറ്റര്‍ ആണെന്നു ഡ്രൈവ് ചെയ്യുന്നത്,,,ഓടുന്നു  എന്നതു ഞാന്‍ ഉദേശിച്ചത്‌ ഇതാണ്  "

ബെസ്റ്റ് സാധനം അല്ലെ ...ഇവന്‍  പറഞ്ഞ മാതിരി എങ്കില്‍  അവന്റെ കാര്‍  6പായ്ക്ക്  ആയിട്ടുടകും ...

അവസാനം  ഈ  പറഞ്ഞവനും  ജിം ല്‍ എത്തി ... കാര്‍ ഓടിയാല്‍ അവന്റെ ബലൂണ്‍ പായ്ക്ക് വയര്‍ കുറയില്ല  എന്ന് മനസിലയി കാണും ....

അങ്ങനെ ജിം   ഉഷാറായി  ഇരിക്കുമ്പോള്‍ ആണ് , എനിക്ക് ജിം ന്റെ ടൈം മാറ്റേണ്ടി വന്നത്  .. മകന്‍ സ്കൂള്‍  ല്‍  പോകുന്നത് കൊണ്ട് ഞാന്‍   ജിം ല്‍ പോകല്‍  5 മണിക്കായി... നേരത്തെ കിടന്നു  ഉറങ്ങി ഇല്ലെങ്കില്‍ അവന്‍ രാവിലെ ഇതു പോലെ ഇരിക്കും...






അങ്ങനെ ഒരു  ദിവസം ജിംല്‍ വെച്ച്  Shinto ആയി കത്തി വെച്ച് ഇരുന്നു ടൈം പോയി .. അല്ലെങ്കിലും ഞാന്‍ അങ്ങനെ ആണല്ലേ.. ആരെ കിട്ടിയാലും കത്തി വെച്ച് കൊല്ലുമല്ലോ.. പണ്ടത്തെ വീരശൂര കഥകള്‍ ,( എവിടെ ഫുള്‍ തള്ള,,,)പറഞ്ഞു Shintoയെ  വെറുപ്പിച്ചു സമയം പോയത് അറിഞ്ഞില്ല ..

ഇതെല്ലം കഴിഞ്ഞു കലാപരിപാടികള്‍ തുടങ്ങി   ,, വടികറക്കല്‍  , പൂഴികടകാന്‍  ,മാങ്ങാ പാറി ചെളി കുത്ത് , ഇപ്പൊ വിചാരിക്കും ഇത് എന്താ എന്ന് .. ഇമ്മടെ Shinto ഒരോ exercise  നു ഇട്ടിരിക്കുന്ന പേരാ ഇത് ..

അങ്ങനെ ആദ്യ  section  കഴിജപ്പോള്‍ ആണ് , നമ്മുടെ ഗടികള്‍ വരുന്നത് , ബിനോയ്‌ തമ്പുരാന്‍ ടീംസ്... അപ്പൊ പിന്നെ ഇന്ന് അവരുടെ കൂടെ  ആകാം ബാക്കി  കലാപരിപാടികള്‍ എന്ന് വെച്ച് ...
5 മണിക്ക് ജിം വന്ന എന്റെ  കലാപരിപാടികള്‍ കഴിജപ്പോള്‍  മണി 9 ...

എല്ലാം കഴിഞ്ഞു  ലോക്കര്‍ ല്‍ നിന്നും  ഫോണ്‍  എടുത്തു നോക്കുമ്പോള്‍ 96 മിസ്സ്‌ കാള്‍ ...  നോക്കിയപ്പോള്‍   ഭാര്യയുടെ മാത്രം അല്ല ... എന്റെ  ബഹ്‌റൈന്‍ ലെ ഒട്ടുമിക്ക   പരിചയക്കാരുടെയും ,, എന്തിനാണാവോ എല്ലാവരും എന്നെ വിളിക്കുന്നത്‌ .. ഇനി എങ്ങാനും എനിക്കും കിട്ടിയോ പത്മശ്രീ ...  എന്റെ മാത്രം അല്ല ബാക്കി  മൂന്നു പേരുടെ ഫോണ്‍ലും ഉണ്ട്  തെറ്റില്ലാത്ത മിസ്സ്‌ കാള്‍.. ഇത് എന്താ എല്ലാവര്‍ക്കും കിട്ടിയോ പത്മശ്രീ..

എന്തോ പന്തി കേടു ഉണ്ട് എന്ന് മനസ്സില്‍ ആയി ഞാന്‍ ഭാരയെ വിളിച്ചു ....വരാന്‍  വൈകിയത്  കൊണ്ട് വിളിച്ചതാണ് ,, എന്താ  ഫോണ്‍   അട്ടനെറ്റ് ചെയ്യാതിരുന്നത്,,  എന്ന്  വേണ്ട കുറെ ചോദ്യഗല്‍.. കാര്യങ്ങള്‍ പറഞ്ഞപ്പോള്‍ അവള്‍ക്കു സമാധാനം ആയി ...

ഞങ്ങള്‍ ആരും ഫോണ്‍  അറ്റന്റ്  ചെയ്യാതിരുന്നത് കൊണ്ട്  ഇവള്‍  പ്രജീഷിനെ  വിളിച്ചു പറഞ്ഞിരുന്നു  ....  അങ്ങനെ  ഇവനും ബ്രസില്‍ ഷംസുവും  കൂടി  on the spot ല്‍ തന്ന,  ഫേസ് ബുക്കില്‍  പോസ്റ്റ്‌ ചെയ്ത  പണിയാണ് ഇത് .....





അവസാനം നാട്ടില്‍ നിന്നും വിളി  വന്നു തുടങ്ങിയപ്പോള്‍ .." പുറപെട്ടു പോയ ഞാന്‍  തിരിച്ചു എത്തി" എന്ന് ഫസിബൂക്കില്‍   പോസ്റ്റ്‌  ഇടേണ്ടി വന്നു ..."

എന്തായാലും ഷംസു തന്ന  പണി എനിക്ക്  ഇഷ്ടപ്പെട്ടു ....