Wednesday, June 26, 2013

ജിത്തുവിന്റെ താരോദയം


പൊതുവളില്‍ പൊട്ടന്‍ ഇല്ല എന്നാ പൊതുവേ പറയുന്നത് .. പക്ഷെ അതില്‍ അങ്ങനെ ഒന്ന്  ഉണ്ട് ..അവനാണ് ഞങ്ങളുടെ സ്വന്തം ജിത്തു എന്നാ ജിത്തു ഭായ് ..നവഗ്രഹങ്ങളെ കവടിയില്‍ അമ്മാനമാടുന്ന പൊതുവാള്‍ സമൂഹത്തിലെ കൊടിയ നിരീഷരവാദി ..ഗള്‍ഫ്കാരന്‍ എന്നാ വിശ്വാസത്തില്‍ കല്യാണ ഗോഥയിലേക്ക്  ഇറങ്ങിയ ജിത്തു , തനിക്കു പെട്ടന്ന് തന്നെ കെട്ടാന്‍ ഒരു പെണ്ണിനെ കിട്ടും എന്ന് വിചാരിച്ചു .പക്ഷെ അനുഭവം തിരിച്ചായിരുന്നു.
കാരണം  പൊതുവാള്‍ പെണ്‍കുട്ടികള്‍ എല്ലാം കൊണ്ട് ഒന്നിന് ഒന്ന് മെച്ചം ആയിരുന്നു ..കൂടുതലും engineers , doctors  ആ റേഞ്ച് ല്‍ പെട്ട ഇനങ്ങള്‍ ....

ഒരവസരത്തില്‍ ഞാന്‍ എന്തിനാ പൊതുവാള്‍ ആയി ജനിച്ചത്‌  എന്ന് വരെ ചിന്തിച്ചു ..എന്നിട്ടും പഠിക്കേണ്ട സമയത്ത് മാവില്‍  എറിയാനും  മതില്‍  ചാടാനും പോകണ്ടായിരുന്നു  എന്ന്  ചിന്ധിക്കാന്‍ അവനു മനസ് വന്നില്ല .. അവസാനം ഉപദേശി ബിനോയ്‌ യുടെ ഉപദേശത്താല്‍ matrimonial ല്‍ രജിസ്റ്റര്‍ ചെയ്തു ..
ഇവന്റെ പ്രൊഫൈല്‍  കണ്ടു ഞങ്ങള്‍ എല്ലാം ഞെട്ടി.. എങ്ങനെ ഞെട്ടാതിരിക്കും...Photoshop നെ പരമാവധി ഉപയോഗിച്ച്  ഇവന്‍ പ്രൊഫൈല്‍ ഫോട്ടോയില്‍..പിന്നെ ഇവന്‍  engineer   ആണ് പോലും....എന്ത്കിലും ആകട്ടെ ഒരു പെണ്ണ് കിട്ടാന്‍ അല്ലെ . അങ്ങനെ matrimonial  ആയ  matrimonia full പരിധിയിട്ടും  ഒന്നിനെയും കിട്ടിയില്ല ..ഇടക്ക് ഒന്നിനെ തടഞ്ഞത് ആയിരുന്നു ...പക്ഷെ ജാതകം ചേരില്ല എന്ന് പറഞ്ഞു  നിരീഷരവാദി കളായ ഇവന്റെ കുടുംബവും ഇവനും  നിരസിച്ചു .. അത്രയ്ക്ക് യുക്തിവാധിയാണ് അവന്‍...ഇവനെ യുക്തിവാദികളുടെ പ്രസിഡണ്ട്‌ തന്നെ ആക്കണം  അല്ലെ.....

ഈ കാലയളവില്‍  അങ്ങ് അകലെ  കടലുകള്‍ക്കക്കരെ  മാമലകള്‍ ക്ക് അപ്പുറത്ത്  അങ്ങ് കൊച്ചിയില്‍  ഒരു പെണ്കിടാവ് .............

"പ്രിയന് മാത്രം ഞാന്‍ തരും മധുരമീ  പ്രണയം ....."

എന്നാ പാട്ടും പാടി ഒരു പൊതുവാള്‍ ചെക്കനെ അനേഷിച്ചു നടക്കുകയായിരുന്നു....
ഈ മകളോട് അച്ഛന്‍ ചോദിച്ചു ........

"മോളെ നിനക്ക് എങ്ങനത്തെ ചെക്കനെ വേണം?"
"എനിക്ക് engineer  തെന്നെ വേണം അച്ഛാ....."
"മോളെ അതിനു നീ pree degree അല്ലെ  മോളെ..."
"അച്ഛാ.... അതിനു FB profile ല്‍  ഞാന്‍ MBA കാരി യ അച്ഛാ.. പിന്നെ pre degree  അത്രക്ക് മോശം ഡിഗ്രീ ഒന്നും അല്ലലോ ...."""

അങ്ങനെ ആ അച്ഛന്‍ ഒരു ചെക്കന്‍ അനേഷണം തുടങ്ങി .... അതോടൊപ്പം പെണ്‍കുട്ടി ഈ കാര്യങ്ങളിലും research തുടങ്ങി ....
ചെറുക്കനെ കാണുമ്പൊള്‍ പുഞ്ചിരിച്ചാല്‍ മതിയോ അതോ സംസാരിക്കാന്‍ തുടങ്ങണോ , ചെറുക്കന്ടെ സാലറി ആദ്യം കാണുമ്പൊള്‍ തന്നെ ചോദിക്കാമോ? കാല്‍നഖം കൊണ്ട് വൃത്തം വരക്കുമ്പോള്‍ വെര്‍്ടിക്കലില്‍് നിന്നും എത്ര ആംഗിളില്‍ ഏത് radius ഇല്‍ വരക്കണം, സാരി എങ്ങനെ ഉടുക്കണം ?എന്താണ് അടുക്കള ?, അമ്മായി അമ്മയെ എങ്ങനെ നേരിടാം ? അങ്ങനെ അങ്ങനെ .......

അവസാനം  ഒരുത്തനെ കിട്ടി ...എല്ലാവര്ക്കും സന്തോഷം ആയി .. ഒന്നാമതായി ചെക്കന്‍ engineer  പിന്നെ ഇവരുടെ സ്വന്തം നാടായ  പയ്യന്നൂര്‍ ക്കാരനും..എല്ലാത്തിലും ഉപരി ചെക്കന്‍ ഗള്‍ഫുകാരനും ..

അതെ വേറെ ആരും അല്ല ആ   ചെക്കന്‍ ..നമ്മുടെ ജിത്തു എന്നാ ജിത്തു ഭായ്....

ഈ സമയം ഇവിടെ ഇങ്ങ് ബഹ്‌റൈന്‍ ല്‍  ...ജിത്തുവിന് ഒന്നും വിശ്വസിക്കാന്‍  പറ്റുന്നുടയിരുനില്ല....അവന്റെ  സന്തോഷവും  ചിരിയും എല്ലാം  പൊട്ടന് ലോട്ടറി അടിച്ച പ്രതീതി ആയിരുന്നു ...
ഇതോടെ ഇവന്റെ ജീവിതത്തിന്റെ  സ്റ്റൈല്‍ എല്ലാം മാറി .ഓടും കുതിര ചാടും കുതിര വെള്ളം കണ്ടാല്‍ നില്‍ക്കും കുതിര  ,വെള്ളം കണ്ടാല്‍ ഇത് പോലെ ആയിരുന്ന ഇവന്‍   daily കുളിക്കാന്‍ തുടങ്ങി ...പെണ്ണ് കിട്ടി എന്നറിഞ്ഞ ദിവസം 3 നേരം ആണ് ഇവന്‍ കുളിച്ചത് ..ഒരു pears  സോപ്പ് ആ ദിവസം തന്നെ തീര്‍ത്തു ..എല്ലാ Friday ഉള്ള ക്രിക്കറ്റ്‌ കളിക്ക് വരാതെ ആയി ..കറത്ത് പോകും പോലും .. ഒരു കൊട്ട fair & lovely  മുഖത്ത് പോത്തല്‍  തുടങ്ങി.. അങ്ങനെ അങ്ങനെ പലതു...... അങ്ങനെ  കല്യാണ നിശ്ചയത്തിനു  നാട്ടിലേക്കു പോയി ..

അങ്ങനെ അതും കഴിഞു .... കല്യാണനിശ്ചയം ..  അന്ന് അവനു   തന്നെ വീടുകര്‍ പറ്റിച്ചു എന്ന്  മനസിലായി...  പെണ്ണിന്റെ പേര്  വീട്ടുകാര്‍ അവനോടെ പറഞ്ഞത് "താര"എന്നായിരുന്നു .... പക്ഷെ ശരിക്കും അതായിരുന്നില്ല പേര്   .. അവളുടെ  പേര്   ഞെട്ടലോടെയാണ് അവന്‍ വായിച്ചത് ..."തറ " അവളുടെ പേര് താര എന്നല്ല .. തറ എന്നാണ്...

പേര് പോലെ ആകല്ലേ  അവളുടെ സ്വഭാവം എന്ന് അവന്‍ ദൈവത്തോട് പ്രാര്‍ത്ഥിച്ചു ...നിരിശരവാദി ആയ അവന്‍ ദൈവത്തോടെ അല്ലാതെ ആരോട് പ്രാര്‍ത്ഥിക്കാന്‍ ..യുക്തിവാദി  പ്രസിടന്റ്റ് നോട്  പ്രാര്‍ത്ഥിചിട്ട് കാര്യം ഇല്ല എന്ന് അവനു അറിയാമായിരുന്നു..പിന്നെ സ്വന്തം കാര്യം അല്ലെ  അതുകൊണ്ട്  risk  എടുക്കാന്‍ അവന്‍ റെഡി അല്ലായിരുന്നു .....
ദൈവം അവന്റെ പ്രാര്‍ത്ഥന കേട്ടു.... പേര് പോലെ തറ അല്ല ..........

എന്തായാലും അവനു പറ്റിയ പെണ്ണിനെ തന്നെ കിട്ടി ... ചക്കിക്ക് ഒത്ത ചങ്കരന്‍ എന്നോകെ പറയാം .. ഓ  അതിനെക്കള്‍ നല്ലത്  ഈനാമ്പേച്ചിക്ക്  മരപട്ടി  കൂട്ട് എന്നിരിക്കും ...

പിന്നെ ഫോണ്‍ വിളികള്‍ ആയിരുന്നു .. അങ്ങനെ ഇവര്‍ ഒരു ദിവസം  ഒന്ന്  കറങ്ങാന്‍ പോകാന്‍ തീരുമാനിച്ചു ... marine drive  ഒക്ക്  കറങ്ങി ,അവിടെ ആ മരച്ചുവട്ടില്‍ മുഖത്തോട് മുഖം നോക്കി , കണ്ണും കണ്ണും തമ്മില്‍ തമ്മില്‍ കഥകള്‍ കൈമാറി കുറെ നേരം ഇരുന്നു ...  അത് കഴിഞ്ഞു  lulu ല്‍ എത്തി..... പ്രിയതമ എന്തൊക്കെ ചോദിച്ചൂ  അതൊക്കെ  അവന്‍  അവങ്ങി കൊടുത്തു .... സമയം അങ്ങനെ പോയി ,അത് മാത്രം അവര്‍ അറിഞ്ഞില്ല .....

ഈ സമയം  അവിടെ തറ യുടെ വീട്ടില്‍ .....

രാത്രി ആയിട്ടും മകളെ കാണാതെ വീടുകര്‍ വിഷമിച്ചു പോയി ...അവളുടെ ഫോണ്‍ ലേക്ക് വിളിച്ചു പക്ഷെ  switched off... കുറെ നെരേം ട്രൈ ചെയ്തു  ഫോണ്‍ ഓഫ്‌ തന്നെ....എല്ലാവരും അകെ പേടിച്ചു ...engagement കഴിഞ്ഞ കുട്ടിയെ കാണാനില്ല..... അവള്‍ക്കു വേറെ affair ഉണ്ടോ എന്ന് വരെ അവര്‍ സംശയിച്ചു .. അത് അവരെ പരജിട്ടു കാര്യം ഇല്ല .. ഇപ്പോള്‍ പെന്നുഗളുടെ ഒരു സ്ഥിരം പരിപാടി ആണല്ലോ .. engagement കഴിയുമോബോള്‍ affair  ന്റെ കൂടെ ഓടിപോകുക എന്നത്..  പക്ഷെ ഇവള്‍ക്ക് അങ്ങനെ ഇല്ല എന്ന് അത്രക്ക് ഉറപ്പായിരുന്നു .....കാരണം അത്രക്ക് അടക്കും ചിട്ടയും അച്ചടക്കത്തോടും കൂടിയാണ് അവര്‍ മകളെ വളര്‍ത്തിയത്‌ ....

ഈ സമയം അങ്ങ് ഇടപ്പിള്ളി ലുലുവില്‍ ഈ രണ്ടു യുവ മിധുനഗല്‍
"നീ എന്റേതല്ലേ ഞാന്‍ നിന്റെതല്ലേ നമ്മള്‍ ഒന്നല്ലെടി നമുക്കൊരു മന മല്ലെയോ"
എന്നാ പാട്ടും പാടി നടക്കുകയാണ്......
അങ്ങനെ  അവര്‍ പോകാന്‍ പുറത്തേക്കു ഇറങ്ങി ... അപ്പോഴ മനസിലായത് രാത്രി  ആയെന്നു ..  പെട്ടന്ന്  അവര്‍ ഫോണ്‍ എടുത്തു നോക്കി ... ഗുദാ ഗവ ...2പേരുടെയും  ഫോണ്‍ ഓഫ്‌..... ഈ smart phone ഇങ്ങനത്തെ അവസരത്തില്‍ എല്ലാം പണി തരും....അവര്‍ സമയം നോക്കി  രാത്രി 11  മണി.... അവള്‍ അകെ പേടിച്ചു.... എന്റെ  വീട്ടുകാര്‍ , അവള്‍ കരച്ചില്‍ തുടങ്ങി .. അവന്‍ എന്തൊക്കെ പരജിട്ടും അവള്‍ കരച്ചില്‍ നിറുത്തിയില്ല ..  നേരെ ബൈക്ക് ഉം എടുത്തു വേഗം അവര്‍ അവളുടെ വീടിലേക്ക്‌ പോയി..... അങ്ങനെ പാലാരിവട്ടം junction ല്‍  നിന്നും തമ്മനം റോഡിലേക്ക് തിരിഞ്ഞു.. അപ്പോഴും ആവള്‍ കരച്ചലില്‍ തന്നെ ആയിരുന്നു ....... അതാ ആരോ കൈ കാണിക്കുന്നു ..... പോലീസ്  ...ദൈവമേ..... ജിത്തു ബൈക്ക് നിറുത്തി.....

"എവിടെ പോയതാ...ലൈസന്‍സ് എടുക്കു ." പോലീസ് ചോദിച്ചു
"സര്‍... ലുലു ല്‍ പോയതാ...."
"ലുലു ല്‍ പോയതിനു എന്തിനാട ആ കൊച്ചു കരയുന്നത്..." പോലീസ് ന്റെ മട്ടു മാറി ....
"സര്‍ ... ഇത് എന്റെ ഭാര്യ യാണ് ...."
" എന്നാ  താലി എവിടെ...."
താലി ക്ക് പകരം   റിംഗ് കാണിച്ചിട്ട് ഒന്നും  കേരള  പോലീസ് വഴഗിയില്ല...
ഇടക്ക്  2 പൊട്ടികലും കിട്ടി ജിതുനു..

നേരെ  സ്റ്റേഷന്‍ ലേക്ക് ......

അവിടെ ചെന്ന് കുറെ ചോദ്യ ചെയ്യല്‍ .... അവസാനം  തറയുടെ വീടിലെ നമ്പര്‍ വാങ്ങി  പോലീസ് വെട്ടിലേക്ക് വിളിച്ചു ...

" നിങ്ങളുടെ മകള്‍   ഒരു ചെക്കന്റെ കൂടെ ഇവിടെ സ്റ്റേഷന്‍ ല്‍ ഉണ്ട് ... പെന്ന്ടന് നിങ്ങള്‍ ഇങ്ങോട്ട് വരണം '

അവര്‍ അകെ തകറന്നു പോയി ....എന്ത് ചെയ്യണം എന്ന് വരെ അറിയില്ല...
നേരെ  അച്ഛനും , ഇതറിഞ്ഞു  എത്തിയ ബന്ധുക്കളും, നാട്ടുകാരും  ആയി ഒരു പറ്റം ആള്‍ക്കാര്‍ പാലാരിവട്ടം   പോലീസ് സ്റ്റേഷന്‍ ലേക്ക് പോയി ....
അകത്തേക്ക് അച്ഛന്‍ മാത്രമേ പൊയോള്..
 അച്ഛനെ കണ്ടപ്പോള്‍ അവളുടെ കരച്ചില്‍ കൂടി .. കരച്ചില്‍ കൊണ്ട് അവള്‍ക്കു ഒന്നും പറയാന്‍  പറ്റിയില്ല......  അച്ഛന്‍ നേരെ പോലീസിനോട് പറഞ്ഞു
 "സാറെ രക്ഷിക്കണം ....engagement കഴിഞ്ഞ കോച്ച സാറെ...."
ആ പാവം   അച്ഛന്റെ  വിഷമം കണ്ടപ്പോള്‍  പോലീസ് പറഞ്ഞു ....
" ഇല്ല കുഴാപ്പം ഇല്ല ... നിങ്ങള്‍ മകളെ കൊണ്ട് പോയിക്കോ ....ഞാഗള്‍ക്ക്  ഇവനെ മതി ..."
ആ അച്ഛന് അല്പം ആശ്വാസം ആയി ... എന്നാലും അവന്‍ ആരാ എന്ന് ഒന്ന്  നോക്കാം .. എന്റെ  മകളെ പറ്റിക്കാന്‍ നോക്കിയവന്‍..."
അദ്ദേഹം അവന്റെ മുഖത്തേക്ക് നോക്കി......അച്ഛന്‍ ഞെട്ടി  തരിച്ചു പോയി..
"നീയോ" അറിയാതെ  അച്ഛന്റെ വായില്‍ നിന്നും വന്നു പോയി.. അപ്പോള്‍ പോലീസ്....
"ഇവനെ അറിയുമോ ...ഇവനുള്ള പണി ഞങള്‍ ഇന്ന് കൊടുത്തോളം..ഇനി നിങ്ങളുടെ  മകളുടെ അല്ല  ഒരു പെണ്ണിന്റെ മുഖത്ത് വരെ ഇവന്‍ നോക്കില്ല.....ഇവിടെ തെളിയാത്ത കുറെ കേസുകള്‍ ഉണ്ട് ....അതൊക്കെ ഇനി  ഇവന്റെയ...."

"സാറെ.....  ചദിക്കരുത് ... ഇവനാ എന്റെ മകളെ കെട്ടാന്‍ പോകുന്നത് ...കഴിഞ ആഴ്ചായ ഇവരുടെ engagement  കഴിഞ്ഞത് ..."

അച്ഛന്‍ ജിത്തു നോട്
"മോനെ  ഒന്ന് പറഞ്ഞേച്ചു പോകയിരുനില്ലേ മോനെ... ഇത്  എത്ര
ഞങള്‍  കിടന്നു വിഷമിച്ചു .."
ജിത്തു മറുപടി ഒന്നും പറഞ്ഞില്ല ...ചമ്മല്‍  കോണ്ടാണോ ..അതോ നേരത്തെ കിട്ടിയ പോട്ടിക്കലിന്റെ വേദന കൊണ്ടാണോ എന്നറിയില്ല.. അവന്റെ ആ സ്ഥിരം വളിച്ച ചിരി മാത്രം പസ്സാകി.
.
ഇത് കണ്ടു  നിരശാര്‍ ആയതു കേരള പോലീസ് ആയിരുന്നു ... കുറച്ചു കേസുകള്‍  ചാര്‍ത്താന്‍ കിട്ടിയ ഒരുത്തനെ  ആണ് അവര്‍ക്ക് നഷപെട്ടത്‌ ...
അങ്ങനെ  ആ  അച്ഛന്‍ മകളെയും  ഭാവി  മരുമകനെയും കൊണ്ട്  പുറത്തേക്കു വന്നു ...പുറത്തു നില്‍ക്കുന്ന ഒരു ഞാനവലി കണ്ടു  അവര്‍ 2 പേരും ഞെട്ടി.. എങ്ങനെ ഞെട്ടാതിരിക്കും...ഒന്ന് കറങ്ങാന്‍ ഇറങ്ങിയ അനുഭവം ഇതയിപോയില്ലേ..

അവിടെ ഉണ്ടായിരുന്ന പലര്‍ക്കും ജിത്തുവിനെ അറിയില്ല... അറിയാത്തവര്‍ ജിതുവിനെ വളഞ്ഞു ,,നമ്മുടെ മലയാളികളുടെ സ്ഥിരം സ്റ്റൈല്‍ അവര്‍ അവിടെ കാണിച്ചു ,,അവനെ ചോദ്യം ചെയ്യല്‍ തുടങ്ങി..അവസാനം  ചിലര്‍ കൈവെക്കാന്‍  തുടങ്ങി.... ഇത് കണ്ടു തറ ക്ക് സഹിച്ചില്ല... ഒന്നാമത് തന്നെ പോലീസ് ന്റെ കയ്യില്‍ നിന്നും പാവത്തിനു 2 എണ്ണം കിട്ടി, ഇനി ഇപ്പോള്‍ ഇതാ നാട്ടുകാരുടെ  കയ്യില്‍ നിന്നും ..എങ്ങനെ  അവള്‍ സഹിക്കും .. അവള്‍ അവന്റെ അടുത്തേക്ക് ഓടി , എന്നിട്ട് അവനെ പിടിച്ചു  അവരോടു പറഞ്ഞു "എന്റെ ചേട്ടനെ ഒന്നും ചെയ്യല്ലേ..... ഞങ്ങളുടെ കല്യാണനിശ്ചയം  കഴിഞ്ഞ ആഴ്ച കഴിഞ്ഞത...ഇതാണ് ആ ചെക്കന്‍. അച്ഛനും ഇതറിയാവുന്ന എല്ലാവരും മറ്റുള്ളവരെ പറഞ്ഞു മനസിലാകിക്കാന്‍ പെടാപാട് പെടുന്നുടയിരുന്നു.....അങ്ങനെ  അത് ഒരു കോമഡി സിനിമയുടെ ക്ലൈമാക്സ്‌ പോലെ ആയി....













Monday, June 24, 2013

chicken fried rice



ഇത് നോബി ... മുഴുവന്‍ പേര്  കുള്ളന്‍ നോബി ... ഇപ്പൊ നിങ്ങള്‍ വിചാരിക്കുന്നുടാകും ഈ പറയുന്ന ഞാന്‍ ആറടി  പൊക്കം ഉള്ള ആളാണോ  എന്ന് .അല്ല ... പക്ഷെ  ഇവനെ പോലെ കുറച്ചു കൂടുകാര്‍ ഉള്ളത്  കൊണ്ട് ആ പേര് എന്തയാലും എനിക്ക് കിട്ടിയില്ല ,ഭാഗ്യം .... 
ഇവനെ കുറിച്ച് പറഞ്ഞാല്‍  ..ഹ ... നിങ്ങള്ക്ക് നമ്മുടെ ഡിങ്കനെ അറിയില്ലേ  .. ആ ഡിങ്കന്റെ വേറെ ഒരു രൂപം... കട്ട മസിലും ... ഉരുക്ക് കൈകളും ആയ  നോബി ...
എറണാകുളത് computer shack ല്‍  ജോലി  ചെയ്യുമ്പോള്‍ ആണ്  ഈ  മുതലിനെ എനിക്ക് ഫ്രണ്ട്  ആയി കിട്ടുന്നത് .....വായില്‍ വെള്ളി കരണ്ടി യുമായി ജനിച്ചത്‌ കൊണ്ടാണോ  എന്നറിയില്ല  ഇപ്പോഴും ഇവന്റെ വലയി നിന്നും വരുന്നത് വെള്ളി മാത്രം  ആയിരിക്കും....

ഇങ്ങനെ  ഒരിക്കല്‍ എറണ്കുളത് വെച്ച് ഒരു ഇന്ത്യന്‍ സായിപ്പ്  അവനോടു ചോദിച്ചു ..
" where is peters bakery""

അപ്പോള്‍  നേരെ കൈ ചൂണ്ടി ഇവന്‍ പറഞ്ഞു ...

"yo go .....first bakery no bakery ..... second bakery ...is ..bakery "

ഇത്രയൊക്കെ വിവരം ഉണ്ടെങ്കിലും അതിനുള്ള  അഹംകാരം ഒന്നും ഇല്ലാത്തവന്‍ ആണ് നമ്മുടെ നോബി ...

ഏകദേശം 10  വര്‍ഷഗള്‍ക്ക് മുമ്പ്  എറണാകുളത് വര്‍ക്ക്‌ ചെയ്യുമ്പോള്‍  തിരുവനതപുരത്ത്  ഉള്ള ഒരു മെഡിക്കൽ ട്രാൻസ്ക്രിപ്ഷൻ   കമ്പനിയില്‍  നെറ്റ്വര്‍ക്കിംഗ്‌ ചെയ്യാന്‍ പോയി..... എന്റെ കൂടെ നോബി യും ഉണ്ടായിരുന്നു ...അങ്ങനെ സിസ്റ്റംങള്‍ എല്ലാം ആയി ഞങ്ങള്‍ അവിടെ എത്തിയത്  രാത്രി 7 മണി  എങ്കിലും ആയിക്കണം ... ആവര്‍ ആദ്യം സമ്മതിച്ചില്ലെങ്കിലും , ഞങ്ങള്‍ അവരുടെ കാല് പിടിച്ചു  night ല്‍  തന്നെ എല്ലാം ഞങ്ങള്‍ സെറ്റ്  ചെയ്യാം  എന്ന് ഒരു വിധത്തില്‍ സമ്മതിപ്പിച്ചു .... കാരണം   night  എല്ലാംwork ഉം  തീര്‍ത്താല്‍ രാവിലെ   കോവളം  ബീച്ച് ല്‍  പോയി ഒന്ന് അര്മാധിക്കം .. അങ്ങനെ വിചാരിച്ച മാതിരി  ഒരു വിധത്തില്‍ എല്ലാം തീര്‍ത്തു ... രാവിലെ തെന്നെ തിരുവനതപുരത്ത് sony യില്‍  വര്‍ക്ക്‌ ചെയ്യുന്ന ഒരു എന്റെ ഒരു അലവലാതി  ഫ്രണ്ട്  ഉണ്ട് .. liju antony ... അവന്റെ റൂം ല്‍  ചെന്ന് കുളിച്ചു ഫ്രഷ്‌ ആയി  നേരെ  വിട്ടു ബീച് ല്‍ ... നോബി കുളിച്ചില്ല ,, beach il കുളിക്കാന്‍ പോകുന്ന നമ്മള്‍ എന്തിനാട ഇവടെ കുളിക്കുന്നെ എന്നും പറഞ്ഞു ....പറഞ്ഞിട്ട് കാര്യം ഇല്ല ,, നന്നാവില്ല ....
ലിജു ഞങളുടെ കൂടെ വന്നില്ല .. അവനു ജോലി ഉണ്ട് പോലും .... ചെറ്റ   ചായ വരെ തന്നില്ല .....

അങ്ങനെ കോവളം ബീച് ലൂടെ ഞങ്ങള്‍ HP scanner പോലെ നടന്നു ,,,, ഒന്നിനെ പോലും വിടാതെ  എല്ലാം scan ചെയ്തു .... കുറച്ചു കസിജപ്പോള്‍ ,മുടിഞ്ഞ വിശപ്പ്‌ ...അകെ മൊത്തം കയ്യില്‍ കുറച്ചു രൂപയെ ഒള്ളു ... തിരിച്ചു വീട്ടില്‍ പോകാന്‍ ഉള്ള വണ്ടി കൂലി മാറ്റി വെച്ച്  രണ്ടും കല്പിച്ചു ബീച് ല്‍ ഉള്ള ഒരു restaurant  ല്‍   കയറി .....menu വില്‍ ആകെ അറിയാവുന്ന chicken fried rice order ചെയ്തു ...... അങ്ങനെ   2 പ്ലേറ്റ് chicken fried rice  ടേബിള്‍ ല്‍ എത്തി ..
മുടിഞ്ഞ വിശപ്പ്‌  ആയതു  കൊണ്ട് തന്നെ  ഞാന്‍  കഴിക്കല്‍ തുടങ്ങി .... എന്റെ പ്ലേറ്റ്  പകുതി ആയിട്ടും നോബി  കഴിക്കല്‍ തുടങ്ങിയിട്ടില്ല ....ഞാന്‍ ചോദിച്ചു .
" എന്താടാ നിനക്ക് വിശപ്പ്‌  ഇല്ലേ? എന്താ നീ  കഴിക്കാതെ "

അവന്‍ എന്നെ ഒരു  പുച്ചിച്ച ചിരിയുമയി പറഞ്ഞു ...

" ചിക്കന്‍ വരട്ടെ   എന്നിട്ട് കഴിക്കാം ...നീ  തിന്നോ ... അപ്പൊ ചിക്കന്‍  എനിക്ക് ഫുള്‍ കഴിക്കാലോ..."

ഇപ്പോഴും എന്ന്  chicken  fried rice കഴിച്ചാലും ഞാന്‍ അവനെ ഓര്‍ക്കും ...