Saturday, June 7, 2014

മണ്സൂ.ണ്‍ വെക്കേഷന്‍



ഞാനും എന്റെ കുടുംബവും വിരുന്നുകരായി വീണ്ടും എത്തുന്നു ഈ ജൂണ്‍ 13 നു ....എന്റെ സ്വന്തം ഗ്രാമത്തിലേക്ക് ...................
ഇവിടെ മണലാരണ്യത്തിലെ ചൂടില്‍ വെന്തുരുകുമ്പോഴും ഞാന്‍ ഓരോ നിമിഷവും ചെവിയോര്ക്കും എന്റെ നാടിന്റെ സ്പന്ദനങ്ങളിലേക്ക്.....എന്റെ ഓര്മ കളിലെ എന്നും നിറങ്ങള്‍ ചാര്ത്താ റുള്ള എന്റെ നാടിന്റെി പകിട്ടിനെ കുറിച്ച് എനിക്കെങ്ങിനെ പറയാതിരിക്കാനാവും. പെരിയാറിനെ ചുംബിച്ചു കിടക്കുന്ന എന്റെ ഗ്രാമം.
പക്ഷെ പ്രവാസം ഒരു പരിധിവരെ എന്റെ് നാടിനെ എന്നില്‍ നിന്നും അകറ്റിയിട്ടില്ലേ..? അവധിക്ക് നാട്ടിലെത്തുമ്പോള്‍ ഈ ശൂന്യത എനിക്ക് അനുഭവപ്പെടാരുണ്ടോ ?.....ഇല്ല ഒരിക്കലും ഇല്ല .. അവിടത്തെ ഓരോ മണ്ണ് തരിക്കു വരെ എന്നെ പരിചയമുണ്ടായിരിക്കും, പെരിയാര്‍ ന്റെ ഓളങ്ങള്ക്ക് എന്നോട് മുഖം തിരിക്കാനുമാവില്ല . കാരണം ആ മണ്ണില്‍ വീണുരുണ്ടും ,ഓളപരപ്പില്‍ നീന്തിതുടിച്ചും വളര്ന്നു വലുതായ സമ്പന്നമായ ഒരു ബാല്യമുണ്ടല്ലോ എനിക്ക്.
മനസ്സിനെ കുളിര്പ്പി്ച്ച് , കവിളില്‍ ചുംബനം നല്കിര വീശിയകലുന്ന കാറ്റും എനിക്ക് നല്കുതന്നത് അതേ ബാല്യത്തിന്റെ ഓര്മ്മ കളാണ്. അതുകൊണ്ട് തന്നെ ഞാന്‍ കാതോര്ക്കു ന്നത് പുഴയും മലകളും ഉള്ള എന്റെത പ്രിയപ്പെട്ട ഗ്രാമത്തിന്റെ ഹൃദയ തുടിപ്പുകളിലേക്കാണ് .
നനഞ്ഞു കുതിര്ന്ന മണ്ണിലേക്ക് വീണ്ടും ....................
മനസ്സ് കുളിര്പ്പി ക്കുന്ന ആ കാഴ്ചക്ക് വേണ്ടിയാണ് ഒരു മണ്സൂ.ണ്‍ വെക്കേഷന്‍ ഞാന്‍ തിരഞ്ഞെടുത്തത്. ഈ മഴക്കാലത്താണോ നാട്ടിലേക്ക് പോകുന്നത് എന്ന് എത്ര പേരാണ് ചോദിച്ചത്. മഴ പെയ്തു കുളിരുന്ന ഓരോ നിമിഷങ്ങളിലും ഞാന്‍ നടത്തുന്നത് ഓര്മ്മണകളുടെ വിളവെടുപ്പാണ്.
ബാല്യത്തിന്റെ , കൌമാരത്തിന്റെ, പ്രണയത്തിന്റെ സമൃദ്ധമായ വിളവെടുപ്പുകള്‍….
മഴയെന്നും എന്റെ ബലഹീനതയാണ്... ചില സമയങ്ങളില്‍ നമ്മുടെ സ്വാര്ത്ഥരത കൊണ്ട് ശപിക്കുമെങ്കിലും, ഞാന്‍ ഏറ്റവും ആസ്വദിക്കുന്നതു മഴയെ തന്നെയാണ്..
മഴയെ പ്രണയിക്കാത്തവര്‍ ആരെങ്കില്ലും കാണുമോ.. എത്ര കണ്ടാലും അറിഞ്ഞാലും നനഞ്ഞാലും നിറഞ്ഞാലും മതിവരാത്ത മഴത്തുള്ളികള്‍…
തോരാതെ മഴ പെയ്തിരുന്ന ഒരു ജൂണ്‍ മാസത്തിലാണ് ഞാൻ ജനിച്ചത്‌, അതുകൊണ്ടാവും …മഴയെ ഞാൻ ഇത്രയ്ക്ക് ഇഷ്ടപെടുന്നത്. മഴ പെയ്യുമ്പൊള്‍ , എന്നിൽ നിന്നും നഷ്ടപെട്ട എന്തൊക്കെയോ എന്നിലേക്ക് തന്നെ തിരിച്ചു വരുന്നതായി എനിക്ക് തോന്നും. എനിക്ക് ഇത്തവണ ആസ്വദിക്കണം ഈ മഴയെ ....എന്റെ മഴയെ