Wednesday, May 29, 2013

വേതുവിന്റെ പെണ്ണ് കാണല്‍

ഇതിലെ കഥയിലെ എല്ലാവരും സങ്കല്പി്ക്കാം ആണ് .. ഇത് എന്റെ ഫ്രണ്ട് വേതാളം അല്ല എന്ന് ഉറചിപ്ച്ചു പറയുന്നു .

.
ഇതിലെ നായകന്‍ ഒരു ഗള്ഫ്കാപരന്‍ ആണ് ,,,അതും അങ്ങ് അബുധാബിയില്‍ .ടിയാന്‍ രണ്ടു മാസത്തെ ലീവിന് വന്നിരിക്കുകയ...... അതും പെണ്ണ് കെട്ടാന്‍ .....ഡെയിലി പെണ്ണ് കാണല്‍ ആണ് ...അത് കൊട്നു ഒരു ഗുണം കിട്ടി ...ഡെയിലി ഇവന്‍ കളിക്കും ...അന്ന് ഒരു ഞായറാഴ്ച ആയിരുന്നു .

രാവിലെ തന്നെ മൂന്നു തവണ കുളിച്ച് രണ്ടു റൌണ്ട് പൌഡറും പൂശി ഉറുമ്പുകയറാതിരിക്കാന്‍ ഡി ഡി റ്റി കുടഞ്ഞ കുമ്പളങ്ങ പോലെ നമ്മുടെ നായകന്‍ ഒരുങ്ങി നിന്നു.



ഇന്നു പെണ്ണുകാണാന്‍ പോവേണ്ട ദിവസം ആണ്. അളിയനും പെങ്ങളും ഇതുവരെ എത്തിയില്ല. 


ഈ ആര്ക്കും ഒരു കൃത്യ നിഷ്ടതയില്ല.അമ്മ സമാധാനിപ്പിച്ചു “9 മണിക്കല്ലേ ഇവിടെ നിന്നും തിരിക്കാം എന്നു പറഞ്ഞത്? ഇനിയും ഉണ്ടല്ലോ ഒരുമണിക്കൂര്‍. നീ ഒന്നു അടങ്ങി നില്ക്കെ ടാ.. “എന്നാല്‍ ഞാ‍ന്‍ തടിയനെ വിളിക്കട്ടെ കാര്‍ കൊണ്ട് കറക്റ്റ് ടൈമില്‍ തന്നെ എത്തുമോ എന്നൊന്നു വിളിച്ചു ചോദിക്കട്ടെ. രാവിലെ ഒരിക്കല്‍ വിളിച്ചു ഉറപ്പുവരുത്തിയതാണ്. എന്നാലും ഒന്നുകൂടി വിളിക്കണം. 

പെട്രോള്‍ ഒക്കെ ആവശ്യത്തിനടിക്കാന്‍ പറയാം.”“നീ എങ്ങനെയാ പത്തുമാസം ക്ഷമയോടെ എന്റെ വയറ്റില്‍ കിടന്നു എന്നാ ഞാനിപ്പോള്‍ ചിന്തിക്കണേ..” അമ്മ മോനെ അതിശയത്തോടെ നോക്കി.

എല്ലാവരും കൃത്യ സമയത്തു തന്നെ എത്തി. അവരുടെ ഒക്കെ ഞായറാഴ്ച പതിവ് ഇപ്പോള്‍ ബേക്കറി സാധനങ്ങള്‍ തിന്നുക എന്നതാണ്.പെണ്ണുകാണാന്‍ പെണ്ണിന്റെ വീട്ടിലേക്കുള്ള യാത്ര നമ്മുടെ ചെക്കന് ഒരു സ്വപ്നയാത്രയാണ് എന്നും.

അവന്‍ ഓര്ത്തു്. കല്യാണം കഴിഞ്ഞ് പെണ്ണിനേയും ഇരുത്തി അവളുടെ ചുമലിലൂടെ തൊടാത തൊട്ട് കൈവച്ച് കാറിന്റെ സൈഡില്‍ പിടിക്കുന്നതും, മുന്പണത്തെ കാറില്‍ ഇരുന്നു വീഡിയോക്കാരന്‍ ചേട്ടന്‍ അതൊക്കെ കവര്‍ ചെയ്യുന്നതും ഒക്കെ ഓര്ത്തു് അവന്‍ ഒരു സ്വപനലോകതായി ,അറിയാതെ നമ്മുടെ ചെക്കന് കൈ അളിയന്റെ ചുമലിലുമുകളിലൂടെ നീങ്ങി.“എടുത്തുമാറ്റാടാ നിന്റെ കൈ. എന്നാ അലര്ച്ച് കേട്ടാണ് അവന്‍ സ്വപനത്തില്‍ നിന്നും ഞെട്ടി ഉണര്ന്നപത്..

പെണ്ണിന്റെ വീടെത്തി. എല്ലാവരും കാറില്‍ നിന്നും ഇറങ്ങി.പോക്കറ്റില്‍ ഒരു പേപ്പറില്‍ സൂക്ഷിച്ചിരുന്ന പൌഡര്‍ എടുത്ത് മിററില്‍ നോക്കി നമ്മുടെ കഥാ നായകന്‍ പൂശി. കാറിനുള്ളില്‍ പൌഡര്‍ പറന്നു. അതിന്റെ മറയില്‍ നിന്നും തടിയന്‍ പറഞ്ഞു “ഡാ ഇത്തവണ എങ്കിലും പെണ്ണിനെ ഇഷ്ടമാകണം. എനിക്കിനി വയ്യ ഇങ്ങനെ ഞായറുകള്‍ മുഴുവനും കിടന്നോടാന്‍. “

പെണ്ണിന്റെ വീട്.
പതിവുപോലെ ഉള്ള പെണ്ണുകാണല്‍ വര്ത്താകനങ്ങള്‍. ചായ.ആരും അധികം ഒന്നും നമ്മുടെ നായകനോട് ചോദിച്ചില്ല. ഈ വര്ത്താ നങ്ങള്‍ കുറേ കേട്ടതായതുകൊണ്ട് നമ്മുടെ നായകന്‍ അതിലൊന്നും ശ്രദ്ധചെലുത്തിയില്ല. 


പൊതുവേ മധുരം വീക്ക്നെുസ് ആയ നമ്മുടെ നായകന്‍ അവിടെ ഇരുന്ന ലഡ്ഡുവില്‍ നോക്കാതിരിക്കാന്‍ ശ്രമിച്ചു.അവന്റെ മനസുമുഴുവന്‍ പെണ്ണിറങ്ങിവരുന്ന ആ നിമിഷം ആണ്. മനസിലാകെ ഒരു അസ്വസ്തത.“എന്നാലിനി പെണ്ണിനെ വിളിക്കൂ ഞങ്ങള്‍ ഒന്നു കാണട്ടെ..” അളിയന്റെ ആ മധുരമായ വാക്കുകള്‍ പുറത്തേയ്ക്കിട്ടു.

ദേ ഇറങ്ങിവരുന്നു, പിങ്ക് നിറത്തിലുള്ള ചുരിദാറൊക്കെ ഇട്ട് ഒരു കൊച്ചു സുന്ദരി.
ഒന്നുകൂടി നോക്കി, ശരിക്കും സുന്ദരി!നമ്മുടെ നായകന്റെ കണ്ണ് നിറഞ്ഞു. മനസു കുളിര്ത്തുാ. മനസില്‍ ഉറപ്പിച്ചു, ഇനി എന്തൊക്കെ ചേര്ന്നിുല്ലെങ്കിലും ഈ പെണ്ണിനെമതി. 


ആദ്യത്തെ നോട്ടത്തില്‍ തന്നെ മനസുകൊണ്ട് വരിച്ചു അവളെ!.പിന്നെ ഒന്നുകൂടി നോക്കണം 
എന്നുണ്ടായിരുന്നു. 

പക്ഷെ അവള്‍ അകത്തുപോയി.അളിയന്‍ ചോദിച്ചു “അപ്പോള്‍ എങ്ങനെയാണ് മുന്നോട്ടുള്ള കാര്യങ്ങള്‍?”
പെണ്ണിന്റെ അമ്മാവന്‍ ഉറക്കെ പറഞ്ഞു, 

“അതിപ്പോള്‍ നിങ്ങള്‍ കാരണവന്മാരും മുതിര്ന്നെവരുമൊക്കെ വന്നു പെണ്ണുകണ്ടിട്ട് കാര്യമില്ലല്ലോ! ചെക്കന്‍ വരട്ടെ, പെണ്ണിനെ കാണട്ടെ. എന്നിട്ട് തീരുമാനിക്കാം.”

എന്നാല്‍ ശരി അങ്ങനെ ആവട്ടെ എന്നുള്ള മൂഡില്‍ ആദ്യം എണീറ്റത് നമ്മുടെ നായകന്‍ ആയിരുന്നു.

No comments:

Post a Comment