Wednesday, May 29, 2013

രായപ്പന്‍ അഥവാ വാട്ടര്‍ ടാങ്ക് ....




ഇതിലെ നായകന്‍ എന്റെ അടുത്ത കൂട്ടുകാരന്‍ രാജേഷ്‌ ആണ് ..


കുറച്ചു കാലങ്ങള്‍ക്ക് മുമ്പ് നടന്ന സംഭവങ്ങള്‍ ആണിതൊക്കെ .....


ലെവന് പണ്ട് ക്യാമ്പസ്‌ ഇന്റര്‍വ്യൂ വഴി BPL ല്‍ ജോലികിട്ടി ...


ഞങളും പോയിരുന്നു ആ interview ന് ..പക്ഷെ ലെവന് മാത്രമേ ജോലി കിട്ടി ...


പിന്നെയാണ് ഞങള്‍ അറിഞ്ഞത്.. തമിഴ്‌നാട്‌ലേക്ക് ആണ് ആളെ വേണ്ടത് , അത് കൊണ്ട് ഒരു അണ്ണാച്ചി ലുക്ക്‌ ഉള്ള ആളെ തന്നെ വേണം ആയതിനാല്‍ രാജപ്പന് ജോലി കിട്ടിയത് എന്ന്.

..


എന്തായാലും ചെന്നയില്‍ തന്നെ അവനു "പണി കിട്ടി" ,,അവിടെയുള്ള അണ്ണാച്ചി മാനേജര്‍ക്ക്ഇവനോട് ജോയിന്‍ ചെയ്തപ്പോള്‍ തന്നെ കലിപ്പ് തുടങ്ങി.. അത് മാനേജറെ പറഞ്ഞിട്ട് കാര്യം ഇല്ല .. ഇവന്റെ ഒരു മാതിരി കൂതറ സ്വഭാവം അല്ലെ ... പിന്നെ ഞങ്ങള്‍ ഇവനെ സഹിച്ചു,ക്ഷമിച്ചും അങ്ങ് പോകുന്നു...


ഇവന്റെ കൂടെ എവിടെ പോയാലും അടി ഇരന്നു വങ്ങും എന്നു ഉറപ്പാ ...എത്ര എത്ര കൊടുത്തിരിക്കുന്നു ( "കിട്ടിയിരിക്കുന്നു" എന്നു മാറ്റി വായിക്കുക)


അത് കൊണ്ട് ഇവന് പണി കിട്ടലിനു ഒരു കുറവും ഉണ്ടായിരുനില്ല ,ഡെയിലി പുള്ളിക്ക് ഇവനെ പത്തിരുപതു തവണ തെറി പറഞ്ഞില്ലെങ്കില്‍ ഉറക്കം വരില്ലായിരുന്നു .


അങ്ങനെ അങ്ങനെ കുറച്ചു കാലങ്ങള്‍ കടന്നു പോയി ...ഇവന്‍ ചെന്നക്ക് പോയതോട് കൂടി ഞങളുടെ അടി വാങ്ങല്‍ എല്ലാം കുറഞ്ഞു .. പക്ഷെ ചെന്നയില്‍ ഇവന്റെ പുതിയ ഫ്രണ്ട്നു അടി കിട്ടാല്‍ തുടങ്ങി.


അങ്ങനെ പജേര്‍ യുഗത്തില്‍ നിന്നും മൊബൈല്‍ ഫോണ്‍ യുഗത്തിലേക്ക് മാറുന്ന സമയം ...


മൊബൈല്‍ ഫോണ്‍ ഉള്ളവരെ ബഹുമാനത്തോടെ നോക്കി കാണുന്നു സമയം..


ഇവന്റെ അണ്ണാച്ചി മാനേജറും വാങ്ങി മൊബൈല്‍. പക്ഷെ ഇവന് ബഹുമാനം ഒന്നും കൂടിയില്ല . മൊബൈല്‍ കൂടി ആയപ്പോള്‍ ഇവനെ തെറി വിളിക്കല്‍ വരെ കൂടി.


ഇയാളെ പിടിച്ചു രണ്ടു പോട്ടിച്ചല്ലോ എന്നു വരെ അവന്‍ വിചാരിച്ചു .. പിന്നെ അണ്ണാച്ചികളുടെ കണ്ണില്‍ ചോരയില്ലാത്ത തിരിച്ചാആക്രമണം പേടിച്ചു അത് വേണ്ട എന്നു വെച്ച്.


ഊണിലും ഉറക്കത്തിലും ഇയാള്‍ക്ക് എങ്ങനെ എങ്കിലും തിരിച്ചു പണി കൊടുക്കണം എന്നാ ചിന്ത മാത്രം ആയി ഇവന് . അങ്ങനെ ഓഫീസില്‍ പോകാന്‍ കോടമ്പാക്കം ബസ്‌ സ്റ്റോപ്പ്‌ ല്‍ ഇരിക്കുമ്പോള്‍ ആണ് അവന്‍ അത് കണ്ടത്....ഒരു ജോബ്‌ ഓഫര്‍ പേപ്പര്‍ ഒട്ടിച്ചിരിക്കുന്നു.


അയാളില്‍ നിന്നും രക്ഷപെടാന്‍ ഉള്ള സുവര്‍ണ്ണ അവസരം... സാലറി 7000..


ഒന്നും പിന്നെ അവന്‍ നോക്കിയില്ല ... ഇന്ന് ലീവ് , നേരെ പോയി അവന്‍ ഒരു DTP സെന്റര് ലേക്ക് . നേരെ അവന്‍ പ്രിന്റ്‌ എടുത്തു ....


എന്തായിരുന്നു അവന്‍ പ്രിന്റെ എടുത്തത്‌ ... അവന്റെ CV ആണോ ???


ഈ അവസരത്തില്‍ അവന്റെ പട്ടി എടുക്കും CV യുടെ പ്രിന്റ്‌ ഔട്ട്‌ ..


അവന്റെ കുരുട്ടു ബുദ്ധിയില്‍ ( അത് മാത്രമേ അവനു കൈ മുതലായി ഒള്ളു ) വന്ന ഐഡിയ അതയിരുനില്ല ... അണ്ണാച്ചി ക്ക് ഉള്ള പണി ആയിരിന്നു ...


അവന്‍ അടിച്ച പോസ്റ്റര്‍ ഇതായിരുന്നു , അതും ഒരു 100 എണ്ണം .


JOBS AVAILABLE! Salary 10000 Contact: അണ്ണാച്ചി മൊബൈല്‍ no. XXXXXXXXXX


അപ്പോള്‍ തന്നെ മാക്സിമം സ്ഥല്ങ്ങളില്‍ ഒട്ടിച്ചു ... ബാക്കി രാത്രിയിലും




അടുത്ത ദിവസംമുതല്‍ മാനേജര്‍ ക്കും പുള്ളിയുടെ മോബിലെനും വിശ്രമം ഉണ്ടായിരുനില്ല , ഒന്നോര്‍ക്കണം അന്ന് incoming call നു വരെ charge ഉണ്ട് ... അങ്ങനെ രാജപ്പന്‍ രക്ഷപെട്ടു ......


അങ്ങനെ ഇവന്‍ മദ്രാസ്‌ല്‍ കൊണ്ടും കൊടുത്തും ജീവിക്കുകയായിരുന്നു..ലെവനെ കുറിച്ച് എനിക്ക് ഒരു കാര്യം കൂടി പറയാന്‍ ഉണ്ട് .



കാണാന്‍ ഒരു കോലം ഇല്ലെങ്കിലും ഇവന്‍ ഒരു പുലി ആണെന്ന് മനസിലായല്ലോ .


പിന്നെ വാട്ടര്‍ ടാങ്ക് ,,അല്ല ഒരു ടാങ്കര്‍ ലോറി യാണ്, അതെ അതെ UB GROUP ന്റെ ടാങ്കര്‍ ലോറി ..


എന്റെ ഓര്‍മയില്‍ ഇവന്‍ ഏറ്റവും കൂടുതല്‍ ചെയ്ത കാര്യം കുടിയും നിര്ത്തുക എന്നുലതാണ് ..


അത് ഇപ്പോഴും തുടരുന്നു എന്നാ കേട്ടത് ..


ഒരു ദിവസം അവന്‍ ഫുള്‍ ടാങ്ക് സേവ കാഴിജു നടക്കുമ്പോള്‍ ഒരു ഉള്‍വിളി ..


"നാട്ടില്‍ പോയാലോ ..."


നേരെ റൂം ല്‍ പോയി ,വാങ്ങിച്ചിട്ട് ഇത് വരെ കഴുകാത്ത ജീന്‍സും ടി ഷര്ട്ടും കേറ്റി, ഒരു കൂറ ബാഗും എടുത്തു പുറത്തിറങ്ങി ..


ട്രെയിന്‍ ഇല്ല .എന്തായാലും ബസ്‌ സ്റ്റാന്റ് ല്‍ ചെന്നാല്‍ സേലം വഴി പോകാം എന്ന് വിചാരിച്ചു .. പക്ഷെ സ്റ്റാന്ഡി‍ല്‍ വരെ പോകാന്‍ വരെ വണ്ടി കിട്ടുന്നില്ല,,


അവസാനം ഒരു ടാക്സി കാര്‍ നിറുത്തി ..


””സാര്‍ എങ്കെ പോകണം “ “”


"എനിക്ക് പോകേണ്ടത് എറണാകുളത്തേക്ക് ആണ് ,,, പക്ഷെ നീ എന്നെ ബസ്‌ സ്റ്റാന്ഡിസല്‍ വിട്ടാല്‍ മതി “”


കാറില്‍ കയറിയ ലെവന്‍ അപ്പൊ തന്നെ ഉറക്കത്തിലേക്കു വീണു ...പിന്നെ ഡ്രൈവര്‍ വിളിച്ചപ്പോള്‍ ആണ് അവന്റെ കണ്ണ് തുറന്നത് ..””


“എത്രയായി അണ്ണാ”


"ഒരു 5000 കൊട് സാര്‍ "


ഇത് കേട്ടപോള്‍ രായപ്പന്റെ കണ്ണുകള്‍ bulse പോലെ ആയി ..


ഇവനെ ഞാന്‍ ഇന്ന് കൊല്ലും എന്നാ രീതിയില്‍ അവന്‍ പുറത്തേക്കു ഇറങ്ങി ..


ദൈവമേ നേരം വെളുത്തോ.....കൊച്ചിടെ നാറ്റം ...ദെ എറണാകുളം ബസ്‌സ്റ്റാന്റ് ... പണി പാളി ...


അവന്റെ ആ അണ്ണാച്ചി ഡ്രൈവര്‍ നോക്കി ..


ഇവനെ ഇനി എന്റെ മാനേജര്‍ വിട്ടത് ആണോ എന്ന് വരെ അവന്‍ സംശയിച്ചു .. എന്ത് ചെയ്യാം .


അടുത്ത ATM il poyi കാശും എടുത്തു കൊടുത്തു അടുത്ത ഇടപ്പിളി ബസ്‌ ല്‍ കയറി അവന്‍ വീടിലേക്ക്‌ പോയി ,,


അന്നും എടുത്തു അവന്‍ ഒരു ശപഥം ..



"ഇനി കുടിക്കില്ല ..."

No comments:

Post a Comment