Wednesday, May 29, 2013

ഷംസുവും പന്റിസും



ഞങള്‍ എല്ലാവരും zallaq Beachil പോകാനുള്ള തയ്യാറെടുപ്പില്‍ ആയിരുന്നു.


നാളെയാണ് മുഹറം ,രാവിലെ തെന്നെ ബീച്ചില്‍ എത്തണം .


വര്ഷത്തില്‍ എല്ലാ സുഹൃത്തുക്കളും ഒത്തു ചേരുന്ന ഒരു സുദിനം , അതായിരുന്നു ഞങ്ങള്‍ക്ക് ബഹ്‌റൈന്‍ ലെ മുഹറം ,കാരണം ഇവിടെ എല്ലാ ഓഫീസ് കളും കട കമ്പോളങ്ങളും അവിധി ആയിരിക്കും .


വര്ഷത്തില്‍ മാത്രം കുളിക്കുന്ന ചിലരൊക്കെ ഉണ്ട് ഇതില്‍ ,അവര്‍ക്ക് കുളിക്കാനുള്ള അവസരം കൂടിയാണിത് ,പിന്നെ കബഡി ,ക്രിക്കറ്റ്‌ ,, അങ്ങനെ അങ്ങനെ പലതും .....



ഫാമിലി നാട്ടില്‍ പോയതിനാല്‍ ഞാന്‍ എന്റെ സുഹൃത്തുക്കള്‍ക്ക് ഒപ്പം  ആണ് താമസിച്ചിരുന്നത്


സുഹൃത്തുക്കള്‍ എന്ന് പറഞാല്‍ എല്ലാം ഒന്നിന് ഒന്ന് മെച്ചം ആയിരുന്നു. ഏതു വഴിക്കാണ് പണി കിട്ടുന്നത് എന്ന് പറയാന്‍ പറ്റില്ല. തിരിച്ചു അങ്ങോട്ടും ,പിടിച്ചു നില്ക്ക ണ്ടേ ..


പിറ്റേ ദിവസം കൊണ്ട് പോകാന്‍ ഉള്ള ഫുഡ്‌ preparation il ആയിരിന്നു ഞങ്ങള്‍ .


മെയിന്‍ കോക്കി ബിനോയ്‌ എനിക്ക് തന്ന 8ന്റെ പണി ആയിരിന്നു സവാള അരിയല്‍ ,മനസില്ലാമനസോടെ കണ്ണുകള്‍ നീറി സവോള അരിയുമ്പോള്‍ അതാ വരുന്നു നമ്മുടെ താരം ഷംസു, വന്നപ്പോള്‍ തന്നെ എന്നോട്-


“നമുക്ക് ഒന്ന് പുറത്തു പോകാം എനിക്ക് ഒരു സാധനം വാങ്ങണം " എന്ന് പറഞ്ഞ ഷംസുവിനോട് ഒരായിരം നന്ദി മനസ്സില്‍ പറഞ്ഞു ,


മെയിന്‍ കോക്കിയെ mind ചെയ്യാതെ ഞാന്‍ പുറത്തിറങ്ങി ..


 ഞങള്‍ താമസിക്കുന്ന  gudaibiya എന്നാ സ്ഥലം അത്ര പരിചയം ഇല്ലാത്ത ഷംസു എന്താ നല്ല textiles shop എന്ന് എന്നോട് തിരക്കി .


അങ്ങനെ ഞങള്‍ Roopam textiles ലക്ഷ്യമാക്കി നടന്നു .അങ്ങനെ roopam ത്തില്‍ എത്തി ,


കയറിയപ്പോള്‍ തന്നെ എന്റെ ഒരു പരിചയക്കാരന്‍ നില്ക്കു ന്നു ,അയാളോട് ഞാന്‍ കുഷലാനെഷണം  നടത്തുമ്പോള്‍ ഷംസു sales man നെ ലക്ഷ്യമാക്കി നടന്നു ...പിന്നാലെ ഞാനും....


ഇവന്‍ എന്ത് വാങ്ങാനനാവോ എന്ന് ചിന്തിച്ചു അവന്റെ അരികിലേക്ക് നടക്കുമ്പോള്‍ ഷംസു sales man ട് പറയുന്നത് ഞാന്‍ കേട്ടു


"ചേട്ടാ ഒരു -panties- വേണം "


ദൈവമേ ഇവന് എന്തിനവോ panties ,,വെല്ല girl friends ഉം ആയോ.....


ഞാന്‍ അറിയാവുന്ന ഷംസു നല്ലവനും സല്‍സ്വഭാവിയും ആണെല്ലോ ..


മണ്ടത്തരം കാണിക്കും അത്രയെ ഒരു പ്രശനം ഒള്ളു .


ഇവന്‍ ഇങ്ങനത്തവന്‍ ആയി പോയല്ലോ അങ്ങനെ കുറെ ചിന്തകള്‍ മനസ്സില്‍ വന്നു .


എന്തായാലും ഇപ്പോള്‍ തന്നെ അവനോടു ചോദിക്കണം എന്ന് വിചാരിച്ചു ഞാന്‍ മുന്നോട്ടു നീങ്ങുമ്പോള്‍ ,sales man ഷംസുവിനോട് പറഞ്ഞു


"സര്‍ ladies items മുകളിലത്തെ നിലയില്‍ ആണ് ."


ഇത് കേട്ട ഷംസു


“ചേട്ടാ panties എനിക്കാണ് അല്ലാതെ പെണ്ണുങ്ങളുടെ panties അല്ല ,എനിക്ക് ആണുങ്ങളുടെ  panties ആണ് വേണ്ടത് ”


ഞാന്‍ മുന്നോട്ടു വെച്ച കല്‍ U-turn അടിച്ചു അവനെ കാണാതെ പുറത്തേക്കു തിരിച്ചു .



എന്നിട് അവനെ  കാത്തു പുറത്തിരുന്നു ......ഷംസു വാങ്ങിയ ആണുങ്ങളുടെ panties കാണാനായി......

No comments:

Post a Comment