Monday, June 24, 2013

chicken fried rice



ഇത് നോബി ... മുഴുവന്‍ പേര്  കുള്ളന്‍ നോബി ... ഇപ്പൊ നിങ്ങള്‍ വിചാരിക്കുന്നുടാകും ഈ പറയുന്ന ഞാന്‍ ആറടി  പൊക്കം ഉള്ള ആളാണോ  എന്ന് .അല്ല ... പക്ഷെ  ഇവനെ പോലെ കുറച്ചു കൂടുകാര്‍ ഉള്ളത്  കൊണ്ട് ആ പേര് എന്തയാലും എനിക്ക് കിട്ടിയില്ല ,ഭാഗ്യം .... 
ഇവനെ കുറിച്ച് പറഞ്ഞാല്‍  ..ഹ ... നിങ്ങള്ക്ക് നമ്മുടെ ഡിങ്കനെ അറിയില്ലേ  .. ആ ഡിങ്കന്റെ വേറെ ഒരു രൂപം... കട്ട മസിലും ... ഉരുക്ക് കൈകളും ആയ  നോബി ...
എറണാകുളത് computer shack ല്‍  ജോലി  ചെയ്യുമ്പോള്‍ ആണ്  ഈ  മുതലിനെ എനിക്ക് ഫ്രണ്ട്  ആയി കിട്ടുന്നത് .....വായില്‍ വെള്ളി കരണ്ടി യുമായി ജനിച്ചത്‌ കൊണ്ടാണോ  എന്നറിയില്ല  ഇപ്പോഴും ഇവന്റെ വലയി നിന്നും വരുന്നത് വെള്ളി മാത്രം  ആയിരിക്കും....

ഇങ്ങനെ  ഒരിക്കല്‍ എറണ്കുളത് വെച്ച് ഒരു ഇന്ത്യന്‍ സായിപ്പ്  അവനോടു ചോദിച്ചു ..
" where is peters bakery""

അപ്പോള്‍  നേരെ കൈ ചൂണ്ടി ഇവന്‍ പറഞ്ഞു ...

"yo go .....first bakery no bakery ..... second bakery ...is ..bakery "

ഇത്രയൊക്കെ വിവരം ഉണ്ടെങ്കിലും അതിനുള്ള  അഹംകാരം ഒന്നും ഇല്ലാത്തവന്‍ ആണ് നമ്മുടെ നോബി ...

ഏകദേശം 10  വര്‍ഷഗള്‍ക്ക് മുമ്പ്  എറണാകുളത് വര്‍ക്ക്‌ ചെയ്യുമ്പോള്‍  തിരുവനതപുരത്ത്  ഉള്ള ഒരു മെഡിക്കൽ ട്രാൻസ്ക്രിപ്ഷൻ   കമ്പനിയില്‍  നെറ്റ്വര്‍ക്കിംഗ്‌ ചെയ്യാന്‍ പോയി..... എന്റെ കൂടെ നോബി യും ഉണ്ടായിരുന്നു ...അങ്ങനെ സിസ്റ്റംങള്‍ എല്ലാം ആയി ഞങ്ങള്‍ അവിടെ എത്തിയത്  രാത്രി 7 മണി  എങ്കിലും ആയിക്കണം ... ആവര്‍ ആദ്യം സമ്മതിച്ചില്ലെങ്കിലും , ഞങ്ങള്‍ അവരുടെ കാല് പിടിച്ചു  night ല്‍  തന്നെ എല്ലാം ഞങ്ങള്‍ സെറ്റ്  ചെയ്യാം  എന്ന് ഒരു വിധത്തില്‍ സമ്മതിപ്പിച്ചു .... കാരണം   night  എല്ലാംwork ഉം  തീര്‍ത്താല്‍ രാവിലെ   കോവളം  ബീച്ച് ല്‍  പോയി ഒന്ന് അര്മാധിക്കം .. അങ്ങനെ വിചാരിച്ച മാതിരി  ഒരു വിധത്തില്‍ എല്ലാം തീര്‍ത്തു ... രാവിലെ തെന്നെ തിരുവനതപുരത്ത് sony യില്‍  വര്‍ക്ക്‌ ചെയ്യുന്ന ഒരു എന്റെ ഒരു അലവലാതി  ഫ്രണ്ട്  ഉണ്ട് .. liju antony ... അവന്റെ റൂം ല്‍  ചെന്ന് കുളിച്ചു ഫ്രഷ്‌ ആയി  നേരെ  വിട്ടു ബീച് ല്‍ ... നോബി കുളിച്ചില്ല ,, beach il കുളിക്കാന്‍ പോകുന്ന നമ്മള്‍ എന്തിനാട ഇവടെ കുളിക്കുന്നെ എന്നും പറഞ്ഞു ....പറഞ്ഞിട്ട് കാര്യം ഇല്ല ,, നന്നാവില്ല ....
ലിജു ഞങളുടെ കൂടെ വന്നില്ല .. അവനു ജോലി ഉണ്ട് പോലും .... ചെറ്റ   ചായ വരെ തന്നില്ല .....

അങ്ങനെ കോവളം ബീച് ലൂടെ ഞങ്ങള്‍ HP scanner പോലെ നടന്നു ,,,, ഒന്നിനെ പോലും വിടാതെ  എല്ലാം scan ചെയ്തു .... കുറച്ചു കസിജപ്പോള്‍ ,മുടിഞ്ഞ വിശപ്പ്‌ ...അകെ മൊത്തം കയ്യില്‍ കുറച്ചു രൂപയെ ഒള്ളു ... തിരിച്ചു വീട്ടില്‍ പോകാന്‍ ഉള്ള വണ്ടി കൂലി മാറ്റി വെച്ച്  രണ്ടും കല്പിച്ചു ബീച് ല്‍ ഉള്ള ഒരു restaurant  ല്‍   കയറി .....menu വില്‍ ആകെ അറിയാവുന്ന chicken fried rice order ചെയ്തു ...... അങ്ങനെ   2 പ്ലേറ്റ് chicken fried rice  ടേബിള്‍ ല്‍ എത്തി ..
മുടിഞ്ഞ വിശപ്പ്‌  ആയതു  കൊണ്ട് തന്നെ  ഞാന്‍  കഴിക്കല്‍ തുടങ്ങി .... എന്റെ പ്ലേറ്റ്  പകുതി ആയിട്ടും നോബി  കഴിക്കല്‍ തുടങ്ങിയിട്ടില്ല ....ഞാന്‍ ചോദിച്ചു .
" എന്താടാ നിനക്ക് വിശപ്പ്‌  ഇല്ലേ? എന്താ നീ  കഴിക്കാതെ "

അവന്‍ എന്നെ ഒരു  പുച്ചിച്ച ചിരിയുമയി പറഞ്ഞു ...

" ചിക്കന്‍ വരട്ടെ   എന്നിട്ട് കഴിക്കാം ...നീ  തിന്നോ ... അപ്പൊ ചിക്കന്‍  എനിക്ക് ഫുള്‍ കഴിക്കാലോ..."

ഇപ്പോഴും എന്ന്  chicken  fried rice കഴിച്ചാലും ഞാന്‍ അവനെ ഓര്‍ക്കും ...





 

No comments:

Post a Comment