Tuesday, April 8, 2014

നോബി - സലിംകുമാര്‍ ആയപ്പോള്‍

പഴയ കാലത്തേക്ക് ഒരു തിരിച്ചു പോക്ക്....പണ്ട് പണ്ട്   എന്ന് പറഞ്ഞാല്‍  എറണാകുളത് ജോലി നോക്കുന്ന സമയം ... എന്തൊക്കെ പറഞ്ഞാലും അത് ഒരു സുവര്‍ണ്ണ കാലഘട്ടം ആയിരുന്നു ,, കഞ്ഞി കുടിക്കാന്‍ വകുപ്പ് ഇല്ലെങ്കിലും വൈകിട്ട് ആകുമ്പോള്‍ ആരെ എങ്കിലും പറ്റിച്ചു  രണ്ടു പെഗ്ഗ് അടിക്കാന്‍ സെറ്റപ്പ് ഉണ്ടാക്കുന്ന കാലം .. ഞാന്‍ അന്ന് ജോലി ചെയിതിരുന്നത് കമ്പ്യൂട്ടര്‍ ഷാക്ക് എന്നാ സ്ഥാപനത്തില്‍ ..എന്റെ   കഷ്ടകാലം എന്ന് പറഞ്ഞാല്‍ മതിയല്ലോ , കമ്പനി  സര്‍വീസ് Section  ലെ എല്ലാ അലവതികളെയും നിയന്ത്രിക്കുന്ന  ജോലി എനിക്ക് തന്നു ....

 കമ്പനിക്ക്‌  വട്ടായോ  ..എന്ത് കണ്ടാണ്‌ കമ്പനി എന്നെ ഇത്  ഏല്‍പ്പിച്ചതെന്ന് എനിക്ക്  എത്ര ചിന്തിച്ചിട്ടും  മനസിലായില്ല ... അത് ഇപ്പോഴും ഉത്തരം കിട്ടാത്ത ഒരു ചോദ്യമാണ് ... ചിലപ്പോള്‍  അലവതികളെ മേയ്ക്കാന്‍  അലവലാതി തന്നെ വേണം എന്ന പോളിസി ആയിരിക്കും കമ്പനി  apply  ചെയ്തത് ....

എന്തായാലും  മുള്‍കിരീടം ആണ്  കിട്ടിയിതു എന്ന് ആദ്യ ആഴ്ച തന്നെ മനസിലായി... ഇങ്ങട്ട് വിളിച്ചാല്‍ അങ്ങോട്ട്‌  പോകുന്ന  ടീംസ് ആണ് എല്ലാം...

ഒരു സര്‍വീസ്  കാള്‍ എടുത്തു പോയാല്‍ പിന്നെ അവനെ ആ വഴിക്ക് കാണില്ല... അന്ന് ഈ പറഞ്ഞ മാതിരി മൊബൈല്‍ ഒന്നും ഇല്ലെല്ലോ ഇവന്മാരൊക്കെ  trace ചെയ്യാന്‍.... പിന്നെ  തരിച്ചു വരുമ്പോള്‍ ഒരു  ഒന്ന് ഒന്നര കഥയയിട്ടയിരികും വരുന്നത് ...

പട്ടി  ബൈക്ക് നു വട്ടം ചാടി ,ബൈക്ക് ല്‍ നിന്നും വീണു , ട്രാഫിക്‌ പോലീസ് പിടിച്ചു , കസ്റ്റമര്‍ അവിടെ ഉണ്ടായിരുനില്ല ,, അതും അല്ലെങ്കില്‍
" ഒന്നും പറയണ്ട  ഇടി വെട്ടു കംപൈന്റ്റ് ആയിരുന്നു , ഞാന്‍  ഒരു  വിധതിനു ശരിയാക്കി ,, എന്നെ സമ്മതിക്കണം ".- ഒരു കീ ബോര്‍ഡ്‌  മാറ്റാന്‍ പോയി  വരുമ്പോള്‍ വരെ ഉള്ള dialog  വരെ  ഇതായിരിക്കും ...

എന്ത് ചെയ്യാം ഇവരെ പറഞ്ഞിട്ട് കാര്യം ഇല്ല,, മനസ്  മുഴുവന്‍  STC അല്ലെ....

 മനസിലായില്ല അല്ല  St. Terra's  കോളേജ്... രാവിലെ കൊടുക്കുന്ന വര്‍ക്ക്‌ എങ്ങനെ എങ്കിലും ഒപ്പിച്ചു എടുത്തു   നേരെ പോകുന്നത്  കോളേജ് ന്റെ പടിക്കല്‍  വായി നോക്കാന്‍ ആണ് .. ദിവസവും ചെന്നില്ലെങ്കില്‍ പെണ്കിടങ്ങള്‍ക്ക് വിഷമം ആയാലോ ....അവസാനം  സര്‍വീസ് SECTION  പടിക്കല്‍ ആക്കാന്‍ തീരുമാനിച്ചു  .. സത്യം ആയിട്ടും എന്നിക്ക് വായ നോക്കാന്‍ അല്ല .. ഇവരെ മേക്കാന്‍ വേണ്ടി മാത്രം,,

അവസാനം ഞാന്‍ അവിടെ  സ്ഥിര താമസം ആക്കും എന്ന് തോന്നിയപ്പോള്‍   ഇവര്‍ നേരെ ആയീ തുടങ്ങി ..

അവിടെ കമ്പനി യി  ഉണ്ടയ ടീംസ് നെ ഒന്ന് പരിചയ പെടണ്ടേ..

മഹേഷ്‌ ചേട്ടന്‍ , ഡേവിസ് സര്‍, സുനില്‍ ചേട്ടന്‍ ,സജി,അനില്‍,അനിസ് , ബിന്നി , നോബി ,സബിക് ,നിസ്സം,പ്രസാദ് (ഇവനാണ് വിനയം കണ്ടു പിടിച്ചത് ), മല്ലന്‍വിനോദ് (ഞാന്‍ അല്ല ), സിറാജ് , അജയ് , നെജു ,അബിസ് , സോജന്‍ ,ബിജിത്ത്,സൂരജ്,വപീഷ് ,വിമല്‍,ലിജോ ,സിജോ ,ഷിജോ , അങ്ങനെ അങ്ങനെ കുറെ കുറെ പേര്‍......

എന്തായാലും ഇന്ന് നോബി യിലേക്ക് പോകാം

നോബി .. ഒന്ന് കൂടി  വെക്തം ആകി പറഞ്ഞാല്‍  ഡിങ്കന്‍ .... ഉരുക്ക് കൈകളും  കട്ട മസിലുകളും ആയ  കുറുകിയ  മനുഷ്യന്‍ ,,കുള്ളന്‍ നോബി ...
മസിലിന്റെ കാര്യം പറഞ്ഞപ്പോള്‍  ഒരു  കാര്യം പറയാം .ജിമ്മന്‍മാരില്‍ ഷര്‍ട്ട്‌ ഇട്ടു നടക്കുന്ന ഏക വെക്തി ഇവന്‍ ആയിരിക്കും.ഇവന്‍ ഷര്‍ട്ട്‌  സ്ഥിരം ആക്കാന്‍ ഒരു കാരണം കൂടി ഉണ്ട്,

പണ്ട് നാട്ടില്‍ വെച്ച് ഒരു കൊച്ചു കുഞ്ഞിനെ,  ഷര്‍ട്ട്‌ ഇടാത്ത ഇവന്‍ എടുത്തപ്പോള്‍  പാപ്പം വേണം എന്ന്   പറഞ്ഞു കരഞ്ഞു , അതും തെറ്റില്ലാത്ത ഒരു ജനാവലിക്ക് മുന്നില്‍ വെച്ച്...
ആകെ തകര്‍ന്നു പോയ  അവന്‍ അതോടു കൂടി നേരെ ആയി .പിന്നെ അവന്‍ നാട്ടില്‍  എന്നല്ല വീട്ടില്‍ വരെ ഷര്‍ട്ട്‌ ഇല്ലാതെ നടക്കില്ല ,മസിലുകള്‍ നാട്ടുകാര്‍ കണ്ടില്ലെകിലും കുഴാപ്പം ഇല്ല ,മാനമാണ് വലതു എന്നാ സത്യം അവന്‍  മനസിലാക്കി ..
ഇത്  ഇപ്പോഴുള്ള പല ജിമ്മന്‍ മറക്കും ഒരു പാഠം കൂടിയാണ് ..

ഇവന്‍ നാട്ടില്‍ മാത്രം അല്ല  ഓഫീസിലും ഒരു താരം കൂടിയാണ് ..
ഒരിക്കല്‍ ,, ഒരു കമ്പ്യൂട്ടര്‍ ശരിയക്കാന്‍ ഇവന്‍ ഒരു വീട്ടില്‍ പോയി , കൊച്ചിയില്‍  കുമ്പളങ്ങി എന്നാ സ്ഥലം ആണെന്ന് തോന്നുന്നു .കുറെ കാലം ആയില്ലേ  സ്ഥലം മറന്നു , ഈ പറയുന്ന വീട് ഒരു തുരുത്തിലാണ് , എന്ന് പറഞ്ഞാല്‍ അവരടെ വീടിലേക്ക്‌ പോകാന്‍ റോഡ്‌ ഇല്ല .. കാരണം  ഈ വീടിനു മുബില്‍ ഒരു തോടാണ് , അത്ലെ വെള്ളം എന്ന് വെച്ചാല്‍ ,, അത് സത്യത്തില്‍ വെള്ളം അണോ??, കറത്തു കരി ഓയില്‍ പോലെ ഇരിക്കുന്ന വെള്ളം ,, കൊച്ചിയിലെ പല സ്ഥലങ്ങളിലെ ഓട അങ്ങനെ ആണെല്ലോ..

ഇതിറെ കുറുകെ ഒരു പാലം ഉണ്ട് ,,, പാലം എന്ന് പറഞ്ഞാല്‍  ഒരു ഒന്ന് ഒന്നര പാലം ...കേരളത്തിനെ  സ്വന്തം തെങ്ങ്  തടി ഇട്ട  പാലം ...ഈ തടി കഷണം  നേരെ ചെല്ലുന്നത് ഇവരുടെ വീടിലേക്ക്‌ ആണ്.

അങ്ങനെ  ബൈക്ക്  റോഡ്നു സൈഡ് ഇല വെച്ച്   ബാഗ്‌ എടുത്തു അവന്‍ തെങ്ങിന്‍ തടി പാലത്തിലേക്ക് നീങ്ങി .അവന്‍ പാലത്തിലൂടെ നടക്കുന്നു .

ഇവന്റെ മഹാ ഭാഗ്യം എന്ന് പറയട്ടെ , ആ വീടിലെ ചേട്ടന്‍ ഇവനെ കണ്ടു  പുറത്തേക്കു വന്നു "സൂക്ഷിക്കണേ" എന്ന് പറഞ്ഞു ,ഇത് കേട്ടതും  നോബി തല ഉയര്‍ത്തി നോക്കിയപ്പോള്‍  അവനു നക്ഷപെട്ടത്‌ അവന്റെ  ബാലനന്‍സ് ആയിരുന്നു .
 എന്ത് ചെയ്യാം  വരാന്‍ ഉള്ളത് വഴിയില്‍  തങ്ങില്ലെല്ലോ . അതെ അവന്‍ എങ്ങും തങ്ങിയില്ല , നേരെ പോയി ആ  വെള്ളത്തിലേക്ക്‌ .ആവീഴ്ചയില്‍ അവന്‍  മുഴുവന്‍ ആയി ഒന്നു മുങ്ങി .

ഇത് കണ്ടു ആ പരിസരത്തേക്കു  എല്ലാവരും ഓടി എത്തി.... ഒരു പറ്റം ആളുകള്‍ അവിടെ  എത്തിയിട്ടും  ഒരുത്തന്‍ പോലെ അവനെ രക്ഷിക്കാന്‍ ആ വെള്ളത്തിലേക്ക്‌ ചാടിയില്ല...ഊളകള്‍ ,ഇപ്പൊ ഇത് ഒരു പെണ്ണാണ്‌  വീണതെങ്കിലോ ... എങ്കിലും അവര്‍ ചാടാന്‍ സാദ്യത കുറവാണു ..കാരണം  ഈ തോടിനു സൈഡ് ത്തില്‍ താമസിക്കുന്ന എല്ലാവരുടെയും  കക്കൂസിന്റെ  സെപ്ടിക് ടാങ്ക് കൂടിയാണ് ഈ തോട് . ആ തോടിന്റെ പോഷക ഗുണം ശരിക്കും അറിയാവുന്ന  അവര്‍ ഒരിക്കലും ആ റിസ്ക്‌ എടുകില്ല ..

ശരിക്കും മീശമാധവന്‍ സിനിമയിലെ സലിം കുമാര്‍ ചാണകകുഴിയില്‍ വീണതിലും കഷ്ടം ആയി പോയി..അത്  ചാണക കുഴിയെ ആയിരുന്നേ ഒള്ളു ..ഓ ഇതോ ....


വീണു കഴിഞ്ഞപ്പോള്‍ ഉള്ള അവന്റെ ഡയലോഗ്  അത് തന്നെ ആയിരുന്നു ..
"എന്തിലോ വീണു ..തു .... മധുരം ഇല്ലാതെ പായസം പോലെ ...തൂ ..."

എങ്കിലും അവര്‍ നോബിയെ കൈ വിട്ടില്ല .. എവിടന്നോ അവര്‍ അവനു ഒരു കയര്‍ ഇട്ടു കൊടുത്തു .. അതില്‍ പിടിച്ചു അവന്‍ പയ്യെ പയ്യെ കരയില്‍ എത്തി..

അപ്പോഴേക്കും നാട്ടുകാര്‍ വെള്ളം കൊട്നു വന്നു അവന്റെ ഒന്ന് കുളിപ്പിച്ച് .

കുളിപ്പിക്കല്‍ എന്ന് വെച്ചാല്‍   പിനോയാലും  തേങ്ങ മടലും വെച്ച്   ഉരച്ചു കറത്തു പോയ നോബിയെ അവര്‍ ഒരു പരിതി വരെ വെളുപ്പിച്ചു .

വേണ്ട  ഡ്രസ്സ്‌ എല്ലാം അവര്‍ വാങ്ങികൊടുത്തു  അവനെ യാത്രഅയക്കുമ്പോള്‍  ബാക്കിയുള്ള പിനോയാലും  കൊടുക്കാന്‍ മറന്നില്ല ..


നോബി യ്ടെ chicken fried rice വായിക്കാത്തവര്‍ ഇവിടെ click ചെയ്യുക
















No comments:

Post a Comment