Saturday, September 14, 2013

കുഞ്ഞുസ് നു ഹിന്ദി പഠിക്കണം...

കുഞ്ഞുസ്  LIJI ... ഇതാ വീണ്ടും  വരുന്നു .......

അങ്ങനെ ഞങ്ങള്‍ എല്ലാവരും,,  എന്ന് വെച്ചാല്‍  നിഷാന്ത് , ഹരി  പിന്നെ എന്റെ  ഫാമിലി  , ഒരു  weekend ല്‍   ഹരി അണ്ണന്റെ വീട്ടില്‍ ഇരിക്കുന്ന സമയം ....

കുഞ്ഞുസിന്  അപ്പൊ ഒരു മോഹം  ഹിന്ദി പഠിക്കണം .....പഠിച്ചേ മതിയാകു.. ഇപ്പൊ ആണെങ്കില്‍ അതിനുള്ള ഒരു ചാന്‍സ് കൂടി കിട്ടിയിഅരിക്കുന്നു.....
എന്ത് പറഞ്ഞാലും "അച്ഛനെ"  വിളിക്കുന്ന , (സോറി) "അച്ഛാ" (अच्छा)എന്ന് പറയുന്ന, അങ്ങ് ബോംബെ യില്‍ ഞാനിച്ചു വളര്‍ന്ന   ലക്ഷ്മി ചേച്ചി അല്ലെ ഉള്ളത് ഹിന്ദി പഠിപ്പിക്കാന്‍ ....

എന്നാലും കുഞ്ഞുസിനു എന്താണാവോ  ഇപ്പൊ ഹിന്ദി പഠിക്കാന്‍  മോഹം തോന്നിയത് എന്ന് ഞാന്‍ ആലോചിക്കതിരുന്നില്ല....  നിഷാന്ത്  food നു taste  കുറവാണെങ്കില്‍ ചീത്ത പറയുന്നത് ഹിന്ദിയില്‍ ആണ് ....അല്ല മലയളത്തില്‍ പറഞ്ഞാല്‍ പിന്നെ  ഇനി food കിട്ടില്ല എന്ന് അവനു അറിയാം , എന്നെ പോലെ.....

 ഹിന്ദിയില്‍  വഴുക്ക് പറയുമ്പോള്‍  കുഞ്ഞുസ് വിച്ചരിചിരുക്കുന്നത്  ഫുഡ്‌ അത്രക്ക് ഇഷ്ടപെട്ടിടു ചേട്ടന്‍  മലയാളം വരെ മറന്നു പോയി എന്നാ....ഇനി എങ്ങാനും കുഞ്ഞുസ് നു സംശയം വന്നോ നിഷാന്ത് ന്റെ  ഹിന്ദി പറച്ചിലില്‍ ...

ഇത് കേട്ടിട്ട് എന്റെ സിംബിളി ...വൃത്തികെട്ടവള്‍, നാണമില്ലേ ഇവള്‍ക്ക്  ഹിന്ദിയൊക്കെ പഠിക്കാന്‍ എന്നാ രീതിയില്‍ , കുഞ്ഞുസിനോട് ...

" കുഞ്ഞുസേ , ഹിന്ദി പഠിക്കാതെ  നമ്മള്‍ ഇത് വരെ ആയില്ലേ ..ഇനി ഇപ്പൊ  എന്തിനാ വെറുതെ ഹിന്ദി പഠിക്കുന്നത് "

ഇത് കേട്ട കുഞ്ഞുസ്..

" അല്ല ചേച്ചി ... ഹിന്ദി  പഠിക്കണം  അല്ലാതെ ശരിയാകില്ല....ഇനി ഇപ്പൊ നാട്ടില്‍ ചെന്നാലും ഹിന്ദി ഇല്ലാതെ രക്ഷയില്ല്ല. അവിടെ ഇപ്പോള്‍  മുഴുവന്‍ ഹിന്ദി ക്കരല്ലേ ..."

കുഞ്ഞുസിന്റെ ആ ദീര്‍ഘവീക്ഷണം കണ്ടു ഞാന്‍  കിടുങ്ങി പോയി...വിചാരിച്ച പോലെ അല്ല കുഞ്ഞുസ് ഒരു സംഭവം തന്നെ.......

ഇതിനിടയിലും  കുഞ്ഞുസ്  ഹിന്ദിയുടെ ആവശ്യകത യെ കുറിച്ച് പറയുന്നുടായിരുന്നു
....."ഇപ്പൊ നമ്മള്‍ ഒരു കടയില്‍ പോയാല്‍  അവിടെ ഹിന്ദി  വേണം ,, ഒരു ഹോട്ടല്‍ ല്‍ കയറിയാല്‍  ഹിന്ദി വേണം .... എന്തിനു  ഒരു ബസില്‍ വരെ കയറിയാല്‍  ഹിന്ദി വേണം ..."

ബസില്‍ വരെ ഹിന്ദി വേണം എന്ന് പറഞ്ഞപ്പോള്‍ നിഷാന്ത്  അവിടെ ഇരുന്നു ചിരിക്കുണ്ടായിരുന്നു .. അതും അടക്കാന്‍ പറ്റാത്ത രീതിയില്‍ അവന്‍ ചിരിക്കുന്നു ....

ഞാനും അപ്പൊ വിചാരിച്ചു .. നാട്ടില്‍ ബസില്‍  പോകുമ്പോള്‍ എന്തിനാണാവോ ഈ ഹിന്ദി .. ഇനി ബസ്‌ കണ്ടക്ടര്‍ഉം ഹിന്ദി ക്കാര്‍ അയോ ....കഴിഞ്ഞ തവണ അവധിക്കു  പോയപ്പോള്‍ വരെ ആയിട്ടില്ല.....

നിഷാന്ത് ന്റെ ചിരികണ്ട്  പണി പാളി എന്ന് മനസിലായ കുഞ്ഞുസ് ....

" അയ്യോ ചേട്ടാ .. അത് ഇവിടെ  പറയുത്‌ ... please  പറയരുത് ......."

ചിരി സഹിക്കാന്‍ വയ്യാതെ  നിഷാന്ത്:-  " ഇല്ല  ഇല്ല പറയില്ല ...."

അവസാനം ഞങളുടെ എല്ലാം നിര്‍ബധത്തിനു വഴങ്ങി കുഞ്ഞുസ്  നിഷാന്ത് നു  അത് പറയാന്‍ ഉള്ള അനുവാദം കൊടുത്തു ...
.....................................................................................................................
ദാ പോകുന്നു നമ്മള്‍ നാട്ടിലേക്കു .... ഹിന്ദിയിലേക്ക് മാറികൊണ്ടിരിക്കുന്ന കേരളത്തിലേക്ക് ...

കുറച്ചു നാള്‍ മുമ്പ് , കുഞ്ഞുസ് ബഹ്‌റൈന്‍ ല്‍ വരുന്നതിനു മുമ്പ് ...
അങ്ങ് ആലുവയില്‍  നിന്നും ബസ്‌ ല്‍ അങ്കമാലിക്ക്  പോകുകയാണ്.....

അങ്ങനെ ബസില്‍ കയറി.... ബസില്‍ അത്രക്ക് തിരക്കും ഒന്നും ഇല്ല. പക്ഷെ സീറ്റ്‌ ഇല്ല.... അങ്ങനെ നോക്കുമ്പോള്‍  അതാ സ്ത്രി കളുടെ സീറ്റ്‌ ല്‍ ഒരു ഹിന്ദി ക്കാരന്‍ ഇരിക്കുന്നു ....അല്ല അയാളെ പറഞ്ഞിട്ട് കാര്യം ഇല്ല ... അവരുടെ നാട്ടില്‍ സ്ത്രികള്‍ക്ക്  പ്രേതെകിച്ചു സീറ്റ്‌ ഒന്നും ഇല്ല...സീറ്റ്‌ന്റെ  മുകളില്‍ ആകെ എഴുതി വെച്ചിരിക്കുന്നത് മലയാളത്തില്‍ മാത്രം .. പാവം അറിയാതെ ഇരിക്കുന്നതാ....

കുഞ്ഞുസ് ,   എന്നാ അയാളോട് പോയി പറയാം എന്ന്  വിചാരിച്ചു  അയളുടെ അടുത്തേക്ക് ചെന്നപോള്‍ ആണ്  ഓര്‍ത്തത് ,ഞാന്‍ എന്ത് ഭാഷയില്‍ പറയും .. പണ്ടേ മുതല്‍ ഈ ഹിന്ദി അത്രക്ക് വശമില്ല...അയാളുടെ അടുത്തു ചെന്ന സ്ഥിതിക്ക് ഇനി പറയാതെയും രക്ഷയില്ല...പണ്ട്  സ്കൂള്‍ ല്‍ ഹിന്ദി പഠിപ്പിച്ച ടീച്ചറെ മനസില്‍ ധ്യാനിച്ച് ഒരു തട്ട് തട്ടി..

"ഭായ്  യെ  നാരിയല്‍ ക സീറ്റ്‌  ഹേ "

സത്യം പറഞ്ഞാല്‍ കുഞ്ഞുസ് ന്റെ  ഹിന്ദി ടീച്ചര്‍   സന്ദേശം സിനിമയിലെ  ഇന്നെസേന്റ്റ് ആയി പോയി...

ഇത് പറഞ്ഞപ്പോള്‍ തന്നെ  എനിക്കും  ഹിന്ദി പറയന്‍ പറ്റും  എന്ന് കുഞ്ഞുസ് നു മന്സിലയി...

പക്ഷെ ഇത് കേട്ട ഹിന്ദി ക്കാരന്  പന്തം കണ്ടാ പെരുച്ചാഴി യെ പോലെ കുഞ്ഞുസ് നെ നോക്കി ... പുള്ളിക്ക് ഒന്നും മനസിലയില്ല.....

ഒന്നാന്തരം  ഹിന്ദി പറഞ്ഞിട്ടും ഒന്നും മനസിലായില്ല  എന്നാ ഭാവത്തില്‍ ഇരിക്കുന്ന ഹിന്ദി ക്കരനോട്  അല്പം ദേഷ്യം വന്ന കുഞ്ഞുസ്  കുറച്ചു സൌണ്ട് കൂടി പറഞു .... പക്ഷെ  സൌണ്ട്  കുറച്ചല്ല ,,കുറച്ചു കൂടി പോയി ...

"ഭായ്  യെ  നാരിയല്‍ ക സീറ്റ്‌  ഹേ "

ഇത് കേട്ട് ഓടി കൊണ്ടിരുന്ന ബസ്‌ പെട്ടന്ന് ഡ്രൈവര്‍ സഡന്‍ ബ്രേക്ക്‌ ഇട്ടു നിറുത്തിന്നു   ... 

ഒന്നും മനസിലാകാതെ ഹിന്ദി ക്കാരന്‍  പെട്ടന്ന്  സീറ്റ്‌ ല്‍ നിന്നും എഴുനേറ്റു പോകുന്നു ...

അതിലെ യാത്രക്കാരും  ഡ്രൈവറും എല്ലാവരും  ലിജിയെ നോക്കുന്നു ....

ആ സീറ്റ്‌ ല്‍  ലിജി കയറി ഇരിക്കുന്നു .... ഇതെല്ലം  നടന്നത്  ഞൊടിയിടയിലാണ് ....

അങ്ങനെ ആ സീറ്റില്‍  ചാരി പുറത്തേക്കു നോക്കി ഇരിക്കുമ്പോള്‍ ആദ്യമായി  ഒരാളോട് ഹിന്ദി പറഞ്ഞ ഒരു അഭിമാനം ആയിരുന്നു കുഞ്ഞുസിന്.....













No comments:

Post a Comment