Monday, August 19, 2013

പൊടി മീശക്കാരന്‍



പൊടി മീശക്കാരന്‍ ആയ നിഷാന്തും ഭാര്യ ലിജിയും.....ഇവരെ കുറിച്ച് പറഞ്ഞാല്‍ രണ്ടും ബെസ്റ്റ് ജോടികള്‍ ആണ് .....ഈ പൊടി മീശക്കു ഞാന്‍ എന്ത് കൊണ്ടാ ഒന്ന് ഊന്നല്‍ കൊടുത്തു പറഞ്ഞത് എന്ന് വഴിയെ മനസിലാകും...

നിഷാന്ത് നെ കുറിച്ച്  ഏകദേശം നിങ്ങള്ക്ക് അറിയാമല്ലോ . ഈ പഹയന്‍ ആണ് പണ്ട്  കോഴിയെ പാഷാണം വെച്ച് കൊന്നത്.(.നിഷാന്തും പിന്നെ കോഴിയും . )

ഞങ്ങള്‍ ഒരുമിച്ചാണ്  പണ്ട് ഇവിടെ താമസിച്ചിരുന്നത് ... ഫാമിലി എല്ലാം വരുന്നതിനു മുമ്പ് .. അന്ന് ഒരിക്കല്‍ ഞങ്ങള്‍ എല്ലാവരം ,  ഞാന്‍, ഷിബു ,ബിനോയ്‌ , ജിത്തു , നിതിന്‍ , ഹരി അണ്ണന്‍  അങ്ങന എല്ലാം ... ചുമ്മാ ഓരോ തള്ളുകള്‍ പറഞ്ഞു ഫ്ലാറ്റ് ല്‍ ഇരിക്കുന്ന  സമയം ...

 പിടിച്ചു നില്‍ക്കണം ,അല്ലെങ്കില്‍ മറിഞ്ഞു വീഴും ,, അമ്മാതിരി തള്ളുകള്‍ ആണ് ഓരോരുത്തര്‍ വിടുന്നത് .. അങ്ങനെ  ചെസ്സ് കളി  SUBJECT ലേക്ക് വന്നു ... നമുക്ക് ഇന്ന് ചെസ്സ് കളിക്കാം..

പൊതുവേ വേറിട്ട ചിന്താഗതിക്കാരന്‍ ആയ നമ്മുടെ നിഷാത്..റൂമില്‍ ഇരുന്നു ലിജിയും ആയി  ഫോണ്‍ ല്‍ സൊള്ളികൊണ്ടിരിക്കുകയാണ് ,,
നിങ്ങള്ക്ക് അറിയാലോ ..മഹാ ബുദ്ധിമാന്‍ ആയ ഇവനോട് ഞങ്ങള്‍ പോയി ചോദിച്ചു ....

"ഡാ നമുക്ക് ചെസ്സ്  കളിക്കാം ..നിനക്ക് അറിയാമോ?? ..."

"ചെസ്സോ .... പിന്നല്ലാതെ... ചെസ്സിനലെ  expert  ആണ് ഞാന്‍..... ഞാന്‍ ഉണ്ട് കളിയ്ക്കാന്‍ ...."

"എന്നാ നീ വാ..."

"നിങ്ങള്‍ ഗ്രൌണ്ട് ലേക്ക് പൊക്കോ .. ഞാന്‍ shoes ഉം  track suite ഉം ഇട്ടു വന്നേക്കാം ....."
ഇപ്പോഴെങ്കിലും നിങ്ങള്ക്ക് മനസിലായില്ലേ ... അവന്‍ ഒരു വേറിട്ട ചിന്താഗതിക്കാരന്‍  ആണെന്ന് ......

ഇനി പൊടി മീശയിലേക്ക് വരം.....
ഞങള്‍ 3 family  എല്ലാ ആഴ്ചയും എവിടെ എങ്കിലും ഒത്തു കൂടും ... അപ്പോള്‍ നടന്ന ഒരു ചെറിയ സംഭവം ആണ് ....3 family എന്ന് പറഞ്ഞാല്‍   എന്റെയും  ഹരി അണ്ണന്‍ന്റെയും  പിന്നെ  നിശന്തിന്റെയും  .....

ഇതില്‍ എനിക്കും ഹരിക്കും മീശയുണ്ട് ... നിശന്തിനു  ഇല്ല .... ഇപ്പോഴും കൊച്ചു ചെക്കന്‍ ആയിട്ടാ അവന്റെ ലുക്ക്‌ ... ലുക്ക്‌ മാത്രം അല്ല   അവന്റെ സ്വഭാവവും ..

അങ്ങനെ ഓരോന്ന് പറഞ്ഞിരിക്കുന്ന സമയത്ത് എന്റെ മകന്‍ "പീക്കുസ് " നു ഒരു സംശയം ...

"നിഷാന്ത് അങ്കിള്‍ ളെ... അങ്കിള്‍ നു മാത്രം എന്താ മീശ ഇല്ലാത്തതു "

അവന്റെ ന്യയം ആയ സംശയം ...
അതിനു നിഷാന്തും ന്യായം ആയ ഒരു ഉത്തരം കൊടുത്തു ...

"എടാ പീകുസേ.. എടാ നിന്റെ അച്ഛനും ,ഹരി അങ്കിള്‍ നും കുട്ടികള്‍ ഉണ്ട് ...കുട്ടികള്‍ ഉള്ളവര്‍ക്കെ മീശ വരൂ ..."

peekku  നിഷാന്ത് അങ്കിള്‍ നെ മുകാതെ ക്ക് ശരിക്കും നോക്കിയിട്ട് .. ഒരു ചിരിയോടു കൂടി ....

"മം മം .. അങ്കിള്‍ നു  കുഞ്ഞി മീശ വന്നു തുടങ്ങിയിട്ടുട് ... അപ്പൊ കുഞ്ഞു വാവ  വരാറായി അല്ലെ......"


ഞാന്‍ പണ്ട് "പീകുസ്" ന്റെ അടുത്തു അവന്റെ കുറെ ചോദ്യങ്ങള്‍ക്ക്    ഇങ്ങനത്തെ  answer കൊടുത്തു പണി വാങ്ങിയത് കൊണ്ട്  ,ഇപ്പൊ ഞാന്‍ ഇവന്റെ ചോദ്യഗള്‍ക്ക് answer കൊടുക്കാറെ  ഇല്ല..................... ഇനി മുതല്‍ മിക്കവാറും  നിഷാന്തും .........




2 comments:

  1. enthayalum nishanth uncle nu podimeesha vannathu nannayi.allenkil kurachu naal koodi nokkiyittu picoos paranjene "entha ee uncle kunjuvava varatha uncle ano" ningaludeyalle vithu.............enthayalum nannayi. enikku ishtappettu.

    ReplyDelete